ലോകത്തെ ഏറ്റവും നല്ല 5 ഗ്രീന്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇവ
സാംസങ് ഗ്യാലക്‌സി എസ്22 സീരിസ്, ആപ്പിള്‍ ഐഫോണ്‍ 14 പ്രോ സീരിസ്, ഫെയര്‍ഫോണ്‍4, ടെറാക്യൂബ്2ഇ, മോട്ടറോള എജ് എന്നിവയാണ് ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും നല്ല ഗ്രീന്‍ ഫോണുകള്‍ എന്ന് സെഡ് ഡിനെറ്റ് വിലയിരുത്തുന്നു. എന്താണ് ഈ ഗ്രീന്‍ ഫോണ്‍? പരിസ്ഥിതിസൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ
സാംസങ് ഗ്യാലക്‌സി എസ്22 സീരിസ്, ആപ്പിള്‍ ഐഫോണ്‍ 14 പ്രോ സീരിസ്, ഫെയര്‍ഫോണ്‍4, ടെറാക്യൂബ്2ഇ, മോട്ടറോള എജ് എന്നിവയാണ് ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും നല്ല ഗ്രീന്‍ ഫോണുകള്‍ എന്ന് സെഡ് ഡിനെറ്റ് വിലയിരുത്തുന്നു. എന്താണ് ഈ ഗ്രീന്‍ ഫോണ്‍? പരിസ്ഥിതിസൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ
സാംസങ് ഗ്യാലക്‌സി എസ്22 സീരിസ്, ആപ്പിള്‍ ഐഫോണ്‍ 14 പ്രോ സീരിസ്, ഫെയര്‍ഫോണ്‍4, ടെറാക്യൂബ്2ഇ, മോട്ടറോള എജ് എന്നിവയാണ് ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും നല്ല ഗ്രീന്‍ ഫോണുകള്‍ എന്ന് സെഡ് ഡിനെറ്റ് വിലയിരുത്തുന്നു. എന്താണ് ഈ ഗ്രീന്‍ ഫോണ്‍? പരിസ്ഥിതിസൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ
സാംസങ് ഗ്യാലക്‌സി എസ്22 സീരിസ്, ആപ്പിള്‍ ഐഫോണ്‍ 14 പ്രോ സീരിസ്, ഫെയര്‍ഫോണ്‍4, ടെറാക്യൂബ്2ഇ, മോട്ടറോള എജ് എന്നിവയാണ് ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും നല്ല ഗ്രീന്‍ ഫോണുകള്‍ എന്ന് സെഡ് ഡിനെറ്റ് വിലയിരുത്തുന്നു. എന്താണ് ഈ ഗ്രീന്‍ ഫോണ്‍? പരിസ്ഥിതിസൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഫോണുകളാണ് ഇവ. വന്‍ പാരിസ്ഥിതിക ദുരന്തമാണ് മനുഷ്യരാശിയെ കാത്തിരിക്കുന്നത് എന്ന മുന്നറിയിപ്പിന്റെ പശ്ചത്തലത്തില്‍ വേണം ഗ്രീന്‍ ഫോണുകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാന്‍.
പരിസ്ഥിതിക്ക് അനുയോജ്യമായ ടെക്‌നോളജി
കൂടുതല്‍ കമ്പനികള്‍ പരിസ്ഥിതിയെ കൂടി പരിഗണിക്കുന്ന തരം ഫോണുകളും മറ്റും ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നത് ആശാവഹമാണ്. കുന്നുകണക്കിന് ഇലക്ട്രോണിക് പാഴ്‌വസ്തുക്കള്‍ ഉണ്ടാക്കുന്നതിനു പുറമെ, പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന ഗ്രീന്‍ഹൗസ് ഗ്യാസ് (ഹരിതഗൃഹ വാതകം) പുറംതള്ളലില്‍ ആഗോള ടെക്‌നോളജി മേഖലയുടെ പങ്ക് 2 മുതല്‍ 3 വരെ ശതമാനമാണ്. ഇക്കാര്യം ഇപ്പോള്‍ കമ്പനികളുടെ ശ്രദ്ധിയില്‍ പെട്ടിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതു മുതല്‍ അവ പാക്ക് ചെയ്യുന്നതും ഷിപ് ചെയ്യുന്നതും വരെ കൂടുതല്‍ ശ്രദ്ധയോടെ നിര്‍വഹിക്കാനാണ് ഉത്തരവാദിത്തമുള്ള കമ്പനികള്‍ ശ്രമിക്കുന്നത്.
വിലകുറഞ്ഞ പരിസ്ഥിതി സൗഹാര്‍ദ്ദ ഫോണുകള്‍ക്കായി കാത്തിരിക്കാം
കുറഞ്ഞ വിലയ്ക്ക് ഇത്തരം പ്രകൃതി സൗഹാര്‍ദ്ദ ഫോണുകള്‍ ഉണ്ടാക്കുക എന്നത് എളുപ്പമല്ല. എന്നാല്‍, കാര്‍ബണ്‍ ഫുട്പ്രിന്റ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളും ഉപകരണങ്ങളും വാങ്ങുക എന്നത്, പരിസ്ഥിതിക്കു നാശമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവര്‍ പരിഗണിക്കേണ്ട കാര്യവുമാണ്. കുറഞ്ഞത്, അതേക്കുറിച്ചുള്ള ധാരണയെങ്കിലും ഉള്ളില്‍ സൂക്ഷിക്കണം.
