സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയൊരു വൈറസ് രംഗത്തെത്തി. ആൻഡ്രോയിഡ് മൊബൈൽ ഫോണുകളെ ബാധിക്കുന്ന 'ഡാം' എന്ന മാൽവെയറിനെ കുറിച്ച് ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) മുന്നറിയിപ്പ് നൽകിയിരുന്നു. ആന്റി –വൈറസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയൊരു വൈറസ് രംഗത്തെത്തി. ആൻഡ്രോയിഡ്  മൊബൈൽ ഫോണുകളെ ബാധിക്കുന്ന 'ഡാം' എന്ന  മാൽവെയറിനെ കുറിച്ച് ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) മുന്നറിയിപ്പ് നൽകിയിരുന്നു. ആന്റി –വൈറസ് പ്രോഗ്രാമുകളെയും മറി കടന്ന് വിവരങ്ങള്‍ ചോർത്താൻ ശേഷിയുള്ളതായതിനാൽ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

എങ്ങനെ ഫോണിലെത്തും 

ADVERTISEMENT

തേർഡ് പാർട്ടി വെബ്‌സൈറ്റുകളിലൂടെയോ വിശ്വസനീയമല്ലാത്ത/അജ്ഞാത സ്രോതസ്സുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലൂടെയോ, എസ് എം എസ്  ഇമെയിൽ  എന്നിവയിൽ ലഭിക്കുന്ന  അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്ന വഴിയോ നമ്മുടെ ഡിവൈസുകളിൽ കടന്നുകൂടാം. ഡൗണ്‍ലോഡാകുന്ന ഡാം മാല്‍വെയര്‍  ഡിവൈസിൽ എത്തികഴിഞ്ഞാൽ,അവ  ഉപകരണത്തിന്റെ സെക്യൂരിറ്റി ചെക്കുകളെ ബൈപാസ് ചെയ്യുന്നു.ആന്റ്‌വൈറസ് പ്രോഗ്രാമുകളെ തകര്‍ക്കുകയും ഡിവൈസിൽ  റാന്‍സംവെയര്‍ നിക്ഷേപിക്കുകയും ചെയ്യും.

പാസ്​വേർഡുകളെല്ലാം മാറ്റും

ഫോൺകോൾ വിവരങ്ങള്‍ ലോഗ്‌സ്, എസ്എംഎസ്, ഹിസ്റ്ററി, ബുക് മാർക്ക്, ക്യാമറ, കോണ്ടാക്ട്‌സ് എന്നിവയിലെക്ക് ആക്‌സസ് നേടുകയും നമ്മുടെ സ്വകാര്യ വിവരങ്ങളെല്ലാം തട്ടിപ്പുകാര്‍ തട്ടിയെടുക്കുകയും ചെയ്യും. ഇതിന് പുറമെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനും എസ്എംഎസുകൾ മോഷ്ടിക്കാനും പാസ്‌വേഡുകൾ മോഡിഫൈ ചെയ്യാനും ഫയലുകള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം ഡാം മാല്‍വെയറിന് കഴിയും.ഫോണിന്റെ ബാക്ഗ്രൗണ്ട് പ്രോസസിങ് ഇല്ലാതാക്കാനും ശ്രമിക്കും.

ഫയലുകളെല്ലാം നഷ്ടപ്പെടും, ചിലപ്പോൾ ബ്ളാക് മെയ്​ലിങും

ADVERTISEMENT

കൂടാതെ ടാർഗറ്റ് ആക്രമണത്തിന് വിധേയമാക്കപ്പെട്ട ഡിവൈസുമായി ആശയവിനിമയം നിലനിർത്താനും ഡാം മാൽവെയർ ആക്രമണകാരികൾ ഉപയോഗിക്കുന്നു.ഇരയുടെ ഡിവൈസിലെ ഫയലുകൾ കോഡ് ചെയ്യുന്നതിന് എഇഎസ്  (അഡ്വാൻസ്‌ഡ് എൻക്രിപ്ഷൻ സ്റ്റാൻഡേർഡ്) എൻക്രിപ്ഷൻ അൽഗോരിതമാണ് ഡാം ഉപയോഗിക്കുന്നത്.അത് ഫയലുകളെ എൻക്രിപ്റ്റ് ചെയ്ത് നമുക്കു ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആക്കി മാറ്റും.

ഫയലുകളെ തിരിച്ചു പഴയ രീതിയിൽ ആക്കി മാറ്റാന്‍ ആയി പണം ആവശ്യപ്പെടുന്നതാണ് ആക്രമണകാരികളുടെ രീതി.അതുപോലെ സ്റ്റോറേജിൽ നിന്ന് മറ്റ് ഫയലുകൾ ഇല്ലാതാക്കപ്പെടുകയും ചെയ്യാം. എൻക്രിപ്റ്റഡ് ഫയലുകൾ മാത്രം ഡിവൈസിൽ അവശേഷിച്ചെന്ന് വരാം.അതായത് ഫയലുകളെല്ലാം നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകും എന്ന് ചുരുക്കം.

ഡാം മാൽവെയറിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ

∙വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യരുത്

ADVERTISEMENT

∙വിശ്വസനീയമല്ലാത്ത സംശയാസ്പദവും അജ്ഞാതവുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക

∙ഷോർട്ട് യുആർഎൽ കണ്ടാൽ ജാഗ്രത പാലിക്കുക

∙ സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോൾ, മെസേജ് എന്നിവ ഒഴിവാക്കുക. അറിയാത്ത നമ്പറിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് പ്രതികരിക്കാതിരിക്കുക  

∙ആന്റി-വൈറസും ആന്റി-സ്‌പൈവെയർ സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്യുക. അവ അപ്‌ഡേറ്റുചെയ്ത് ഉപയോഗിക്കുകഡാം മാൽവെയർ ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജാഗ്രത പാലിക്കുക!

English Summary: ‘Daam’, a malware that affects Android devices: All you need to know