ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ മാർക്കറ്റ് ലീഡറായി ചുരുങ്ങിയ കാലയളവിനുള്ളിലാണ് ‘ഫോൺപേ’ വളർന്നത്. നിലവിൽ യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്) പണമിടപാടുകൾക്കായി രാജ്യത്ത് ഒട്ടേറെപ്പേർ ഫോൺപേ ആപ്പിനെ ആശ്രയിക്കുന്നുണ്ട്. ഗൂഗിളിന്റെ ഉൾപ്പെടെ പേയ്മെന്റ് ആപ്പുകളുള്ള മേഖലയിൽ വമ്പനായി മാറാൻ ഇന്ത്യൻ നിർമിത ആപ്പായ ഫോൺപേയെ സഹായിച്ചത് എന്താണ്? ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2016 ഏപ്രിലിൽ കേന്ദ്ര സർക്കാരാണ് യുപിഐ സംവിധാനം തുടങ്ങിയത്. വെറും 4 മാസത്തിനകം, ഓഗസ്റ്റിൽ, യുപിഐ ഉപയോഗിക്കാവുന്ന ആദ്യ സ്വകാര്യ ആപ്പായി ഫോൺപേ കളത്തിലേക്കിറങ്ങി. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആപ്പുകളായ ഗൂഗിൾപേയ്ക്കും പേടിഎമ്മിനും യുപിഐ സംവിധാനം ഉപയോഗപ്പെടുത്താൻ വീണ്ടും ഒരു വർഷം കൂടി വേണ്ടിവന്നു. അതിനാൽ തന്നെ, യുപിഐ പണമിടപാടുകളുടെ കാര്യത്തിൽ ഫോൺപേയ്ക്കു മുൻതൂക്കം നേടാൻ സാധിച്ചു. എന്നാൽ, പിന്നീടങ്ങോട്ട്, ഇത്തരം പണമിടപാടുകളുടെ സൗകര്യം മനസ്സിലാക്കിയ ജനം അതു കൂടുതലായി ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ മറ്റ് ആപ്പുകൾക്കും സ്വീകാര്യത ലഭിച്ചു. യുപിഐ സംവിധാനം വിജയിച്ചതോടെ മൊബൈൽ റീചാർജിങ്, ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിങ് എന്നിവയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആപ്പുകൾക്കെല്ലാം ദിവസേന ഒട്ടേറെ പണമിടപാടുകൾ നടക്കുന്ന ഇടങ്ങളായി ഉയരാനായി. വിപണിയുടെ സാധ്യതകൾ മനസ്സിലാക്കി, അതിനെപ്പറ്റി ആഴത്തിൽ പഠിച്ച് കൃത്യമായ പ്ലാനിങ് നടത്തി, ആദ്യമേ ചുവടുവച്ചതാണ് ഫോൺപേയ്ക്ക് ഗുണകരമായത്. മാത്രവുമല്ല, കോവിഡ് വ്യാപനം തുടങ്ങിയ കാലത്ത് അന്നത്തെ ആവശ്യങ്ങൾക്കനുസരിച്ച് ആപ്പിനെ വികസിപ്പിക്കുകയും ചെയ്തു. എന്താണ് ഫോൺപേയുടെ വിജയകഥ? യുപിഐ എങ്ങനെയാണ് ഇന്ത്യയിലെ പണം കൈമാറ്റത്തിൽ വലിയ വിപ്ലവം കൊണ്ടുവന്നത്? