ആരാണ് ഫോൺ വിളിക്കുന്ന 'അജ്ഞാതൻ'? ട്രായ് കോളർ ഐഡിയിൽ ഇല്ലാതാകുമോ ട്രൂകോളർ?
ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷണക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റ് ഡേറ്റാബേസിലേക്ക് എടുത്താണ് നിലവിൽ പേരുകൾ കാണിക്കുന്നത്. പലരുടെയും ഫോണിൽ നിങ്ങളുടെ നമ്പർ പല തരത്തിലായിരിക്കും സേവ് ചെയ്തിട്ടുണ്ടാവുക. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ഒരുപോലെ വരുന്ന പേരാണ് ട്രൂകോളർ എടുക്കുക. ഇതെപ്പോഴും ശരിയാകണമെന്നില്ല. ഒരാൾക്ക് സ്വന്തം നിലയിൽ തന്റെ ഡിസ്ല്പേ നെയിം മാറ്റാനും കഴിയും. സർക്കാർ സംവിധാനത്തിൽ നമ്മുടെ കെവൈസി രേഖയിലെ അതേ പേര് തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക. എന്നാൽ പലരും സിം എടുത്തിരിക്കുന്നത് ബന്ധുക്കളുടെ ഐഡി ഉപയോഗിച്ചാണെന്നതിനാൽ പുതിയ സംവിധാനത്തിലും പിഴവുകളുണ്ടാകാം. കോളർ ഐഡിയുടെ വരവോടെ സമാനമായ സേവനം നൽകുന്ന ട്രൂകോളർ ആപ്പിന്റെ അവസാനമാകുമോ? ട്രായിയുടെ പുതിയ നീക്കത്തെക്കുറിച്ച്, ട്രൂകോളർ ഇന്ത്യ എംഡിയും ചീഫ് പ്രോഡക്ട് ഓഫിസറുമായ റിഷിത് ജുൻജുൻവാല മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സുതുറക്കുന്നു...

ഫോണിൽ നേരിട്ടോ വാട്സാപ് പോലെയുള്ള ആപ്പുകൾ വഴിയോ, വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരുടെ പേരുവിവരം അവ സ്വീകരിക്കുന്നയാൾക്ക് അറിയാനുള്ള അവകാശമുണ്ടെന്നാണ് മാസങ്ങൾക്കു മുൻപ് കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് ടെലികമ്യൂണിക്കേഷൻ ബിൽ വ്യക്തമാക്കുന്നത്. അജ്ഞാത/വ്യാജ കോളുകൾ വഴി രാജ്യമാകെ നടക്കുന്ന സൈബർ തട്ടിപ്പുകൾ തടയാനാണ് ഈ നീക്കം.ഫോണിലെ അജ്ഞാതവിളികൾക്കൊരു പരിധി വരെ അന്ത്യം വന്നത് ട്രൂകോളർ എന്ന ആപ്പിന്റെ വരവോടെയാണ്. ട്രൂകോളറിന്റെ ഏറ്റവും വലിയ മാർക്കറ്റും ഇന്ത്യ തന്നെ. ഇവിടെ മാത്രം 24 കോടിയിലധികം ഉപയോക്താക്കളുമുണ്ട്. വിളിക്കുന്നയാളെ തിരിച്ചറിയാനായി ട്രൂകോളറിനു സമാനമായി ടെലികോം വകുപ്പും സ്വന്തം നിലയിൽ സംവിധാനമൊരുക്കുകയാണ്. ഇതിന്റെ ആദ്യ ചുവടായി ടെലികോം റെഗുലേറ്ററി അതോറിറ്റി കൺസൽട്ടേഷൻ നടപടിക്രമങ്ങളും ആരംഭിച്ചു.
