ആപ്പിള്‍ വാച്ച് വലിയ സംഭവമാണോ? ഏറ്റവും പുതിയ ഡബിൾ ടാപ് ഫീച്ചർ എന്താണ് ?
സെപ്റ്റംബര്‍ 12ന് ആപ്പിള്‍ സംഘടിപ്പിച്ച അവതരണ മാമാങ്കത്തിലെ താരം ഐഫോണ്‍ 14 പ്രോ മാക്‌സ് ആണെങ്കിലും മറ്റ് ഉപകരണങ്ങളും, സോഫ്റ്റ്‌വെയര്‍ വിവരങ്ങളും അതിനൊപ്പം കമ്പനി പുറത്തുവിട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ആപ്പിള്‍ വാച് സീരിസ് 9, അള്‍ട്രാ 2 തുടങ്ങിയവയോടൊപ്പം എയര്‍പോഡ്‌സ്പ്രോ 2, ഐഓഎസ്/ഐപാഡ്ഓഎസ് 17
സെപ്റ്റംബര്‍ 12ന് ആപ്പിള്‍ സംഘടിപ്പിച്ച അവതരണ മാമാങ്കത്തിലെ താരം ഐഫോണ്‍ 14 പ്രോ മാക്‌സ് ആണെങ്കിലും മറ്റ് ഉപകരണങ്ങളും, സോഫ്റ്റ്‌വെയര്‍ വിവരങ്ങളും അതിനൊപ്പം കമ്പനി പുറത്തുവിട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ആപ്പിള്‍ വാച് സീരിസ് 9, അള്‍ട്രാ 2 തുടങ്ങിയവയോടൊപ്പം എയര്‍പോഡ്‌സ്പ്രോ 2, ഐഓഎസ്/ഐപാഡ്ഓഎസ് 17
സെപ്റ്റംബര്‍ 12ന് ആപ്പിള്‍ സംഘടിപ്പിച്ച അവതരണ മാമാങ്കത്തിലെ താരം ഐഫോണ്‍ 14 പ്രോ മാക്‌സ് ആണെങ്കിലും മറ്റ് ഉപകരണങ്ങളും, സോഫ്റ്റ്‌വെയര്‍ വിവരങ്ങളും അതിനൊപ്പം കമ്പനി പുറത്തുവിട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ആപ്പിള്‍ വാച് സീരിസ് 9, അള്‍ട്രാ 2 തുടങ്ങിയവയോടൊപ്പം എയര്‍പോഡ്‌സ്പ്രോ 2, ഐഓഎസ്/ഐപാഡ്ഓഎസ് 17
സെപ്റ്റംബര്‍ 12ന് ആപ്പിള്‍ സംഘടിപ്പിച്ച അവതരണ മാമാങ്കത്തിലെ താരം ഐഫോണ്‍ 14 പ്രോ മാക്‌സ് ആണെങ്കിലും മറ്റ് ഉപകരണങ്ങളും, സോഫ്റ്റ്‌വെയര്‍ വിവരങ്ങളും അതിനൊപ്പം കമ്പനി പുറത്തുവിട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ആപ്പിള്‍ വാച് സീരിസ് 9, അള്‍ട്രാ 2 തുടങ്ങിയവയോടൊപ്പം എയര്‍പോഡ്‌സ്പ്രോ 2, ഐഓഎസ്/ഐപാഡ്ഓഎസ് 17 തുടങ്ങി മറ്റു പലതും ഉണ്ട്. പ്രധാനപ്പെട്ടത് ആപ്പിള്‍ വാച്ച് അള്‍ട്രാ 2 തന്നെയാണെന്നു പറയേണ്ടി വരു കാരാണം
ആപ്പിള്‍ വാച് സീരിസ് 9/അള്‍ട്രാ
ഐഫോണ്‍ 15 സീരിസിന്റെ കാത്തിരിപ്പിൽ ആയിരുന്നതിനാല്‍ ആകാം, ആപ്പിള്‍ വാച്ച് സീരിസ് 9/അള്‍ട്രാ 2നെ കുറിച്ച് അവതരണത്തിനു മുമ്പ് അധികം പ്രതീക്ഷകളൊന്നും പുറത്തുവന്നിരുന്നില്ല. സീരിസ് 9 നും അള്‍ട്രാ 2നും ശക്തികേന്ദ്രം പുതിയ എസ്9 സിപ് (SiP സിസ്റ്റം-ഇന്‍-പാക്കേജ്) ആണ്. മെച്ചപ്പെട്ട അനിമേഷന്‍, ഓണ്‍-ഡിവൈസ് സിരി പ്രൊസസിങ് തുടങ്ങിയവയ്‌ക്കൊപ്പം പുതിയ ഡബിള്‍ ടാപ് ജെസ്ചറും എത്തും. സ്‌ക്രീനില്‍ ടാപ് ചെയ്യുന്നതു കുറയ്ക്കാനുള്ള ശ്രമം 2021ല്‍ ആപ്പിള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിരുന്നു അസിസ്റ്റിവ് ടച്.