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ മാർക്കറ്റ് ലീഡറായി ചുരുങ്ങിയ കാലയളവിനുള്ളിലാണ് ‘ഫോൺപേ’ വളർന്നത്. നിലവിൽ യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്) പണമിടപാടുകൾക്കായി രാജ്യത്ത് ഒട്ടേറെപ്പേർ ഫോൺപേ ആപ്പിനെ ആശ്രയിക്കുന്നുണ്ട്. ഗൂഗിളിന്റെ ഉൾപ്പെടെ പേയ്മെന്റ് ആപ്പുകളുള്ള മേഖലയിൽ വമ്പനായി മാറാൻ ഇന്ത്യൻ നിർമിത ആപ്പായ ഫോൺപേയെ സഹായിച്ചത് എന്താണ്? ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2016 ഏപ്രിലിൽ കേന്ദ്ര സർക്കാരാണ് യുപിഐ സംവിധാനം തുടങ്ങിയത്. വെറും 4 മാസത്തിനകം, ഓഗസ്റ്റിൽ, യുപിഐ ഉപയോഗിക്കാവുന്ന ആദ്യ സ്വകാര്യ ആപ്പായി ഫോൺപേ കളത്തിലേക്കിറങ്ങി. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആപ്പുകളായ ഗൂഗിൾപേയ്ക്കും പേടിഎമ്മിനും യുപിഐ സംവിധാനം ഉപയോഗപ്പെടുത്താൻ വീണ്ടും ഒരു വർഷം കൂടി വേണ്ടിവന്നു. അതിനാൽ തന്നെ, യുപിഐ പണമിടപാടുകളുടെ കാര്യത്തിൽ ഫോൺപേയ്ക്കു മുൻതൂക്കം നേടാൻ സാധിച്ചു. എന്നാൽ, പിന്നീടങ്ങോട്ട്, ഇത്തരം പണമിടപാടുകളുടെ സൗകര്യം മനസ്സിലാക്കിയ ജനം അതു കൂടുതലായി ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ മറ്റ് ആപ്പുകൾക്കും സ്വീകാര്യത ലഭിച്ചു. യുപിഐ സംവിധാനം വിജയിച്ചതോടെ മൊബൈൽ റീചാർജിങ്, ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിങ് എന്നിവയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആപ്പുകൾക്കെല്ലാം ദിവസേന ഒട്ടേറെ പണമിടപാടുകൾ നടക്കുന്ന ഇടങ്ങളായി ഉയരാനായി. വിപണിയുടെ സാധ്യതകൾ മനസ്സിലാക്കി, അതിനെപ്പറ്റി ആഴത്തിൽ പഠിച്ച് കൃത്യമായ പ്ലാനിങ് നടത്തി, ആദ്യമേ ചുവടുവച്ചതാണ് ഫോൺപേയ്ക്ക് ഗുണകരമായത്. മാത്രവുമല്ല, കോവിഡ് വ്യാപനം തുടങ്ങിയ കാലത്ത് അന്നത്തെ ആവശ്യങ്ങൾക്കനുസരിച്ച് ആപ്പിനെ വികസിപ്പിക്കുകയും ചെയ്തു. എന്താണ് ഫോൺപേയുടെ വിജയകഥ? യുപിഐ എങ്ങനെയാണ് ഇന്ത്യയിലെ പണം കൈമാറ്റത്തിൽ വലിയ വിപ്ലവം കൊണ്ടുവന്നത്? വിശദമായി പരിശോധിക്കാം.

