'ബാഹുബലി'യിലേറി ചന്ദ്രയാൻ 3 ദൗത്യം; തത്സമയം കാണാം
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചന്ദ്രയാൻ-3 ദൗത്യം കൗണ്ട് ഡൗൺ ഇന്ന്(13) ഉച്ചയ്ക്ക് 2.35ന് തുടങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു ജൂലൈ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് വിക്ഷേപിക്കും. എങ്ങനെ തൽസമയം കാണാനാകും ചന്ദ്രയാൻ -3 ദൗത്യത്തിന്റെ

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചന്ദ്രയാൻ-3 ദൗത്യം കൗണ്ട് ഡൗൺ ഇന്ന്(13) ഉച്ചയ്ക്ക് 2.35ന് തുടങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു ജൂലൈ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് വിക്ഷേപിക്കും.
എങ്ങനെ തൽസമയം കാണാനാകും
ചന്ദ്രയാൻ -3 ദൗത്യത്തിന്റെ ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവ വഹിക്കുന്ന എൽവിഎം-3–എം4 (ലോഞ്ച് വെഹിക്കിൾ മാർക്ക് - III)യുടെ വിക്ഷേപണം. ഐഎസ്ആർഒയുടെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും സ്ട്രീം ചെയ്യും. പദ്ധതിയുടെ അന്തിമഘട്ട അവലോകനമായ മിഷൻ റെഡിനസ് റിവ്യൂ പൂർത്തിയായി.
ഇസ്രോയുടെ യുട്യൂബ് ചാനലിൽ വിക്ഷേപണ ദൃശ്യങ്ങൾ തത്സമയം കാണാനാകും.
ഇസ്രോയുടെ വെബ്സൈറ്റിലും ഫെയ്സ്ബുക് പേജിലും ലൈവ് സ്ട്രീം ചെയ്യും
https://www.isro.gov.in/, https://www.facebook.com/ISRO
ചന്ദ്രനിൽ ലാൻഡിങ് നടത്തുകയെന്നതാണ് ചന്ദ്രയാൻ മൂന്നാംദൗത്യത്തിന്‌റെ പ്രധാനലക്ഷ്യം. മുൻദൗത്യത്തിലെ ലാൻഡറിനു ധാരാളം പരിഷ്‌കാരങ്ങൾ ഇസ്‌റോ ഇതിനിടെ വരുത്തിയിട്ടുണ്ട്. സോഫ്റ്റ്വെയർ പരിഷ്‌കാരങ്ങൾ, ലാൻഡറിന്‌റെ കാലുകൾ ശക്തിപ്പെടുത്തൽ തുടങ്ങിയവ ഇതിൽപെടും.
എൽവിഎം 3
എൽവിഎം 3 അഥവാ ജിയോസിങ്ക്രണസ് ലോഞ്ച് വെഹിക്കിൾ എംകെ 3 എന്ന അത്യാധുനിക റോക്കറ്റാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിക്കുക. 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള റോക്കറ്റാണ് ഇത്. ഇസ്‌റോ ഇതുവരെ വികസിപ്പിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റ്കൂടിയാണ് എൽവിഎം 3. ജിഎസ്എൽവി മാർക് ത്രീ എന്നറിയപ്പെട്ടിരുന്ന ഈ റോക്കറ്റ് 2022 ഒക്ടോബറിലാണ് എൽവിഎം ത്രീ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. ബാഹുബലി എന്ന ചെല്ലപ്പേരിലും ഇതറിയപ്പെടാറുണ്ട്.
3 സ്‌റ്റേജുകളുള്ള ഈ റോക്കറ്റിന്‌റെ വിക്ഷേപണസമയത്തെ ഭാരം 640 ടണ്ണാണ്. ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4000 കിലോയും ലോവർ എർത് ഓർബിറ്റിലേക്ക് 8000 കിലോയും ഭാരമെത്തിക്കാൻ കഴിവുള്ളതാണ് ഈ റോക്കറ്റ്. എൽവിഎം ത്രീയുടെ ഏറ്റവുമുയർന്ന സ്‌റ്റേജ് പ്രവർത്തിക്കുന്നത് ക്രയോജനിക് രീതിയിലാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ക്രയോജനിക് ഏൻജിനായ സി20 ആണ് ഈ സ്‌റ്റേജിലേക്ക് ഊർജം നൽകുന്നത്.2 എസ് 00 ഖര റോക്കറ്റ് ബൂസ്റ്ററുകൾ വിക്ഷേപണ സമയത്ത് ഊർജം നൽകുന്നതിനായി റോക്കറ്റിനൊപ്പമുണ്ട്.
English Summary: Chandrayaan-3: Launch timing, where to watch and all other Details.