ജനപ്രിയത കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനാണ് ക്യൂ ആർ കോഡ് പേയ്മെന്റ്. മൊബൈൽ ആപ്പിൽ നിന്ന് ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് പേയ്‌മെന്റ് നടത്തുന്ന കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് രീതിയാണ് ക്യൂആർ കോഡ് പേയ്‌മെന്റ്. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകളുടെ ഏറ്റവും സൗകര്യപ്രദമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയത കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനാണ് ക്യൂ ആർ കോഡ് പേയ്മെന്റ്. മൊബൈൽ ആപ്പിൽ നിന്ന് ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് പേയ്‌മെന്റ് നടത്തുന്ന കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് രീതിയാണ് ക്യൂആർ കോഡ് പേയ്‌മെന്റ്. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകളുടെ ഏറ്റവും സൗകര്യപ്രദമായ രൂപങ്ങളിലൊന്നാണ് ക്യൂആർ കോഡ് ഉപയോഗിച്ചുള്ള ഫണ്ട് ട്രാൻസാക്ഷൻ.

ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് മൊബൈൽ ആപ് വഴി ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം വേഗത്തിലും എളുപ്പത്തിലും തൽക്ഷണം നടത്താം. പേയ്‌മെന്റ് നടത്തുന്നതിന് ഒരു ഉപയോക്താവിന് ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത്‌ പണമടയ്ക്കാൻ കുറച്ച് നിമിഷങ്ങൾ മാത്രമേ ആവശ്യമുള്ളു.

ADVERTISEMENT

കാർഡ് ഉപയോഗിക്കാതെയും റീഡറിൽ വിവരങ്ങൾ നൽകാതെയും പണം നൽകാൻ ഉപയോക്താക്കളെ ക്യൂആർ കോഡ് അനുവദിക്കുന്നു. ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇന്റർഫേസ് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഫണ്ട് കൈമാറ്റങ്ങൾ  ചെയ്യുന്നതിനുള്ള മികച്ച ചാനലാണ്.

മെഷീൻ സഹായമില്ലാതെ തന്നെ വ്യാപാരികൾക്ക് പേയ്‌മെന്റുകൾ സ്വീകരിക്കാം. ഉപഭോക്താക്കൾക്ക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ടിയും വരുന്നില്ല. ക്യുആർ കോഡ് പേയ്‌മെന്റിൽ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ളതിനേക്കാൾ മർച്ചന്റ് പേയ്‌മെന്റുകൾക്കാണ് കൂടുതൽ മുൻ‌തൂക്കം ലഭിക്കുന്നതായി കണ്ടുവരുന്നത്.

ADVERTISEMENT

ക്യുആർ കോഡ് വഴി പണമടക്കുമ്പോൾ അടയ്‌ക്കേണ്ട തുകയിൽ പണമടയ്‌ക്കുന്നയാൾക്ക് നിയന്ത്രണമുണ്ട്. ഉപയോക്താക്കൾക്ക് കൊടുക്കേണ്ട തുക ഇൻപുട്ടായി നൽകുകയും തുടർന്ന് അത് ശ്രദ്ധാപൂർവ്വം പരിശോധിച്ചു ഉറപ്പിച്ചതിനുശേഷം പണകൈമാറ്റത്തിന് സ്ഥിരീകരണം നടത്തുകയും ചെയ്യാം. തെറ്റുകൾ പറ്റാനുള്ള സാധ്യത കുറവാണ്.

ക്യുആർ കോഡുകൾ ഹാക്ക് ചെയ്യാൻ കഴിയാത്ത യുണീക്ക് പാറ്റേണുകളാണ്. കൈമാറ്റം ചെയ്യപ്പെടുന്ന ഡേറ്റ എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. ഫണ്ട് ട്രാൻസാക്ഷൻ പ്രോസസ്സ് ചെയ്യുന്നതിന് മുൻപ്, ആർക്കാണോ അയക്കേണ്ടത് അവരുടെ പേരും വിശദാംശങ്ങളും പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഓരോരുത്തർക്കും പരിശോധിച്ച് പണമിടപാടിന്റെ ആധികാരികത ഉറപ്പിയ്ക്കാം.

ADVERTISEMENT

ശ്രദ്ധിക്കുക: പണമയയ്ക്കാൻ വേണ്ടിയാണ് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുന്നത്. പണം സ്വീകരിക്കാൻ വേണ്ടിയല്ല.

English Summary: QR Code Payment - What is it, how does it work & Use Cases

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT