എഐ റോബോട്ടുകളെ കാലങ്ങൾക്കു മുന്‍പേ പ്രവചിച്ച സിനിമയായിരുന്നു ടെർമിനേറ്ററെന്ന അവകാശവാദവുമായി രംഗത്തെത്തിയത് സാക്ഷാൽ ആർനോൾഡ് ഷ്വാർസ്നെഗറായിരുന്നു. പല ആധുനിക ഉപകരണങ്ങളും അതോപോലെയുള്ള അൾട്രാ മോഡേൺ ആയുധങ്ങളും നോവലുകളിലോ അല്ലെങ്കിൽ സിനിമകളിലോ എഴുത്തുകാരുടെ ഭാവനയിൽ കാലങ്ങൾക്കു മുന്‍പേ വിരിഞ്ഞിട്ടുണ്ട്.

എഐ റോബോട്ടുകളെ കാലങ്ങൾക്കു മുന്‍പേ പ്രവചിച്ച സിനിമയായിരുന്നു ടെർമിനേറ്ററെന്ന അവകാശവാദവുമായി രംഗത്തെത്തിയത് സാക്ഷാൽ ആർനോൾഡ് ഷ്വാർസ്നെഗറായിരുന്നു. പല ആധുനിക ഉപകരണങ്ങളും അതോപോലെയുള്ള അൾട്രാ മോഡേൺ ആയുധങ്ങളും നോവലുകളിലോ അല്ലെങ്കിൽ സിനിമകളിലോ എഴുത്തുകാരുടെ ഭാവനയിൽ കാലങ്ങൾക്കു മുന്‍പേ വിരിഞ്ഞിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഐ റോബോട്ടുകളെ കാലങ്ങൾക്കു മുന്‍പേ പ്രവചിച്ച സിനിമയായിരുന്നു ടെർമിനേറ്ററെന്ന അവകാശവാദവുമായി രംഗത്തെത്തിയത് സാക്ഷാൽ ആർനോൾഡ് ഷ്വാർസ്നെഗറായിരുന്നു. പല ആധുനിക ഉപകരണങ്ങളും അതോപോലെയുള്ള അൾട്രാ മോഡേൺ ആയുധങ്ങളും നോവലുകളിലോ അല്ലെങ്കിൽ സിനിമകളിലോ എഴുത്തുകാരുടെ ഭാവനയിൽ കാലങ്ങൾക്കു മുന്‍പേ വിരിഞ്ഞിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഐ റോബോട്ടുകളെ കാലങ്ങൾക്കു മുന്‍പേ പ്രവചിച്ച സിനിമയായിരുന്നു ടെർമിനേറ്ററെന്ന അവകാശവാദവുമായി രംഗത്തെത്തിയത് സാക്ഷാൽ ആർനോൾഡ് ഷ്വാർസ്നെഗറായിരുന്നു. പല ആധുനിക ഉപകരണങ്ങളും അതോപോലെയുള്ള അൾട്രാ മോഡേൺ ആയുധങ്ങളും നോവലുകളിലോ അല്ലെങ്കിൽ സിനിമകളിലോ എഴുത്തുകാരുടെ ഭാവനയിൽ  കാലങ്ങൾക്കു മുന്‍പേ  വിരിഞ്ഞിട്ടുണ്ട്.  സാധാരണപോലെ തുടങ്ങി എന്നാൽ ടെക്നോളജിയുടെ അപാര സാധ്യതകളുടെ ഭാവനയാൽ കാലത്തെ മറികടന്ന ചില സിനിമകൾ പരിശോധിക്കാം.

