ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ ആദായവിൽപന: സ്മാർട് ഫോണുകൾക്ക് വൻ ഓഫർ
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2023 ലേക്ക് ഉപഭോക്താക്കൾ ഒഴുകുന്നു. തുടക്കത്തിൽ പ്രൈം അംഗങ്ങൾക്കും പിന്നീട് മറ്റുള്ളവർക്കുമാണ് ഓഫർ സെയിൽ ലഭ്യമാക്കിയത്. ഈ വർഷത്തെ ആമസോണിന്റെ ആദ്യത്തെ ഏറ്റവും വലിയ വിൽപനയിൽ സ്മാർട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയിൽ

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2023 ലേക്ക് ഉപഭോക്താക്കൾ ഒഴുകുന്നു. തുടക്കത്തിൽ പ്രൈം അംഗങ്ങൾക്കും പിന്നീട് മറ്റുള്ളവർക്കുമാണ് ഓഫർ സെയിൽ ലഭ്യമാക്കിയത്. ഈ വർഷത്തെ ആമസോണിന്റെ ആദ്യത്തെ ഏറ്റവും വലിയ വിൽപനയിൽ സ്മാർട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയിൽ നിരവധി കിഴിവുകളും മറ്റു ഓഫറുകളും നൽകുന്നു. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അധിക 10 ശതമാനം ഇൻസ്റ്റന്റ് കിഴിവും (2,500 രൂപ വരെ) നൽകുന്നു. ഇന്നത്തെ ചില മികച്ച സ്മാർട് ഫോണ്‍ ഡീലുകളും ഓഫറുകളും പരിചയപ്പെടാം.
ഐഫോൺ 13 (128 ജിബി) റിപ്പബ്ലിക് ദിന വിൽപനയിൽ 59,999 രൂപയ്ക്ക് വാങ്ങാം. 69,900 രൂപയാണ് എംആർപി. പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് 18,050 രൂപ വരെ ഇളവ് ലഭിക്കും. ആമസോൺ പേ കോ-ബ്രാൻഡഡ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കും 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,250 രൂപ വരെ അധിക കിഴിവ് കിട്ടും.
വൺപ്ലസ് 10 ആർ 5ജി വൻ ഓഫർ വിലയ്ക്കാണ് വിൽക്കുന്നു. റിപ്പബ്ലിക് ഡേ സെയിൽ 29,999 രൂപയ്ക്കാണ് ഈ ഹാൻഡ്സെറ്റ് വിൽക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ വിലയ്ക്ക് ലഭിക്കുക. എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. പരമാവധി 18,050 രൂപ വരെ എക്സ്ചേഞ്ച് ഓഫർ കിട്ടും.
ബജറ്റ് സ്മാർട് ഫോൺ വാങ്ങാനാഗ്രഹിക്കുന്നവർക്ക് മികച്ചതാണ് റിയൽമി നാർസോ 50. ഇത് ആമസോണിൽ നിന്ന് 9,999 രൂപയ്ക്ക് വാങ്ങാം. 15,999 രൂപയാണ് എംആർപി. പഴയ സ്‌മാർട് ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നവർക്ക് കൂടുതല്‍ ഇളവ് കിട്ടും. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽമി നാർസോ 50 വരുന്നത്. 4 ജിബി റാം പിന്തുണയ്‌ക്കുന്ന മീഡിയടെക് ഹീലിയോ ജി96 ആണ് പ്രോസസർ.
ആമസോണിലെ ആദായവിൻപനയിൽ ഐക്യൂ നിയോ 6 ഹാൻഡ്സെറ്റ് 27,999 രൂപയ്ക്കാണ് വിൽക്കുന്നത് (എംആർപി 34,999 രൂപ). 18,050 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് അധികമായി 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. സ്നാപ്ഡ്രാഗൺ 870 5ജി ആണ് പ്രോസസർ. 8 ജിബി ആണ് റാം.
ആമസോൺ ആദായവിൽപനയിൽ റെഡ്മി 10 എ 31 ശതമാനം ഇളവിൽ 8,299 രൂപയ്ക്കാണ് വിൽക്കുന്നത് (എംആർപി 11,999 രൂപ). 7,850 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് അധികമായി 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഒക്ടാ കോർ ഹീലിയോ ജി25 ആണ് പ്രോസസർ. 5 ജിബി വരെ റാം വികസിപ്പിക്കാം.
English Summary: Amazon Great Republic Day Sale 2023: Best Offers on Mobile Phones