ഫോണുകള്‍
ഐഫോണ്‍ 14 പ്രോ മോഡലുകളെക്കുറിച്ച് കൂടുതലായി എഴുതേണ്ട കാര്യമില്ല. അതേസമയം, സാംസങ് ഗ്യാലക്‌സി എസ്22 സീരിസ് ഇനി പരിഗണിക്കേണ്ട കാര്യവുമില്ല. കാരണം അത്രയും പൈസ മുടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി ആഴ്ചകള്‍ മാത്രം കാത്തിരുന്നാല്‍ എസ് 23 സീരീസ്, നിരവധി ഉപകാരപ്രദമായ അധിക ഫീച്ചറുകളുമായി മാര്‍ക്കറ്റിലെത്തും. ഫെയര്‍ഫോണിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടവര്‍ ഈ ലിങ്ക് പരിശോധിക്കുക: https://bit.ly/3kBTuTe.
മോട്ടറോള എജ്
മോട്ടറോള എജ് മോഡല്‍ വാട്ടര്‍ റെസിസ്റ്റന്റ് ആണ്. മികച്ച ബാറ്ററി ലൈഫും ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. എന്നാല്‍, ക്യാമറയുടെ ഗുണനിലവാരം ഐഫോണുകളുടെയോ സാംസങ് ഫോണുകളുടെയോ ഒപ്പമെത്തില്ല. കൂടാതെ, വയര്‍ലെസ് ചാര്‍ജിങ്ങും ഇല്ല. സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് നയവും മോശം. ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇപ്പോള്‍ മോട്ടറോള ബ്രാന്‍ഡ് നെയിമിന്റെ ഉടമയായ ലെനോവോയും കാലാവസ്ഥാ പ്രതിജ്ഞ എടുത്ത കമ്പനികളിലൊന്നാണ് എന്നതിനാല്‍ കൂടുതല്‍ മികച്ച ഉല്‍പന്നങ്ങള്‍ എത്തിക്കുമെന്നു കരുതാം.
ടെറാക്യൂബ് 2ഇ (Teracube 2e)
ഫെയര്‍ഫോണിനെ പോലെ പ്രശസ്തമല്ലാത്ത, എന്നാല്‍ പരിസ്ഥിതിയുടെ കാര്യത്തില്‍ മഹത്തരമായ കാര്യങ്ങള്‍ ചെയ്യുന്ന കമ്പനിയായിട്ടാണ് ടെറാക്യൂബ് പ്രവര്‍ത്തിക്കുന്നത്. ഈ ലിസ്റ്റിലുള്ള മറ്റു കമ്പനികളെ പോലെ, ഫോണ്‍ ഉണ്ടാക്കുന്ന വസ്തുക്കളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനു പുറമെ, തങ്ങള്‍ ഓരോ ഫോണ്‍ വില്‍ക്കുമ്പോഴും ഓരോ വൃക്ഷത്തൈ നടുക എന്നതും കമ്പനി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. അവരുടെ ഏറ്റവും പുതിയ ഫോണായ ടെറാക്യൂബ് 2ഇ മോഡലിന്റെ നിര്‍മാണത്തിന് 25 ശതമാനം പുനഃചംക്രമണം ചെയ്ത പോളികാര്‍ബണേറ്റ് ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, ഫോണ്‍ പാക്ക് ചെയ്യുന്നതിന് 5 ശതമാനം കുറച്ചു വസ്തുക്കളേയുളളു. ഫോണിന്റെ കെയ്‌സ് മണ്ണില്‍ ദ്രവിച്ചുചേരുകയും ചെയ്യും.
അത്രമേല്‍ സ്‌റ്റൈലിഷല്ല
അതേസമയം, പ്രദര്‍ശിപ്പിച്ചു നടക്കാന്‍ കൊള്ളാവുന്ന ഒന്നല്ല ഈ മോഡല്‍. അതിന്റെ സ്‌ക്രീനിനായി 6.1-ഇഞ്ച് എച്ഡിപ്ലസ് ഡ്‌സ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണ്‍ സ്വയം റിപ്പയര്‍ ചെയ്ത് വര്‍ഷങ്ങളോളം ഉപയോഗിക്കാമെന്നതാണ് കമ്പനി മുന്നോട്ടുവയ്ക്കുന്ന ആശയം. ഫോണ്‍ വാട്ടര്‍ റെസിസ്റ്റന്റ് ആണ്. ബാറ്ററി അതിവേഗം ചാര്‍ജ് ചെയ്യാം. അതേസമയം, സാംസങ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന തരത്തിലുള്ള ക്യാമറ പ്രകടനം പ്രതീക്ഷിക്കേണ്ട. വയര്‍ലെസ് ചാര്‍ജിങ് ഇല്ല. സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് പോളിസി മോശം. ആന്‍ഡ്രോയിഡ് 11ല്‍ കിടക്കേണ്ടിവരും.
