ലോകത്തെ ഏറ്റവും മികച്ച വിഡിയോ സ്ട്രീമിങ് സേവനങ്ങള്‍ ഇവ
ഇന്ന് ലോകത്ത് ഏറ്റവും മികച്ച വിഡിയോ ഉള്ളടക്കം ലഭിക്കുന്നത് വിവിധ സ്ട്രീമിങ് സേവനങ്ങള്‍ വഴിയാണ്. സിനിമകളും സീരിയലുകളും എന്തിന് കായിക മത്സരങ്ങള്‍ വരെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭിക്കുന്നു. ഒരു പതിറ്റാണ്ടു മുൻപ് വരെയൊക്കെ ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന സിനിമകള്‍ കാണാന്‍ കേരളത്തിലും
ഇന്ന് ലോകത്ത് ഏറ്റവും മികച്ച വിഡിയോ ഉള്ളടക്കം ലഭിക്കുന്നത് വിവിധ സ്ട്രീമിങ് സേവനങ്ങള്‍ വഴിയാണ്. സിനിമകളും സീരിയലുകളും എന്തിന് കായിക മത്സരങ്ങള്‍ വരെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭിക്കുന്നു. ഒരു പതിറ്റാണ്ടു മുൻപ് വരെയൊക്കെ ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന സിനിമകള്‍ കാണാന്‍ കേരളത്തിലും
ഇന്ന് ലോകത്ത് ഏറ്റവും മികച്ച വിഡിയോ ഉള്ളടക്കം ലഭിക്കുന്നത് വിവിധ സ്ട്രീമിങ് സേവനങ്ങള്‍ വഴിയാണ്. സിനിമകളും സീരിയലുകളും എന്തിന് കായിക മത്സരങ്ങള്‍ വരെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭിക്കുന്നു. ഒരു പതിറ്റാണ്ടു മുൻപ് വരെയൊക്കെ ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന സിനിമകള്‍ കാണാന്‍ കേരളത്തിലും
ഇന്ന് ലോകത്ത് ഏറ്റവും മികച്ച വിഡിയോ ഉള്ളടക്കം ലഭിക്കുന്നത് വിവിധ സ്ട്രീമിങ് സേവനങ്ങള്‍ വഴിയാണ്. സിനിമകളും സീരിയലുകളും എന്തിന് കായിക മത്സരങ്ങള്‍ വരെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭിക്കുന്നു. ഒരു പതിറ്റാണ്ടു മുൻപ് വരെയൊക്കെ ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന സിനിമകള്‍ കാണാന്‍ കേരളത്തിലും ആളുകള്‍ കാത്തിരുന്നിരുന്നു. ഇന്ന് നെറ്റ്ഫ്‌ളിക്‌സ് പോലെയുള്ള സ്ട്രീമിങ് സേവനദാതാക്കള്‍ ഒരുക്കുന്ന ഉന്നത നിലവാരമുള്ള സീരിയലുകള്‍ക്കായും പ്രേക്ഷകര്‍ അതേ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നതു കാണാം. 2019 നവംബര്‍ 1ന് വിഡിയോ സ്ട്രീമിങ് മേഖലയിലേക്ക് 'ടിവിപ്ലസ്' സബ്‌സ്‌ക്രിപ്ഷന്‍ സേവനവുമായി ആപ്പിള്‍ കൂടി എത്തിയതോടെ എത്ര ഗൗരവത്തോടെയാണ് കമ്പനികള്‍ ഈ മേഖലയെ കാണുന്നത് എന്നത് വ്യക്തമാകുകയായിരുന്നു.
∙ ആദ്യം പേരെടുത്തത് നെറ്റ്ഫ്‌ളിക്‌സ്
ഒടടി പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തില്‍ ആഗോള തലത്തില്‍ ആദ്യം പേരെടുത്തത് നെറ്റ്ഫ്‌ളിക്‌സ് ആയിരുന്നു. എന്നാലിപ്പോള്‍ ആമസോണും, ആപ്പിളും, ഡിസ്‌നിയും, ഇഎസ്പിഎനും വരെ ഒട്ടനവധി മികച്ച സ്ട്രീമിങ് സേവനങ്ങള്‍ ലഭ്യമാണ്. ഇപ്പോഴും ഏറ്റവും ഉന്നതനിലവാരമുള്ള കണ്ടെന്റ് നല്‍കി മുന്നില്‍ തുടരുന്നത് നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ്. നിങ്ങള്‍ ഏതു തരം കണ്ടെന്റ് കാണാന്‍ ആഗ്രഹിച്ചാലും അത് നെറ്റ്ഫ്‌ളിക്‌സില്‍ ലഭിക്കാതിരിക്കാനുള്ള സാധ്യത കുറവാണ് എന്നതാണ് അതിന്റെ അപാര വൈവിധ്യം വിളിച്ചറിയിക്കുന്നതെന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ലോകമെമ്പാടും നിന്നുള്ള പുതിയ സിനിമകളും ടിവി ഷോകളും നിരന്തരം തങ്ങളുടെ ക്യാറ്റലോഗിലേക്ക് നെറ്റ്ഫ്‌ളിക്‌സ് ചേര്‍ത്തുകൊണ്ടും ഇരിക്കുന്നു. ഇതാകട്ടെ കാഴ്ചയുടെ അനുഭവം തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്.