ട്രൂകോളർ പോലെയുള്ള ആപ്പുകളില്ലാതെ തന്നെ മൊബൈലിൽ വിളിക്കുന്നവരുടെ പേര് ദൃശ്യമാക്കുന്ന സംവിധാനം വേണമെന്ന ടെലികോം വകുപ്പിന്റെ ആവശ്യത്തെ തുടർന്നാണ് കൂടിയാലോചനയ്ക്കായി പ്രാഥമിക രേഖ ട്രായ് പുറത്തിറക്കിയത്. വിളിക്കുന്നയാൾ സിം/കണക‍്ഷൻ എടുക്കാനുപയോഗിച്ച കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയിലെ പേര് ഫോണിൽ ദൃശ്യമാകുന്ന തരത്തിലായിരിക്കും സംവിധാനം. ഇന്റർനെറ്റ് ഇല്ലാത്ത സാധാരണ ഫോണുകളിൽ പോലും കോളർ ഐഡി സംവിധാനം ഒരുക്കാനാണ് സർക്കാരിന്റെ തീരുമാനം. കോൾ കണക്റ്റ് ചെയ്യുന്ന സമയത്തു തന്നെ കമ്പനികളുടെ പക്കലുള്ള തിരിച്ചറിയൽ രേഖകളുടെ ഡേറ്റാബേസിൽ നിന്ന് മൊബൈൽ നമ്പറിനൊപ്പമുള്ള പേര് കണ്ടെത്തി ദൃശ്യമാക്കും.
∙ ട്രൂകോളർ vs സിഎൻഎപി
ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വന്നാൽ പേര് ദൃശ്യമാക്കുന്ന സ്വകാര്യ ആപ് ആണ് ട്രൂകോളർ. ട്രൂകോളർ ഇന്റർനെറ്റ് ഉള്ള സ്മാർട്ഫോണുകളിൽ മാത്രമേ പ്രവർത്തിക്കൂ. ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷണക്കണക്കിന് ആളുകളുടെ ക്രൗഡ്സോഴ്സിങ് വഴിയാണ് നിലവിൽ പേരുകൾ കാണിക്കുന്നത്. യൂസര്‍മാരാണ് ട്രൂകോളറിന്റെ പ്രഥമ സോഴ്സ് ഓഫ് ഇന്‍ഫര്‍മേഷന്‍. ഒരാള്‍ അയാളുടെ പ്രൊഫൈല്‍ സെറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പേര് മറ്റുള്ളവര്‍ക്ക് ദൃശ്യമാക്കും. ഓരോ കോള്‍ കഴിയുമ്പോഴും മറ്റൊരാള്‍ക്ക് നിങ്ങളുടെ പേര് വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും അവസരമുണ്ട്. ഒരാൾക്ക് സ്വന്തം നിലയിൽ തന്റെ ഡിസ്ല്പേ നെയിം മാറ്റാനും കഴിയും. സർക്കാർ സംവിധാനത്തിൽ നമ്മുടെ കെവൈസി രേഖയിലെ അതേ പേര് തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക. എന്നാൽ പലരും സിം എടുത്തിരിക്കുന്നത് ബന്ധുക്കളുടെ ഐഡി ഉപയോഗിച്ചാണെന്നതിനാൽ പുതിയ സംവിധാനത്തിലും പിഴവുകളുണ്ടാകാം. ട്രായിയുടെ പുതിയ നീക്കത്തോട് ട്രൂകോളർ ഇന്ത്യ എംഡിയും ചീഫ് പ്രോഡക്റ്റ് ഓഫിസറുമായ റിഷിത് ജുൻജുൻവാല മനോരമ ഓൺലൈൻ പ്രീമിയത്തോടു മനസ്സുതുറക്കുന്നു.
∙ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) തുടങ്ങിവച്ച ഉദ്യമത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
ട്രായിയുടെ നീക്കം വളരെ സ്വാഗതാർഹമാണ്. തട്ടിപ്പ് കോളുകൾക്കും എസ്എംഎസുകൾക്കുമെതിരെ ഞങ്ങൾ തുടങ്ങിവച്ച മിഷനെ സാധൂകരിക്കുന്നതാണ് ട്രായിയുടെ നടപടി. ഇന്ത്യ പോലെ വലിയൊരു രാജ്യത്ത് ട്രൂകോളർ പോലെ ഒരു സേവനം മാത്രമല്ല വേണ്ടത്. ഒട്ടേറെ സേവനങ്ങൾക്ക് ഇവിടെ കോ–എക്സിസ്റ്റ് ചെയ്യാനാകും. ട്രായ് പോലെയൊരു സ്ഥാപനം ഇത്തരമൊരു ഉദ്യമവുമായി വരുന്നതിനെ ട്രൂകോളർ പൂർണമായും സ്വാഗതം ചെയ്യുന്നു.
