വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം, സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങിയ വിദ്യാർഥി. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ കോളജിലെ അധ്യാപന രീതി ഇഷ്ടപ്പെടാതെ മൂന്നാം വർഷം പഠനം അവസാനിപ്പിച്ചു. പ്രതിമാസം 5000 രൂപയ്ക്ക് ട്യൂഷൻ സെന്ററിൽ പഠിപ്പിച്ചു തുടങ്ങിയ ആ വിദ്യാർഥി ഇന്ന് ഇന്ത്യയിലെ ഒരു ബില്യൻ ഡോളർ (8000 കോടിയിലധികം രൂപ) ആസ്തിയുള്ള ‘യുണികോൺ’ കമ്പനിയുടെ ഉടമയാണ്. അതിലുപരി പതിനായിരക്കണക്കിന് വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനും വഴികാട്ടിയുമാണ് ഫിസിക്സ് വാലാ എന്നറിയപ്പെടുന്ന യുപി സ്വദേശി അലക് പാണ്ഡേ. ഇദ്ദേഹത്തിന്റെ ജീവിതകഥ ഫിസിക്സ് വാലാ എന്ന പേരിൽ അടുത്തിടെ ‘ആമസോൺ മിനി’യിൽ സീരിസായി പുറത്തിറങ്ങി. ഫിസിക്സ് വാല കമ്പനിയുടെ ആശയം അദ്ദേഹത്തിന്റെ തലയിൽ എങ്ങനെ ഉദിച്ചു? സ്റ്റാർട്ടപ്പുകാർക്ക് പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ വിജയരഹസ്യം എന്താണ്? എന്താണ് അദ്ദേഹത്തിന്റെ ജീവിതകഥ? സീരീസിൽ നാം കണ്ടത് അദ്ദേഹത്തിന്റെ യഥാർഥ ജീവിതമായിരുന്നോ? വിശദമായറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ അധ്യാപകൻ

ആമസോൺ മിനിയിൽ സീരിസായി പുറത്തിറങ്ങിയ ഫിസിക്സ് വാലായിലെ രംഗം. (Screengrab)

അലക് പാണ്ഡേ അ‍ഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അണിഞ്ഞതാണ് അധ്യാപക കുപ്പായം. എൽപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കായിരുന്നു ട്യൂഷൻ. അന്ന് അലകിന് ഒരു വിദ്യാർഥിയിൽനിന്ന് 200 രൂപ കിട്ടും. അന്നത്തെ ജീവിത സാഹചര്യത്തിൽ അലക് പാണ്ഡേ എന്ന കുട്ടിക്ക് അതു വലിയ സഹായം ആയിരുന്നു. ഒരു സ്വകാര്യ കോൺട്രാക്ടർ ആയിരുന്നു അലകിന്റെ അച്ഛൻ സതീഷ് പാണ്ഡേ. കടം കയറി വന്നപ്പോൾ അദ്ദേഹം വീടിന്റെ ഒരു ഭാഗം വിറ്റു. അധികം വൈകാതെ വീട് മുഴുവനായി വിറ്റ ശേഷം വാടക വീട്ടിലേക്ക് മാറേണ്ടിയും വന്നു. ഇങ്ങനെ സാമ്പത്തിക ഞെരുക്കം ബാധിച്ചതോടെയാണ് അലക് പാണ്ഡേ പോക്കറ്റ് മണി കണ്ടെത്താൻ ട്യൂഷൻ തുടങ്ങിയത്. അലകിൻെറ അമ്മ രജത് പാണ്ഡേ, വിഷ്ണു ഭഗവാൻ പബ്ലിക് സ്കൂളിൽ അധ്യാപിക ആയിരുന്നു. 