∙ 149 - 649 രൂപ വരിസംഖ്യ
നെറ്റ്ഫ്‌ളിക്‌സില്‍ വന്ന പല സയന്‍സ് ഫിക്ഷന്‍ ഹിറ്റുകള്‍ മുതല്‍ ദക്ഷിണ കൊറിയന്‍ സീരിയലായ സ്‌ക്വിഡ് ഗെയിംസ് വരെ ഒട്ടനേകം സീരിയലുകളും ഷോകളും ഡോക്യുമെന്ററികളും പ്രേക്ഷകരെ ഇളക്കിമറിച്ചു. എല്ലാ രാജ്യങ്ങളിലും തന്നെ ലഭ്യമാണ് എന്നതും നെറ്റ്ഫ്‌ളിക്‌സിന്റെ സ്വീകാര്യതയ്ക്കു തെളിവാണ്. ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റില്‍ നിന്നു നേരിട്ടോ നെറ്റ്ഫ്‌ളിക്‌സ് കണ്ടെന്റ് കാണാം. ഇന്ത്യയില്‍ മാസവരിസംഖ്യ 149 രൂപ മുതല്‍ 649 രൂപ വരെയാണ്. ഇതില്‍ 149 രൂപ പ്ലാന്‍ എടുക്കുന്നവര്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് മൊബൈലില്‍ മാത്രമെ കാണാനാകൂ. അതേസമയം, 649 രൂപ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ഉള്ളടക്കം 4കെയില്‍ വരെ വീക്ഷിക്കാന്‍ സാധിക്കുന്നു. ഇതു കൂടാതെ മറ്റു പ്ലാനുകളും ഉണ്ട്. അതിനു പുറമെ റിലയന്‍സ് ജിയോയും മറ്റും ചില പ്ലാനുകള്‍ക്കൊപ്പം നെറ്റ്ഫ്‌ളിക്‌സും നല്‍കുന്നു. മൊബൈല്‍, ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്കൊപ്പം ലഭ്യമാണ്. മൊബൈല്‍ പ്ലാനുകള്‍ ഏറെയും പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കാണ് നല്‍കുന്നത്.
∙ ആമസോണ്‍ പ്രൈം
സ്ട്രീമിങ്ങില്‍ രണ്ടാം സ്ഥാനത്ത് ഇപ്പോള്‍ ആമസോണ്‍ പ്രൈം ആണ്. ഇന്ത്യക്കാര്‍ക്ക് ഏറ്റവും ചെലവുകുറഞ്ഞ സേവനവും ഇതായിരിക്കാം. വൈവിധ്യമുള്ള കണ്ടെന്റും ഇതിലൂടെ ലഭിക്കുന്നു. നെറ്റ്ഫ്‌ളിക്‌സിനെ പോലെ തന്നെ സ്വന്തമായി സീരിയലുകള്‍ നിര്‍മിക്കാനും ആമസോണ്‍ അടുത്തിടെ തുടങ്ങിയിട്ടുണ്ട്. മൊബൈലിലും കംപ്യൂട്ടറുകളിലും ടിവകളിലുമൊക്കെ ഇതു കാണാം. ഇതിനു പുറമെ ആമസോണിന്റെ ഫയര്‍ടിവി പ്ലാറ്റ്‌ഫോമിലും ഇതു ലഭ്യമാണ്. നെറ്റ്ഫ്‌ളിക്‌സിനെ പോലെ 4കെ റെസലൂഷന് ഒരു വരിസംഖ്യ, 480 രൂപയ്ക്ക് വേറൊന്ന് എന്ന തരത്തിലുള്ള വേര്‍തിരിവും ഇല്ല.
