ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലും ഫ്ലിപ്കാർട് ബിഗ് സേവിങ് ഡേയ്സും: 50,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കിടിലൻ ഡീലുകളും
69 രൂപ മുതൽ മൊബൈൽ ഫോൺ അനുബന്ധ ഉപകരണങ്ങൾ, 799 രൂപയ്ക്കു ബോട് എയർപോഡ്സും കൂടാതെ 75 ശതമാനം വരെ കിഴിവില്‍ ലാപ്ടോപുകളും ടാബുമെല്ലാം, മാത്രമല്ല ഏറ്റവും പുതിയ റെഡ്മി 12 5 ജിയും പോക്കറ്റിലൊതുങ്ങുന്ന വിലയിൽ. ഇത്തരം കിടിലൻ ഡീലുകളുമായി ആമസോൺ

69 രൂപ മുതൽ മൊബൈൽ അനുബന്ധ ഉപകരണങ്ങൾ, 799 രൂപയ്ക്കു ബോട് എയർപോഡ്സ് കൂടാതെ 75 ശതമാനം വരെയുള്ള കിഴിവില്‍ വിവിധ കമ്പനികളുടെ ലാപ്ടോപുകളും ടാബുമെല്ലാം, ഏറ്റവും പുതിയ റെഡ്മി 12 5 ജി പോക്കറ്റിലൊതുങ്ങുന്ന വിലയിൽ. ഇതുപോലെയുള്ള കിടിലൻ ഡീലുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലും ഫ്ലിപ്കാർട് ബിഗ് സേവിങ് ഡേയ്സും 4ന് ആരംഭിക്കും. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായാണ് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പോർട്ടലുകൾ വ്യാപാരമേള സംഘടിപ്പിക്കുന്നത്.
ആമസോണിൽ ഉച്ചയ്ക്ക് 12 മുതൽ പ്രൈം അംഗങ്ങൾക്കായി സെയിൽ ആരംഭിക്കും. 8 വരെയാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ. എസ്ബിഐ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 4ന് 12 മുതൽ 9ന് 12 വരെയാണ് ഫ്ലിപ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ്. ഐസിഐസിഐ, കോട്ടക് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 10% ഡിസ്കൗണ്ടുമുണ്ട്. ആമസോണിലും ഫ്ലിപ്കാർട്ടിലും പുത്തൻ പ്രോഡക്ട് ലോഞ്ചുകൾക്കു പുറമേ, ഈ ദിവസങ്ങളിൽ പ്രത്യേക വിലക്കുറവുമുണ്ട്.
പ്രധാനപ്പെട്ട ഡീലുകൾ പരിശോധിക്കാം.
∙ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ4 ജെൻ 2 പ്രൊസസറുമായി എത്തുന്ന റെഡ്മി 12 5ജി 10,999 രൂപയ്ക്കു ലഭിക്കും.
∙24 മാസം വരെ കാലവധിയുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറുകളും 50000 രൂപ വരെ എക്സ്ചേഞ്ച് ലഭിക്കുന്ന ഓഫറുകളും മൊബൈല്‍ വാങ്ങിയാൽ ലഭിക്കും. യുപിഐ ട്രാൻസാക്ഷനുകൾക്ക് 100 രൂപ കാഷ്ബാകും ഉണ്ടായിരിക്കും(മിനിമം പർച്ചേസ് തുക 800 രൂപ)
∙ഡെൽ വോസ്ട്രോ 3420 ലാപ്ടോപുകൾ 49490 രൂപ വിലയിലും ,അസുസ് ക്രിയേറ്റർ സീരീസ് വിവോബുക് 72990 രൂപയ്ക്കും ലഭിക്കും.
∙ലെനവോ ഐഡിയപാഡിന്റെ വില 34990 രൂപയായിരിക്കും.എച്ച്പി, ലൈനവോ, ഓണർ, ഷഓമി തുടങ്ങി നിരവധി ലാപ്ടോപുകളുടെ ഓഫറുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
∙ഗൃഹോപകരണങ്ങൾ 70 ശതമാനം ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
∙9799 രൂപയ്ക്കു പ്രഷർ വാഷറും 15999 രൂപയ്ക്കു ട്രെഡ്മിലും 25000 രൂപയിൽ താഴെ വിലയിൽ 5 സീറ്റുകളുള്ള സോഫയും ലഭിക്കും.
∙52900 രൂപയുടെ സാംസങ് 4കെ അൾട്ര എച്ച്ഡി ടിവി 30990 രൂപയ്ക്കു ലഭിക്കും.
ഫ്ലിപ്കാർട് ബിഗ് സേവിങ് ഡേ
∙ഒരു ലക്ഷം രൂപ വരെ ഇപ്പോൾ ഷോപ് ചെയ്തു അടുത്ത മാസം പണം അടയ്ക്കാം അല്ലെങ്കിൽ ഇഎംഐ ആക്കാം ഈ ഓഫറുമായാണ് ഫ്ലിപ്കാർട് ബിഗ് സേവിങ് ഡേ അവതരിപ്പിക്കുന്നത്.
∙ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഫാഷൻ ബ്രാൻഡുകൾക്ക് 80 ശതമാനം വരെയാണ് ഓഫർ. ആയിരം രൂപയുടെ ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്കു 75 രൂപ വരെ ക്യാഷ്ബാക് പ്രഖ്യാപിച്ചിട്ടുമുണ്ട്.
English Sumamry: English Sumamry: Amazon Prime Day 2023 Sale: Best Deals on Smartphones, From iPhone 14 to Samsung Galaxy S20 FE