ആർക്കും ആപ്ലിക്കേഷനുകൾ നിർമിക്കാം; ലോ കോഡ്, നോ കോഡ് സംവിധാനം ഇങ്ങനെ
സോഫ്‌റ്റ്‌വെയർ നിർമാണത്തെക്കുറിച്ചു യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്ക് പോലും വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കാൻ സാധിച്ചാലോ!, അത്തരമൊരു സംവിധാനമാണ് ലോ-കോഡ് / നോ-കോഡ്. ലളിതമായ 'ഡ്രാഗ് ആൻഡ് ഡ്രോപ്പ്' ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ നിർമിക്കാനും ഉപയോഗിക്കാനും സാധിക്കും.നോ-കോഡ് : കോഡിങും പ്രോഗ്രാമിങ്

സോഫ്‌റ്റ്‌വെയർ നിർമാണത്തെക്കുറിച്ചു യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്ക് പോലും വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കാൻ സാധിച്ചാലോ!, അത്തരമൊരു സംവിധാനമാണ് ലോ-കോഡ് / നോ-കോഡ്. ലളിതമായ 'ഡ്രാഗ് ആൻഡ് ഡ്രോപ്പ്' ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ നിർമിക്കാനും ഉപയോഗിക്കാനും സാധിക്കും.
നോ-കോഡ് : കോഡിങും പ്രോഗ്രാമിങ് ഭാഷകളെക്കുറിച്ചുള്ള അറിവില്ലാതെ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്യാം. ഒരു വരി കോഡ് പോലും എഴുതാതെ തന്നെ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാം.
ലോ-കോഡ് സംവിധാനം : ദൃശ്യാധിഷ്ടിത യൂസർ ഇന്റർഫേസിലൂടെ പൂർണ്ണമായും പ്രവർത്തനക്ഷമമായ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്യാൻ സാധിക്കും. പൂർണമായി ഇഷ്ടാനുസൃത ആപ്ലിക്കേഷൻ നിർമിക്കുന്നതിനു ചിലപ്പോൾ അധിക കോഡിങ് ആവശ്യമായി വന്നേക്കാം. അതുകൊണ്ട് ഈ പ്ലാറ്റ്ഫോമിൽ ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിന് അത്യാവശ്യ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് / കോഡിങ് പരിജ്ഞാനം ഉണ്ടാകുന്നത് നല്ലതാണ്.
ഒരു ആപ്ലിക്കേഷൻ നിർമിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണോ എന്നതിനെ ആശ്രയിച്ചു ആയിരിക്കും ആ പ്ലാറ്റ്‌ഫോം ലോ കോഡ് അല്ലെങ്കിൽ നോ കോഡ് എന്ന് പറയുക. ലളിതമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആപ്പുകൾ സൃഷ്ടിക്കാൻ നോ-കോഡ് സാധാരണയായി ഉപയോഗിക്കുന്നു. അത്തരം സന്ദർഭങ്ങളിലും ലോ-കോഡ് ഉപയോഗിക്കാവുന്നതാണ്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇന്റഗ്രേഷൻ പോലുള്ള കോർ സിസ്റ്റത്തിൻറെ നിർണായകമായ പ്രക്രിയകൾ പ്രവർത്തിപ്പിക്കുന്ന ആപ്പുകൾ സൃഷ്ടിക്കാൻ ലോ-കോഡ് ആവശ്യമാണ്.നോ-കോഡ് ഡവലപ്‌മെന്റിൽ ആപ്പുകൾ പൂർണമായും ഡ്രാഗ് ആൻഡ് ഡ്രോപ്പ് ക്യാൻവാസ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ, പൂർണമായ ഇഷ്‌ടാനുസൃതമാക്കലിന് പരിമിതികളുണ്ട്. അതിനാൽ ഒരു ലോ-കോഡ് ആപ്ലിക്കേഷൻ ഡവലപ്‌മെന്റ് പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുന്നത് കസ്റ്റമൈസേഷന് കൂടുതൽ ഗുണകരമാകും.
പ്രത്യേകതകൾ
∙ ലോ-കോഡ്/നോ-കോഡ് പ്ലാറ്റ്‌ഫോമുകൾക്ക് ആപ്പുകളുടെ നിർമാണ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും.
∙ ചെറിയ ആവശ്യങ്ങൾക്ക് വലിയ വിദഗ്ദരെ തേടേണ്ടി വരുന്നില്ല
∙ വളരെ വേഗത്തിൽ ആപ്ലിക്കേഷൻ നിർമ്മിക്കാൻ കഴിയും.
∙ ആപ്ലിക്കേഷൻ നിരന്തരം അപ്‌ഡേറ്റ് ചെയ്യുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. ലോ-കോഡ്/നോ-കോഡ് ഡവലപ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഈ പ്രക്രിയയെ വേഗത്തിലാക്കുന്നു.
∙ പ്രൊഫഷണൽ ഡവലപ്പർമാർക്കും സഹായകമാണ് ലോ-കോഡ്/നോ-കോഡ്. കോഡ് വരി വരിയായി എഴുതേണ്ടതിന്റെ ആവശ്യകതയില്ലാതെ വേഗത്തിൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കും.
∙ ലോ-കോഡ്/നോ-കോഡ് പ്ലാറ്റ്‌ഫോമിലൂടെ സിറ്റിസൺ ഡവലപ്പർമാർ വൻതോതിൽ സൃഷ്ടിക്കപ്പെടാനുമിടയാകും.
English Summary: New Era Of App Development