ADVERTISEMENT

അലഹബാദിലെ ബിഷപ്പ് ജോൺസൺ സ്കൂളിലായിരുന്നു അലകിന്റെ പഠനം. പഠനത്തിൽ മിടുക്കനായിരുന്ന അലക് 93% മാർക്കോടെ പ്ലസ് ടു വിജയിച്ചെങ്കിലും നല്ല കോളജിൽ ചേർന്ന് പഠിക്കാൻ പണം തികയാതെ വന്നു. അങ്ങനെ ട്യൂഷൻ എടുക്കൽ കൂടുതൽ സജീവമാക്കി. തുടർന്ന് മീററ്റിലെ ഹർകോട്ട് ബട്‌ലർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ് ബിരുദത്തിന് ചേർന്നു. മെക്കാനിക്കൽ എൻജിനീയറിങ് ആയിരുന്നു വിഷയം. അവിടുത്തെ അധ്യാപന രീതികൾ ഇഷ്ടപ്പെടാതെ അലക് പലപ്പോഴും പരാതി പറഞ്ഞിരുന്നു. എങ്കിലും പഠനം സ്വന്തം നിലയ്ക്ക് തുടർന്നു. പക്ഷേ, മൂന്നാം വർഷം അലക് ക്യാംപസ് വിട്ടു. അധ്യാപകരോട് പ്രതിഷേധം അറിയിച്ച ശേഷമാണ് ക്യാംപസ് വിട്ടത്. വീട്ടിലെ സാമ്പത്തിക സ്ഥിതി അപ്പോഴേക്കും ദയനീയം ആയിരുന്നു. 

അലക് പാണ്ഡേ. Image- Twitter/ @PhysicswallahAP

തുടർന്ന് അലക് പ്രയാഗ് രാജിൽ എത്തി സ്വകാര്യ ടൂഷൻ സെന്ററിൽ 5000 രൂപയ്ക്ക് അധ്യാപകൻ ആയി ചേർന്നു. പിന്നീട് സ്വന്തമായി ഫിസിക്സ് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാഭ്യാസം പൂർത്തിയാക്കി, ഏതെങ്കിലും സ്ഥാപനത്തിൽ നൽകുന്ന ട്രെയ്നിങ് അനുസരിച്ച് പിന്നീടുള്ള ജീവിതം മുഴുവൻ ജോലി ചെയ്യുക എന്നത് അസഹ്യമാണെന്ന് പറഞ്ഞിരുന്ന അലക് അങ്ങനെ സ്വന്തം ജീവിതത്തിൽ വിരസത തോന്നാത്ത ജോലി കണ്ടെത്തുകയായിരുന്നു അന്ന്.

അലക് പാണ്ഡേ Image- Twitter/ @PhysicswallahAP.
ADVERTISEMENT

∙ ഫിസിക്സ് വാലാ

സ്വന്തമായി സ്ഥാപനം തുടങ്ങിയപ്പോഴാണ് അലക് സ്വയം ‘ഫിസിക്സ് വാലാ’ എന്ന് പറയാൻ തുടങ്ങിയത്. എൻജിനീയറിങ് പൂർത്തിയാക്കി എൻജിനീയർ ആയിരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് ചേച്ചി അതിഥിയോട് അലക് ഇടയ്ക്കിടെ പറയുമായിരുന്നു. പിന്നെ ചായ വിൽക്കുന്ന ചായ് വാലാ ആകാനാണോ പ്ലാൻ എന്ന് ചേച്ചി തിരിച്ചും ചോദിക്കുമായിരുന്നു. ചായ് വാലാ അല്ല ഫിസിക്സ് വാലാ ആകുമെന്ന പതിവു മറുപടിയിൽ നിന്നാണ് അലകിന് ആ പേര് ലഭിക്കുന്നത്.

