തുമ്പ പറിച്ചു കോടീശ്വരനാകാം, ഇപ്പോൾ പറിച്ച മാവില; 'നമ്മൾ വിചാരിച്ച ആളല്ല സാർ ആമസോൺ'
നമുക്ക് ആവശ്യമുള്ളതെല്ലാം വിരൽത്തുമ്പിലെത്തിക്കുന്നതും നിത്യജീവിതത്തിന്റെ ഭാഗമായതുമായ ഓൺലൈൻ ഷോപ്പിങ് മാധ്യമമായിരിക്കുകയാണ് ആമസോൺ. അവശ്യവസ്തുക്കളോടൊപ്പം ആമസോണിൽ ലഭിക്കുന്ന പല വസ്തുക്കളും നമ്മെ അമ്പരപ്പിക്കും, ഇതൊക്കെയോ എന്നു ചോദിച്ചു മൂക്കത്ത് വിരൽ വയ്ക്കും. എന്തായാലും നിരവധി ആവശ്യക്കാരുള്ള ചില

നമുക്ക് ആവശ്യമുള്ളതെല്ലാം വിരൽത്തുമ്പിലെത്തിക്കുന്നതും നിത്യജീവിതത്തിന്റെ ഭാഗമായതുമായ ഓൺലൈൻ ഷോപ്പിങ് മാധ്യമമായിരിക്കുകയാണ് ആമസോൺ. അവശ്യവസ്തുക്കളോടൊപ്പം ആമസോണിൽ ലഭിക്കുന്ന പല വസ്തുക്കളും നമ്മെ അമ്പരപ്പിക്കും, ഇതൊക്കെയോ എന്നു ചോദിച്ചു മൂക്കത്ത് വിരൽ വയ്ക്കും. എന്തായാലും നിരവധി ആവശ്യക്കാരുള്ള ചില വസ്തുക്കൾ പരിചയപ്പെടാം.
ഇപ്പോൾ പറിച്ച മാവില
മിന്നൽ ട്രേഡേഴ്സിന്റെ ഇപ്പോൾ പറിച്ച മാവില 56 ശതമാനം ഓഫറിൽ വെറും 110 രൂപയ്ക്കു വാങ്ങാം. പച്ച നിറത്തിലുള്ളതായിരിക്കുമെന്നും വായുശുദ്ധീകരിക്കുകയെന്ന പ്രത്യേക ഫീച്ചറും ലഭ്യമാണെന്നും കമ്പനി പറയുന്നു. 150 ഗ്രാം മാവിലയായിരിക്കും ഒരു പാക്കേജില്‍ ഉണ്ടാകുക.
തുമ്പ പറിച്ചു കോടീശ്വരനാകാം
പറഞ്ഞാൽ വിശ്വസിക്കുമോ?. പാടത്തും പറമ്പിലും വെറുതെ വളർന്നു വാടിക്കരിഞ്ഞു പോകുന്ന തുമ്പ ദേ ആമസോണിൽ. 2 എണ്ണം മാത്രം അവശേഷിക്കുന്ന തരത്തിൽ വിൽപന നടക്കുന്നു. 'വെറും' 189 രൂപയാണ് വിത്തിനു വില!.
ചൊറിയണം ചെടി എന്തായാലും വിൽപനയ്ക്കില്ല, പക്ഷേ ചൊറിയണം ചെടി മുഖചിത്രമായെത്തിയ അമാൻഡ ക്ളെനറുടെ പുസ്തകം ലഭിക്കും പേപ്പർ ബാക്കിനു വില പതിനായിരം രൂപയാണ്.
ഞൊട്ടാ ഞൊടിയനും വമ്പൻ വിൽപന
കാട്ടുപഴമെന്നു കരുതി ഒരുകാലത്തു അവഗണിച്ചു കിടന്ന ഞൊട്ടാ ഞൊടിയനും നല്ല കാലമാണ്. നിരവിധി ഔഷധഗുണങ്ങളുണ്ടെന്നു പറയപ്പെടുന്ന ഞൊട്ടാ ഞൊടിയന്റെ 50 വിത്തിനു വില 180 രൂപയാണ്.
ചാണക കേക്ക്
ജേഴ്സിപശുവിന്റേതല്ല, നല്ല നാടൻ പശുവിന്റെ ചാണകം കൊണ്ടുണ്ടാക്കിയ കേക്ക് അഥവാ ചാണക വരളി ഓൺലൈനിൽ ലഭിക്കും പൂജയ്ക്കും മതപരമായ ഉദ്ദേശ്യങ്ങൾക്കും എന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കേക്ക് എന്നു വിചാരിച്ചു ഓർഡർ ചെയ്യരുതേ...
ഒട്ടകപക്ഷി തലയണ
ബ്രേക്കിടുമ്പോൾ ഉറക്കത്തിൽ തല ഇടിക്കുമെന്നു പേടിക്കേണ്ട, ഒട്ടകപക്ഷി മണ്ണിൽ തലപൂഴ്ത്തുന്നതുപോലെ ഈ തലയണയ്ക്കുള്ളിൽ തല തിരുകി സുഖമായി ഉറങ്ങാം. പക്ഷേ വില അൽപം കടുപ്പമാണ് 25000 രൂപയോളം.
വേപ്പിൻ തണ്ട്
ആയുർവേദത്തില്‍ വേപ്പിന്റെ പല ഭാഗങ്ങളും നാം ഉപയോഗിക്കാറുണ്ട്, ചിലയിടങ്ങളിൽ വേപ്പിന്റെ തണ്ട് ഉപയോഗിച്ചു പല്ല് വൃത്തിയാക്കാറുണ്ട്. ദേ ആമസോണിൽ വേപ്പിന്റെ 50 കഷ്ണങ്ങൾ ലഭിക്കും, വില 100 രൂപയിൽ താഴെയാണ്.
Also Read: മുഖ്യമന്ത്രിയുടെ മുന്നിൽ തറപിളർന്നു റോബോട്ടിക് കൈ
യമ്മി ഫോൺ
ഹാംബർഗർ പോലെയൊരു ടെലഫോൺ. ഒരു കടി കൊടുക്കാൻ തോന്നും, പക്ഷേ ചെയ്യരുത്. 4.3 റെയ്റ്റിങ്ങാണുള്ളത്. അതിനാല്‍ത്തന്നെ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ടെന്നുറപ്പ്. ഒരു ഹോട്ടലിലെ കിഡ്സ് സെക്ഷനു ചിലപ്പോൾ ഈ ഫോൺ ചേരുമായിരിക്കും.
English Summary: Amazon strange products that really catch people's attention