കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വിദ്യാര്‍ഥി ഹാക്കത്തോണായ ക്യുബത്തോണിന്റെ രണ്ടാമതു പതിപ്പില്‍ തൃക്കാക്കര ഗവ. മോഡല്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള ടീം 420 ജേതാക്കളായി. ഒന്നര ദശകത്തിലേറെയായി രംഗത്തുള്ള ഐടി കമ്പനിയായ ക്യുബെറ്റാണ് ഐടി കമ്പനികളുടെ വാണിജ്യസംഘടനായ നാസ്കോമുമായി സഹകരിച്ച് മത്സരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വിദ്യാര്‍ഥി ഹാക്കത്തോണായ ക്യുബത്തോണിന്റെ രണ്ടാമതു പതിപ്പില്‍ തൃക്കാക്കര ഗവ. മോഡല്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള ടീം 420 ജേതാക്കളായി. ഒന്നര ദശകത്തിലേറെയായി രംഗത്തുള്ള ഐടി കമ്പനിയായ ക്യുബെറ്റാണ് ഐടി കമ്പനികളുടെ വാണിജ്യസംഘടനായ നാസ്കോമുമായി സഹകരിച്ച് മത്സരം നടത്തിയത്. 

ദിവസേനയുള്ള ചെലവുകളും മറ്റ് സാമ്പത്തിക ഇടപാടുകളും വാട്‌സാപുപയോഗിച്ച് നിയന്ത്രിക്കാവുന്ന എഐ-അധിഷ്ഠിത മോഡൽ വികസിപ്പിച്ചെടുത്തതിലൂടെയാണ് മോഡല്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള മുഹമ്മദ് ജമാല്‍ പി, ജെഫ് പ്രകാശ്, ആനന്ദ് എ, നിയാ ഷിയാസ് എന്നിവരുള്‍പ്പെട്ട ടീം ജേതാക്കളായത്. കാക്കനാട് റെക്കാ ക്ലബില്‍ ശനിയാഴ്ചയാണ് ഫൈനല്‍ നടന്നത്.

ADVERTISEMENT

ആദ്യ ജേതാക്കള്‍ക്കുള്ള 50,000 രൂപ, രണ്ടാം സ്ഥാനം 30,000 രൂപ, മൂന്നാം സ്ഥാനം 20,000 രൂപ, നാലും അഞ്ചും സ്ഥാനക്കാര്‍ക്കുള്ള 10,000 രൂപ വീതം ഉള്‍പ്പെട്ട 1.20 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ സമ്മാനിച്ചു. ടെക് ഇന്‍ഫ്‌ളുവെന്‍സര്‍ ജോഫിന്‍ ജോസഫ്, നാസ്‌കോം പ്രതിനിധി ഷാരോണ്‍ സെബാസ്റ്റിയന്‍, ഐലീഫ് സൊലൂഷന്‍സ് സിഇഒ ജയ്‌സണ്‍ ജോസഫ്, ക്യുബെറ്റ് സിഇഒ ലൗജിന്‍ ജോണ്‍, സിടിഒ വിപിന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 10 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗിനുള്ള വിലയിരുത്തല്‍ തുടര്‍ന്ന് നടക്കുമെന്നി ലൗജിന്‍ ജോണ്‍ പറഞ്ഞു.

ADVERTISEMENT