ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ 65 ഇഞ്ച് ഗൂഗിൾ ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ നിലവിലുള്ള ഓത്ത് പ്രോ മാക്സ് സീരീസ് വിപുലീകരിച്ചാണ് പുതിയ ടിവി അവതരിപ്പിച്ചത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ടിവി ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന. ഏപ്രിൽ 13 ന് ആരംഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ 65 ഇഞ്ച് ഗൂഗിൾ ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ നിലവിലുള്ള ഓത്ത് പ്രോ മാക്സ് സീരീസ് വിപുലീകരിച്ചാണ് പുതിയ ടിവി അവതരിപ്പിച്ചത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ടിവി ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന. ഏപ്രിൽ 13 ന് ആരംഭിക്കുന്ന സമ്മർ സേവിങ് ഡേയ്‌സ് സെയിലിൽ ഇത് ലഭ്യമാകും. 43,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് സമ്മർ സേവിങ് ഡേയ്‌സ് സെയിലിൽ തോംസണിന്റെ മറ്റു ഉല്‍പന്നങ്ങളും വിൽപനയ്ക്കുണ്ടാകും. തോംസണിന്റെ തന്നെ മറ്റ് ടിവികളും ആകർഷകമായ വിലയിൽ വാങ്ങാം. ക്രഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.

ഗൂഗിൾ ടിവി, ഡോൾബി ഡിജിറ്റൽ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളാൽ നിറഞ്ഞതാണ് പുതിയ 65 ഇഞ്ച് ടിവി. കൂടാതെ 2 ജിബി റാം + 16 ജിബി മെമ്മറിയുമായാണ് ഇത് വരുന്നത്. പുതിയ 65 ഇഞ്ച് ഗൂഗിൾ ടിവി പൂർണമായും ഫ്രെയിംലെസ് ആണ്. കൂടാതെ ഡോൾബി വിഷൻ എച്ച്ഡിആർ 10+, ഡോൾബി ഡിജിറ്റൽ പ്ലസ്, ഡിടിഎസ് ട്രൂസറൗണ്ട്, ബെസൽ-ലെസ് ഡിസൈൻ, 40W ഡോൾബി ഓഡിയോ സ്റ്റീരിയോ ബോക്സ് സ്പീക്കറുകൾ, ഡ്യുവൽ ബാൻഡ് വൈ–ഫൈ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.

ADVERTISEMENT

Read more at: ലോകത്തെ ഏറ്റവും മികച്ച വിഡിയോ സ്ട്രീമിങ് സേവനങ്ങള്‍ ഇവ

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ എസ്പിപിഎൽ ആണ് തോംസണിനായി ഗൂഗിൾ ലൈസൻസുള്ള ടിവികൾ നിർമിക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഗൂഗിൾ ടിവികൾ വിപിണിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡ് കൂടിയാണ് തോംസൺ. 500,000 ലധികം ടിവി ഷോകളുള്ള നെറ്റ്ഫ്ലിക്സ്, പ്രൈ വിഡിയോ, ഹോട്ട്സ്റ്റാർ, സീ5, ആപ്പിൾ ടിവി, വൂട്ട്, സോണിലിവ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ 10000 ലധികം ആപ്പുകളും ഗെയിമുകളും ഉള്ള ഈ ടിവികൾ പൂർണമായും ബെസെൽ-ലെസ് ആൻഡ് എയർ സ്ലിം ഡിസൈനിലാണ് വരുന്നത്. ഈ ടിവികൾ റോസ് ഗോൾഡ് നിറത്തിൽ ലഭ്യമാണ്.

ADVERTISEMENT

ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്. തോംസൺ സ്മാർട് ടിവി 2018 ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകൾ, എയർ-കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി. 120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ.

ADVERTISEMENT

English Summary: Thomson launches 65 inch Google TV Priced at inr 43,999, lowest price in this segment