പുതിയ എസ്9 പ്രൊസസറില്‍ 5.6 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടെന്നും, പുതിയ ഗ്രാഫിക്‌സ് പ്രൊസസറിനൊത്തു പ്രവര്‍ത്തിക്കുമ്പോള്‍ സീരിസ് 9, അള്‍ട്രാ 2 വാച്ചുകള്‍ക്ക് മുന്‍ തലമുറയെ അപേക്ഷിച്ച് 30 ശതമാനം അധിക കരുത്ത് ലഭിക്കുന്നു എന്നും കമ്പനി അവകാശപ്പെടുന്നു. അതിനു പുറമെ ഒരു 4-കോര്‍ ന്യൂറല്‍ എഞ്ചിനും മെഷീന്‍ ലേണിങ് ശേഷിയും ഉണ്ട്. ഇവയെല്ലാം സീരിസ് 8 ശ്രേണിയുടെ ഇരട്ടി വേഗതയില്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി പറയുന്നു.
വോയിസ് അസിസ്റ്റന്റ് സിരിയുടെ പ്രവര്‍ത്തനവും മെച്ചെപ്പടുത്തുന്നു. സിരിയ്ക്കു നല്‍കുന്നകമാന്‍ഡുകള്‍ വാച്ചില്‍ തന്നെ പ്രൊസസു ചെയ്യുന്നു. അല്ലാതെ ക്ലൗഡിലേക്ക് അയച്ചും തിരിച്ചെത്തിച്ചുമല്ല പ്രവര്‍ത്തിപ്പിക്കുന്നത്. ഹെല്‍ത് ഡേറ്റയും സിരിയോട് ആവശ്യപ്പെടാം. രണ്ടാം തലമുറയിലെ അള്‍ട്രാ വൈഡ്ബാന്‍ഡ് ചിപ്പും സീരിസ് 9ല്‍ എത്തുന്നു. മറന്നുവച്ച ഐഫോണും മറ്റും കണ്ടെത്തുന്നത് ഇരട്ടി കൃത്യതയോടെ നടത്താമെന്നു പറയുന്നു. സീരിസ് 9ന്റെ ഡിസ്‌പ്ലെ ബ്രൈറ്റ്‌നസ് 2000 നിറ്റ്‌സ് ആയി ഉയര്‍ത്തി. ഇത് 1 നിറ്റ്സ് വരെ താഴുകയും ചെയ്യും. സിനിമ തിയറ്ററിലും മറ്റും ഇരിക്കുമ്പോള്‍ ഇങ്ങനെ ബ്രൈറ്റ്‌നസ് താഴുന്നത് ഉപകരിക്കും.