കറന്റ് ലാഭിക്കാവുന്ന ഫാനുകളുമായി കെന്റ്
തങ്ങളുടെ കുഹ്ല്‍ (Kuhl) സ്റ്റൈലിഷ് ഫാന്‍സ് ശ്രേണിയില്‍ പുതിയ മോഡലുകള്‍ ഇറക്കിയിരിക്കുകയാണ് കെന്റ് കമ്പനി. ഇവ ആമസോണ്‍ അലക്‌സ, ഗൂഗിള്‍, ആപ്പിള്‍ സിറി പോലെുള്ള വോയിസ് അസിസ്റ്റന്റുകളെക്കൊണ്ട് വോയിസ് കമാന്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാമെന്നതു കൂടാതെ, വൈദ്യുതിയും ലാഭിക്കാമെന്ന് കമ്പനി പറയുന്നു. വിലയും വളരെ കൂടുതലാണ്. കുറഞ്ഞ മോഡലിന് 3000 രൂപയാണ് വില. അതേസമയം, 8 ബ്ലെയ്ഡ് ഉള്ള ഏറ്റവും കൂടിയ മോഡലിന് 16,000 രൂപയാണ് വില. വൈ-ഫൈ, ഐഓടി സപ്പോര്‍ട്ടും ഉണ്ട്. ബിഎല്‍ഡിസി ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച ഫാനുകളാണിവ.
സ്മാര്‍ട്ട് റിപ്ലൈ ഇനി ഗൂഗിള്‍ വോയിസില്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല
ടെക്‌നോളജി ഭീമന്മാരെല്ലാം ജോലിക്കാരെ പിരിച്ചുവിടുന്ന തിരക്കിലാണ്. അതോടെ ചില ഫീച്ചറുകളെങ്കിലും ഇല്ലാതായേക്കും എന്ന സൂചനകളും കിട്ടിത്തുടങ്ങി. ഗൂഗിള്‍ വോയിസ് പ്ലാറ്റ്‌ഫോമിനായി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ സ്മാര്‍ട്ട് റിപ്ലൈ ഫീച്ചര്‍ പിന്നെ പ്രവര്‍ത്തിക്കാതാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ആന്‍ഡ്രോയിഡിലും ഐഒഎസിലും ബാധകമായിരിക്കും. ഇതു സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും നല്‍കിയിരിക്കുന്നു.
എന്താണ് ഗൂഗിള്‍ സ്മാര്‍ട്ട് റിപ്ലൈ?
അവസാനം ലഭിച്ച മെസേജിന് വോയ്സ് കമാന്‍ഡ് വഴി മറുപടി നല്‍കാനുള്ള ഫീച്ചറായിരുന്നു ഗൂഗിള്‍ വോയിസ് സ്മാര്‍ട്ട് റിപ്ലൈ. അതേസമയം, ഗൂഗിള്‍ വോയിസിനെ ബിസിനസ് കോളിങ് സര്‍വീസാക്കാനായി പിന്‍വലിക്കുന്നതാണോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നു. അങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ പണമടച്ചാല്‍ ലഭിക്കുന്ന ഒരു ഫീച്ചറായി ബിസിനസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയേക്കാം.
ഫയര്‍ ബോള്‍ട്ട് സിംഗപ്പൂരിലേക്കും വിയറ്റ്‌നാമിലേക്കും
സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയായ ഫയര്‍ബോള്‍ട്ട് കമ്പനി, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ്. രാജ്യാന്തര തലത്തില്‍ വളരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കം. സ്മാര്‍ട്ട്‌ടെക്എസ്ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ രണ്ടു രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്. വിഷണറി, ഇന്‍വിന്‍സിബ്ള്‍, റിങ് ടോക് 2 എന്നിങ്ങനെ നിന്‍ജാ സീരിസിലുള്ള വാച്ചുകളാണ് ഫയര്‍ ബോള്‍ട്ട് ആദ്യം വിദേശ മാര്‍ക്കറ്റുകളില്‍ എത്തിക്കുക.
ആമസോണ്‍ മ്യൂസിക് വരിസംഖ്യ വര്‍ധിച്ചേക്കും
സംഗീത സ്ട്രീമിങ് സേവനമായ ആമസോണ്‍ മ്യൂസിക്കിന്റെ വരിസംഖ്യ ഫെബ്രുവരി മുതല്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്‍ പ്രകാരം അണ്‍ലിമിറ്റഡ് ഇന്‍ഡിവിജ്വല്‍ പ്ലാന്‍ പ്രതിമാസം 1 ഡോളര്‍ വര്‍ധിച്ച് 10.99 ഡോളറാകുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
English Summary: The best green phones: Sustainable and eco-friendly smartphones