അലക് പാണ്ഡേ Image- Twitter/ @PhysicswallahAP

2016. താൻ പഠിപ്പിക്കുന്നത് മികച്ച രീതിയിൽ ആണെന്ന് ബോധ്യം ഉള്ള അലക്, അത് കൂടുതൽ പേർക്ക് ഉപകാരപ്രദമായ രീതിയിൽ ആകണം എന്ന ചിന്തയിൽ എത്തി. പക്ഷേ, അതിനുള്ള സാഹചര്യമോ വഴിയോ അലകിന് അറിയില്ല. അങ്ങനെയാണ് സുഹൃത്ത് പ്രതീക് നൽകിയ ഉപദേശം സ്വീകരിച്ച് അലക് പാണ്ഡേ എന്ന ഇരുപത്തിനാലുകാരൻ ഒരു യുട്യൂബ് ചാനൽ തുടങ്ങുന്നത്. അതിന് അവൻ നൽകിയ പേരാണ് ഫിസിക്സ് വാലാ. ഒരു ചെറിയ ഇരുട്ടുമുറിയിൽ വൈറ്റ് ബോർഡിന് മുന്നിൽ മൊബൈൽ ക്യാമറയും ഫ്ലാഷ് ലൈറ്റും മാത്രം വച്ച് അലക് ക്ലാസ് എടുക്കാൻ തുടങ്ങി. ആദ്യ വർഷം അപ്‌ലോഡ് ചെയ്ത വിഡിയോകൾ സാധാരണ പോലെ അത്ര ശ്രദ്ധ നേടാതെ പോയി. വളരെ കുറച്ച് പ്രേക്ഷകർ മാത്രം. ഇതോടെ അവതരണം കുറച്ചുകൂടി മെച്ചപ്പെടുത്താൻ അലക് പലയിടങ്ങളിൽനിന്നായി സ്റ്റഡി മെറ്റീരിയലുകൾ സംഘടിപ്പിച്ചു. ക്ലാസ് എടുക്കുന്നത് അവ ഉപയോഗിച്ചാ‌യി. കണ്ടന്റ് ക്വാളിറ്റി മെച്ചപ്പെടുത്തി. ഇതോടെ ചാനൽ വ്യൂ കൂടാൻ തുടങ്ങി. തന്റെ കഴിവിനു ലഭിച്ച അംഗീകാരമായി ഇതിനെ കണ്ട അലക് പുതിയ പാതയിലേക്ക് ജീവിതം വളർത്താനുള്ള ചവിട്ടുപടിയായി ചാനലിനെ മാറ്റുകയായിരുന്നു. 2022 ഡിസംബറോടെ 92.5 ലക്ഷം സബ്സ്ക്രൈബേഴ്സ് ആണ് അലകിന്റെ യുട്യൂബ് ചാനലിൽ ഉള്ളത്. 2017 അവസാനത്തോടെ അലക് ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തി മുഴുവൻസമയ യുട്യൂബർ ആയി മാറി.

∙ ലേണിങ് ആപ്

2019 കോവിഡിന്റെ വരവ് ദേശീയതലത്തിൽ അലക് പാണ്ഡേയുടെ പ്രശസ്തി വർധിപ്പിച്ചു. എജ്യു ടെക് എന്ന എജ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്ഫോമിലേക്കുള്ള അലകിന്റെ യാത്ര ആരംഭിക്കുന്നത് ആ യുട്യൂബ് ചാനലിലൂടെയാണ്. ലളിതമായ രീതിയിൽ ഫിസിക്സ് പഠനം സാധ്യമാക്കുക എന്നാണ് അലക് ലക്ഷ്യമിട്ടത്. ഏതെങ്കിലും സ്ഥലത്ത് ട്യൂഷൻ സെന്റർ സ്ഥാപിച്ചാൽ ചുരുങ്ങിയ വിദ്യാർഥികൾക്കേ ആ ഗുണം ലഭിക്കൂ എന്നതായിരുന്നു അലക് യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള കാരണം. ആ ചിന്ത തന്നെയാണ് ആപ് എന്ന പ്ലാറ്റ്ഫോമിലേക്കും എത്തിപ്പെടാൻ ഇടയാക്കിയത്. ‘നൈറ്റ് പാണ്ട’ പോലുള്ള വിവിധ ആപുകൾ അവതരിപ്പിച്ചിട്ടുള്ള പ്രതീക് മഹേശ്വരിയുമായി സഹകരിച്ചാണ് ഫിസിക്സ് വാലാ ആപ് പുറത്തിറക്കിയത്. പുറത്തിറങ്ങി ആദ്യ മാസങ്ങളിൽ തന്നെ 35,000 പേരോളം ആപ്പിൽ ചേർന്നു. ഫിസിക്സിനു പുറമെ വിവിധ വിഷയങ്ങളിൽ ട്രെയ്നിങ് നടത്തി വരുന്നുണ്ട് അലകും സംഘവും. കൂടാതെ മോട്ടിവേഷനൽ സ്പീക്കറായും അലക് മികവ് തെളിയിച്ചു.

ഫിസിക്സ് വാല വെബ് സീരിസിൽനിന്ന്.