ശ്രുതി പെട്ടിയാൽ നിറയൊഴിക്കുന്ന നസീർ, ലങ്കാദഹനത്തിലെ ചിത്രം

പവനായി ഒരു പെട്ടിതുറക്കുമ്പോൾ മദ്രാസ്​വാലാ അനന്തൻ നമ്പ്യാർ ഞെട്ടിവിറയ്ക്കും. മലപ്പുറം കത്തിയും ട്രാൻസിസ്റ്റർ ബോംബും ഗൂർഖാ ഗറില്ലകളുടെ കത്തിയുമൊക്കെയായിരുന്നു കാഴ്ചയിൽ സാധാരണപോലെയിരിക്കുന്ന ആ പെട്ടിയുടെ ഉള്ളടക്കം. എന്നാൽ ലങ്കാദഹനമെന്ന സിനിമയിൽ സിഐഡിയായി എത്തുന്ന സാക്ഷാൽ പ്രേം നസീറിന്റെ പക്കൽ ഒരു ശ്രുതിപ്പെട്ടിയുണ്ട്. ഒരു ഘട്ടത്തിൽ വില്ലൻമാർ നായകനെ കീഴടക്കുന്ന ഘട്ടമെത്തുമ്പോൾ ആ ശ്രുതിപ്പെട്ടിയെടുത്തു ഡമാർ പഠാറെന്നു വെടി വയ്ക്കും, നിരവധി ജെയിംസ് ബോണ്ട് സിനിമകളിലെ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ് പോലെ തീപറക്കുന്ന രംഗം. ഇത്തരത്തിൽ സിനിമയിൽ നിന്നു കടം കൊണ്ടതെന്നു ആരാധകരും നിർമാതാക്കളും അവകാശപ്പെടുന്ന ചില ടെക്നോളജികൾ നമുക്ക് നോക്കാം.

ADVERTISEMENT

“2001: എ സ്‌പേസ് ഒഡീസി”

സ്പേസ് ഒഡീസിയിലെ എഐ കംപ്യൂട്ടർ

2001: എ സ്‌പേസ് ഒഡീസി എന്ന സിനിമ 1960ൽ ഇറങ്ങിയതാണ്. അതിലെ സൂപ്പർ കമ്പ്യൂട്ടറായ എച്ച്എഎൽ 9000 ഇപ്പോഴത്തെ എഐ സംവിധാനങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചത്. അൻപതിലധികം സാങ്കേതിക  സ്ഥാപനങ്ങളുമായി സംസാരിച്ചാണ് സ്റ്റാൻലി കുബ്രിക് ഈ സിനിമ നിർമിച്ചതത്രെ. ബഹിരാകാശയാത്രികരുടെ ദൃശ്യങ്ങൾ വെൽക്രോയുടെ സഹായത്തോടെ ഭിത്തിയിൽ നടക്കുന്നത് സൃഷ്ടിച്ചതുപോലെയുള്ള വ്യത്യസ്തമായ ചിന്തകളാല്‍ സമ്പന്നനായിരുന്നു കുബ്രിക്.  ആ സിനിമയിലെ ബഹിരാകാശ ഗവേഷകർ വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു സംവിധാനം യാഥാർഥ്യമാകാൻ നമുക്ക് പക്ഷേ കാലങ്ങൾ കാത്തിരിക്കേണ്ടി വന്നു.

 

സെഗ്‌വേ: സെഗ്​വേ എന്ന ഗൈറോസ്കോപിക് സംവിധാനമുള്ള ഗതാഗത ഉപകരണം "ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II"(1989) എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, അതിൽ മാർട്ടി മക്ഫ്ലൈ "ഹോവർബോർഡ്" എന്ന് വിളിക്കപ്പെടുന്ന സമാനമായ ഉപകരണം ഉപയോഗിക്കുന്നുണ്ട്. സെഗ്‌വേയുടെ കണ്ടുപിടുത്തക്കാരനായ ഡീൻ കാമെൻ ഈ സിനിമ കാണുകയും ഹോവർബോർഡിന്റെ ഇത്തരമൊരു പതിപ്പ് സൃഷ്ടിക്കാൻ തീരുമാനിക്കുകയും ചെയ്തുവത്രെ. 2001ലാണ് സെഗ്‌വേ ആദ്യമായി പുറത്തിറങ്ങിയത്.

