ആപ്പിള്‍ റിയാലിറ്റി പ്രോ ഹെഡ്‌സെറ്റ് ജൂണില്‍ അവതരിപ്പിച്ചേക്കും! പ്രതീക്ഷിക്കുന്നതെന്ത്?
അവസാനം ആപ്പിള്‍ ആ തീരുമാനമെടുത്തെന്നു കരുതാം! പല തവണ അവതരണം മാറ്റി വച്ച ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (എആര്‍-വിആര്‍) ഹെഡ്‌സെറ്റ് ഈ ജൂണില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയെക്കുറിച്ച് ഏറ്റവും വിശ്വസനീയ വിവരങ്ങള്‍ പുറത്തുവിടുന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍
അവസാനം ആപ്പിള്‍ ആ തീരുമാനമെടുത്തെന്നു കരുതാം! പല തവണ അവതരണം മാറ്റി വച്ച ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (എആര്‍-വിആര്‍) ഹെഡ്‌സെറ്റ് ഈ ജൂണില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയെക്കുറിച്ച് ഏറ്റവും വിശ്വസനീയ വിവരങ്ങള്‍ പുറത്തുവിടുന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍
അവസാനം ആപ്പിള്‍ ആ തീരുമാനമെടുത്തെന്നു കരുതാം! പല തവണ അവതരണം മാറ്റി വച്ച ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (എആര്‍-വിആര്‍) ഹെഡ്‌സെറ്റ് ഈ ജൂണില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയെക്കുറിച്ച് ഏറ്റവും വിശ്വസനീയ വിവരങ്ങള്‍ പുറത്തുവിടുന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍
അവസാനം ആപ്പിള്‍ ആ തീരുമാനമെടുത്തെന്നു കരുതാം! പല തവണ അവതരണം മാറ്റി വച്ച ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (എആര്‍-വിആര്‍) ഹെഡ്‌സെറ്റ് ഈ ജൂണില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയെക്കുറിച്ച് ഏറ്റവും വിശ്വസനീയ വിവരങ്ങള്‍ പുറത്തുവിടുന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ ആണ് പുതിയ അവകാശവാദം നടത്തിയിരിക്കുന്നത്. ജൂണില്‍ നടക്കുന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണം തന്നെ എആര്‍-വിആര്‍ ഹെഡ്‌സെറ്റ് ആയിരിക്കുമെന്നാണ് ഗുര്‍മന്‍ പറയുന്നത്. 'ആപ്പിള്‍ റിയാലിറ്റി പ്രോ' എന്നായിരിക്കും ഹെഡ്‌സെറ്റിന്റെ പേരെന്നും അവകാശവാദമുണ്ട്. ഐഫോണ്‍ മോഹത്തിനു പുറമെ ആപ്പിള്‍ റിയാലിറ്റി പ്രോ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും ഇനി വ്യാപകമാകുമോ എന്നതാണ് ചോദ്യം.
∙ ആദ്യം മുതല്‍ വിവാദം
ഏകദേശം 2016 മുതല്‍ ആപ്പിള്‍ ഒരു ഹെഡ്‌സെറ്റ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതായി അവകാശവാദങ്ങളുണ്ടായിരുന്നു. ഐഫോണടക്കം പല ആപ്പിള്‍ ഉപകരണങ്ങളുടെയും രൂപകല്‍പനയ്ക്ക് നേതൃത്വം നല്‍കിയ ജോണി ഐവ് അടക്കം ഒരുപറ്റം സുപ്രധാന ജോലിക്കാര്‍ ആപ്പിള്‍ വിട്ടത് ഈ ഉപകരണത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണെന്നും വാദങ്ങളുണ്ട്. ഈ വര്‍ഷമാദ്യം ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു എങ്കിലും പല ആപ്പിള്‍ ജോലിക്കാരും അതിനെതിരെ രംഗത്തു വന്നുവെന്നും സൂചനകളുണ്ട്. 3000 ഡോളറായിരിക്കും ഈ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിന്റെ വിലയെന്നു പറയപ്പെടുന്നു. ഇത്രയും വിലയ്ക്ക് വാങ്ങാന്‍ എന്താണ് ആ ഉപകരണത്തിലുള്ളത് എന്നും മറ്റും ചില ആപ്പിള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
∙ ഡബ്ല്യുഡബ്ല്യുഡിസി 2023 കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണം
ജൂണ്‍ 5 മുതല്‍ 9 വരെ നടക്കുന്ന ഡബ്ല്യുഡബ്ല്യുഡിസി 2023 കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണം തന്നെ ഹെഡ്‌സെറ്റ് ആയിരിക്കുമത്രേ. കുപ്പര്‍ട്ടീനോയിലെ ആപ്പിള്‍ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയുടെ ആദ്യ ദിവസം ഈ ഉപകരണം വിദ്യാര്‍ഥികള്‍ക്കും ഡവലപ്പര്‍മാര്‍ക്കും ഉപയോഗിച്ചു നോക്കാന്‍ അവസരമൊരുക്കിയേക്കാമെന്നും സൂചനയുണ്ട്. റിയാലിറ്റി പ്രോയുടെ ഓപ്പറേറ്റിങ് സിസ്റ്റം എക്‌സ്ആര്‍ഒഎസ് (xrOS) എന്നായിരിക്കും അറിയപ്പെടുക എന്നും പറയുന്നു.