∙ വാര്‍ഷിക വരിസംഖ്യ 1499 രൂപ
പ്രതിവര്‍ഷം 1499 രൂപയാണ് നല്‍കേണ്ടത്. എന്നാല്‍, ഇതിനൊപ്പം പ്രൈം വിഡിയോ മാത്രമല്ല ലഭിക്കുന്നത്. ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്നു സാധനം വാങ്ങുമ്പോള്‍ ലഭിക്കുന്ന ബെനഫിറ്റ്‌സ്, പ്രൈം മ്യൂസിക്, പ്രൈം ഗെയിമിങ്, പ്രൈം റീഡിങ് തുടങ്ങി പല സേവനങ്ങളും ഒപ്പം ലഭിക്കുന്നു എന്നതാണ് ഇത് ആകര്‍ഷകമാക്കുന്നത്. പ്രതിമാസം 179 രൂപ, മൂന്നു മാസത്തേക്ക് 459 രൂപ തുടങ്ങിയ ഓപ്ഷനുകളും ഉണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ കാര്യത്തിലെന്നവണ്ണം മൊബൈല്‍ പ്ലാനുകള്‍ക്കൊപ്പവും ഇതു സ്വന്തമാക്കാം.
∙ എച്ബിഒ മാക്‌സ്
വാര്‍ണര്‍ ബ്രദേഴ്‌സ് അടക്കമുളള പല സിനിമ നിര്‍മാണ കമ്പനികളും പുറത്തിറക്കിയ സിനിമകളടക്കം ലഭ്യമാണ് എന്നതാണ് എച്ബിഒ മാക്‌സിന്റെ പ്രധാന ഗുണം. ഇതിനു പുറമെ അവര്‍ തന്നെ പുറത്തിറക്കുന്ന ഒറിജിനല്‍ സീരിയലുകളും ഉണ്ട്. കൂടുതല്‍ ടിവി പ്ലാറ്റ്‌ഫോമുകളിലേക്കും ഇപ്പോള്‍ എച്ബിഒ മാക്‌സ് എത്തിത്തുടങ്ങി. റോകു, ആപ്പിള്‍ ടിവി, ആന്‍ഡ്രോയിഡ് ടിവി തുടങ്ങിയവ ഒക്കെ എച്ബിഒ നല്‍കി തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ എച്ബിഒ മാക്‌സ് ലഭ്യമല്ല. എന്നാല്‍, വളഞ്ഞവഴിയില്‍ കാണുകയും ചെയ്യാം. എക്‌സ്പ്രസ്‌വിപിഎന്‍ പോലെ ഒരു പ്രീമിയം വിപിഎന്‍ സേവനം ഉപയോഗിച്ച് കാണാം. പ്രതിവര്‍ഷം 149.99 ഡോളറാണ് വരിസംഖ്യ.
∙ ഹുലു
നെറ്റ്ഫ്‌ളിക്‌സിന് ഒരു എതിരാളി എന്ന നിലയില്‍ എന്‍ബിസിയും ന്യൂസ് കോര്‍പും ഒരു സ്വകാര്യ ഓഹരി കമ്പനിയും ചേര്‍ന്നാണ് ഹുലു തുടങ്ങുന്നത്. തുടര്‍ന്ന് ഡിസ്‌നി അവര്‍ക്കൊപ്പം ചേര്‍ന്നു. ടിവി എപ്പിസോഡുകളാണ് ഹുലുവിന്റെ പ്രധാന ആകര്‍ഷണം. സുപ്രധാന ഒടിടി പ്ലാറ്റ്‌ഫോം ആണെങ്കിലും ഇതും ഇന്ത്യയില്‍ വളഞ്ഞവഴിയില്‍ മാത്രമെ കാണാനാകൂ. എക്‌സ്പ്രസ്‌വിപിഎന്‍ പോലെ ഒരു പ്രീമിയം വിപിഎന്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ മാത്രമെ അത് ഇന്ത്യയില്‍ സ്ട്രീം ചെയ്യാനാകൂ. പ്രതിവര്‍ഷം 6229 രൂപ വരെ വരിസംഖ്യ വരും. ഹുലു സ്ട്രീം ചെയ്യുന്നതും അത്യുജ്വല കണ്ടെന്റ് ആണെന്നുള്ളതാണ് അത് പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്.
