രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ മാർച്ച് 11 മുതൽ 15 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേ സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ മാർച്ച് 11 മുതൽ 15 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേ സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. 

ADVERTISEMENT

40 ഇഞ്ച് എൽഇഡി സ്മാർട് ടിവി 15,499 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും. തോംസണിന്റെ പുതുതായി അവതരിപ്പിച്ച എയർ കൂളറുകൾ താങ്ങാനാവുന്ന വിലയിൽ ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവും ലഭിക്കും.

∙ സ്മാർട് ടിവി

ADVERTISEMENT

ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 8,499 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 5,999 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 8,499 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 15,499 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 79,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 5,999 രൂപയ്ക്കും വിൽക്കുന്നു.

∙ വാഷിങ് മെഷീനുകൾ

ADVERTISEMENT

ഫ്ലിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 6,790 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 22,990 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസൺ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 4,990 രൂപയാണ്.

∙ എയർ കൂളറുകൾ

28 മുതൽ 85 ലീറ്റർ വരെയുള്ള പഴ്സണൽ, വിൻഡോ, ഡിസേർട്ട് വിഭാഗത്തിലുള്ള പുതിയ എയർ കൂളറുകളാണ് തോംസൺ അടുത്തിടെ പുറത്തിറക്കിയത്. ലോകോത്തര ഫീച്ചറുകളും സ്‌മാർട് ടെക്‌നോളജിയും കൊണ്ട് പാക്കേജ് ചെയ്‌തിരിക്കുന്ന പുതിയ തോംസൺ കൂൾ പ്രോ സീരീസ് എയർ കൂളറുകളിൽ നിരവധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പഴ്സണൽ വിഭാഗത്തിലുള്ള കൂളറിന്റെ അടിസ്ഥാന വില 4,999 രൂപയാണ്. വിൻഡോ വിഭാഗത്തിൽ 5,799 രൂപയാണ് വില. ഡിസേർട്ട് വിഭാഗത്തിൽ 8,199 രൂപയുടേതാണ് വില കൂടിയ കൂളർ.

English Summary: Thomson announces great offers on its entire range of Smart TVs, Washing Machines & Air Coolers