ബാലസോർ ദുരന്തം; രക്ഷാപ്രവർത്തകർക്കു കൈത്താങ്ങായി റിലയൻസ് ഫൗണ്ടേഷൻ
ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തസമയത്തു രക്ഷാപ്രവർത്തനത്തിന് എത്തിയ ധീരർക്കൊപ്പം കൈകോർത്തു റിലയൻസ് ഫൗണ്ടേഷനും. രക്ഷാപ്രവർത്തനങ്ങൾക്കായി രാവും പകലും കഠിനമായി പ്രയത്നിക്കുന്നവർക്കായി സമൂഹ അടുക്കളകൾ തുറന്നും, അവശ്യ വസ്തുക്കൾ ലഭ്യമാക്കിയുമാണ് ബാലസോറിൽ റിലയൻസ് ഫൗണ്ടേഷൻ

ബാലസോറിൽ ജീവൻ നഷ്ടമായവർക്കും രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുന്ന ധീരർക്കു പിന്തുണയുമായി രാജ്യമൊട്ടാകെയുള്ള നിരവധി സംഘടനകളും സെലിബ്രിറ്റികളും രംഗത്തുണ്ട്. ദുരന്തസമയത്തു രക്ഷാപ്രവർത്തനത്തിന് എത്തിയ ധീരർക്കൊപ്പം കൈകോർക്കുന്ന സംഘടനകളിൽ റിലയൻസ് ഫൗണ്ടേഷനും.
രക്ഷാപ്രവർത്തനങ്ങൾക്കായി രാവും പകലും കഠിനമായി പ്രയത്നിക്കുന്നവർക്കു നല്ല ഭക്ഷണം നൽകാനായി സമൂഹ അടുക്കളകൾ തുറന്നും അവശ്യ വസ്തുക്കൾ ലഭ്യമാക്കിയുമാണ് ബാലസോറിലെ ബഹനാഗ ഗ്രാമത്തിലെ അപകടസ്ഥലത്ത് റിലയൻസ് ഫൗണ്ടേഷൻ കരുതലാകുന്നത്.
'ഒഡീഷയിലെ ദാരുണമായ ട്രെയിൻ അപകടത്തിൽപ്പെട്ടവരോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഞങ്ങളുടെ അംഗങ്ങൾ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയും ചെയ്യുന്നു' എന്ന കുറിപ്പോടെ സംഘടന സംഭവസ്ഥലത്തെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു. ഈ ദുരിതസമയത്ത്, രക്ഷാപ്രവർത്തകർ പരമാവധി വിലപ്പെട്ട ജീവൻ രക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിക്കുകയാണ്, അവർക്കു ആവശ്യമായ പിന്തുണയും പ്രാർഥനയും തങ്ങളുടെ ഭാഗത്തുനിന്നും നൽകുന്നുവെന്നും സംഘടന പറയുന്നു.
ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 275പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. സിഗ്നൽ തകരാറാണ് അപകടകാരണമെന്നാണ് നിഗമനം.
English Summary: Reliance Foundation team at Odisha triple train accident site