ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന തീരുമാനവുമായി കേന്ദ്രം. അഞ്ച് ഫ്‌ളീറ്റ് സപ്പോര്‍ട്ട് ഷിപ്പുകള്‍ക്ക് അന്തിമ നിര്‍മാണ അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. യുദ്ധക്കപ്പലുകള്‍ക്കു വേണ്ടി ഇന്ധനവും ഭക്ഷണവും ആയുധങ്ങളും അടക്കമുള്ളവ വിതരണം ചെയ്യുന്നവയാണ് ഫ്‌ളീറ്റ് സപ്പോര്‍ട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന തീരുമാനവുമായി കേന്ദ്രം.  അഞ്ച് ഫ്‌ളീറ്റ് സപ്പോര്‍ട്ട് ഷിപ്പുകള്‍ക്ക് അന്തിമ നിര്‍മാണ അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. യുദ്ധക്കപ്പലുകള്‍ക്കു വേണ്ടി ഇന്ധനവും ഭക്ഷണവും ആയുധങ്ങളും അടക്കമുള്ളവ വിതരണം ചെയ്യുന്നവയാണ് ഫ്‌ളീറ്റ് സപ്പോര്‍ട്ട് ഷിപ്പുകള്‍. തദ്ദേശീയമായി തന്നെ ഈ കപ്പലുകള്‍ നിര്‍മിക്കാനാണ് പദ്ധതി. വിശാഖപട്ടണം ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ ഷിപ്‌യാഡ് ലിമിറ്റഡിലായിരിക്കും ഈ അഞ്ചു കപ്പലുകളും നിര്‍മിക്കുക. ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ കപ്പലുകള്‍ നിര്‍മിക്കുന്നത് പ്രാദേശിക പ്രതിരോധ വിപണിക്കും ഉണര്‍വാകും. നാവികസേനയുടെ സ്വയം പര്യാപ്തതയിലൂന്നിയുള്ള ലക്ഷ്യങ്ങള്‍ നേടാനും ഈ തീരുമാനം സഹായകരമാവും. 

'ബുധനാഴ്ച്ചത്തെ ഉന്നതതല യോഗത്തിനു ശേഷം ഏതാണ്ട് 20,000 കോടി രൂപയുടെ പദ്ധതിക്കാണ് അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. എച്ച്എസ്എല്ലിലായിരിക്കും അഞ്ച് ഫ്‌ളീറ്റ് സപ്പോര്‍ട്ട് ഷിപ്പുകള്‍ നിര്‍മിക്കുക. രാജ്യത്തെ നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും ഈ തീരുമാനം ഗുണം ചെയ്യും' എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപോര്‍ടു ചെയ്യുന്നത്.

ADVERTISEMENT

ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും ഈ വലിയ പദ്ധതി വഴി ലഭിക്കും. ഒപ്പം ഹിന്ദുസ്ഥാന്‍ ഷിപ്‌യാഡ് ലിമിറ്റഡിനും പുത്തന്‍ ഉണര്‍വായിട്ടുണ്ട് ഈ പ്രഖ്യാപനം. നാവികസേനയുടെ കപ്പല്‍ പടയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ് എഫ്എസ്എസ് അഥവാ ഫ്‌ളീറ്റ് സപ്പോര്‍ട്ട് ഷിപ്പുകള്‍. കപ്പല്‍ പടയിലെ യുദ്ധക്കപ്പലുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതെ നോക്കുന്നത് ഇവയാണ്. വിമാനവാഹിനി കപ്പലുകള്‍ അടക്കമുള്ള കടലിലെ പടയ്ക്കു വേണ്ട ഇന്ധനം, ഭക്ഷണം, ആയുധങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നു തുടങ്ങി എല്ലാം എത്തിക്കുന്നത് ഈ കപ്പലുകളാണ്. 

ഏതാണ്ട് എട്ടു വര്‍ഷത്തിനുള്ളില്‍ എച്ച്.എസ്.എല്‍ എല്ലാ കപ്പലുകളും നീറ്റിലിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 45,000 ടണ്‍ ഭാരമുള്ളവയായിരിക്കും ഓരോ ഫ്‌ളീറ്റ് സപ്പോര്‍ട്ട് ഷിപ്പുകളും. നാവിക സേന തന്നെയാണ് എച്ച്.എസ്.എല്ലിന് ഈ കപ്പലുകളുടെ നിര്‍മാണ ചുമതല നല്‍കണമെന്ന് നിര്‍ദേശിച്ചത്.

ADVERTISEMENT

English Summary: Centre clears Navy’s Rs 20,000 crore Fleet Support Ship project, vessels to be built by Hindustan Shipyard

Show comments