കൃത്രിമ ബുദ്ധിയുപയോഗിച്ചു പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റന്റായ സമാന്തയും അവളുമായി പ്രണയത്തിലാകുന്ന തിയാഡോർ ടോംബ്ലി എന്ന യുവാവും. അവരുടെ ആത്മബന്ധവും വൈകാരികതയും പ്രണയവും പറഞ്ഞ ഹോളിവുഡ് സിനിമ ഹെർ (HER) പുറത്തിറങ്ങുന്നത് 2013ലാണ്. 10 വർഷങ്ങൾക്കിപ്പുറം കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) ചാറ്റ് ജിപിടി പോലുള്ള സാധ്യതകളിലേക്കു ചിറകു വിരിക്കുമ്പോൾ പലർക്കും പെട്ടെന്നു ടോംബ്ലിയുടെ കണ്ണുകളും സമാന്തയുടെ ശബ്ദവും ഓർമ വരും. ചിലപ്പോൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെയും. മനുഷ്യജീവിതത്തിൽ എഐ നടത്തുന്ന നിർണായക ഇടപെടലുകൾ സംബന്ധിച്ച ഓർമപ്പെടുത്തൽ കൂടിയായിരുന്നു ‘ഹെർ’ പോലുള്ള സിനിമകൾ. രൂപമില്ലെങ്കിലും ശബ്ദത്തിലൂടെയും ചാറ്റിലൂടെയും മനുഷ്യമനസ്സിനെ ആനന്ദിപ്പിക്കാനും അസ്വസ്ഥപ്പെടുത്താനും അവയ്ക്കു കഴിയുന്നു. ഇതെല്ലാം സിനിമയിൽ മാത്രമേ സംഭവിക്കൂ എന്നു കരുതിയിരുന്ന ലോകത്തിനു മുന്നിലേക്കാണിപ്പോൾ ചാറ്റ് ജിപിടിയുടെ വരവ്. ഇത് എത്ര പേരുടെ തൊഴിൽ കളയും, എത്ര പേരുടെ ജോലി എളുപ്പമാക്കും തുടങ്ങിയ സംശയങ്ങളും ഉയർന്നിരിക്കുന്നു. ഒരേ സമയം ആശങ്കയും ആശ്വാസവുമാകുകയാണ് ചാറ്റ് ജിപിടി. സത്യത്തിൽ എന്താണിത്? എന്തുകൊണ്ടാണ് ഇതിപ്പോൾ ഏറെ ചർച്ചയാകുന്നത്? ഇതിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതുണ്ടോ? ഗൂഗിളിനു പോലും വെല്ലുവിളി ഉയർത്താനാകും എന്നാണ് ചാറ്റ് ജിപിടിയെപ്പറ്റി പറയുന്നത്. ഇതെല്ലാം സത്യമാണോ? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Photo: Just_Super/ istock

ADVERTISEMENT

∙ എന്താണ് ചാറ്റ് ജിപിടി?

Photo: Just_Super/istock

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളോട് വാക്കുകളുടെ (text) രൂപത്തിൽ ആശയവിനിമയം നടത്താനാകുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി (ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ). 2022 നവംബർ 30നാണ് ഇതിന്റെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്. 2021 വരെ ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഡേറ്റയെ 17,500 കോടി മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിലയിരുത്തുകയാണ് chat.openai.com എന്ന ലിങ്കിൽ ലഭ്യമായിട്ടുള്ള ഈ ബോട്ട് ചെയ്യുന്നത്. ചാറ്റ് ബോട്ട് എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളാണ്. മനുഷ്യരെപ്പോലെ തന്നെ ഇവർക്ക് സംവദിക്കാൻ ആകും. ‘നിങ്ങൾക്ക് എന്റെ സഹായം വേണോ’ എന്ന ചോദ്യവുമായി ചില വെബ്സൈറ്റുകളിൽ തല പൊക്കി നോക്കുന്ന പോപ്പ് അപ്പുകൾ ചാറ്റ് ബോട്ടിന് ഉദാഹരണമാണ്.

ADVERTISEMENT

∙ ജിപിടി എന്തും ചെയ്യുമോ?