ADVERTISEMENT

∙ എന്താണ് യുപിഐ ?

ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയയ്ക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് അഥവാ യുപിഐ. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഡിജിറ്റൽ ഇന്ത്യയെ ഒരുക്കുന്നതിനായി ഇത് വികസിപ്പിച്ചത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരു മൊബൈൽ ആപ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ ഇതുവഴി സാധിക്കുന്നു. ഒറ്റ ക്ലിക്കിലൂടെ ഒരു ലക്ഷം രൂപവരെ ഞൊടിയിടയിൽ കൈമാറാനാകുമെന്നതാണ് യുപിഐ സാങ്കേതികവിദ്യയുടെ പ്രധാന ഗുണം. വെർച്വൽ പേയ്മെന്റ് അഡ്രസ്, ക്യുആർ കോഡ്, ആധാർ നമ്പർ, അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും, മൊബൈൽ നമ്പർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കും.

സമീർ നിഗം. ചിത്രം: PhonePe.com

∙ ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺപേയിലേക്ക് പിന്നെ ഒറ്റയ്ക്ക്

ADVERTISEMENT

ഫ്ലിപ്കാർട്ടിന്റെ മുൻ ജീവനക്കാരായ സമീർ നിഗം, രാഹുൽ ചാരി, ബർസിൻ എൻജിനീയർ എന്നിവർ ചേർന്ന് 2015ൽ തുടങ്ങിയ കമ്പനിയാണ് ഫോൺപേ. ഡിജിറ്റൽ പണമിടപാട് രം​ഗ​ത്ത് ഈ ആപ്പിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ ഫ്ലിപ്കാർട്ട് തൊട്ടടുത്ത വർഷം തന്നെ ഫോൺപേയെ സ്വന്തമാക്കി. അങ്ങനെ ഫ്ലിപ്കാർട്ടിന്റെ മുൻ ജീവനക്കാരുടെ സംരംഭം ഫ്ലിപ്കാർട്ടിന്റെ പക്കൽ തന്നെയെത്തി. എന്നാൽ, പിന്നീട് സിംഗപ്പൂരിലെ ഹെഡ്ഓഫിസ് ഇന്ത്യയിലേക്ക് മാറ്റുന്നതിനായും സ്വന്തമായി ധനശേഖരണം നടത്തുന്നതിനായും ഫോൺപേ ശ്രമം തുടങ്ങി. 6 വർഷത്തിനു ശേഷം 2022 ഡിസംബർ അവസാനവാരത്തിൽ പേരന്റ് കമ്പനിയായ വാൾമാർട്ടിന് കീഴിൽ തന്നെ തുടരാമെന്ന ധാരണയിൽ ഫോൺപേയും ഫ്ലിപ്കാർട്ടും വഴിപിരിഞ്ഞു. സ്വന്തം മേഖലകളിലെ ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്ന് അറിയിച്ച ഇരുകമ്പനികളും പരസ്പരമുള്ള ബിസിനസ് ഇടപാടുകളും അവസാനിപ്പിച്ചു.

∙ ആ പേ അല്ല, ഈ ‘പേ’!

ചിത്രത്തിന് കടപ്പാട്: PhonePe.com
ADVERTISEMENT

ഗൂഗിൾപേ, പേടിഎം എന്നീ പേരുകളോട് സാമ്യമുണ്ടെങ്കിലും ഫോൺപേയുടെ പേരിലെ ‘പേ’ അൽപം വ്യത്യസ്തമാണ്. പണമിടപാടുമായ ബന്ധപ്പെട്ട Pay എന്ന വാക്കാണ് Googlepay, Paytm എന്നിവയിലൊക്കെയുള്ളത്. എന്നാൽ PhonePe, പർപ്പിൾ നിറമുള്ള വട്ടത്തിൽ ഹിന്ദിയിൽ ‘പേ’ എന്നെഴുതിയ ലോഗോയാണ് ഉപയോഗിക്കുന്നത്. അതിന്റെ ഇംഗ്ലിഷ് എന്ന രീതിയിൽ ‘Pe’ എന്നാണ് ഫോൺപേയുടെ ഇംഗ്ലിഷ് സ്പെല്ലിങ്ങിൽ എഴുതുന്നത്. ഫോൺപേ എന്ന് ഹിന്ദിയിൽ ചിന്തിച്ചാൽ ‘ഫോണിൽ’ എന്നൊരു അർഥം കൂടി ആ വാക്കിനുണ്ട്. അതുതന്നെയാണല്ലോ ഇപ്പോൾ നടക്കുന്നതും, പണമിടപാടുകളിൽ വലിയൊരു പങ്ക് ഇപ്പോൾ ‘ഫോണിൽ’ ആയല്ലോ!

യുപിഐ പണമിടപാടുകൾക്ക് യാതൊരു വിധത്തിലുള്ള ചാർജും ഈടാക്കുന്നില്ല എന്നതാണ് അവയെ കൂടുതൽ ജനപ്രിയമാക്കിയത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രം ഇറക്കിയ വിജ്ഞാപനമാണ് അതിനു വഴിയൊരുക്കിയത്. 2020 മുതൽ ഒരു തരത്തിലുള്ള യുപിഐ ഇടപാടിനും പണം ഈടാക്കരുത് എന്നായിരുന്നു കേന്ദ്ര വിജ്ഞാപനം. ഉപയോക്താവോ പണം ഈടാക്കുന്ന വ്യാപാരിയോ ചാർജ് നൽകേണ്ട എന്നതിനാൽ യുപിഐ ഇടപാടുകൾ കൂടുതൽ സ്വീകാര്യതയും നേടി. അതേസമയം, കാർഡ് ഇടപാടുകൾക്ക് വ്യാപാരികൾ ചാർജ് നൽകേണ്ടതുണ്ട്. ആ സാഹചര്യത്തെ കൃത്യമായി ഉപയോഗപ്പെടുത്തി, കൂടുതൽ പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ ഫോൺപേയ്ക്കു സാധിച്ചു. എന്നാലിപ്പോൾ, സീറോ–ചാർജ് രീതി തങ്ങൾക്കു കോടികളുടെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും അതിനാൽ, ആ രീതി നിർത്തലാക്കുകയോ നഷ്ടം പൂർണമായി നികത്തുകയോ ചെയ്യണമെന്ന് പണമിടപാട് കമ്പനികളുടെ കൂട്ടായ്മയായ പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ, യുപിഐ പണമിടപാടുകളിൽ എക്സ്ട്രാ ചാർജ് വരുമോ ഇല്ലയോ എന്ന് കാത്തിരുന്നറിയാം.

