സൗണ്ട് എൻജിനിയറിങ്

സൗണ്ട് എൻജിനിയറിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗണ്ട് എൻജിനിയറിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബ്ദമില്ലാത്തൊരു ലോകത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിക്കാൻ തന്നെ പ്രയാസമാണല്ലേ... കാരണം ശബ്ദത്തിന് നമ്മുടെ ജീവിതത്തിൽ അത്രയധികം പ്രാധാന്യമുണ്ട്. ശബ്ദകലയുടെ സാങ്കേതികതകളെക്കുറിച്ച് സൗണ്ട് കൺസൽറ്റന്റ് ജോസ് ശങ്കൂരിക്കൽ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

സൗണ്ട് എൻജിനീയറിങ് രംഗത്തേക്ക് എത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘‘കുട്ടിയായിരുന്നപ്പോൾ വീടിനു മുന്നിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പിലെ ജോലികൾ നോക്കി നിൽക്കുമായിരുന്നു. അവർ വലിച്ചെറിയുന്ന പൊട്ടിയ കഷണങ്ങൾ പെറുക്കി വച്ച് അതിൽ സേഫ്റ്റി പിൻ ഉരച്ചു നോക്കി ശബ്ദമുണ്ടാക്കാൻ ശ്രമിക്കും. പിന്നീട് കാർഡ് ബോർഡ് പെട്ടികളെ ആംപ്ലിഫയറാക്കിയും പരുത്തിച്ചെടിയുടെ തണ്ടൊടിച്ച് മൈക്രോഫോണാക്കിയുമൊക്കെയായിരുന്നു പരീക്ഷണം. സൗണ്ട് എൻജിനീയറിങ് കോഴ്സ് പഠിച്ചിട്ടില്ല. പക്ഷേ, ഞങ്ങൾക്കൊരു ഓർക്കസ്ട്രാ ഗ്രൂപ്പുണ്ടായിരുന്നു അവിടെയായിരുന്നു പരീക്ഷണം മൊത്തം. ഡ്രമ്മർ ശിവമണി, സുരേഷ് പീറ്റേഴ്സ്, എ.ആർ. റഹ്മാൻ തുടങ്ങിയവരൊക്കെ ആ സംഘത്തിലുണ്ടായിരുന്നു. പിന്നീടാണ് ഡോൾബിയിലേക്കെത്തിയത്. ഡോൾബിയിലെ ആദ്യ മലയാളി ഞാനായിരുന്നു.’’ 

ADVERTISEMENT

ശബ്ദത്തെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ ധാരണ തന്നെ തെറ്റാണെന്ന് ജോസ് ശങ്കൂരിക്കൽ പറയുന്നു. ‘‘തിയറ്ററിൽ പോയി വന്ന സുഹൃത്തുക്കൾ വൈബ്രേഷൻ കിട്ടിയോ എന്നു ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഇരിക്കുന്ന സീറ്റ് പോലും വിറച്ചുപോകുന്ന ശബ്ദമല്ല ക്വാളിറ്റി സൗണ്ട് എഫക്ട്. വൈബ്രേഷൻ കിട്ടാനാണെങ്കിൽ 4ഡി തിയറ്ററിൽ പോയാൽ പോരെ. വന്നുവന്ന് തിയറ്ററുകളിൽ ശബ്ദത്തിന് ഒരു കൺട്രോളും ഇല്ലാത്ത രീതി ആയിട്ടുണ്ട്.’’

ശബ്ദം സ്ഥലവും സാഹചര്യവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് മ്യൂസിക്കിനെ ക്ലാസിക്കെന്നും ജാസെന്നും റോക്കെന്നുമൊക്കെ തരംതിരിച്ചിരിക്കുന്നത്. ക്ലാസിക്കൽ മ്യൂസിക്കിന്റെ വോളിയത്തിൽ റോക്ക് മ്യൂസിക്ക് പറ്റില്ല, അതിന് വലിയ വോളിയം വേണം എന്നാലേ ഇംപാക്ട് ഉണ്ടാകൂ. അലറിപ്പൊളിക്കുന്ന ശബ്ദം ഒരു പള്ളിക്കുള്ളിൽ ആവശ്യമില്ലെന്നും ജോസ് ശങ്കൂരിക്കൽ പറഞ്ഞു.

ADVERTISEMENT

ശബ്ദത്തിന്റെ സങ്കേതികതയെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരൻ പറ്റിക്കപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘‘വാട്സ് കൂടുമ്പോൾ ശബ്ദം കൂടുമെന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ വാട്സ് കൂടുമ്പോൾ ശബ്ദം കൂടില്ല. കാരണം ശബ്ദം കൂടണമെങ്കിൽ ഡെസിബെൽ (ഡിബി) ആണ് കൂടേണ്ടത്. 3 ഡിബി കൂടുമ്പോഴാണ് ശബ്ദം ഇരട്ടിക്കുക. ഒരു വാട്ട് രണ്ട് വാട്ട് ആകണമെങ്കിലും ആയിരം വാട്ട് രണ്ടായിരമാകണമെങ്കിലും 3 ഡിബി കൂടണം. പക്ഷേ സാധാരണക്കാരന് ഈ മാറ്റം മനസ്സിലാകില്ല. അതുകൊണ്ടുതന്നെ വാട്സിൽ തട്ടിപ്പ് നടക്കുകയും ചെയ്യും’’. ഇന്ത്യയിൽ ശബ്ദ മലിനീകരണം വലിയ വെല്ലുവിളിയാണ്. പക്ഷേ നിലവിൽ ശബ്ദ മലിനീകരണം അളക്കുന്ന രീതി പോലും അശാസ്ത്രീയമാണെന്നും ജോസ് ശങ്കൂരിക്കൽ പറയുന്നു

English Summary: Dolby Sound Consultant Jose Sankoorikal talks about Mixing and Mastering of sound