ഇൻട്രോ സൂപ്പർ, പക്ഷേ 'കഥയില്ല'; ത്രെഡ്‌സും ചാറ്റ് ജിപിടിയും കിതയ്ക്കുന്നു
ഫെയ്സ്ബുകിനെയും ട്വിറ്ററിനെയും ഗൂഗിളിനെയുമൊക്കെ തൂത്തെറിയുമെന്ന അവകാശവാദവുമായി എത്തിയ പല കമ്പനികളുടെയും അവസ്ഥയാകുമോ ചാറ്റ്ജിപിടിക്കും ത്രെഡ്സിനുമെന്ന സംശയത്തിലാണ് ടെക് ലോകം. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയായിരുന്നു ത്രെഡ്സിന്റേത് ജൂലൈ 5ന് മെറ്റ പുറത്തിറക്കിയ ഇൻസ്റ്റഗ്രാം
ഫെയ്സ്ബുകിനെയും ട്വിറ്ററിനെയും ഗൂഗിളിനെയുമൊക്കെ തൂത്തെറിയുമെന്ന അവകാശവാദവുമായി എത്തിയ പല കമ്പനികളുടെയും അവസ്ഥയാകുമോ ചാറ്റ്ജിപിടിക്കും ത്രെഡ്സിനുമെന്ന സംശയത്തിലാണ് ടെക് ലോകം. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയായിരുന്നു ത്രെഡ്സിന്റേത് ജൂലൈ 5ന് മെറ്റ പുറത്തിറക്കിയ ഇൻസ്റ്റഗ്രാം
ഫെയ്സ്ബുകിനെയും ട്വിറ്ററിനെയും ഗൂഗിളിനെയുമൊക്കെ തൂത്തെറിയുമെന്ന അവകാശവാദവുമായി എത്തിയ പല കമ്പനികളുടെയും അവസ്ഥയാകുമോ ചാറ്റ്ജിപിടിക്കും ത്രെഡ്സിനുമെന്ന സംശയത്തിലാണ് ടെക് ലോകം. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയായിരുന്നു ത്രെഡ്സിന്റേത് ജൂലൈ 5ന് മെറ്റ പുറത്തിറക്കിയ ഇൻസ്റ്റഗ്രാം
ഫെയ്സ്ബുകിനെയും ട്വിറ്ററിനെയും ഗൂഗിളിനെയുമൊക്കെ തൂത്തെറിയുമെന്ന അവകാശവാദവുമായി എത്തിയ പല കമ്പനികളുടെയും അവസ്ഥയാകുമോ ചാറ്റ്ജിപിടിക്കും ത്രെഡ്സിനുമെന്ന സംശയത്തിലാണ് ടെക് ലോകം. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയായിരുന്നു ത്രെഡ്സിന്റേത്
ജൂലൈ 5ന് മെറ്റ പുറത്തിറക്കിയ ഇൻസ്റ്റഗ്രാം ത്രെഡ്സ് ആദ്യ മണിക്കൂറിൽ തന്നെ 10 ലക്ഷം ഉപയോക്താക്കളെ നേടി. തുടർന്ന് ഓരോ മണിക്കൂറും ഉപയോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡിട്ടു. 10 ദിവസം പിന്നിട്ടപ്പോൾ 15 കോടിയായി. ഏകദേശം 35 കോടി ഉപയോക്താക്കളുള്ള ട്വിറ്ററിനെ അനുകരിക്കുന്ന ത്രെഡ്സ് ട്വിറ്ററിനു വെല്ലുവിളിയാകുമെന്നാണ് മെറ്റയും പ്രതീക്ഷിച്ചത്.
കണക്കുകൾ അനുസരിച്ച് ത്രെഡ്സ് ഇപ്പോൾ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നാണ്. പുതുതായി അംഗങ്ങളാകുന്നവരുടെ എണ്ണം വർധിക്കുമ്പോഴും ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കുറയുകയാണ്. ചെലവഴിക്കുന്ന സമയവും പകുതിയായി കുറഞ്ഞു.