2021 മാർച്ചിൽ ഫോൺപേയിലൂടെ 140 കോടി പണമിടപാടുകളാണ് നടന്നത്. 2022 മാർച്ചിലെത്തിയപ്പോൾ ഇത്, 250 കോടി എന്ന നിലയിലേക്ക് ഉയർന്നു.

ചിത്രം: REUTERS/Adnan Abidi/File Photo

∙ യൂസേഴ്സിന് ഇഷ്ടം ഈസി ആപ്

ഫോൺപേ ഉപയോഗിച്ച ഒരു തന്ത്രം ആപ്പിനെ കൂടുതൽ ലളിതമാക്കി, ടയർ 2, ടയർ 3 നഗരങ്ങളിലേക്കും മാർക്കറ്റ് വ്യാപിപ്പിച്ചു എന്നതാണ്. അവിടുത്തെ ജനങ്ങൾ യുപിഐ പേയ്മെന്റ് രീതിയെ പരിചയപ്പെടുന്ന ഇടമാകാനും കൂടുതൽ ഉപയോക്താക്കളെ നേടാനും അതുവഴി ഫോൺപേയ്ക്കു വഴിതുറന്നു. ടയർ 1 നഗരത്തിൽ ഗൂഗിൾപേയ്ക്കും പേടിഎമ്മിനുമുള്ള ഉപയോക്താക്കളെ അതിൽനിന്നു ഫോൺപേയിലേക്ക് മാറ്റിക്കൊണ്ടുവരുന്നതിനേക്കാൾ എളുപ്പം പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതാണെന്ന് വളരെ നേരത്തേ തന്നെ ഫോൺപേ കമ്പനി തിരിച്ചറിഞ്ഞിരുന്നു. നിലവിൽ ഫോൺപേയുടെ ഉപയോക്താക്കളിൽ 80% പേരും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരാണ്. 

അതോടൊപ്പം തന്നെ, ‘ഫോൺപേ സ്വിച്ച്’ എന്ന സംവിധാനം വഴി ഫുഡ് ഡെലിവറി ആപ്പുകളെയും മറ്റ് ഓൺലൈൻ പർച്ചേസ് ആപ്പുകളെയും ടയർ 2, ടയർ 3 നഗരങ്ങളിലെ ജനങ്ങൾക്ക് പരിചയപ്പെടുത്താനും കമ്പനിക്കു സാധിച്ചു. വലിയ നഗരങ്ങളിൽ മാത്രം സജീവമായിരുന്ന തങ്ങളുടെ ബിസിനസിന് മറ്റ് ഇടങ്ങളിൽ കൂടി തട്ടകമൊരുക്കാൻ ഫോൺപേ വഴി സാധിക്കുമെന്നത് ആ കമ്പനികളുടെ മാർക്കറ്റിങ്ങിനെ എളുപ്പമാക്കി. അങ്ങനെ ഇരുകൂട്ടർക്കും ഉപകാരപ്പെടുന്ന ‘വിൻ–വിൻ’ രീതിയിൽ ഫോൺപേ പുതിയ ഉപയോക്താക്കളെ നേടി. പിന്നീട്, പേടിഎമ്മും ഇത്തരം സംവിധാനം തുടങ്ങിയിരുന്നു. എന്നാൽ, നിലവിൽ ഫോൺപേയ്ക്കു 300ൽപരം വ്യത്യസ്ത ആപ്പുകളുമായി ഇത്തരം പാർട്നർഷിപ്പുണ്ട്.

