‘സ്റ്റാർസി’നെ അപ്രസക്തമാക്കി ഒടിടി; കേരളത്തെ ഇന്ത്യൻ സിനിമ പിന്തുടരുന്നു’
കൊച്ചി ∙ ‘സിനിമകളും സീരിയലുകളും അടക്കം പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കപ്പെടുന്ന കണ്ടന്റിന് ഇന്നു വന്‍ സ്വീകാര്യതയുണ്ട്. ഒരു ഭാഷയില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ രണ്ടു കയ്യുംനീട്ടി സ്വീകരിക്കുന്നതാണ് ഇന്നു കാണാനാകുന്നത്.’– പ്രാദേശികതയുടെ അതിരുകൾ ഭേദിക്കപ്പെടുന്ന പുതുവിനോദ
കൊച്ചി ∙ ‘സിനിമകളും സീരിയലുകളും അടക്കം പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കപ്പെടുന്ന കണ്ടന്റിന് ഇന്നു വന്‍ സ്വീകാര്യതയുണ്ട്. ഒരു ഭാഷയില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ രണ്ടു കയ്യുംനീട്ടി സ്വീകരിക്കുന്നതാണ് ഇന്നു കാണാനാകുന്നത്.’– പ്രാദേശികതയുടെ അതിരുകൾ ഭേദിക്കപ്പെടുന്ന പുതുവിനോദ
കൊച്ചി ∙ ‘സിനിമകളും സീരിയലുകളും അടക്കം പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കപ്പെടുന്ന കണ്ടന്റിന് ഇന്നു വന്‍ സ്വീകാര്യതയുണ്ട്. ഒരു ഭാഷയില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ രണ്ടു കയ്യുംനീട്ടി സ്വീകരിക്കുന്നതാണ് ഇന്നു കാണാനാകുന്നത്.’– പ്രാദേശികതയുടെ അതിരുകൾ ഭേദിക്കപ്പെടുന്ന പുതുവിനോദ
കൊച്ചി ∙ ‘സിനിമകളും സീരിയലുകളും അടക്കം പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കപ്പെടുന്ന കണ്ടന്റിന് ഇന്നു വന്‍ സ്വീകാര്യതയുണ്ട്. ഒരു ഭാഷയില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ രണ്ടു കയ്യുംനീട്ടി സ്വീകരിക്കുന്നതാണ് ഇന്നു കാണാനാകുന്നത്.’– പ്രാദേശികതയുടെ അതിരുകൾ ഭേദിക്കപ്പെടുന്ന പുതുവിനോദ ലോകത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകർ സംസാരിച്ചത്. മനോരമ ഓൺലൈൻ ടെക്സ്പെക്ടേഷന്‍സ് 2023 ഉച്ചകോടിയിലെ ‘പ്രാദേശിക അതിരുകൾ മായുന്ന വിനോദലോകം’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിലാകെ നിറഞ്ഞതും ഒടിടിയും വിനോദലോകത്തെ കേരളത്തിന്റെ പ്രസക്തിയുമായിരുന്നു.
വിനോദ വ്യവസായത്തിൽ കേരളത്തിൽനിന്നുള്ള സിനികളെയും മറ്റും ‘പ്രാദേശികം’ എന്നു വിശേഷിപ്പിച്ചിരുന്ന കാലം മാറിയെന്നും, ഇന്ന് ‘മുഖ്യധാര’ സിനിമയാണ് കേരളത്തിൽനിന്നുണ്ടാകുന്നതെന്നും ചലച്ചിത്ര പ്രവർത്തകർ പറയുന്നു. ഒടിടി ചലച്ചിത്ര മേഖലയെ മാറ്റുമെന്ന പ്രവചനത്തെ തുടക്കത്തിൽ കാര്യമായെടുത്തില്ല. എന്നാൽ കോവിഡ് അതെല്ലാം മാറ്റിമറിച്ചു. ഒടിടി വന്നതോടെ സിനിമയ്ക്ക് അതിരുകളില്ലാതായി. മികച്ച കണ്ടന്റ് വന്നതോടെ ‘സ്റ്റാർസി’നേക്കാൾ അഭിനേതാക്കൾക്ക് പ്രാധാന്യം ലഭിച്ചു. എല്ലാ മേഖലകളിലുമുണ്ടാകുന്ന മാറ്റം മലയാള സിനിമ പെട്ടെന്നു തന്നെ ഏറ്റെടുക്കുന്നുണ്ടെന്നും സോണിലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് സഹസ്ഥാപക സുപ്രിയ മേനോൻ, നടിയും പിന്നണി ഗായികയുമായ മംമ്ത മോഹൻദാസ്, തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ പാനൽ അഭിപ്രായപ്പെട്ടു.
