ന്യൂഡൽഹി∙ ഇന്ത്യയിലെ റാൻസംവെയർ സൈബർ ആക്രമണങ്ങളിൽ കഴിഞ്ഞ വർഷം 53 ശതമാനത്തിന്റെ വർധനയെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നൽകാനായി മോചനദ്രവ്യം തേടുന്ന ആക്രമണ രീതിയാണ് റാൻസംവെയർ വൈറസിന്റേത്. പണമെന്ന ലക്ഷ്യം മാത്രമല്ല, രാജ്യാന്തര തലത്തിലുള്ള സംഘർഷങ്ങളും റാൻസംവെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയിലെ റാൻസംവെയർ സൈബർ ആക്രമണങ്ങളിൽ കഴിഞ്ഞ വർഷം 53 ശതമാനത്തിന്റെ വർധനയെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നൽകാനായി മോചനദ്രവ്യം തേടുന്ന ആക്രമണ രീതിയാണ് റാൻസംവെയർ വൈറസിന്റേത്. പണമെന്ന ലക്ഷ്യം മാത്രമല്ല, രാജ്യാന്തര തലത്തിലുള്ള സംഘർഷങ്ങളും റാൻസംവെയർ ആക്രമണങ്ങൾ വർധിപ്പിച്ചതായി ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ റിപ്പോർട്ടിൽ പറയുന്നു. 

ADVERTISEMENT

സാമ്പത്തികലക്ഷ്യത്തിനപ്പുറത്ത് സൈബർ യുദ്ധത്തിലെ ആയുധമായി ഇത് മാറുന്നതോടെ റാൻസംവെയർ ആക്രമണങ്ങൾ കൂടുമെന്നും മുന്നറിയിപ്പുണ്ട്. ഡൽഹി എയിംസ് അടക്കം റാൻസംവെയർ ആക്രമണം നേരിട്ടത് കഴിഞ്ഞ വർഷമാണ്. ബിസിനസ് സ്ഥാപനങ്ങളെ നിശ്ചലമാക്കാനായി റാൻസംവെയർ ഒരു സേവനമായി വിൽക്കുന്ന (റാൻസംവെയർ ആസ് എ സർവീസ്) ഗ്രൂപ്പുകളും രംഗത്തുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണം കൃത്യമായ ഗൂഡാലോചനയുടെ ഫലമാണെന്നും അതിനു പിന്നിൽ നിർണായക ശക്തികളുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഡിസംബറിൽ പറഞ്ഞിരുന്നു.

Read more at: സാധാരണ പാസ്‌വേഡ് കണ്ടെത്തല്‍ എഐക്ക് നിമിഷങ്ങൾ മതി

ADVERTISEMENT

∙ ആക്രമണം ഏറെയും ഐടി, ധനകാര്യ മേഖലകളിൽ

ADVERTISEMENT

ഐടി, ധനകാര്യ മേഖലകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാൻസംവെയർ ആക്രമണം നേരിട്ടത്. മൂന്നാം സ്ഥാനത്ത് ഉൽപാദനമേഖലയാണ്. ലോക്ബിറ്റ്, മകോപ്, DJVU, ഹൈവ്, ബ്ലാക് ബാസ്റ്റ തുടങ്ങിയവയാണ് രാജ്യത്ത് സജീവമായിരുന്ന റാൻസംവെയർ വകഭേദങ്ങൾ. വലിയ സ്ഥാപനങ്ങൾക്കു നേരെയുണ്ടാകുന്ന റാൻസംവെയർ ആക്രമണങ്ങൾക്കു ശേഷം പൂർവസ്ഥിതിയിലാകാൻ ശരാശരി 10 ദിവസമെങ്കിലുമെടുക്കുന്നുണ്ടെന്ന് കേന്ദ്രം വിലയിരുത്തുന്നു. ചെറുകിട സ്ഥാപനങ്ങൾക്ക് ഇത് 3 ദിവസവും വ്യക്തികൾക്ക് ഒരു ദിവസവുമാണ്.

English Summary: India saw 53% increase in ransomware attacks in 2022: CERT-In