∙ ഡിസ്‌നിപ്ലസ്
ഡിസ്‌നി കിഡ്‌സ് മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ബഹുവിധ കണ്ടെന്റും ലഭിക്കുന്നതിനാല്‍ ഡിസ്‌നിപ്ലസിനും ലോകമെമ്പാടും ധാരാളം ആരാധകര്‍ ഉണ്ട്. വിദേശങ്ങളില്‍ കുടുംബങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ട്രീമിങ് സേവനങ്ങളിലൊന്നാണിത്. ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാര്‍ ഇന്ത്യയില്‍ ലഭ്യമാണ്. പ്രീമിയം സേവനത്തിന് പ്രതിവര്‍ഷം 1,499 രൂപയാണ് നല്‍കേണ്ടത്. എയര്‍ടെല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും പല പ്ലാനുകള്‍ക്കൊപ്പവും ഇത് ലഭിക്കും. മികച്ച വിഡിയോ ക്വാളിറ്റിയും, 5.1 ഡോള്‍ബി ഡിജിറ്റല്‍ വോയിസുമൊക്കെ ലഭ്യമാണ്.
∙ ആപ്പിള്‍ ടിവിപ്ലസ്
ആപ്പിള്‍ ടിവിപ്ലസ് സ്ട്രീമിങ് സേവനം തുടങ്ങുന്നത് ആഘോഷത്തോടെയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റേതില്‍ നിന്നു വ്യത്യസ്തമായിരുന്നു ആപ്പിളിന്റെ സമീപനം. നെറ്റ്ഫ്‌ളിക്‌സില്‍ 'കടലുപോലെ' കണ്ടെന്റ് ഉള്ളതിനാല്‍ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുന്ന സബ്‌സ്‌ക്രൈബര്‍മാരെ എത്രവേണമെങ്കിലും കാണാം. എന്നാല്‍, അതിനു വിപരീതമായി അധികം സീരിയലുകളും മറ്റും ഇറക്കാതെ, തങ്ങളുടെ സ്വന്തം കണ്ടെന്റിന് മികച്ച അഭിനേതാക്കളെയും മറ്റും കൊണ്ടുവന്ന് മാറ്റുകൂട്ടുകയാണ് ആപ്പിള്‍ ചെയ്തത്. ആപ്പിളിന്റെ തന്ത്രം ഒരു പരിധിവരെ വിജയിച്ചു എന്നും പറയുന്നു. ഇന്ത്യയില്‍ ആപ്പിള്‍ ടിവിക്ക് പ്രതിമാസം 99 രൂപയാണ് നല്‍കേണ്ടത്. അതേസമയം, ഐക്ലൗഡ് അടക്കം സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആപ്പിള്‍ വണ്‍ ബണ്‍ഡിലില്‍ ആപ്പിള്‍ ടിവിയും ഉള്‍ക്കൊള്ളുന്നു. ഇതിന്റെ തുടക്ക നിരക്ക് പ്രതിമാസം 195 രൂപയാണ്.
∙ യൂട്യൂബ് ടിവി
കണ്ടെന്റിന്റെ ബാഹുല്യമുള്ള യൂട്യൂബിന്റെ സേവനങ്ങള്‍ക്ക് 2022ലെ പ്ലാന്‍ പ്രകാരം പ്രതിവര്‍ഷം 1,159 രൂപയാണ്. ലൈവ് ടിവി ചാനലുകളടക്കം ലഭിക്കും.
∙ ഞെട്ടിക്കാന്‍ ഷഡര്‍
ഭയപ്പെടുത്തുന്ന സിനിമകളും മറ്റും ഇഷ്ടപ്പെടുന്നവര്‍ക്കുള്ള പ്ലാറ്റ്‌ഫോമാണ് ഷഡര്‍. ഹൊറര്‍ സിനിമകള്‍ക്കു പുറമെ ത്രില്ലറുകളും യഥേഷ്ടം ഷഡറില്‍ ലഭ്യമാണ്.
∙ മറ്റു സ്ട്രീമിങ് സേവനങ്ങള്‍
ഇഎസ്പിഎന്‍ പ്ലസ്, പാരമൗണ്ട് തുടങ്ങിയവയും മികച്ച വ്യൂവര്‍ഷിപ് ലഭിക്കുന്ന സ്ട്രീമിങ് സേവനങ്ങളാണ്. എന്‍ബിസി പീകോക്കാണ് മറ്റൊരു സേവനം. ക്രൈറ്റീരിയന്‍ ചാനലാണ് പഴയ ക്ലാസിക് സിനിമകളുടെ ശേഖരവുമായി പ്രവര്‍ത്തിക്കുന്നത്.
English Summary: Top Video Streaming Platforms in the World