ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. ഐഫോണ്‍ 15 സീരിസിന്റെ ഇന്ത്യയിലെ വിലകളും പ്രഖ്യാപിച്ചു. ഐഫോണ്‍ 15 പ്രോ മാക്‌സ് സീരിന്റെ വില തുടങ്ങുന്നത്

ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. ഐഫോണ്‍ 15 സീരിസിന്റെ ഇന്ത്യയിലെ വിലകളും പ്രഖ്യാപിച്ചു. ഐഫോണ്‍ 15 പ്രോ മാക്‌സ് സീരിന്റെ വില തുടങ്ങുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. ഐഫോണ്‍ 15 സീരിസിന്റെ ഇന്ത്യയിലെ വിലകളും പ്രഖ്യാപിച്ചു. ഐഫോണ്‍ 15 പ്രോ മാക്‌സ് സീരിന്റെ വില തുടങ്ങുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. ഐഫോണ്‍ 15 സീരിസിന്റെ ഇന്ത്യയിലെ വിലകളും പ്രഖ്യാപിച്ചു. ഐഫോണ്‍ 15 പ്രോ മാക്‌സ് സീരിസിന്റെ വില തുടങ്ങുന്നത് 1,59,900 രൂപ മുതലാണ്. ടോപ് മോഡലിന് 1,99,900 രൂപ നല്‍കണം. ഐഫോണ്‍ 15 പ്രോ സീരിസിനും ഇന്ത്യയില്‍ വി ല വര്‍ദ്ധനയുണ്ട്. തുടക്ക വേരിയന്റിന് 1,34,900 രൂപ നല്‍കണം. അതേസമയം, ഐഫോണ്‍ 15 തുടക്ക വേരിയന്റിന്റെ വില 79,900 രൂപ ആയിരിക്കുമെങ്കില്‍ 15 പ്ലസിന് 89,900 രൂപ നല്‍കണം. 

ഇതാ എല്ലാ മോഡലുകളുടെയും വില വിവരം: 

ADVERTISEMENT

ഐഫോണ്‍ 15  128 ജിബി       79,900 രൂപ

ഐഫോണ്‍ 15   256 ജിബി       89,900 രൂപ

ഐഫോണ്‍ 15   512 ജിബി      1,09,900 രൂപ

ഐഫോണ്‍ 15 പ്ലസ്  128 ജിബി        89,900 രൂപ

ADVERTISEMENT

ഐഫോണ്‍ 15 പ്ലസ്   256 ജിബി    99,900 രൂപ

ഐഫോണ്‍ 15 പ്ലസ്  512 ജിബി    1,19,900 രൂപ

ഐഫോണ്‍ 15 പ്രോ  128ജിബി         1,34,900 രൂപ

ഐഫോണ്‍ 15 പ്രോ   256 ജിബി   1,44,900 രൂപ

ADVERTISEMENT

ഐഫോണ്‍ 15 പ്രോ   512 ജിബി   1,64,900 രൂപ

ഐഫോണ്‍ 15 പ്രോ   1 ടിബി 1,84,900 രൂപ

ഐഫോണ്‍ 15 പ്രോ മാക്‌സ് 256ജിബി 1,59,900രൂപ

ഐഫോണ്‍ 15 പ്രോ മാക്‌സ് 512 ജിബി 1,79,900 രൂപ

ഐഫോണ്‍ 15 പ്രോ മാക്‌സ്  1 ടിബി   1,99,900 രൂപ

എ17 ബയോണിക് ചിപ്

എ17 ബയോണിക് പ്രൊസസറിന്റെ കരുത്തില്‍ പ്രോ സീരിസുകള്‍ ഗെയിമിങിന്റെ കാര്യത്തില്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഗെയിമര്‍മാരെ ആകര്‍ഷിക്കാനുള്ള ആപ്പിളിന്റെ നിർണായകമായ നീക്കമാണിത്.

ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്കും 48എംപി ക്യാമറ

ഡൈനമിക് ഐലൻഡിനു പുറമെ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളോട് ആപ്പിള്‍ സ്‌നേഹം കാണിച്ചിരിക്കുന്നത് ക്യാമറയുടെ കാര്യത്തിലാണ്. ആദ്യമായി ഇവയ്ക്ക് 48എംപി സെന്‍സര്‍ ലഭിക്കുന്നു. ഈ സെന്‍സറില്‍ നിന്ന് ബിന്‍ ചെയ്ത് 24എംപി മോഡില്‍ ചിത്രങ്ങള്‍ എടുക്കാം. ഐഫോണ്‍ 14, 14 പ്ലസ് മോഡലുകളെ അപേക്ഷിച്ച് അധിക ഡൈനാമിക് റെയ്ഞ്ചും, ഷാര്‍പ്‌നസും ലഭിക്കുമെന്നു പറയുന്നു. 26എംഎം ലെന്‍സാണ് ഇതിന്. ഇത് ഉപയോഗിച്ച് 2 മടങ്ങ് സൂം ചെയ്യാമെങ്കിലും അത് ഒപ്ടിക്കല്‍ സൂം അല്ല.

ക്യാമറയുടെ പ്രത്യേകതകള്‍

ഐഫോണിന്റെ പ്രധാന ക്യാമറ വൈഡ് ആയിക്കൊണ്ടേ ഇരിക്കുന്നു എന്നൊരു പരാതി കഴിഞ്ഞ വര്‍ഷം ഉന്നയിച്ചിരുന്നു. ഇതിന് ഒരു പരിഹാരമായി പ്രധാന ക്യാമറ മൂന്നു ഫോക്കല്‍ ലെങ്തുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇത്തവണ ആപ്പിള്‍ ഇറക്കിയിരിക്കുന്നത്. ക്യാമറാ ആപ് തുറക്കുമ്പോള്‍ തന്നെ 24, 28,  35എംഎം ഫോക്കല്‍ ലെങ്തുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. പ്രധാന ക്യാമറയുടെ ലെന്‍സിന്റെ കോട്ടിങും മെച്ചപ്പെടുത്തിയിട്ടുണ്ട്. സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷനും ഉള്ളതിനാല്‍ കുലുക്കം തട്ടാതെ വിഡിയോയും ഫോട്ടോയും പകര്‍ത്താനായേക്കും. ഫെയ്‌സ്ഡിറ്റെക്ട് ഓട്ടോഫോക്കസും ഉണ്ട്. ഇതിനെ ആപ്പിള്‍ വിളിക്കുന്നത് ഫോക്കസ് പിക്‌സല്‍സ് എന്നാണ്. 

ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറ

ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണത്തില്‍ ഏറ്റവുമധികം ശ്രദ്ധ ആകര്‍ഷിച്ച ഫീച്ചറുകളിലൊന്ന് 120എംഎം വരെ എത്തുന്ന ടെലി ലെന്‍സാണ്. ഇത് ഐഫോണ്‍ 15 പ്രോ മാക്‌സിലാണ് ഉള്ളത്. ഇതോടെ സാംസങ് അടക്കമുള്ള കമ്പനികള്‍ ഇറക്കുന്ന പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ വര്‍ഷങ്ങളായി ആസ്വദിച്ചുവരുന്ന ടെലി സൂം ഫങ്ഷന്‍ ഈ വര്‍ഷം ഐഫോണുകളില്‍ കൂടുതല്‍ മെച്ചപ്പെടുന്നു എന്നു കാണാം. 

ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് 3 മടങ്ങും, മാക്‌സ് മോഡലുകള്‍ക്ക് 5 മടങ്ങുമാണ് ഒപ്ടിക്കല്‍ സൂം. ഡെമോ സമയത്ത് ഉപയോഗിച്ചവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇവ വളരെ മികവോടെ എല്‍ഇഡി ലൈറ്റുകളുടെ സങ്കീര്‍ണ്ണമായ പ്രകാശത്തിലും പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നു. മാക്‌സ് മോഡലിന്റെ 120എംഎം ലെന്‍സിന് 3-ആക്‌സിസ് സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷനും ഉണ്ട്. പുതിയ ഐഫോണുകളില്‍ പെരിസ്‌കോപ് ക്യമാറ ഉണ്ടാകും എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ആപ്പിള്‍ ടെട്രാപ്രിസം ടെക്‌നോളജിയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പ്രകാശത്തെ സെന്‍സറിലേക്ക് ബൗണ്‍സ് ചെയ്യിച്ചാണ് 120എംഎം ഫോക്കല്‍ ലെങ്തിലേക്ക് എത്തുന്നത്. 

