ഡിസി-ബ്രാൻഡഡ് വെയറബിളുകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ പുറത്തിറക്കാൻ സെബ്രോണിക്സ്
മിതമായ വിലയ്ക്ക് സ്മാർട് വാച്ചുകളും ബാൻഡുകളും മറ്റു ഇലക്ട്രോണിക്സ് ആക്സസറികളും പുറത്തിറക്കുന്ന ഇന്ത്യയിലെ മുൻനിര ബ്രാൻഡ് സെബ്രോണിക്സ് അമേരിക്കയിലെ വാർണർ ബ്രോസുമായി സഹകരിക്കുന്നു. കംപ്യൂട്ടർ അനുബന്ധ ഉൽപന്നങ്ങൾക്കും മറ്റു ഇലക്ട്രോണിക്‌സ് ആക്സസറികൾക്കുമായി ഡിസി ക്യാരക്‌ടർ തീം ഡിസൈനുകൾ

മിതമായ വിലയ്ക്ക് സ്മാർട് വാച്ചുകളും ബാൻഡുകളും മറ്റു ഇലക്ട്രോണിക്സ് ആക്സസറികളും പുറത്തിറക്കുന്ന ഇന്ത്യയിലെ മുൻനിര ബ്രാൻഡ് സെബ്രോണിക്സ് അമേരിക്കയിലെ വാർണർ ബ്രോസുമായി സഹകരിക്കുന്നു. കംപ്യൂട്ടർ അനുബന്ധ ഉൽപന്നങ്ങൾക്കും മറ്റു ഇലക്ട്രോണിക്‌സ് ആക്സസറികൾക്കുമായി ഡിസി ക്യാരക്‌ടർ തീം ഡിസൈനുകൾ അവതരിപ്പിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സ്, ഡിസി എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തിക്കുക.
ഓഡിയോ വെയറബിളുകൾ (ഹെഡ്‌ഫോണുകൾ, ടിഡബ്ല്യുഎസ്, ഇയർഫോണുകൾ, നെക്ക്ബാൻഡ്), സ്പീക്കറുകൾ, ഐടി പെരിഫറലുകൾ (ചാസിസ്, കീബോർഡുകൾ, മൗസ്), സ്മാർട് വാച്ചുകൾ എന്നിവയിലെ പുതിയ ഡിസൈനുകൾ ആരാധകരുടെ പ്രിയപ്പെട്ട ഡിസി കഥാപാത്രങ്ങളായ ബ്ലാക്ക് ആദം, അക്വാമാൻ, ദി ജോക്കർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും കമ്പനി അറിയിച്ചു.
സെബ്രോണിക്സിന്റെ പുതിയ ഡിസി കളക്ഷണുകൾ ജനുവരി 25 മുതൽ സെബ്രോണിക്സ് ഓൺലൈൻ ഷോപ്പിലും ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലും ലഭ്യമാകും. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സ്, ഡിസി എന്നിവയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം അതുല്യമായി ഡിസൈന്‍ ചെയ്‌ത ഉൽപന്നങ്ങളിലൂടെ ഉപഭോക്താക്കളെ ആവേശഭരിതരാക്കുമെന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സെബ്രോണിക്‌സ് ഡയറക്ടർ യാഷ് ദോഷി പറഞ്ഞു.
English Summary: Zebronics to launch DC-branded wearables and electronics