പോസ്റ്റുകള്‍ നിയന്ത്രിച്ച് ത്രെഡ്‌സും; പ്രതികരിച്ച് മസ്‌ക്
ഇലോണ്‍ മസ്‌കിന്റെ സ്ഥാപനമായ ട്വിറ്റര്‍, ഉപയോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകള്‍ക്ക് പരിധി വച്ചത് വന്‍ വിവാദത്തിനു വഴിവച്ചിരുന്നു. ഇതോടെ ഒട്ടനവധി ഉപയോക്താക്കള്‍ ട്വിറ്റര്‍ ഉപയോഗിച്ച് കൂട്ടപ്പലായനം പോലും നടത്തി. എന്നാലിപ്പോള്‍ ട്വിറ്ററിന്റെഎതിരാളിയായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ കമ്പനി അവതരിപ്പിച്ച ത്രെഡ്‌സ്, ഏതാനും ആഴ്ചകള്‍ക്കുളളില്‍ ട്വിറ്ററിന്റെ നയം പിന്തുടരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
തന്റെ വെബ്‌സൈറ്റില്‍ ബോട്ടുകള്‍ മേഞ്ഞു നടന്ന് ഡേറ്റാ ശേഖരണം നടത്തുന്നതിനാലാണ് പരിധി കല്‍പ്പിക്കേണ്ടിവന്നത് എന്നൊക്കെ മസ്‌ക് വിശദമായി തന്നെ പറഞ്ഞിരുന്നു എങ്കിലും ആരും അത് കാര്യമായി എടുത്തിരുന്നില്ല. ത്രെഡ്‌സ് തന്റെ തന്ത്രം സ്വീകരിച്ചതോടെ മസ്‌ക് വീണ്ടും രംഗത്തെത്തി. ട്വിറ്ററിന്റെ കൗശലം അനുകരിക്കുകയാണ് ത്രെഡ്‌സ് ചെയ്യുന്നതെന്നാണ് മസ്‌ക് തന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.
എന്തുകൊണ്ടാണ് ത്രെഡ്‌സ് ട്വിറ്ററിനെ അനുകരിക്കുന്നത്?
ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പക്ഷെ, കൂടുതല്‍ വിദഗ്ധരും അനുമാനിക്കുന്നത് ത്രെഡ്‌സിനു നേരെയും കനത്ത സ്പാം ആക്രമണങ്ങള്‍ ആരംഭിച്ചിരിക്കുന്നതാണ് പ്രശ്‌നമെന്നാണ്. ത്രെഡ്‌സിന്റെ എപിഐ പോലും ലഭ്യമാക്കിയിട്ടില്ലെങ്കില്‍ പോലും ബോട്ടുകള്‍ക്ക് എങ്ങനെ ഇത്തരം ആക്രമണങ്ങള്‍ നടത്താനാകുന്നു എന്ന് അത്ഭുതം കൂറുന്നവരും ഉണ്ട്.
ചാറ്റ്ജിപിടിയോടുള്ള അഭിനിവേശം കുറയുന്നു
2022 നവംബർ 30നു പുറത്തിറങ്ങിയതു മുതൽ അനുദിനം ഉപയോക്താക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്ന എഐ ചാറ്റ്ബോട് ആയ ചാറ്റ്ജിപിടിയോടുള്ള അഭിനിവേശം കുറയുന്നു. 5 ദിവസത്തിനുള്ളിൽ 10 ലക്ഷം ഉപയോക്താക്കളെ നേടിയ ചാറ്റ്ജിപിടിയിൽ ഫെബ്രുവരിയിൽ 10 കോടി അക്കൗണ്ടുകളുണ്ടായിരുന്നു. വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചാറ്റ്ജിപിടി സേവനങ്ങളിൽ ജൂണിൽ ഉപയോക്താക്കളുടെ എണ്ണം 10% കുറഞ്ഞു.
വെബ്സൈറ്റിനു പുറമേ ചാറ്റ്ജിപിടിക്ക് ഐഫോണിൽ സ്വന്തം ആപ്പുമുണ്ട്. സേവനം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ചാറ്റ്ജിപിടിയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. ഐഫോൺ ആപ്പിന്റെ ഡൗൺലോഡിലും കുറവുണ്ടായിട്ടുണ്ട്. മുഖ്യ എതിരാളികളായ ഗൂഗിൾ ബാർഡ്, ക്യാരക്ടർ എഐ എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
എഐ ആപ്പുകളുടെ കൃത്യത സംബന്ധിച്ചുള്ള സംശയങ്ങള്‍ പലരും പങ്കുവച്ചതോടെയാണ് കൃത്യം മറുപടിയുമായി എത്തുന്ന ചാറ്റ്ബോട്ടുകളെ ഉപേക്ഷിച്ചതെന്നാണ് സൂചന. ഗൂഗിൾ സേർച്ചിലും മറ്റും ഉറവിടവും കാലഘട്ടവുമൊക്കെ പരിഗണിച്ചു വിവേചനപരമായി നമുക്ക് ഏതാണ് കൃത്യമെന്നിൽ തീരുമാനമെടുക്കാനാവും. എന്നാൽ ചാറ്റ്ബോട്ടുകൾ കണ്ടന്റ് മേക്കിങിനുപയോഗിച്ചാൽ തെറ്റു വരുമെന്ന പേടി പലരിലും ഉടലെടുത്തതോടെയാണ് കൊഴിഞ്ഞു പോക്ക് ആരംഭിച്ചത് . മാത്രമല്ല പല ടെക് ഭീമൻമാരും തങ്ങളുടെ ജീവനക്കാരെ ഇത്തരം ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയിരുന്നു.