ഡബിൾ ടാപ് സംവിധാനം
സീരിസ് 9 അല്ലെങ്കില്‍ അള്‍ട്രാ 2ല്‍ എത്തുന്ന പുതിയ ഫീച്ചറുകളിലൊന്ന് സ്‌ക്രീനില്‍ സ്പര്‍ശിക്കാതെ തന്നെ വായുവില്‍ കാണിക്കുന്ന ആംഗ്യം തിരിച്ചറിയാനുളള ശേഷിയാണ്. രണ്ടു തവണ ഞൊടിക്കുന്ന ആംഗ്യം വായുവില്‍ കാണിച്ചാല്‍ കോള്‍ കട്ടു ചെയ്യുകയോ, പാട്ട് പോസു ചെയ്യുകയോ, അലാം നിറുത്തുകയോ ഒക്കെ ചെയ്യാം. ഇത് എസ്9 സിപിന്റെ കരുത്തിലാണ് നടക്കുന്നതെന്നതിനാല്‍ പഴയ മോഡലുകള്‍ക്കു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ലഭിക്കില്ലെന്നു പറയുന്നു.
ഹോം സ്‌ക്രീനില്‍ ഡബ്ള്‍ ടാപ് എന്ന പുതിയ ജെസ്ചര്‍ ഉപയോഗിച്ചാല്‍ സ്മാര്‍ട്ട്സ്റ്റാക് തെളിയും. വീണ്ടും ഡബ്ള്‍ ടാപ് ഉപയോഗിച്ചാല്‍ ഓരോ കാര്‍ഡ് കാര്‍ഡായി ഫീച്ചറുകള്‍ തെളിയും. ഇതിന് നല്ല കൃത്യത കാണാന്‍ സാധിക്കുന്നുണ്ടെന്ന് ഡെമോ നടത്തിയ റിപ്പോര്‍ട്ടര്‍മാര്‍ അവകാശപ്പെടുന്നു. വാച്ച്ഓഎസ് 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
ആപ്പിള്‍ വാച് സീരിസ് 9 സെപ്റ്റംബര്‍ 22ന് വില്‍പ്പനയ്‌ക്കെത്തും. തുടക്ക വേരിയന്റിന്റെ വില 41,900 രൂപയായിരിക്കും.
അള്‍ട്രാ 2
ആപ്പിള്‍ വാച് അള്‍ട്രാ 2 മോഡലിന് സ്‌ക്രീന്‍ സൈസ് 49എംഎം ആണ്. ട്രെയ്ല്‍ ലൂപ്, ആല്‍പൈന്‍ ലൂപ് എന്നിവയുമായി പെയര്‍ ചെയ്യുമ്പോള്‍ ഇതൊരു കാര്‍ബണ്‍ ന്യൂട്രല്‍ ഉപകരണമാണെന്നും പറയുന്നു. സീരിസ് 9ല്‍ ലഭ്യമായ ഫീച്ചറുകളെല്ലാം അള്‍ട്രാ 2ലും ലഭ്യമായിരിക്കും. അതേസമയം 36 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കും. ബ്രൈറ്റ്‌നസ് 3000 നിറ്റ്‌സ് വരെ ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശം നേരിട്ടടിച്ചാലും നല്ല സ്‌ക്രീന്‍ വ്യക്തത ലഭിച്ചേക്കും.
ആപ്പിള്‍ വാച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് ആണിത്. ബില്‍റ്റ്-ഇന്‍ ഡെപ്ത് ആപ് ഓരോ സെഷന്റെയും ലോഗ് സേവ് ചെയ്യാന്‍ സഹായകമാണ്. തീവ്രത കൂടിയ കാലാവസ്ഥയുള്ളിടത്തും ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നതാണ് അള്‍ട്രാ മോഡലിന്റെഅധിക ഗുണങ്ങളിലൊന്ന്. സെപ്റ്റംബര്‍ 22ന് തന്നെ വില്‍പ്പനയ്‌ക്കെത്തും. വില 89,900 രൂപ.