∙ മറ്റെന്തെല്ലാം പ്രതീക്ഷിക്കുന്നു?
ഡബ്ല്യുഡബ്ല്യുഡിസി 2023 കോണ്‍ഫറന്‍സില്‍ ഐഒഎസ് 17, ഐപാഡ്ഒഎസ് 17, മാക്ഒഎസ് 14, വാച്ച് ഒഎസ് 10 തുടങ്ങിയവ പരിചയപ്പെടുത്തും. ഇവയിലെ പുതിയ ഫീച്ചറുകളിലേക്ക് ഒരു എത്തിനോട്ടം നടത്താനായേക്കും. പുതിയ ഏതാനും മാക്ബുക്ക് മോഡലുകള്‍ പുറത്തിറക്കിയേക്കാമെന്നും പറയുന്നു. എക്‌സ്ആര്‍ഒഎസിനുള്ള സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കിറ്റ് ഈ വേദിയില്‍ അവതരിപ്പിക്കുമെന്നും ഗുര്‍മന്‍ പറയുന്നു. അതേസമയം, 2023ല്‍ ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്ന് ഉറപ്പില്ലെന്ന് മറ്റൊരു വിശകലന വിദഗ്ധനായ മിങ്-ചി കുവോ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നതും മനസ്സില്‍വയ്ക്കണം. അതേസമയം, ആപ്പിള്‍ റിയാലിറ്റി പ്രോ ഐഫോണ്‍ പോലെ വില്‍ക്കാന്‍ ശ്രമിച്ചേക്കില്ലെന്നും പറയുന്നു. അധികം എണ്ണം വിറ്റേക്കില്ല.
∙ ഐഫോണ്‍ എസ്ഇ4 ആപ്പിളിന്റെ പദ്ധതിയിലില്ല
ആപ്പിളിന്റെ 2025 വരെയുള്ള പദ്ധതികളില്‍ ഐഫോണ്‍ എസ്ഇ4നെക്കുറിച്ച് സൂചനകളില്ലെന്ന് മിങ്-ചി കുവോ. ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഫോണാണ് എസ്ഇ ശ്രേണിയില്‍ ഇറക്കുന്നത്. ആദ്യമായി ഫെയ്‌സ്‌ഐഡി ഉള്‍ക്കൊള്ളിച്ച്, ഒരു എസ്ഇ മോഡല്‍ പുറത്തിറക്കിയേക്കും എന്നായിരുന്നു ഇടയ്ക്കു പറഞ്ഞുകേട്ടിരുന്നത്. ആ പദ്ധതി തൽക്കാലത്തേക്കെങ്കിലും ഉപേക്ഷിച്ചിരിക്കാം.
∙ നെറ്റ്ഫ്‌ളിക്‌സിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു
ഡേറ്റിങ് റിയാലിറ്റി ഷോ 'ലൗ ഇസ് ബ്ലൈന്‍ഡ്' പ്രദര്‍ശിപ്പിച്ചു തുടങ്ങിയപ്പോള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒടിടി സ്ട്രീമിങ് സേവനങ്ങളിലൊന്നായ നെറ്റ്ഫ്‌ളിക്‌സ് കുറച്ചു സമയത്തേക്കു നിലച്ചുവെന്ന് ഡൗണ്‍ ഡിറ്റക്ടര്‍. കുറച്ചു സമയത്തിനുശേഷം സേവനം വീണ്ടും പ്രവര്‍ത്തനക്ഷമമായി. തത്സമയ പ്രക്ഷേപണത്തിന്റെ സാധ്യതകളും ആരായാന്‍ ശ്രമിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. എന്തായാലും സേവനം തടസപ്പെട്ടതിനെതിരെ നിരവധി പേരാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രോഷം പ്രകടിപ്പിച്ചിരിക്കുന്നതെന്നും റോയിട്ടേഴ്‌സ് പറയുന്നു.
