ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ലോകത്തിനു പരിചയപ്പെടുത്താൻ അമേരിക്കൻ മാധ്യമ സ്ഥാപനമായ ദ് വോൾ സ്ട്രീറ്റ് ജേണൽ സംഘടിപ്പിച്ച ഫ്യൂചർ ഓഫ് എവരിതിങ് ഫെസ്റ്റിവലിൽ താരമായി കൊച്ചി സ്വദേശി. കടവന്ത്ര സ്വദേശി അരവിന്ദ് സഞ്ജീവാണ് ‘ഗോസ്റ്റ് റൈറ്റർ’ എന്ന ഹൈടെക് ടൈപ്പ് റൈറ്റർ രൂപപ്പെടുത്തി കഴിഞ്ഞ മാസം ന്യൂയോർക്കിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ലോകത്തിനു പരിചയപ്പെടുത്താൻ അമേരിക്കൻ മാധ്യമ സ്ഥാപനമായ ദ് വോൾ സ്ട്രീറ്റ് ജേണൽ സംഘടിപ്പിച്ച ഫ്യൂചർ ഓഫ് എവരിതിങ് ഫെസ്റ്റിവലിൽ താരമായി കൊച്ചി സ്വദേശി. കടവന്ത്ര സ്വദേശി അരവിന്ദ് സഞ്ജീവാണ് ‘ഗോസ്റ്റ് റൈറ്റർ’ എന്ന ഹൈടെക് ടൈപ്പ് റൈറ്റർ രൂപപ്പെടുത്തി കഴിഞ്ഞ മാസം ന്യൂയോർക്കിലെ പരിപാടിയിൽ കയ്യടി നേടിയത്. പരിപാടിയിലെ ഇന്ത്യയിൽ നിന്നുള്ള സാന്നിധ്യം അരവിന്ദ് മാത്രമായിരുന്നു. വൈറ്റ്ഹൗസിൽ നിന്നുള്ള പ്രതിനിധികളും സാഹിത്യ– സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ പ്രദർശനത്തിലെത്തി ഗോസ്റ്റ് റൈറ്ററെ അടുത്തറിഞ്ഞു. 

ADVERTISEMENT

ടോക്എച്ച് കോളജിലെ എൻജിനീയറിങ് പഠനശേഷം അരവിന്ദ് തിരിഞ്ഞതു വിവിധ സ്റ്റാർട്ടപ് സംരംഭങ്ങളിലേക്കായിരുന്നു. താൻ രൂപപ്പെടുത്തിയ ഏതാനും ഡിസൈനുകളും ഡിവൈസുകളും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുന്നില്ലെന്ന ചിന്തയിൽ നിന്നാണ് ഇന്ററാക്‌ഷൻ ഡിസൈൻ മേഖലയിലേക്ക് അരവിന്ദ് എത്തിയത്. അങ്ങനെയാണു ഡെൻമാർക്കിലെ കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്‌ഷൻ ഡിസൈനിൽ നിന്നു ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. നിലവിൽ അവിടത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം വിസിറ്റിങ് ഫാക്കൽറ്റിയാണ്. ഒപ്പം ലൂമൻ വേൾഡ് എന്ന സ്റ്റാർട്ടപ് സംരംഭവും നടത്തുന്നു. 

ADVERTISEMENT

കംപ്യൂട്ടർ കളംപിടിച്ചതോടെ ഫീൽഡ് ഔട്ടായ ടൈപ്റൈറ്ററിന് ആർട്ടിഫി‌ഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്തോടെ റീ എൻട്രി കൊടുക്കുകയായിരുന്നു അരവിന്ദ്. ബ്രദർ ടൈപ്റൈറ്ററാണ് ഇതിനായി നവീകരിച്ചത്. ജിപിടി–3 എഐ സംവിധാനത്തിലാണു ഗോസ്റ്റ് റൈറ്റർ പ്രവർത്തനം. ചോദ്യങ്ങൾ ഒരു പേപ്പറിൽ ടൈപ്റൈറ്റർ കീബോർഡ് വഴി ടൈപ്പ് ചെയ്യുമ്പോൾ ഉത്തരങ്ങൾ അതേ പേപ്പറിൽ ടൈപ്പ് ചെയ്തു ലഭിക്കും.  രാജ്യാന്തര മേളകളിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഗോസ്റ്റ്റൈറ്റർ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ അരവിന്ദ് തയാറല്ല. അതൊരു കലാമാധ്യമമായി ശ്രദ്ധനേടണം. അതാണു ലക്ഷ്യം

ADVERTISEMENT

English Summary:  Ghostwriter, An AI creative writing companion that lets you co-write stories on paper with ArtificialIntelligence