ADVERTISEMENT

 

Peshkova/Shutterstock

CPR Resusci Anne: ഒരു ജീവൻ രക്ഷാ പരിശീലന മാനെക്വിനാണിത്. "The Abys" (1989) എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമിച്ചതത്രെ. ആ സിനിമയിൽ ഒരു കഥാപാത്രം CPR ‌പരിശീലിക്കാൻ സമാനമായ ഒരു മാനെക്വിൻ ഉപയോഗിക്കുന്നു. 1960-ൽ പീറ്റർ സഫറും ലാർഡൽ മെഡിക്കലും ചേർന്നാണ് റെസുസ്കി ആൻ ആദ്യമായി വികസിപ്പിച്ചെടുത്തത്, ഇത് ദശലക്ഷക്കണക്കിന് ആളുകളെ CPR-ൽ പരിശീലിപ്പിക്കാനും നിരവധി ജീവനുകൾ രക്ഷിക്കാനും സഹായകമായി.

 

ലങ്കാദഹനം സിനിമയിലെ സ്മാർട് വാച്ച്

ടേസർ: ഈ ഇലക്ട്രോഷോക്ക് ആയുധം "സ്റ്റാർ വാർസ്" (1977) എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, അതിൽ ഡാർത്ത് വാഡർ എന്ന കഥാപാത്രം ശത്രുക്കളെ കീഴടക്കാൻ "ടേസർ" എന്ന ആയുധം ഉപയോഗിക്കുന്നു. 1974-ൽ ജാക്ക് കവർ ആണ് ടേസർ ആദ്യമായി വികസിപ്പിച്ചത്, 1976-ൽ നിയമപാലകർ ഇത് ആദ്യമായി ഉപയോഗിച്ചു. ഇപ്പോൾ വിവിധ രാജ്യങ്ങളിലെ നിയമപാലകരും മറ്റും ഈ ഉപകരണത്തിന്റെ വിവിധ വേർഷനുകൾ ഉപയോഗിക്കുന്നു.

ADVERTISEMENT

 

Image Credit: IronMan Movie

ഹോളോഗ്രാഫിക് ഡിസ്പ്ലേ: ത്രിമാന ചിത്രങ്ങൾ പ്രൊജക്റ്റ് ചെയ്യാൻ അനുവദിക്കുന്ന ഈ സാങ്കേതികവിദ്യ, "സ്റ്റാർ വാർസ്" (1977) എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ചിത്രത്തിൽ, ഗ്യാലക്സിയുടെ മറ്റ് ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന കഥാപാത്രങ്ങളുമായി ആശയവിനിമയം നടത്താൻ ഹോളോഗ്രാഫിക് സാങ്കേതികത ഉപയോഗിക്കുന്നു. ഹോളോഗ്രാഫിക് ഡിസ്പ്ലേകൾക്കു "സ്റ്റാർ വാർസിൽ" കണ്ടതുപോലുള്ള വികാസം വന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.

 

സ്മാർട് വാച്ച്: കൈയിലൊതുക്കാവുന്ന മിനി കംപ്യൂട്ടർ "മൈനോറിറ്റി റിപ്പോർട്ട്" (2002) എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സിനിമയിൽ, കഥാപാത്രങ്ങൾ വിവിധ ഉപകരണങ്ങളുടെ നിയന്ത്രണത്തിനായും വിവരങ്ങൾ തെരയാനും സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നു.  ഇപ്പോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സ്മാർട് വാച്ച് ഉപയോഗിക്കുന്നു. 1971 ൽ പുറത്തിറങ്ങിയ ലങ്കാദഹനം എന്ന പ്രേം നസീർ ആക്ഷൻ സിനിമയിൽ വോയിസ് കോളിങ് സംവിധാനമുള്ള സ്മാർട് വാച്ച് അടൂർ ഭാസി ഉപയോഗിക്കുന്നുണ്ടെന്നു അറിയുന്നത് രസകരമായിരിക്കും.

Image Credit: Star trek

 

വോയ്സ്-ആക്ടിവേറ്റഡ് അസിസ്റ്റന്റ്: ഉപയോക്താക്കൾക്ക് അവരുടെ ശബ്ദം ഉപയോഗിച്ച് ഉപകരണങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കുന്ന ഈ സാങ്കേതികവിദ്യ, "ഹെർ" (2013) എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സിനിമയിൽ സ്ത്രീ ശബ്ദത്തിൽ പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി നായകൻ പ്രണയത്തിലാകുന്നതാണ് കഥ. വോയ്‌സ്-ആക്‌റ്റിവേറ്റഡ് അസിസ്റ്റന്റുകൾ ഇപ്പോൾ വ്യാപകമാണ്, കോളുകൾ വിളിക്കുക, സന്ദേശങ്ങൾ അയയ്‌ക്കുക, സ്‌മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നു.