∙ ഫോൺപേ സ്റ്റോഴ്സും കോവിഡ് ഇൻഷുറൻസും

കോവിഡ്കാലം തുടങ്ങിയതോടെ അതുവരെ നിലനിന്നിരുന്ന രീതികളെല്ലാം തകിടംമറിഞ്ഞിരുന്നു. ലോക്ഡൗൺ കാലത്ത് അവശ്യകാര്യങ്ങൾക്കൊഴികെ പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ ഓൺലൈൻ ഷോപ്പിങ്ങിനെ ജനം കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. ഇത് ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ വലിയ ലോഡ് ഉണ്ടാക്കുകയും സപ്ലൈ ചെയ്നിനെ പിടിച്ചുലയ്ക്കുകയും ചെയ്തു. അവശ്യവസ്തുക്കൾ ഉടനടി ലഭ്യമാക്കുന്നതിലേക്ക് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ശ്രദ്ധചെലുത്തിയെങ്കിലും പലപ്പോഴും അതിനു സാധിക്കാതെ വന്നു. ഇത് മനസ്സിലാക്കിയ ഫോൺപേ ജനങ്ങളുടെ ആവശ്യം കൃത്യമായി തിരിച്ചറിഞ്ഞ് ആ മേഖലയെക്കുറിച്ച് പഠനം നടത്തി. 

കോവിഡ് ഭീതി വന്നതോടെ എന്തുമേതും വാങ്ങാൻ ജനം ഓൺലൈൻ വിപണിയെ ആശ്രയിച്ചപ്പോൾ താമസമേഖലകളിലെ ചെറുകിട കച്ചവടസ്ഥാപനങ്ങളിൽ തിരക്കു കുറഞ്ഞതായി മനസ്സിലാക്കിയ ഫോൺപേ, ആ കച്ചവടക്കാർക്കും ജനങ്ങൾക്കും ഇടപാടുകൾ നടത്താനുള്ള ഒരു പ്ലാറ്റ്ഫോം തങ്ങളുടെ ആപ്പിലൂടെ സാധ്യമാക്കി. ‘ഫോൺപേ സ്റ്റോഴ്സ്’ എന്ന പേരിൽ, ഇത്തരം സ്റ്റോറുകളുടെ പ്രവർത്തനസമയം അറിയാനും കടക്കാരുമായി സംസാരിക്കാനും ഫോൺപേ അവസരമൊരുക്കി. ഗൂഗിളിൽ ലഭിക്കുന്ന ഡേറ്റയേക്കാൾ കുറച്ചുകൂടി കൃത്യതയോടെ വിവരങ്ങൾ നൽകാനും ശരിയായ കോൺടാക്ട് നമ്പറുകൾ നൽകാനും ഫോൺപേയ്ക്കു സാധിച്ചു.

കോവിഡ് പിടിമുറുക്കിയതോടെ പ്രതിവർഷം 396 രൂപയ്ക്കു മുതൽ ലഭിക്കുന്ന കൊറോണവൈറസ് ഇൻഷുറൻസുകളും മറ്റ് ആരോഗ്യ ഇൻഷുറൻസുകളും ഫോൺപേ തങ്ങളുടെ ആപ്പിൽ സജ്ജമാക്കി. ചെറിയ തുകയ്ക്ക് ലഭിച്ചിരുന്ന ഈ ഇൻഷുറൻസ് പലർക്കും ഉപകാരപ്പെട്ടു. ഇത്തരം നീക്കങ്ങളിലൂടെ ആവശ്യനേരത്ത് ആശ്രയിക്കാവുന്ന ഇടമായി മാറിയതോടെ, ഫോൺപേയുടെ പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ 50% വർധയുണ്ടായി. യുപിഐ ആപ്പുകൾക്കിടയിലെ മത്സരത്തിൽ മറ്റുള്ളവയെ എല്ലാം പിന്തള്ളി കുതിച്ചുപായാൻ ഫോൺപേയെ സഹായിച്ചത് കണക്കുകൂട്ടി നടത്തിയ ഈ ചുവടുവയ്പ്പുകളായിരുന്നു.