∙ നെറ്റ്ഫ്‌ളിക്‌സ് രണ്ടാമത്തെ ലൈവ് സ്ട്രീമിങ് ക്യാന്‍സല്‍ ചെയ്തു
ലൈവ് ഈസ് ബ്ലൈന്‍ഡ് സീസണ്‍ 4 റീയൂണിയന്‍ ലൈവ് സ്ട്രീമിങ് പരാജയപ്പെട്ടതോടെ അടുത്ത ലൈവ് സ്ട്രീം പദ്ധതി കമ്പനി തൽക്കാലം വേണ്ടെന്ന് വച്ചെന്ന് എന്‍ഗ്യാജറ്റ്. സാങ്കേതിക പ്രശ്‌നങ്ങളാണ് ലൈവ് സ്ട്രീമിങ് പരാജയപ്പെടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
∙ ആങ്ഗ്രി ബേഡ്‌സ് കമ്പനി ഏറ്റെടുക്കാന്‍ ശ്രമം
ലോകത്തെ ഏറ്റവും പ്രശസ്ത മൊബൈല്‍ ഗെയിമുകളില്‍ ഒന്നായ ആങ്ഗ്രി ബേഡ്‌സ് പുറത്തിറക്കിയ ഫിനിഷ് കമ്പനിയായ റോവിയോ ഏറ്റെടുക്കാന്‍ ജാപ്പനീസ് കമ്പനി. സെഗാ സാമി ഹോള്‍ഡിങ്‌സ് കമ്പനിയാണ് ഏകദേശം 776 ദശലക്ഷം ഡോളറിന് റോവിയോ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ്. ഇരു കമ്പനികളും പല കാര്യങ്ങളിലും ധാരണയിലെത്തിക്കഴിഞ്ഞെന്നും ഏറ്റെടുക്കല്‍ നടന്നേക്കുമെന്നുമാണ് സൂചന.
∙ ഗൂഗിള്‍ പിക്‌സല്‍ 7എ അടുത്ത മാസം പുറത്തിറക്കിയേക്കും
കൊടുക്കുന്ന വിലയ്ക്ക് ഏറ്റവുമധികം ടെക്‌നോളജി ലഭിക്കുന്ന ലോകത്തെ ചുരുക്കം ചില മോഡലുകളിലൊന്നായാണ് ഗൂഗിള്‍ പിക്‌സല്‍ എ സീരീസ് അറിയപ്പെടുന്നത്. ഇതില്‍ ഏറ്റവും പുതിയതായി പിക്‌സല്‍ 7എ മേയിൽ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിന് പ്രതീക്ഷിക്കുന്നത് 6.1 ഇഞ്ച് ഫുള്‍എച്ഡി പ്ലസ് ഓലെഡ് ഡിസ്‌പ്ലേയാണ്. 90 ഹെട്‌സ് ആയിരിക്കും റിഫ്രഷ് റെയ്റ്റ്. ഫോണിന് ശക്തിപകരുന്നത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫോണുകളിലൊന്നായ പിക്‌സല്‍ 7പ്രോ മോഡലിന്റെ കരുത്തായ ടെന്‍സര്‍ ജി2 പ്രോസസര്‍ ആയരിക്കും. എല്‍പിഡിഡിആര്‍5 റാമും ഒപ്പം ഉണ്ടായിരിക്കും. പ്യുവർ ആന്‍ഡ്രോയിഡിന്റെ സ്വച്ഛമായ ഒഴുക്കും ഫോണിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുമെന്നും കരുതുന്നു.
∙ ക്യാമറാ സിസ്റ്റം
ക്യാമറയുടെ കാര്യത്തിലും എ സീരീസിനെ ഗൂഗിള്‍ അത്ര പിന്നില്‍ നിർത്താറില്ലെന്നതും ഇതിനെ ആകര്‍ഷകമാക്കുന്നു. 64 എംപി പ്രധാന ക്യാമറയും 12 എംപി അള്‍ട്രാ വൈഡും 10.8 എംപി സെല്‍ഫി ക്യാമറയുമായിരിക്കും ഇതിലെന്നാണ് വിവരം. ഫോണിന് 40,000 രൂപയില്‍ താഴെയായിരിക്കും വിലയെന്നും പറയുന്നു. പ്രധാന ന്യൂനതകളിലൊന്ന് സ്‌ക്രീനിന് അല്‍പം കട്ടിയില്‍ തന്നെ ബെസല്‍ നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ്.
∙ റഷ്യന്‍ വിപണിയില്‍ ചൈനീസ് ഫോണ്‍ പ്രളയം
2023ലെ ആദ്യ പാദത്തില്‍ റഷ്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയുടെ 70 ശതമാനവും ചൈനീസ് കമ്പനികള്‍ കീഴടക്കിയെന്ന് റോയിട്ടേഴ്‌സ്. എം.വിഡിയോ - എല്‍ഡൊറാഡോ കമ്പനിയുടെ കണക്കുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സാംസങ്, ആപ്പിള്‍ കമ്പനികള്‍ യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യന്‍ വിപണിയിൽ നിന്ന് പിന്‍വലിഞ്ഞതാണ് ചൈനീസ് ആധിപത്യത്തിനു വഴിവച്ചത്. ഇപ്പോള്‍ റഷ്യയില്‍ ഏറ്റവുമധികം ഫോണ്‍ വില്‍ക്കുന്ന കമ്പനികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഷഓമിയും രണ്ടാം സ്ഥാനത്ത് റിയല്‍മിയുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
English Summary: Why Will Apple Reveal its Reality Pro Headset at the WWDC?