അമു ധാര്യ, കാബൂൾ, ഹെൽമന്ദ്, ഹരിരുദ് നദികൾ നനയ്ക്കുന്ന നാടാണെങ്കിലും ഊഷരഭൂമിയാണ് അഫ്ഗാൻ. മലനിരകളും വരണ്ട സമതലങ്ങളുമുള്ള രാജ്യം. എന്നാൽ ഈ പരുക്കൻ പ്രകൃതിയിൽ ഭൂമി കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസൂലിയും അപൂർവലോഹങ്ങളുമടങ്ങിയ വമ്പൻ നിക്ഷേപം. ഒരു ട്രില്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമു ധാര്യ, കാബൂൾ, ഹെൽമന്ദ്, ഹരിരുദ് നദികൾ നനയ്ക്കുന്ന നാടാണെങ്കിലും ഊഷരഭൂമിയാണ് അഫ്ഗാൻ. മലനിരകളും വരണ്ട സമതലങ്ങളുമുള്ള രാജ്യം. എന്നാൽ ഈ പരുക്കൻ പ്രകൃതിയിൽ ഭൂമി കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസൂലിയും അപൂർവലോഹങ്ങളുമടങ്ങിയ വമ്പൻ നിക്ഷേപം. ഒരു ട്രില്യൻ യുഎസ് ഡോളറിന്റെ മൂല്യമുണ്ട് ഈ നിക്ഷേപത്തിനെന്ന് കരുതപ്പെടുന്നു.

2010ൽ യുഎസ് അധികൃതർ ഒരു കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചത് ഭാവിയുടെ ഗൾഫ് എന്നാണ്. ഗൾഫിനെ സമ്പന്നമാക്കിയ എണ്ണനിക്ഷേപം പോലെ അഫ്ഗാനിലും ഒരു അമൂല്യനിധി ഒളിഞ്ഞു കിടപ്പുണ്ട്– ലിഥിയം.രജതവർണമുള്ള ഈ ലോഹത്തിന്റെ ആവശ്യം ഓരോ ദിവസവും ലോകത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും ഇന്ന് അരങ്ങേറുന്ന ബാറ്ററി വിപ്ലവത്തിൽ ലിഥിയത്തിന്റെ സ്ഥാനം വളരെ വലുതാണ്. 

Image Credit: Jono Photography/Shutterstock
ADVERTISEMENT

ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് ഭാവിയിൽ വൻ തോതിൽ ലിഥിയം വേണ്ടി വരും. ഇപ്പോഴുള്ള വിലയുടെ 40 മടങ്ങാകും 20 വർഷത്തിനുള്ളിൽ ലിഥിയത്തിന്റെ വിലയെന്നു കണക്കാക്കപ്പെടുന്നു. ഇതു കൂടാതെ അപൂർവ ലോഹമായ നിയോബിയവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.2010ലാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ വൻതോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. 

അമു ധാര്യ നദിയുടെയും ഹെൽമന്ദ് നദിയുടെയും താഴ്‌വരകളിൽ, എത്തിപ്പെടാൻ പ്രയാസമുള്ള മേഖലകളിലായിരുന്നു ഇത്. പിന്നീട് പത്തു വർഷം പിന്നിട്ടെങ്കിലും തുടരുന്ന സംഘർഷങ്ങളും കെടുകാര്യസ്ഥതയും മൂലം ഖനനത്തിൽ യാതൊരു പുരോഗതിയുമുണ്ടായില്ല.നേരത്തെ അമേരിക്കൻ ഖനന കമ്പനികൾക്ക് വ്യക്തമായ മുൻതൂക്കം ഇക്കാര്യത്തിലുണ്ടായിരുന്നു. അമേരിക്കൻ സാന്നിധ്യം അഫ്ഗാനിലുണ്ടായിരുന്നതിനാൽ അവർക്ക് ഖനനപ്രക്രിയകൾക്ക് തുടക്കം കുറിക്കാനും എളുപ്പമായിരുന്നു. 

ADVERTISEMENT

Also Read: യുഎസ് യുദ്ധവിമാനത്തിലും ‘കയറിയ’ ചൈന; ഇനി ‘ഗാലിയം തന്ത്രം

എന്നാൽ ഇനിയതല്ല സ്ഥിതി. കൂടാതെ ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദകരായ ചൈന താലിബാനുമായി അടുക്കാനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയിട്ടുമുണ്ട്. ചൈന മുന്നോട്ടുവച്ച 10 ബില്യൻ ഡോളറിന്റെ വാഗ്ദാനത്തിൽ അഫ്ഗാൻ ഇതുവരെ അനുകൂല സമീപനം എടുത്തിട്ടില്ല.ഈ വർഷം ജനുവരിയിൽ അഫ്ഗാനിലെ കൊനാർ പ്രവിശ്യയിൽ നിന്നു പാക്കിസ്ഥാൻ വഴി ചൈനയിലേക്ക് 1000 ടൺ ലിഥിയം കടത്താൻ ശ്രമിച്ച ഒരു ചൈനക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

താലിബാൻ ഈ ലിഥിയം നിക്ഷേപത്തിൽ എന്തു ചെയ്യും? പെട്ടെന്ന് ഒരു കാര്യങ്ങളും ചെയ്യാൻ അവർക്കാകില്ലെന്നാണു രാജ്യാന്തര വിദഗ്ധർ പറയുന്നത്. ഖനനത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ കുറവാണ്. ഖനന മേഖലകളിലേക്ക് നല്ല റോഡുകളും റെയിൽവേ ലൈനുകളുമൊക്കെ കുറവ്.

ADVERTISEMENT

എന്നാൽ ലിഥിയം  പരിസ്ഥിതി വിദഗ്ധരെയും ആശങ്കപ്പെടുത്തുന്നുണ്ട്. കുറഞ്ഞ സമയത്തിൽ വൻതോതിൽ ഖനനം വന്നാൽ, ജലദൗർലഭ്യം, വായുമലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കു വഴിവയ്ക്കുമെന്നും പാരിസ്ഥിതികമായി ദുർബലമായ അഫ്ഗാനിസ്ഥാനെ അതു പ്രതിസന്ധിയിലാക്കുമെന്നുമാണ് അവരുടെ വാദം.

English Summary: Afghanistan is believed to hold more than $1 trillion worth of mineral resources and metals but faces many challenges in tapping them.