2021 ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ സ്പോൺസർമാരിൽ ഫോൺപേയും പേടിഎമ്മും ഉണ്ടായിരുന്നു. നിലവിൽ വലിയൊരുഭാഗം യുപിഐ പണമിടപാടുകളും ഫോൺപേ, ഗൂഗിൾപേ, പേയ്ടിഎം എന്നിവ വഴിയാണ് നടക്കുന്നത്. ഇതിൽ 47% ഫോൺപേ വഴിയും 34% ഗൂഗിൾപേ വഴിയും 15% പേയ്ടിഎം വഴിയുമാണ്. വാട്സാപ് പേ, ആമസോൺ പേ പോലെയുള്ള കമ്പനികൾക്ക് വളരെ ചെറിയ വിപണി വിഹിതമേയുള്ളൂ. മൊത്തം പണമിടപാടുകളുടെ എണ്ണത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ ഒരു കമ്പനി കൈവശം വയ്ക്കാൻ പാടില്ലെന്ന വിപണി നിയന്ത്രണ ചട്ടം നടപ്പാക്കുന്നത് സർക്കാർ 2 വർഷത്തേക്ക് നീട്ടിവച്ചതും ഫോൺപേക്കു താൽക്കാലിക ആശ്വാസമേകിയിട്ടുണ്ട്.

2021 മാർച്ചിൽ ഫോൺപേയിലൂടെ 140 കോടി പണമിടപാടുകൾ നടന്നപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ഗൂഗിൾപേക്കു 110 കോടി പണമിടപാടുകളാണ് നടത്താനായത്. പേടിഎമ്മിനാകട്ടെ 45.4 കോടി പണമിടപാടുകൾ മാത്രമേ ലഭിച്ചുള്ളൂ. 2022 മാർച്ചിൽ ഇത്, 250 കോടി പണമിടപാടുകൾ എന്ന നിലയിലേക്ക് ഉയർത്താൻ ഫോൺപേക്കു സാധിച്ചു. കഴിഞ്ഞ ഏപ്രിലിൽ ഒറ്റദിവസത്തിൽ 10 കോടി പണമിടപാടുകൾ വരെ ഫോൺപേ വഴി നടന്നു. അത്തരത്തിൽ, രാജ്യത്തെ യുപിഐ പണമിടപാടുകളിലെ വമ്പനായിരിക്കേ, ബിഎൻപിഎൽ (ബൈ നൗ, പേ ലേറ്റർ) കമ്പനിയായ സെസ്റ്റ്മണിയെ 30 കോടി ഡോളറിന് ഫോൺപേ വാങ്ങിയേക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ആ തുകയ്ക്ക് ഡീൽ നടന്നാൽ, ഫോൺപേ ഇതുവരെ നടത്തിയ ഏറ്റെടുക്കലുകളിൽ ഏറ്റവും കൂടിയ തുകയ്ക്ക് നടത്തുന്ന ഏറ്റെടുക്കലായി അത് മാറും.

∙ ഇനി ആധാറുണ്ടെങ്കിലും ആക്ടിവേറ്റ് ചെയ്യാം

ഫോൺപേ ആപ്പിൽ യുപിഐ ആക്ടിവേറ്റ് ചെയ്യാൻ ഇപ്പോൾ ആധാർ കാർഡ് മാത്രം മതിയെന്നതാണ് മറ്റൊരു സവിശേഷത. ഇതോടെ ഇ-കെവൈസി നൽകുന്നതും ആധാർ കാർഡ് ഉപയോഗിച്ച് നടത്താമെന്നായി. 2022 നവംബർ മുതൽ ലഭ്യമാക്കിയ ഈ സൗകര്യത്തിലൂടെ ഇത്തരത്തിൽ ആധാറിനെ ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ ഫിൻടെക് പ്ലാറ്റ്ഫോമായും ഫോൺപേയ്ക്ക് മുന്നേറാനായി. മുൻപ് ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ മാത്രമേ ആപ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകൾ വളരെ സാധാരണമായി മാറിയ ഈ കാലത്ത്, ആക്ടിവേഷൻ സംവിധാനം ലളിതമാക്കുന്നതിലൂടെ കൂടുതൽ പുതിയ ഉപയോക്താക്കളെ ആപ്പിലേക്ക് എത്തിക്കാനും ഫോൺപേക്കു സാധിച്ചേക്കും.

English Summary: How PhonePe became the Most Popular Digital Payment App in India?