സാങ്കേതിക വിദ്യയിലേയും, സൈബർ സുരക്ഷയിലേയും ലോകത്തിലെ നൂതന ആശയങ്ങൾ രാജ്യത്ത് വേഗത്തിൽ പരിചയപ്പെടുത്താനായി എല്ലാ വർഷവും കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം എഡിഷനിൽ ഇത്തവണ പറക്കും മനുഷ്യനും എത്തും. ലോക സാങ്കേതിക വിദ്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതിക വിദ്യയിലേയും, സൈബർ സുരക്ഷയിലേയും ലോകത്തിലെ നൂതന ആശയങ്ങൾ രാജ്യത്ത് വേഗത്തിൽ പരിചയപ്പെടുത്താനായി എല്ലാ വർഷവും കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന  ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം എഡിഷനിൽ ഇത്തവണ പറക്കും മനുഷ്യനും എത്തും. ലോക സാങ്കേതിക വിദ്യയുടെ അത്ഭുതമായ വളർച്ചയെ പൊതുജനങ്ങൾക്കും, വിദ്യാർഥികൾ അടക്കം കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യുകെയിലെ ഗ്രാവിറ്റി ഇൻഡസ്ട്രിയൽ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ട് കൊക്കൂണിൽ പ്രദർശിപ്പിക്കുന്നത്.

ADVERTISEMENT

പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നി ഒറ്റപ്പെട്ട സ്ഥലങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനും, സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയിൽ 2017 ൽ ആണ് ഗ്രാവിറ്റി ഇൻഡസ്ട്രിയൽ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിക്കൂറിൽ 80 മൈൽ വരെ വേഗത്തിൽ ഇതിൽ പറക്കാനാകും. ഇതിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും, വിദ്യാർഥികൾക്കും, കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കും മനസിലാക്കുന്നതിന് വേണ്ടിയാണ് കൊക്കൂൺ 16 മത് എഡിഷന്റെ ഉദ്ഘാടന ദിനമായ ഒക്ടോബർ 6 ന് ഇത് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിക്കുന്നത്.

ADVERTISEMENT

രാജ്യത്തെ ഇത്തരത്തിലുള്ള നവീന ആശയങ്ങൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നവീന സംരംഭങ്ങൾ കൊക്കൂൺ വേദിയിൽ എത്തിക്കുന്നതെന്നും, നമ്മുടെ നാട്ടിലെ സ്റ്റാർട്ട് അപ്പുകൾക്കും ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങൾ നൽകുമെന്നും കൊക്കൂൺ സംഘാടക സമിതി വൈസ് ചെയർമാൻ മനോജ് എബ്രഹാം ഐ പി എസ് അറിയിച്ചു. സ്റ്റാർട്ട് അപ്പ് നൂതന ആശയങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്ന സിന്തെറ്റ് കമ്പനിയാണ് ഇത് കൊക്കൂണിൽ അവതരിപ്പിക്കുന്നത്. കോൺഫൻസിനെക്കുറിച്ച് കൂടുതൽ അറിയുവാനും, രജിസ്ട്രേഷനും വേണ്ടി സന്ദർശിക്കാം.

https://india.c0c0n.org/2023/home