നിലവിലെ കണക്ക് അനുസരിച്ച് 60 ലക്ഷം വിദ്യാർഥികൾ, രണ്ടായിരത്തോളം ജീവനക്കാർ, 8000 കോടിയോളം രൂപയുടെ നിക്ഷേപം ഇങ്ങനെ വലിയ ഉയരത്തിലാണ് ഫിസിക്സ് വാലാ ആപ്. യുട്യൂബിൽനിന്ന് ലഭിച്ച വരുമാനമായിരുന്ന ആപ്പിന്റെ ആദ്യ നിക്ഷേപം. പിന്നീട് ദീർഘകാലം ഇതിന്റെ പ്രവർത്തനത്തിനും ശമ്പളവിതരണത്തിനുമെല്ലാം പണം ലഭിച്ചതും യുട്യൂബ് വരുമാനത്തിൽ നിന്നാണ്. കഴിഞ്ഞ വർഷമാണ് ഫിസിക്സ് വാലാ ആപിന്റെ തലവര തെളിഞ്ഞത്. കഴിഞ്ഞ വർഷം ജൂണിലാണ് ഇന്ത്യയിലെ സ്റ്റാർട്ടപുകളിലെ 101–ാമത്തെ യുണികോൺ  കമ്പനിയായി ഫിസിക്സ് വാലാ മാറുന്നത്. ഒരു കമ്പനി സ്ഥാപിക്കപ്പെട്ട് അധികം വൈകാതെ 100 കോടി ഡോളറിന്റെ മൂല്യത്തിലേക്ക് ഉയരുമ്പോഴാണ് അതിനെ യുണികോൺ എന്നു വിളിക്കുന്നത്. വെസ്റ്റ്ബ്രിജ് ക്യാപിറ്റൽ, ജിഎസ്‌വി വെഞ്ച്വേഴ്സ് എന്നീ കമ്പനികൾ അലകിന്റെ കമ്പനിയിൽ 100 മില്യൻ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ, അലകിന്റെ പ്രധാന വരുമാന സ്രോതസ് ഇപ്പോഴും യുട്യൂബ് ചാനൽ തന്നെയാണ്. അലക് കൂടുതലായും ഇടപെടുന്നതും യുട്യൂബിലൂടെ തന്നെയാണ്. ചുരുങ്ങിയ ചെലവിൽ പരിശീലനം നൽകുക എന്നതാണ് അലകിന്റെ ലക്ഷ്യം. മറ്റ് എജ്യു ടെക് ആപുകളിലുള്ളതിനേക്കാൾ കുറഞ്ഞ ഫീസാണ് ഫിസിക്സ് വാലാ ഈടാക്കുന്നതത്രേ.

ആറു മുതൽ 12 വരെയുളള ക്ലാസുകൾ, ജെഇഇ, നീറ്റ് ഉൾപ്പെടെയുള്ള വിവിധ പ്രവേശന പരീക്ഷകൾ തുടങ്ങിയവയ്ക്കെല്ലാം ഫിസിക്സ് വാലാ കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട് ഇപ്പോൾ. റെക്കോർഡഡ് ക്ലാസുകൾക്ക് പുറമേ ലൈവ് സെഷനുകളും നടത്തുന്നു. അലക് നടത്തുന്ന ലൈവ് സെഷനുകൾക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. സംശയങ്ങൾ പരിഹരിക്കാനും ഈ സെഷനുകൾ ഉപയോഗിക്കാൻ അവസരമുണ്ട്. 13,700ൽ അധികം വിഡിയോ കണ്ടന്റ് അലകിന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്.

∙ ഇടിഞ്ഞുതുടങ്ങി; ഇടിച്ചുകയറി

വളരെ പ്രതീക്ഷയോടെ ആരംഭിച്ച ലേണിങ് ആപ്പിനു പിന്നിലും വലിയൊരു ഇടിവിന്റെ കഥയുണ്ട്. മേയ് 2020ന് ആണ് ആപ് വിദ്യാർഥികളിലേക്ക് എത്തുന്നത്. കമ്പനി കരുതിയതിലും വലിയ സ്വീകരണം ലഭിച്ചതോടെ ആപ്പിൽ ഒട്ടേറെ വിദ്യാർഥികൾ ഒരുമിച്ചു പ്രവേശിച്ചു. 2 ലക്ഷത്തിലധികം ഉപയോക്താക്കൾ ഒരുമിച്ച് ആപ് ഉപയോഗിച്ചതോടെ ആദ്യ നാളുകളിൽ തന്നെ ആപ് ഹാങ് ആയി. കോവിഡ്കാ‌ലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് ഉണ്ടായ വളർച്ചയും ഈ ഇടിച്ചുകയറ്റത്തിനു പിന്നിലുണ്ടായി. ആ കണക്കുകൂട്ടലാണ് അലകിനും സംഘത്തിനും തെറ്റിപ്പോയത്. സെർവറിൽ ഉണ്ടായ തിരക്ക് പരിഹരിച്ച് ആപ് പുനഃസ്ഥാപിക്കാൻ രണ്ടാഴ്ചയിലധികം സമയമെടുത്തു. ഫീസടച്ചവരെയും മറ്റും ഇതു ദേഷ്യം പിടിപ്പിച്ചെങ്കിലും ആരും ഇത് ഉപേക്ഷിച്ചില്ല. വർഷങ്ങൾ കൊണ്ട് അലക് എന്ന ഫിസിക്സ് വാലാ സമ്പാദിച്ച സൽപ്പേര് തകർക്കാൻ ആ വീഴ്ച മതിയാകാതെ വന്നു എന്നതാണു സത്യം. സംഭവിച്ചതിന്റെ യാഥാർഥ്യം അലക് എല്ലാവരോടും വിശദീകരിച്ചതോടെ പ്രശ്നം പരിഹരിച്ച ദിവസംതന്നെ വിദ്യാർഥികൾ ആപ്പിലേക്ക് മടങ്ങിയെത്തി. 