∙ ട്രായിയുടെ സേവനം ഏറെക്കുറേ ട്രൂകോളറിന്റെ സേവനത്തോട് സമാനമാണ്. ആളുകൾ സർക്കാരിന്റെ കോളർ ഐഡി സേവനം ഉപയോഗിക്കാൻ തീരുമാനിച്ചാൽ നിങ്ങളുടെ ബിസിനസിന് ഭീഷണിയാകില്ലേ?
ഒരിക്കലുമില്ല. ഉപയോക്താവ് സിം എടുക്കുമ്പോൾ നൽകിയ കെവൈസി രേഖയിലെ പേര് അടിസ്ഥാനമാക്കിയുള്ള കോളർ ഐഡിയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്നത്. കോളർ ഐഡിയിൽ മാത്രം ഒതുങ്ങുന്നതല്ല ട്രൂകോളർ സേവനങ്ങൾ. ഫ്രോഡ്, സ്പാം കോളുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുക, അവ തനിയെ ബ്ലോക്ക് ചെയ്യുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ട്രൂകോളർ നൽകുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ വിലയിരുത്തലിൽ ട്രായിയുടെ നീക്കം ഞങ്ങൾക്ക് ഭീഷണിയാകുമെന്ന് കരുതുന്നില്ല. ഇരു സംവിധാനങ്ങളും പരസ്പരപൂരകമായി നിലകൊള്ളും. ഞങ്ങളുടെ മിഷൻ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം നൽകാൻ ട്രായിയുടെ നീക്കം സഹായപ്രദമാണ്. 13 വർഷമായി ഞങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന ഫ്രോഡ്, സ്പാം പ്രശ്നമാണ് ട്രായിയും പരിഹരിക്കാൻ നോക്കുന്നത്. ശരിയായ ദിശയിലുള്ള നല്ല നീക്കമെന്നാണ് അതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. 13 വർഷമായി ഞങ്ങൾക്ക് ഇന്ത്യയിൽ 24 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നിടത്തോളം കാലം ഞങ്ങൾക്ക് പ്രശ്നമുണ്ടാകില്ല.
∙ മറ്റു രാജ്യങ്ങളിൽ ട്രായിയുടേതിനു സമാനമായ സംവിധാനമുണ്ടോ?
തീർച്ചയായും. കോളർ നെയിം പ്രസന്റേഷൻ (സിനാപ്) സൊല്യൂഷൻ പല രാജ്യങ്ങളിലുമുണ്ട്. യുഎഇയിൽ സമാനമായ സംവിധാനം കണ്ടിട്ടുണ്ട്. അതിൽ കണക‍്ഷൻ എടുക്കാൻ ഉപയോഗിച്ച കെവൈസി രേഖയാണ് ഉപയോഗിക്കുന്നത്.
∙ രണ്ട് തരത്തിലുള്ള കോളർ ഐഡി രീതികളാണ് നമ്മുടെ മുന്നിലുള്ളത്. ട്രായ് ചെയ്യുന്നത് കെവൈസി അധിഷ്ഠിതമാണ്, ട്രൂകോളർ ആകട്ടെ പല സ്രോതസ്സുകളിൽ നിന്നടക്കം ക്രൗഡ്സോഴ്സ് ചെയ്യുന്ന പേരുകളാണ് കോളർ ഐഡിക്ക് ഉപയോഗിക്കുന്നത്. രണ്ടിനും ഗുണവും ദോഷവുമുണ്ട്?
നിലവിലുള്ള കെവൈസി ഡേറ്റാബേസുകൾ, അവയുടെ കൃത്യത തുടങ്ങിയ കാര്യങ്ങളിൽ വളരെ പരിമിതമായ വിവരം മാത്രമേ നമുക്കുള്ള. അതുകൊണ്ട് അതിനെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനാവില്ല. ഇനി ട്രൂകോളറിന്റെ കാര്യത്തിലേക്ക് വരാം. ക്രൗഡ്സോഴ്സിങ് ആണ് ഞങ്ങളുടെ അടിസ്ഥാനം. ട്രൂകോളറിൽ സൈൻ അപ്പ് ചെയ്യുന്ന ഒരു വ്യക്തിയുടെ പ്രൊഫൈൽ വിവരങ്ങൾ മറ്റുള്ളവർക്ക് ദൃശ്യമാക്കുമെന്ന ഉപാധി വയ്ക്കുന്നുണ്ട്. ഇതാണ് വിവരശേഖരണത്തിനുള്ള ഒരു മാർഗം. മറ്റൊന്ന് കമ്യൂണിറ്റി ക്രൗഡ് സോഴ്സിങ് ആണ്. ഒരാളുടെ പേര് പല തരത്തിലാവും ആളുകൾ സജസ്റ്റ് ചെയ്യുന്നത്. അതിൽ നിന്ന് നമ്മുടെ അൽഗോരിതം ഏറ്റവും ഹൈ–കോൺഫിഡൻസ് നെയിം കണ്ടെത്തുകയാണ് രീതി. ഒരു പതിറ്റാണ്ടിലധികം ഇക്കാര്യം ചെയ്യുന്നതിനാൽ, ഞങ്ങളുടെ കൃത്യത വളരെയധികം കൂടിയിട്ടുണ്ട്.
