ലളിതം സുന്ദരം: ബ്രിക് ഗെയിം!
മൊബൈൽ ഫോണുകൾക്കും ടാബുകൾക്കും മുൻപ് ഒരു രാജാവുണ്ടായിരുന്നു..ഒരേ ഒരു രാജാവ്. പല കുട്ടികൾക്കും പിറന്നാൾ സമ്മാനം നൽകിയിരുന്നത് ആ ചെറിയ ചതുരപ്പെട്ടിയായിരുന്നു. മൂന്നോ നാലോ ബട്ടണുകളും ചെറിയ ഒരു സ്ക്രീനും ജീവൻ നൽകാനായി 2 ബാറ്ററികളും. പാർക്കിലും യാത്രയിലും എവിടെയും കൊണ്ടു നടക്കാവുന്ന ആ ചെറിയ കൺസോൾ

മൊബൈൽ ഫോണുകൾക്കും ടാബുകൾക്കും മുൻപ് ഒരു രാജാവുണ്ടായിരുന്നു. ഒരേ ഒരു രാജാവ്. പല കുട്ടികൾക്കും പിറന്നാൾ സമ്മാനമായി കിട്ടിയിരുന്ന ചെറിയൊരു ചതുരപ്പെട്ടി: ബ്രിക് ഗെയിം. മൂന്നോ നാലോ ബട്ടണുകളും ചെറിയ ഒരു സ്ക്രീനും അവയ്ക്കു ജീവൻ നൽകാനായി 2 ബാറ്ററികളും. പാർക്കിലും യാത്രയിലും എവിടെയും കൊണ്ടു നടക്കാവുന്ന ആ ചെറിയ പ്ലാസ്റ്റിക് കൺസോൾ കുട്ടികളുടെ ആവേശമായി മാറി. ടെട്റിസിലും സ്നേക്കിലും സ്പേസ് ഇന്‍വേഡറിലുമൊക്കെ മത്സരിച്ച് അവർ വിജയങ്ങൾ നേടി. ഗെയിമുകളും നമ്മളും ഈസി മോഡിൽ നിന്നു ഹാർഡ് മോഡിലേക്കുമാറി. ഗെയിമിങ്ങിന്റെ രൂപവും ഭാവവും വളരെയധികം മുന്നോട്ടുപോയി. ഇത്തരം ലളിതമായ ഗെയിമുകൾ ഓർമകളായി മാറി.
ഇപ്പോൾ, ഒരിക്കൽകൂടി കുട്ടിയായി മാറി, ആ ചെറിയ കട്ടകൾ ഒന്നിനുമേൽ ഒന്നായി അടുക്കി വിജയി ആകണമെന്നു തോന്നുന്നുണ്ടോ?ഗ്രാഫിക്സുകളും കടമ്പകളും കുത്തിനിറച്ച ഗെയിമിങ് ലോകത്തുനിന്നു പുറത്തുകടന്നു ലളിതമായി നമുക്കു ഒരു ബ്രിക് ഗെയിം കളിക്കാം. പഴ്സനൽ കംപ്യൂട്ടറിലും ലാപ്ടോപിലും മൊബൈലുകളിലുമെല്ലാം പ്രവർത്തിക്കുന്ന ഒരു മൈബൈൽ ഗെയിം ഇതാ ഇവിടെ. Brick Puzzle Classic
എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുമെങ്കിലും മൊബൈൽ ഫോണിൽ നമുക്കു ഗൃഹാതുര സ്മരണകളോടെ കളിക്കാനാകും. ഏറ്റവും ലളിതമായ ഡിസൈൻ തന്നെയാണ് ഈ ഗെയിമിന്റെ പ്രത്യേകത.