പക്ഷേ, എതിർ ഗ്രൂപ്പുകളെല്ലാം അലകിന്റെ ആപ്പിനെ നേരിടാനും പ്രതിരോധിക്കാനും ഈ സമയം ശ്രമിച്ചിരുന്നു. ചിലർ സഹായ വാഗ്ദാനവും നൽകി. ഒരു വമ്പൻ എജ്യുടെക് ആപ് അലക് പാണ്ഡേയ്ക്ക് ഓഫർ വച്ചത് 75 കോടി രൂപയായിരുന്നു. പക്ഷേ അദ്ദേഹം അതു നിരസിച്ചു. നിലവിലുണ്ടായിരുന്ന മറ്റ് എജ്യുടെക് ആപ്പുകളേക്കാൾ വേഗത്തിൽ ഫിസിക്സ് വാലാ യുണികോൺ പദവി നേടുകയും ചെയ്തു. പിന്നീടൊരിക്കൽ എതിർ ഗ്രൂപ്പിലെ ഒരാൾ ഫിസിക്സ് വാലായ്ക്ക് എതിരെ പ്രചരിപ്പിച്ച വിഡിയോയും വൻ വിവാദമായിരുന്നു. ഒരു വിദ്യാർഥിയെ മോശമായി കൈകാര്യം ചെയ്യുന്നു എന്ന തരത്തിലായിരുന്നു ഈ വിഡിയോ. എന്നാ‍ൽ ഈ വിഷയത്തിലും വിദ്യാർഥി സമൂഹം അലക് എന്ന അധ്യാപകനൊപ്പം നിന്നു എന്നതാണ് സത്യം.

∙ പ്രതീക്ഷകൾ

9 പ്രാദേശിക ഭാഷകളിലേക്ക് കണ്ടന്റ് മാറ്റി പുറത്തിറക്കാനാണ് ഫിസിക്സ് വാലായുടെ അടുത്ത പദ്ധതി. ഇതോടെ 2025 ആകുമ്പോഴേക്കും 25 കോടി ഉപഭോക്താക്കൾ ആപ്പിനുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2020ൽ കണക്കെടുക്കുമ്പോൾ ഇന്ത്യയിൽ 4500 എജ്യു ടെക് സ്റ്റാർട്ടപുകൾ ഉണ്ടായിരുന്നു. അന്ന് 75 കോടി ഡോളർ ആയിരുന്നു ഈ മേഖലയിലെ വിപണി മൂല്യം. 2025ൽ ഇത് 4 ബില്യൺ കടക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ വലിയൊരു പങ്ക് ഫിസിക്സ് വാലായിലേത് ആകുമെന്നും കരുതപ്പെടുന്നു. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ‌ക്ക് പുറമേ വിദ്യാപീഠ് എന്ന പേരിൽ ഓഫ്‌ലൈൻ ക്ലാസുകളും നടത്തുന്നുണ്ട് അലക്. ഫിസിക്സ് വാലായുടെ പേരിൽ തന്നെ അടുത്തിടെ നോയിഡയിൽ ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിച്ചിട്ടുണ്ട്. 

