മൊബൈൽഫോൺ പൊട്ടിത്തെറിച്ച വാർത്തകൾ പുറത്തു വരുമ്പോഴെല്ലാം നാം സ്മാർട്ഫോൺ കമ്പനികളെയും അതിന്റെ നിലവാരമില്ലാത്ത നിർമാണ രീതിയെയും കുറ്റംപറയാറുണ്ട്. അതേസമയം ഇതാ ഉത്തർപ്രദേശിൽ ഇതാ ഒരു ഐഫോൺ പൊട്ടിത്തെറിച്ചു ഉപയോക്താവിനു പരുക്കേറ്റെന്ന വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അലിഗഡ് സ്വദേശിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽഫോൺ പൊട്ടിത്തെറിച്ച വാർത്തകൾ പുറത്തു വരുമ്പോഴെല്ലാം നാം സ്മാർട്ഫോൺ കമ്പനികളെയും അതിന്റെ നിലവാരമില്ലാത്ത നിർമാണ രീതിയെയും കുറ്റംപറയാറുണ്ട്.  അതേസമയം ഇതാ ഉത്തർപ്രദേശിൽ ഇതാ ഒരു  ഐഫോൺ പൊട്ടിത്തെറിച്ചു ഉപയോക്താവിനു പരുക്കേറ്റെന്ന വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ADVERTISEMENT

അലിഗഡ് സ്വദേശിയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പ്രേം രാജ് സിങാണ് അപകടത്തിനു ഇരയായതത്രെ. ദൈനംദിന ജോലികൾക്കിടയിലാണ് പോക്കറ്റിലിരുന്നു ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധിച്ചത്. അൽപ്പം കഴിഞ്ഞപ്പോൾ പുക ഉയരാനും തുടങ്ങി, അപകട സൂചന തോന്നി  പോക്കറ്റിൽനിന്നു പുറത്തെടുത്തു ദൂരേക്കു എറിയുന്ന സമയത്തു സ്ഫോടനമുണ്ടാകുകയായിരുന്നു.

സ്‌ഫോടനത്തെ തുടർന്ന് പ്രേം രാജ് സിങ്ങിന്റെ തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ടായി. ഫോണ്‍ രണ്ടായി പിളരുകയും ചെയ്തു. താൻ  നിരവധി വർഷങ്ങളോളമായി ഉപയോഗിച്ചിരുന്ന മോഡലാണെന്നും ഈ സംഭവത്തോടെ ഭയന്നുപോയെന്നും പ്രേംരാജ് സിങ് പറഞ്ഞു. നിലവിൽ നിർമാതാവിനെതിരെയും പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. പൊട്ടിത്തെറിക്കാനുള്ള കാരണം അന്വേഷിക്കുകയാണ് ടെക് വിദഗ്ദരുടെ സഹായത്തോടെ പൊലീസ്.

ADVERTISEMENT

ചാർജറിലേക്കു ബന്ധിപ്പിച്ച പ്രശ്നമോ, നീണ്ട ഉപയോഗമോ ഒന്നും സ്ഫോടനത്തിനു കാരണമായിരുന്നില്ല. ഫോണ്‍ തകർന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൂർണമായും തകർന്നതിനാൽ ഐഫോൺ 7 അല്ലെങ്കിൽ എട്ട് ആയിരിക്കാം അതെന്നാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 

ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനായി വിവിധ ഘട്ടങ്ങളിലൂടെ ശ്രദ്ധാപൂർവം നിർമിക്കപ്പെട്ടതാണ്  മൊബൈൽഫോണുകൾ ഭൂരിഭാഗവും . പക്ഷേ അപൂർവമായി ഉണ്ടാകുന്ന സംഭവങ്ങൾ ഇതിനൊരപവാദമാണ്.

ADVERTISEMENT

പൊട്ടിത്തെറിക്കുപിന്നിലെ വില്ലൻ

ഒരു ഫോൺ പൊട്ടിത്തെറിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും, ബാറ്ററി തന്നെയാണ് പലപ്പോഴും വില്ലൻ . മൊബൈൽ ഫോണുകളിൽ പലപ്പോഴും ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾക്ക് പോസിറ്റീവ് ടെർമിനലും നെഗറ്റീവ് ടെർമിനലും (കാഥോഡും ആനോഡും) രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ ചാർജുകൾ സഞ്ചരിക്കാൻ അനുവദിക്കുന്ന ഇലക്ട്രോലൈറ്റും ഉണ്ട്.

ബാറ്ററിയിലെ ചില തകരാറുകൾ താപനിലയും മർദ്ദവും ഉയരാൻ കാരണമാകുന്നു. ഇലക്ട്രോലൈറ്റിലെ രാസപ്രവർത്തനത്തിലെ വ്യതിയാനങ്ങളും ഇതിനു കാരണമാകുന്നു.

ഫോൺ ചില മുന്നറിയിപ്പുകൾ തരും

∙ഫോണിന്റെ ബാറ്ററി വികസിക്കുന്നതോ വീർക്കുന്നതോ  നിരീക്ഷിച്ചാൽ, എന്തോ കുഴപ്പമുണ്ടെന്നതിന്റെ ശക്തമായ സൂചനയാണിത്.

∙ഫോൺ ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് ചാർജ് ചെയ്യുമ്പോൾ, ശരിക്കും ചൂടായാൽ ശ്രദ്ധിക്കേണ്ടതുണ്ട്.

∙ഫോണിൽ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ  കേൾക്കുകയാണെങ്കിൽ, അത് ബാറ്ററി പ്രശ്നത്തിന്റെ സൂചനയായിരിക്കാം. 

∙ഫോൺ അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ആകുകയാണെങ്കിൽ, പ്രത്യേകിച്ച് അത് ഇടയ്ക്കിടെ സംഭവിക്കുകയാണെങ്കിൽ, അത് ബാറ്ററി മരിക്കുന്നതിന്റെ സൂചനയായിരിക്കാം.

∙സ്‌മാർട്ട്‌ഫോണിൽ കത്തുന്നതുപോലെ  ഗന്ധമുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

Mobile Blast in Uttar Pradesh: Aligarh Businessman Suffers Burn Injuries After Premium Brand Cell Phone Explodes in Pocket