‘നേരം’ എന്ന സിനിമയിൽ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പഠിച്ച കഥാപാത്രത്തോട് മനോജ്‌ കെ.ജയൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്– ‘നിനക്ക് ഈ സിഡി ഒക്കെ റൈറ്റ് ചെയ്യാൻ അറിയാമോ?’. ഏറെക്കുറെ അതേപോലെയാണ് ചാറ്റ് ജിപിടിയോട് ഒരു ലേഖനം എഴുതാമോ എന്നൊക്കെ ചോദിക്കുന്നത്. ക്രിയേറ്റിവ് എഴുത്തുകൾ, ലേഖനങ്ങൾ, ഗണിത പ്രശ്നങ്ങൾ, കംപ്യൂട്ടർ കോഡുകൾ, വാർത്തകൾ, ഡേറ്റ വിശകലനവും പഠനവും, ട്രാൻസ്‌ലേഷൻ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങി എന്തിനും ഉത്തരം ഇവിടെയുണ്ട്. വലിയ ഡേറ്റാ സെറ്റിൽനിന്ന് നമുക്ക് വേണ്ടതു മാത്രം എടുക്കാനും ഇനി ചാറ്റ് ജിപിടിയോട് പറഞ്ഞാൽ മതി. മനുഷ്യ ഭാഷ മനസ്സിലാക്കുന്നതിലും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും ഇത്ര മികവ് പ്രകടിപ്പിച്ച ചാറ്റ് ബോട്ട് ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തൽ. നമ്മുടെ ആവശ്യം ചാറ്റ് ജിപിടിയോട് അവതരിപ്പിക്കുന്നതിൽ മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി. ബാക്കിയെല്ലാം അവിടെനിന്ന് നല്ല ‘മണി മണി’ പോലെ കിട്ടും.

ADVERTISEMENT

∙ എന്താണ് ജിപിടിയുടെ ഭാഷ?

മനുഷ്യൻ ഉപയോഗിക്കുന്ന പോലെത്തന്നെ ഭാഷകൾ ഉപയോഗിക്കാൻ ചാറ്റ് ബോട്ടിനെ പര്യാപ്തമാക്കുന്നത് ജനറേറ്റിവ് പ്രീ ട്രെയ്നിങ് ട്രാൻസ്‌ഫോമർ 3 എന്ന മെഷീൻ ലാംഗ്വേജ് ആണ്. അതു ഡവലപ് ചെയ്തെടുത്തു എന്നതാണ് ചാറ്റ് ജിപിടിയിലെ സുപ്രധാന കണ്ടെത്തൽ. ഇൻപുട് ഡേറ്റയിലെ എലമെന്റ്സിനെ പ്രോസസിങ് സമയത്തിനിടയിൽ പലതവണ വിശകലനത്തിനും പഠനത്തിനും വിധേയമാക്കുന്ന കംപ്യൂട്ടർ ഭാഷാ ഘടനയാണിത്. ഈ ഭാഷ ഉപയോഗിച്ച് പ്രവർത്തിക്കുക മാത്രമാണ് ചാറ്റ് ജിപിടി എന്ന ബോട്ട് ചെയ്യുന്നത്.

∙ ഇതിനു പിന്നിലും മസ്ക്!

സംഭവം ശരിയാണ്‌, ഇലോൺ മസ്ക്, ഗ്രഗ് ബ്രൂക്മൻ, ഇല്യ സറ്റ്സ്കെവർ, വോയ്‌ചെക് സരേമ്പ എന്നിവർ ചേർന്ന് 2015ൽ സാൻഫ്രാൻസിസ്കോയിൽ സ്ഥാപിച്ച ഓപ്പൺ എഐ എന്ന കമ്പനിയാണ് ചാറ്റ് ജിപിടിയ്ക്കു പിന്നിൽ. സാം ഓൾട്മാൻ ആണ് കമ്പനി സിഇഒ.

∙ ബോട്ടെങ്ങനെ കാശ് ഉണ്ടാക്കും?

Photo: Muhammad Farhad/ Istock

ചാറ്റ് ജിപിടി നിലവിൽ ഫ്രീ ആണ്. ആർക്കും ഉപയോഗിക്കാം. എന്നാൽ അധിക കാലം ഈ ഫ്രീ ഉണ്ടാകില്ല എന്നാണ് ചാറ്റ് ജിപിടി തന്നെ പറയുന്നത്. നിങ്ങളെങ്ങനെ കാശ് ഉണ്ടാക്കും എന്ന ചോദ്യത്തിന് ചാറ്റ് ജിപിടി തന്നെ തന്ന മറുപടികൾ ഇവയാണ്.

1) വലിയ കമ്പനികളുടെ എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ്) സർവീസുകളുടെ ഭാഗമാക്കി ജിപിടി3യെ കൊണ്ടുവരും.

2) കമ്പനികളുടെയും ഓർഗനൈസേഷനുകളുടെയും ആപ്ലിക്കേഷൻ, വെബ് സർവീസുകൾ എന്നിവ ഏറ്റെടുക്കും.

3) ജിപിടി3യിൽനിന്ന് സൃഷ്ടിക്കപ്പെടുന്ന ഡേറ്റയ്ക്ക് പണം ഈടാക്കും.