 

അയൺമാൻ:

 

അയൺ മാൻ എന്ന സിനിമയിൽ ടോണി സ്റ്റാർക്ക്റോബോട്ട് അസിസ്റ്റന്റിനോട് സംസാരിച്ചുകൊണ്ട് കൈകളുടെ ചലനത്താൽ വിവിധ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തത് ഓർക്കുന്നുണ്ടോ? ടെസ്‌ലയുടെ സ്ഥാപകൻ ഇലോൺ മസ്‌ക് 10 വർഷം മുൻപ് അവകാശപ്പെട്ടത് താൻ അയൺ മാന്റെ ടെക്നോളജി യാഥാർഥ്യമാക്കിയെന്നാണ്. ഹാൻഡ് ഗെസ്റ്ററുകളിൽ റോക്കറ്റ് രൂപകൽപന ചെയ്യുന്നതിന്റെയും അതു ടൈറ്റാനിയത്തിൽ പ്രിന്റു ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവിടുമെന്നും മസ്ക് അവകാശപ്പെട്ടിരുന്നു. വിഡിയോ വന്നാലും ഇല്ലെങ്കിലും ആ ഐഡിയ  സിനിമ കണ്ടപ്പോൾ ഉണ്ടായതാണെന്നാണ് അയൺമാൻ ഫാനായ മസ്ക് പറഞ്ഞത്.

 

 

ഐഡിയ റോക്കറ്റായപ്പോൾ: റൊബർട്ട് എച്ച് ഗൊദാർഡ് എന്ന അമേരിക്കൻ ഗവേഷകനാണ് ആദ്യ ദ്രാവക ഇന്ധന റോക്കറ്റ് വിജയകരമായി പരീക്ഷിച്ചത്. ഗ്രഹാന്തര യാത്രകളെന്ന ആശയം തന്നെ വല്ലാതെ പിടികൂടിയത് എച്ച് ജി വെൽസിന്റെ വാർ ഓഫ് ദ വേൾഡ്സിൽ നിന്നാണെന്നും ഇദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

 

ടിവി ഷോയിൽ നിന്നൊരു ഫോൺ: 

 

1973 ഏപ്രിൽ 3ന് മോട്ടറോളയുടെ എൻജിനീയറായിരുന്ന കൂപ്പർ എതിരാളികളായ എടി ആൻഡ് ടി കമ്പനി മേധാവി ഡോക്ടർ ജോയലിനെ കൊണ്ടുനടക്കാവുന്ന ഫോണിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു ലോകത്തെ ഞെട്ടിച്ചു. യുഎസ് ഗവേഷകനായ മാർട്ടിൻ കൂപ്പറാണ് ആദ്യമായി പോർടബിൾ  ഫോൺ അവതരിപ്പിച്ചത്– മോട്ടോറോള ഡൈന ടിഎസി 8000 എക്സ്. ഈ ഗവേഷകനെയും പ്രചോദിപ്പിച്ചത് ലോക പ്രശസ്ത ടിവി ഷോയായ സ്റ്റാർ ട്രെകും അതിലെ ക്യാപ്റ്റൻ കിർകിന്റെ 'കമ്യുണികേറ്ററു'മായിരുന്നു. സ്റ്റാർ ട്രെക് ആശയം ഇട്ടുകൊടുത്ത കണ്ടുപിടുത്തങ്ങൾക്കു കണക്കില്ല. ഓട്ടോമാറ്റിക് ഡോറുകൾ, ഗൂഗിൾ ഗ്ലാസ്, ടാബ്‌ലെറ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ, പ്രോഗ്രാമുകൾ, 3-ഡി ഫുഡ് പ്രിന്റിംഗ് (റെപ്ലിക്കേറ്റർ) ഇങ്ങനെ പട്ടിക നീളുന്നു.

 

English summary:These modern-day technologies appeared in science fiction decades before their time.