യുഎസ്ബി-സി പോര്‍ട്ടുള്ള എയര്‍പോഡ്‌സ് പ്രോ
എയര്‍പോഡ്‌സ് പ്രോയുടെ രണ്ടാം തലമുറയ്ക്ക് പുതിയ യുഎസ്ബി-സി മാഗ്‌സെയ്ഫ് ചാര്‍ജിങ് കെയ്‌സുമായി പുറത്തിറക്കി. എയര്‍പോഡ്‌സ് പ്രോ 2 ആപ്പിള്‍ വിഷന്‍ പ്രോയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ലോസ്‌ലെസ് ഓഡിയോ ശ്രവിക്കാം. പുതിയ ചാര്‍ജിങ് കെയ്സുമായി എയര്‍പോഡ്‌സ് പ്രോ 2 സെപ്റ്റംബര്‍ 22ന് വില്‍പ്പനയ്‌ക്കെത്തും. വില 24900 രൂപ തന്നെ. ഇതിലുള്ള എച്2 ചിപ് മറ്റൊരു വയര്‍ലെസ് ഇയര്‍ഫോണിലും ലഭിക്കാത്ത രീതിയില്‍ 20-ബിറ്റ് 48 കിലോഹെട്‌സ് ലോസ്‌ലെസ് ഓഡിയോ സ്വീകരിക്കും. ഓഡിയോ ലേറ്റന്‍സിയിലെ കുറവും ശ്രദ്ധേയമാണ്. ഐഓഎസ് 17 ഉപകരണങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഇതിന് അഡാപ്റ്റിവ് ഓഡിയോ ശേഷിയും കൈവരും.
ചരിത്രത്തിലാദ്യമായി ഐഫോണ്‍ വില 2 ലക്ഷത്തിലെത്തി
ഐഫോണുകളുടെ വില ഇന്ത്യയില്‍ ഏകദേശം 2 ലക്ഷം രൂപയായിരിക്കുകയാണ്. ഐഫോണ്‍ 15 പ്രോ മാക്‌സ് 1ടിബി വേരിയന്റിനാണ് 2 ലക്ഷം രൂപയില്‍ നിന്ന് 100 രൂപ മാത്രം കുറവുള്ളത്.
ഐഫോണ്‍ 13 മിനി ഇനി ഇല്ല
വലിയ കാര്യങ്ങള്‍ ചെയ്യാനാവുന്ന കൊച്ചു ഫോണ്‍ എന്ന വിവരണമുള്ള ഐഫോണ്‍ 13 മിനിയുടെ വില്‍പ്പന ആപ്പിള്‍ നിറുത്തുന്നു. ഇതിന് 5.4-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമായിരുന്നു ഉണ്ടായിരുന്നത്. ഐഫോണ്‍ പ്രോ മാക്‌സ് പോലത്തെ വലിയ ഫോണുകളെ പോലെയല്ലാതെ എളുപ്പത്തില്‍കൊണ്ടുനടക്കാമെന്നതും ഇത് പലര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. അതേസമയം, വലിയ സ്‌ക്രീനുകളോടുള്ള പ്രിയം കൂടിയതോടെ മിനി മോഡലുകള്‍ക്ക് വില്‍പ്പന കുറഞ്ഞു. കൂടാതെ, സദാ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മിനി മോഡലുകളുടെ ബാറ്ററിയും പോരായിരുന്നു. അതേസമയം, അധികം നേരം ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക്ഏറ്റവും അനുയോജ്യമായ മോഡലായിരുന്നു ഇതെന്ന വാദവും ഉണ്ട്.
ഐഓഎസ്/ഐപാഡ്ഓഎസ് 17, മാക്ഓഎസ് സൊനൊമ
ആപ്പിളിന്റെ മൊബൈല്‍ കംപ്യൂട്ടിങ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഓഎസിന്റെയും ഐപാഡ്ഓഎസിന്റെയും പുതിയ പതിപ്പുകളും, കംപ്യൂട്ടര്‍ ഓഎസ് ആയ മാക്ഓഎസ് സൊനൊമയും, വാച്ച്ഓഎസ് 10ഉം ഈ മാസം പുറത്തിറക്കും. ഐഓഎസ്/ഐപാഡ്ഓഎസ് 17, വാച്ച്ഓഎസ് 10, ടിവി ഓഎസ്എന്നിവ സെപ്റ്റംബര്‍ 18ന് ലഭ്യമാക്കും. അതേസമയം, ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്കും ഡെസ്‌ക്ടോപ്പുകള്‍ക്കുമുള്ള മാക്ഓഎസ് സെപ്റ്റംബര്‍ 26ന് ആയിരിക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക.
English Summary: Apple’s first carbon neutral product apple watch series