പ്രാദേശിക സിനിമയിൽ നിന്ന് പാൻ-ഇന്ത്യൻ സിനിമ എന്ന കൺസെപ്റ്റിലേക്ക് വിനോദരംഗം മാറിയതിനെക്കുറിച്ചാണ് പാനലിലുള്ളവർ കൂടുതലും സംസാരിച്ചത്. സഹകരണത്തിനപ്പുറം വിനോദത്തിന്റെയും വരുമാനത്തിന്റെയും ഒട്ടേറെ സാധ്യതകളാണ് പ്രാദേശിക അതിരുകൾ മായുന്ന വിനോദലോകം മുന്നോട്ടുവയ്ക്കുന്നത്. ചർച്ചയിൽ ഉയർന്ന പ്രധാന ആശയങ്ങളിലൂടെ:
സൗഗത മുഖർജി
∙ ഇന്ത്യയില്‍ അതിവേഗം വളരുന്നതും മത്സരം ചൂടുപിടിക്കുന്നതുമായ ബിസിനസ് മേഖലകളിലൊന്നാണ് ഒടിടി പ്ലാറ്റ്‌ഫോം. കായിക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് മുതല്‍ ലോകോത്തര സീരീസുകളുടെയും സിനിമകളുടെയും സ്ട്രീമിങ് വരെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി നടത്തുന്നു.
∙ വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ട് വിദേശ കമ്പനികളടക്കം മികച്ച തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. ഇന്ത്യയില്‍ ഒടിടി മേഖലയ്ക്ക് ശോഭനമായഭാവിയായിരിക്കും ഉണ്ടാകുക.
∙ ഭാഷയ്ക്കും സംസ്കാരങ്ങൾക്കും ഉപരിയായി കഥപറച്ചിൽ രീതി വ്യത്യസ്ത ജനവിഭാഗങ്ങളെ കലയോട് അടുപ്പിക്കുന്നു.
∙ ഫ്ലെക്സിബിലിറ്റിയാണ് ഒടിടിയുടെ ഗുണം. ഒടിടിയിൽ സംവിധായകന് ഇഷ്ടമുള്ള രീതിയിൽ സിനിമയോ വെബ്‌സീരിസോ ചെയ്യാൻ കഴിയും. 8 എപ്പിസോഡിൽ അവതരിപ്പിക്കണമെങ്കിൽ അങ്ങനെയും പത്തു വേണമെങ്കിൽ അങ്ങനെയും ചെയ്യാൻ കഴിയും.
സുപ്രിയ മേനോൻ
∙ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് അതിരുകളില്ലാതാക്കി. കർണാടകയിൽനിന്ന് വന്ന കാന്താരയും കെജിഎഫും രാജ്യത്തെമ്പാടും സ്വീകരിക്കപ്പെട്ടു. കണ്ടെന്റ് മികച്ചതാകുമ്പോള്‍ അതിരുകൾ ഇല്ലാതാകുന്നു. ഞങ്ങൾ നിർമിച്ച ഡ്രൈവിങ് ലൈസൻസ് ഇപ്പോൾ സെൽഫി എന്ന പേരിൽ ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ഇതുതന്നെ നല്ല ഉദാഹരണമാണ്.
∙ പാൻ ഇന്ത്യൻ സിനിമയെന്ന സങ്കൽപ്പത്തിനായി വിവിധ ഭാഷകളിൽനിന്ന് അഭിനേതാക്കളെ കൊണ്ടുവരുന്നതിനേക്കാള്‍ കണ്ടന്റിന് പ്രാധാന്യം നൽകുന്നതാണ് നല്ലത്.
മംമ്ത മോഹൻദാസ്
∙ ഒടിടി പ്ലാറ്റ്ഫോമുകൾ സ്റ്റാർ എന്നതിൽനിന്ന് കഥാപാത്രം എന്നതിലേക്ക് അഭിനേതാക്കളെ മാറ്റി.
