ചന്ദ്രയാൻ 3 യുട്യൂബിലും 'ഫസ്റ്റ്': 77 ദശലക്ഷം കാഴ്ചക്കാർ, തത്സമയം 80 ലക്ഷം ; ആർക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയതോടെ എല്ലാ രാജ്യങ്ങളുടെയും കണ്ണുകൾ ഇന്ത്യയിലായിരുന്നു. എന്നാലിതാ ബഹിരാകാശ രംഗത്തു മാത്രമല്ല, യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിലും ചന്ദ്രയാൻ ബഹുദൂരം മുന്നിൽത്തന്നെയാണ്. ഇതുവരെ 77 ദശലക്ഷം ആളുകളാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയതോടെ എല്ലാ രാജ്യങ്ങളുടെയും കണ്ണുകൾ ഇന്ത്യയിലായിരുന്നു. എന്നാലിതാ ബഹിരാകാശ രംഗത്തു മാത്രമല്ല, യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിലും ചന്ദ്രയാൻ ബഹുദൂരം മുന്നിൽത്തന്നെയാണ്. ഇതുവരെ 77 ദശലക്ഷം ആളുകളാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് യുട്യൂബിൽ കണ്ടിരിക്കുന്നത്.
ഇസ്രോ, 2023 ഓഗസ്റ്റ് 23-ന് ദക്ഷിണ ധ്രുവ ചന്ദ്ര പ്രതലത്തിൽ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇന്നുവരെയുള്ള എല്ലാ യുട്യൂബ് ലൈവ് സ്ട്രീമുകളിലും ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ചന്ദ്രയാൻ-3യുടെ തത്സമയ സംപ്രേക്ഷണമാണ്. ഇതിന് 80 ലക്ഷം അല്ലെങ്കിൽ 8 ദശലക്ഷം പീക്ക് കൺകറന്റ് വ്യൂവേഴ്‌സ് (പിസിവി) ഉണ്ടായിരുന്നു
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ ലൈവ് സ്ട്രീം ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള 2022 ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരമാണ്. മികച്ച രണ്ട് ലൈവ് സ്ട്രീമുകൾ ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ആവേശത്തോടെ കാണുന്ന രണ്ട് മേഖലകളെയാണ് സൂചിപ്പിക്കുന്നത് ബഹിരാകാശവും കായികവും.
ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാരുണ്ടായിരുന്ന ലൈവ് സ്ട്രീമിങ്ങുകളും പ്രസിദ്ധീകരിച്ച തീയതിയും ക്രമത്തിൽ
∙ISRO: ചന്ദ്രയാൻ 3 മിഷൻ സോഫ്റ്റ് ലാൻഡിംഗ്, (പീക്ക് തത്സമയ കാഴ്ചകൾ)8.06 ദശലക്ഷം, ഓഗസ്റ്റ് 23, 2023)
∙CazéTV: ലോകകപ്പ് 2022 QF ബ്രസീൽ vs ക്രൊയേഷ്യ, 6.1 ദശലക്ഷം, ഡിസംബർ 9, 2022
∙CazéTV: ബ്രസീൽ vs. ദക്ഷിണ കൊറിയ 2022 ലോകകപ്പ്, 5.2 ദശലക്ഷം, ഡിസംബർ 6, 2022
∙CazéTV: വാസ്കോ vs ഫ്ലെമെംഗോ, 4.7 ദശലക്ഷം, മാർച്ച് 19, 2023
∙SpaceX: ക്രൂ ഡെമോ-2,4.1 ദശലക്ഷം,മെയ് 28, 2020
∙BTS-ൽ നിന്നുള്ള ബട്ടർ: 3.7 ദശലക്ഷം, മെയ് 21, 2022
∙ആപ്പിൾ ഇവന്റ്3.6 ദശലക്ഷം,സെപ്റ്റംബർ 7, 2022
∙ലോ ആൻഡ് ക്രൈം നെറ്റ്‌വർക്ക്: ഡെപ്പ് വേഴ്സസ്. ഹേർഡ് ട്രയൽ3.5 ദശലക്ഷം,ജൂൺ 1, 2022
∙ഫ്ലുമിനെസ് ഫുട്ബോൾ ക്ലബ്: റിയോ കപ്പ് ഫൈനൽസ്,3.5 ദശലക്ഷം ,ജൂലൈ 9, 2020
∙ഫ്ലുമിനെസ് ഫുട്ബോൾ ക്ലബ്: കാംപിയോനാറ്റോ കരിയോക്ക ഫൈനൽ,3.2 ദശലക്ഷം,ജൂലൈ 12, 2020