∙ കെവൈസി സംവിധാനം വിവരങ്ങൾ ആധികാരികമാക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഒട്ടേറെ പ്രശ്നങ്ങളും വരാം. ഉദാഹരണത്തിന് പണ്ട് പലരും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാവും സിം എടുത്തിട്ടുള്ളത്. ആ പേരുകളാണ് കോളർ ഐഡിയിൽ കാണിക്കുന്നതെങ്കിൽ പ്രശ്നം വരാം. അതുപോലെ ഔദ്യോഗിക രേഖകളിലുള്ള പേര് ആയിരിക്കണമെന്നില്ല ഒരാൾ പൊതുസമൂഹത്തിൽ അറിയപ്പെടുന്നത്...
സ്വന്തം പേരിന്മേൽ അവനവന് നിയന്ത്രണം ഉണ്ടായിരിക്കണമെന്നതാണ് ട്രൂകോളറിന്റെ പോളിസി. പേര്, പ്രൊഫൈൽ പിക്ച്ചർ എന്നിവയൊക്കെ എളുപ്പത്തിൽ സൗജന്യമായി ആർക്കും എഡിറ്റ് ചെയ്യാം. ട്രൂകോളറിൽ തന്റെ പേര് കാണിക്കേണ്ടതില്ലെന്ന് ഒരാൾക്ക് തോന്നിയാൽ അയാൾക്ക് ഡീ–ലിസ്റ്റ് ചെയ്യാനും സംവിധാനമുണ്ട്.
∙ ഫീച്ചർ ഫോണുകളിലും ഇന്റർനെറ്റ് ഇല്ലാതെ സ്മാർട്ഫോണുകളിലും ഈ കോളർ ഐഡി സേവനം ലഭ്യമാക്കാനാണ് ട്രായിയുടെ നീക്കം. ട്രൂകോളർ ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ പ്രവർത്തിക്കൂ. ഇതൊരു തിരിച്ചടിയല്ലേ?
ലോകമെങ്ങും സി–നാപ് സേവനങ്ങൾ പ്രവർത്തിക്കുന്നത് ഓഫ്‍ലൈൻ രീതിയിലാണ്. ഫീച്ചർ ഫോണുകളിലും കോളർ ഐഡി ലഭ്യമാക്കുന്നത് വളരെ നല്ല കാര്യമാണ്. ഇന്റർനെറ്റ് അഡോപ്ഷൻ വളരെ കൂടുന്ന ഇക്കാലത്ത് ലോകം അധികം വൈകാതെ സ്മാർട്ഫോണുകളിലേക്ക് നീങ്ങുമെന്നു തന്നെയാണ് കരുതുന്നത്.
∙ കേന്ദ്രസർക്കാർ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ കരടുരൂപം പുറത്തിറങ്ങിക്കഴിഞ്ഞു. എന്താണ് വിലയിരുത്തൽ?
വളരെ ബാലൻസ്ഡ് ആണ് കരടുബിൽ. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ബിസിനസുകൾക്ക് സുഖമമായി പ്രവർത്തിക്കാനും സഹായിക്കുന്നതാണ് ഇതിലെ വ്യവസ്ഥകൾ. ഡീംഡ് കൺസന്റ് പോലെയുള്ള വ്യവസ്ഥകൾ ബിസിനസുകൾക്ക് വളരെ സഹായകരമാണ്. ജിഡിപിആർ അടക്കം ഞങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും വിവരസുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ട്. ഇന്ത്യയുടെ വിവരസുരക്ഷാബില്ലിനെയും സ്വാഗതം ചെയ്യുന്നു.
English Summary: Exclusive Interview With Truecaller India MD Rishit Jhunjhunwala