∙ പ്രാദേശിക സിനിമയിൽ നിന്ന് പാൻ-ഇന്ത്യൻ സിനിമ എന്ന കൺസെപ്റ്റിലേക്ക് വിനോദരംഗം മാറി.
ശങ്കര്‍ രാമകൃഷ്ണന്‍
∙ ആദ്യ മലയാള സിനിമയായ വിഗതകുമാരൻ സ്‌ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ സ്ത്രീ സാന്നിധ്യത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച് ആളുകൾ തിയറ്റർ കത്തിച്ചപ്പോൾ, വർഷങ്ങൾക്കിപ്പുറം സിനിമയിൽ സ്ത്രീകളുടെ ശക്തമായ സാന്നിധ്യംകൊണ്ടാണ് കാലം മറുപടി പറഞ്ഞത്.
സന്തോഷ് ശിവൻ
∙ ഒടിടി സിനിമയെ മാറ്റുമെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. കോവിഡ് കാലത്ത് ഒടിടി കുടുംബങ്ങളുടെ ഭാഗമായി. ഒറിജിനൽ കണ്ടന്റുകൾ കൂടുതലായി ഒടിടിയിൽ വരുന്നു. വെബ് സീരിസുകൾക്ക് യുവജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു.
∙ ‘ബിഫോർ ദ് റെയിൻസ്’ എന്ന തന്റെ സിനിമ ഇവിടെ റിലീസ് ചെയ്യാനായില്ല. ഇന്നാണെങ്കിൽ ഒടിടിയിൽ റിലീസ് ചെയ്യാൻ കഴിയുമായിരുന്നു.
∙ സ്റ്റാർഡം അല്ല, മികച്ച കഥകളും അഭിനയ മുഹൂർത്തങ്ങളുമാണ് നല്ല സിനിമയാകുന്നത്. പക്ഷേ, ഇന്നത്തെ പല സ്റ്റാർസും മികച്ച അഭിനേതാക്കൾ കൂടിയാണ്
∙ എന്റെ മുത്തശ്ശി പറഞ്ഞിരുന്നത് പടങ്ങളാണ് യാഥാർഥ്യമെന്നാണ്. അച്ഛൻ പറഞ്ഞത് ഫിലീം നെഗറ്റീവുകളാണ് യാഥാർഥ്യമെന്നും. ഇപ്പോൾ ഡിജിറ്റൽ കാലമാണ്. നാളെ മറ്റൊരു സാങ്കേതിക വിദ്യവരും.
രതീഷ് ബാലകൃഷ്ണ പൊതുവാൾ
∙ മറ്റു ഫിലിം ഇൻഡസ്ട്രികൾ ഇപ്പോൾ മികച്ച കഥകൾക്കായി മലയാളസിനിമയെ പിന്തുടരുന്നു.
∙ ഒടിടിയിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഇറങ്ങുന്നതു പക്ഷേ സാധാരണ ജനങ്ങൾ കൂടുതൽ അറിയുന്നില്ല. ‘കനകം കാമിനി കലഹം’ തീയറ്ററിൽ ഇറങ്ങിയാൽ ഫുൾ പേജ് പരസ്യം കിട്ടും. പക്ഷേ ഒടിടിയിൽ ആകുമ്പോൾ അത് ഉണ്ടാകുന്നില്ല
∙ കോവിഡ് സമയത്താണ് ആദ്യ സിനിമ ആരംഭിച്ചത്. കോവിഡ് വന്നതിനാൽ ഒടിടിക്കായാണ് സിനിമ നിർമിച്ചത്. പിന്നീട് കോവിഡിന് ഇടവേള വന്നപ്പോൾ തീയറ്ററിനായി സിനിമയിൽ മാറ്റം വരുത്തി. സാഹചര്യം മാറിയപ്പോൾ വീണ്ടും ഒടിടിയിൽ റിലീസ് ചെയ്യാനായി സിനിമ റീഎഡിറ്റ് ചെയ്യേണ്ടിവന്നു. വലിയൊരു അനുഭവമാണ് ഇതു സമ്മാനിച്ചത്.
English Summary: Panel Discussion of Blurring Lines of Regional Entertainment