∙ തെരുവുനാടകക്കാരൻ

അലക് പാണ്ഡേ എന്ന അധ്യാപകന്റെ മികവിന് പിന്നിൽ വിദ്യാഭ്യാസവും അറിവും മാത്രമല്ല. ആദ്യ ക്ലാസിൽ വിദ്യാർഥികൾക്കു മുൻപിൽ വിറച്ചു പോയ അധ്യാപകൻ അലകിന്റെ കണ്ടെത്തലുകൾ കൂടിയാണ് അലക് എന്ന അധ്യാപകനെ വേറിട്ടതാക്കുന്നത്. പഠിക്കാൻ വരുന്ന കുട്ടികളെ ആർക്കും പഠിപ്പിക്കാം, പക്ഷേ ശ്രദ്ധയില്ലാതെ ഇരിക്കുന്നവരെ കൂടി പഠിപ്പിക്കാൻ കഴിവുള്ളവനാണ് യഥാർഥ അധ്യാപകൻ എന്ന് അധ്യാപിക കൂടിയായ അലകിന്റെ അമ്മ പറയുമായിരുന്നു. ആ വാക്കുകളാണ് അലകിന്റെ അധ്യാപന രീതിയിലേക്കുള്ള ഗവേഷണത്തിനു പിന്നിലുണ്ടായത്.

തനിക്ക് പരിചയമുള്ളവരിൽനിന്നെല്ലാം അവരുടെ പ്രിയപ്പെട്ട അധ്യാപകരെ കുറിച്ചും അവരെ ഇഷ്ടപ്പെടാനുള്ള കാരണത്തെ കുറിച്ചും ചോദിച്ച അറിഞ്ഞ ശേഷമാണ് അലക് സ്വന്തം അധ്യാപന രീതി വളർത്തിയെടുത്തത്. അതിന് അലകിനെ ഏറ്റവുമധികം സഹായിച്ചത് സ്കൂൾ കാലം മുതലുള്ള തെരുവുനാടക പശ്ചാത്തലവും. തന്റെ ഓരോ ക്ലാസിനു മുൻപും കൃത്യമായ തയാറെടുപ്പ് നടത്തും. ഇത് സഹായിക്കുമെന്ന് അലകിന്റെ സഹോദരി അതിഥിയാണ് നിർദേശിച്ചത്. ഇങ്ങനെ സ്വയം പരിശീലിച്ച രീതിയാണ് ആയിരക്കണക്കിന് വിദ്യാർഥികളെ അലക് എന്ന അധ്യാപകനിലേക്ക് അടുപ്പിച്ചത്. അലകിന് എല്ലാ പിന്തുണയുമായി, മാധ്യമപ്രവർത്തകകൂടിയായ ഭാര്യ ശിവാനി ദുബെയും ഒപ്പമുണ്ട്.

∙ ഇൻസ്പയറിങ് യൂത്ത്

അലകിന്റെ അധ്യാപനം പോലെത്തന്നെ ജീവിതവും ഇന്നു പാഠപുസ്തകമാണ്. തന്റെ പാഷൻ ഒന്നുകൊണ്ടു മാത്രം കനത്ത വെല്ലുവിളികളെ നേരിട്ട് ജീവിത വിജയം നേടിയ അലക് മോട്ടിവേഷനൽ സ്പീക്കർ ആയതും അതുകൊണ്ടാണ്. ഒട്ടേറെ പുരസ്കാരങ്ങളും അലക് ഈ കാലം കൊണ്ട് സ്വന്തമാക്കി. കഴിഞ്ഞ ജൂണിൽ യുണിക്കോൺ കമ്പനി മേധാവി കൂടി ആയതോടെ അലകിന്റെ കഥ വളരെ വേഗം പ്രചരിച്ചു. ഫിസ്ക്സ് വാലാ എന്ന വെബ് സീരീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീവിതത്തോട് അടുത്തു നിൽക്കുന്ന അവതരണം എന്നാണ് അലക് തന്നെ ഇതിനെക്കുറിച്ചു പറഞ്ഞത്. ആമസോൺ ഷോപ്പിങ് ആപ്പിൽ ആമസോൺ മിനി എന്ന ഓപ്ഷനിൽ ആർക്കും ഈ വെബ് സീരീസ് കാണാം. സൗജന്യമാണ് സേവനം. ഇന്ത്യയിലെ യുവാക്കൾ അറിഞ്ഞിരിക്കേണ്ട ഒരു ജീവിതവിജയ കഥ കൂടിയാവുകയാണ് അലകിന്റേത്. 

English Summary: Life Story of Alakh Pandey, the Physics Wallah