4) തങ്ങൾ ഡവലപ്പ് ചെയ്ത ജിപിടി വേർഷന്റെ ലൈസൻസ് ആവശ്യപ്പെടുന്നവർക്കു വിൽക്കും.

ചാറ്റ് ജിപിടി പണം വാങ്ങും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. നിലവിൽ ചാറ്റ് ജിപിടി പ്രവർത്തിപ്പിക്കാൻ കമ്പനിക്ക് പ്രതിമാസം 30 ലക്ഷം ഡോളർ ചെലവുണ്ട്. അതായത് പ്രതിദിനം ഒരു ലക്ഷം ഡോളർ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ചാറ്റ് ജിപിടിക്കു വേണ്ടി മാതൃകമ്പനി ഓരോ ദിവസവും ചെലവാക്കേണ്ടി വരുന്നത് ഏകദേശം 80 ലക്ഷം രൂപയാണ്.

∙ എന്തുകൊണ്ട് കയ്യടി?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നൊക്കെ കുറേ കാലമായി കേൾക്കുന്നുണ്ടെങ്കിലും നേരിട്ട് ഇത് അനുഭവിക്കാനുള്ള അവസരം സാധാരണക്കാർക്ക് ലഭിക്കുന്നത് ചാറ്റ് ജിപിടി വഴിയാണ്. സിനിമകളിലെ സൂപ്പർ കംപ്യൂട്ടർ മാതൃകയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുക കൂടി ചെയ്തതോടെ തരംഗം ജിപിടിക്കൊപ്പമായി. അമേരിക്കയിലും യൂറോപ്പിലും വിദ്യാർഥികൾ വ്യാപകമായി ഈ ചാറ്റ് ബോട്ട് ഉപയോഗിച്ചു തുടങ്ങി.

∙ ഗൂഗിളിന് വെല്ലുവിളി?

ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രോട്ടോടൈപ്പ് വേർഷൻ ആണ്. എന്നാൽ ഇതു തന്നെ വമ്പൻ ഹിറ്റായതോടെയാണ് ഗൂഗിള്‍ സേർച്ച് എൻജിനെ ചാറ്റ് ജിപിടി വെല്ലുമോ എന്ന ചോദ്യം ഉയർന്നത്. പക്ഷേ ചാറ്റ് ജിപിടി ഒരിക്കലും ഗൂഗിളിന് ഭീഷണിയാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്റെ പ്രധാന ഉൽപന്നം സേർച് എൻജിൻ ആണ്. ഇതൊരു ചാറ്റ് ബോട്ടും. അതാണ് പ്രധാന കാരണവും. ഗൂഗിൾ പോലൊരു സേർച് എൻജിൻ ഉണ്ടെങ്കിലേ ചാറ്റ് ബോട്ട് എന്ന നിലയിൽ ചാറ്റ് ജിപിടിക്കും വളരാനാകൂ. ഗൂഗിളിനു സ്വന്തമായി ലാംട എന്നൊരു ഓപ്പൺ എഐ ചാറ്റ് ബോട്ട് ഉണ്ടെങ്കിലും പരീക്ഷണങ്ങളുടെ ഭാഗമായി വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതു ലഭ്യമാക്കിയിട്ടുള്ളൂ. 

എന്നാൽ പിന്നെ ഒന്നു പരീക്ഷിച്ചു നോക്കിയേക്കാം എന്ന പ്ലാൻ ഉണ്ടോ.. എങ്കിൽ നേരെ chat.openai.com എന്ന വെബ് പേജിൽ ഒരു അക്കൗണ്ട് ഉണ്ടാക്കണം. അവിടെ കാണുന്ന ചാറ്റ് വിൻഡോ തുറന്നതിനു ശേഷം ചോദ്യം ചെയ്യൽ ആരംഭിക്കാം. പക്ഷേ, വൻതോതിൽ ആളുകൾ ഇടിച്ചു കയറാന്‍ തുടങ്ങിയതോടെ ചാറ്റ് ജിപിടിയും ചെറിയ തോതിൽ പണിമുടക്ക് തുടങ്ങിയിട്ടുണ്ട്. ചില ബ്രൗസറുകളിലെങ്കിലും വെബ് പേജിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘hatGPT is at capacity right now’ എന്ന സന്ദേശമാണ് വരുന്നത്. ഇൻകോഗ്നിറ്റോ വിൻഡോയിലൂടെ ശ്രമിച്ചും, വിപിഎന്‍ വഴി നോക്കിയും, റീഫ്രഷ് ചെയ്തുമെല്ലാം ഇതിനു പരിഹാരം കാണാൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ വൻതോതിൽ റിക്വസ്റ്റുകൾ വന്നതോടെ താൻ കുടുങ്ങി എന്നാണ്, ചാറ്റ് ജിപിടി തന്നെ ചാറ്റ് ചെയ്യുന്ന പലർക്കും സന്ദേശം അയയ്ക്കുന്നത്! ട്രാഫിക് പ്രതീക്ഷിച്ചതിലും കൂടി സെർവർ ഓവർലോ‍ഡ് ആയതാണ് നിലവിലെ പ്രശ്നത്തിനു കാരണമെന്നാണ് പറയപ്പെടുന്നത്. യൂസർമാരുടെ എണ്ണം കൂടിയതോടെ പല റിക്വസ്റ്റുകളും പ്രോസസ് ചെയ്യാൻ പറ്റുന്നില്ലത്രേ. ചാറ്റ് ജിപിടിയെ ക്ഷമ പഠിപ്പിക്കാനുള്ള നിർമാതാക്കളുടെ തന്ത്രമാണിതെന്നാണ്, ഇതിനെപ്പറ്റി ടെക്‌ലോകം തമാശ പറയുന്നത്.

∙ ആശങ്ക വേണോ?

പല ജോലികളും ചാറ്റ് ജിപിടിയുടെ വരവോടെ ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്. പക്ഷേ ചാറ്റ് ജിപിടിയുടെ വരവില്‍ കണ്ടന്റ് നിർമാതാക്കൾ പേടിക്കേണ്ട കാര്യമൊന്നുമില്ല. 2021 വരെയുള്ള ഡേറ്റയേ ചാറ്റ് ജിപിടിയുടെ കയ്യിലുള്ളൂ. ഏറ്റവും പുതിയ കാര്യങ്ങളൊന്നും മൂപ്പർക്ക് അറിവില്ല. ഇന്റർനെറ്റ്‌ ഡേറ്റയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ചാറ്റ് ബോട്ടിന്റെ പല മറുപടികളും ഒരുപക്ഷേ പക്ഷപാതകരമാകുവാനും സാധ്യതയുണ്ട്. എന്തു പറയണം, എന്തു പറയേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള പൂർണമായ കഴിവും നിലവിൽ ഈ ലോകത്ത് മനുഷ്യന് മാത്രമേ ഉള്ളൂ. ഇപ്പോൾത്തന്നെ ചാറ്റ് ജിപിടിയാകെ ഹിന്ദുത്വ വിരുദ്ധ ചിന്തകളാൽ നിറഞ്ഞിരിക്കുകയാണെന്ന വിവാദവും തലപൊക്കിക്കഴിഞ്ഞു.

വിവിധ കമ്പനികൾ പക്ഷേ ഈ പുതിയ സാങ്കേതികതയെ ഒപ്പം നിർത്താനാണു തീരുമാനിച്ചിരിക്കുന്നത്. കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഈ ബോട്ടിനെ വച്ച് നേട്ടം കൊയ്യാമെന്ന് അവർക്കറിയാം. മൈക്രോസോഫ്റ്റ് തങ്ങളുടെ ഭാവി പദ്ധതികളിൽ ജിപിടി3 യെ ഉൾപ്പെടുത്തും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയാകട്ടെ സ്കൂൾ വൈഫൈകളിൽനിന്ന് ചാറ്റ് ജിപിടിയെ നിരോധിക്കുകയും ചെയ്തു. അവിടുത്തെ കോളജുകളും ജിപിടിയുടെ വരവ് മുന്നിൽക്കണ്ട് ‘പ്രതിരോധ’ നടപടികളെടുത്തു തുടങ്ങി. കോഴ്സുകളുടെ ഘടന പുനഃക്രമീകരിക്കുന്ന തിരക്കിലാണ് പല കോളജുകളും. വിദ്യാർഥികൾ സ്വയം ചിന്തിക്കാതെ ജിപിടി ഉപയോഗം ‘മുതലെടുത്ത്’ പഠനത്തിൽ ഉഴപ്പുമോ എന്ന ആശങ്കയും ശക്തമാണ്. ഓൺലൈൻ വിദ്യാഭ്യാസ കമ്പനികളും ജിപിടിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. എന്തൊക്കെയായാലും ഒരു കാര്യം വ്യക്തം. ടെക് ലോകം കൂടുതൽ സജീവമാകുകയാണ്, സാധാരണക്കാരിലേക്ക് കൂടുതലായി എങ്ങനെ എത്താൻ കഴിയുന്നു എന്നതാകും ഇനിയുള്ള യുഗത്തിന്റെ പുതിയ സാങ്കേതിക സമവാക്യങ്ങൾ. അതിന് ചാറ്റ് ജിപിടി ഒരു വലിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്നു തന്നെ കരുതാം.

English Summary: What is CHAT GPT and How it Works?- Explained