ക്യാപ്ചര്‍ വണ്ണുമായി സഹകരിപ്പിക്കാം

ക്യാപ്ചര്‍ വണ്‍ സോഫ്റ്റ്‌വെയറുമായി ക്യമറ ടെതര്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം എന്നത് ചില ഷൂട്ടര്‍മാര്‍ക്ക് പുതിയ വാതിലുകള്‍ തുറക്കുന്നു.

എസ്റ്റേണല്‍ എസ്എസ്ഡിയിലേക്ക് റെക്കോഡ്  ചെയ്യാം

വിഡിയോഗ്രാഫര്‍മാര്‍ക്ക് വേണമെങ്കില്‍ ആപ്പിള്‍ പ്രോറെസ് 4കെ/60പി ഫുട്ടെജ് എക്‌സ്റ്റേണല്‍ എസ്എസ്ഡിയിലേക്ക് നേരിട്ടു പകര്‍ത്തിയെടുക്കാം. 

ടൈറ്റാനിയം ഫിനിഷ് കാഴ്ചയ്ക്ക് അത്ര വലിയ മാറ്റം കൊണ്ടുവരുന്നില്ലെന്ന്

ടൈറ്റാനിയം നിര്‍മ്മിതിയാണ് ഈ വര്‍ഷത്തെ പ്രോ മോഡലുകളുടെ സവിശേഷതകളിലൊന്ന്. അതേസമയം, ഐഫോണ്‍ 14 പ്രോ മാക്‌സിനെ അപേക്ഷിച്ച് ഐഫോണ്‍ 15 പ്രോ മാക്‌സിന് അല്‍പ്പം ഭാരക്കുറവ് തോന്നുമെന്നും പറയുന്നു. 

ഫൈന്‍വൂവണ്‍ കെയ്‌സ്

തുകല്‍ കെയ്‌സിനു പകരം ആപ്പിള്‍ ഇനി വില്‍ക്കുക പുതിയ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള കെയ്‌സ് ആണത്രെ. ആപ്പിള്‍ ഇതിനെ വിളിക്കുന്നത് ഫൈന്‍വൂവണ്‍ (FineWoven) മെറ്റീരിയല്‍ എന്നാണ്. ലെതറിനേക്കാള്‍ ഇത് പരിസ്ഥിതിക്ക് ഗുണകരമായിരിക്കുമെന്ന് ആപ്പിള്‍ വാദിക്കുന്നു. 

ആപ്പിള്‍ 2030

ഭൂമിയുടെ പരിസ്ഥിതിയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള ശ്രമത്തിന് തങ്ങള്‍ നല്‍കുന്ന ഊന്നലിനെക്കുറിച്ച് ആപ്പിള്‍ അടുത്തിടെയായി വാചാലമാകുന്നു. അതിന്റെ തുടര്‍ച്ചയാണ് ആപ്പിള്‍ 2030 എന്ന തങ്ങളുടെ കാഴ്ച്ചപ്പാട് എന്ന് കമ്പനി പറയുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുക എന്ന ഉത്തരവാദിത്വമുള്ള കാര്യം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പറയുന്ന അതേ കമ്പനി നാമമാത്രമായ മാറ്റങ്ങളുമായി വര്‍ഷാവര്‍ഷം പുതിയ ഐഫോണ്‍ അവതരിപ്പിച്ച് ആളുകളുടെ കൈയ്യിലിരിക്കുന്ന കാശ് വാങ്ങി സ്വന്തം പെട്ടിയിലിടുന്നതിനെ എന്‍ഗ്യാജറ്റ് വിമര്‍ശിക്കുന്നു. 

ഐഫോണ്‍ 15 സീരിസില്‍ ഡിസൈനിലടക്കം മുന്‍ മോഡലുകളെ അപേക്ഷിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിളിനു സാധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും പുതിയെ ഐഫോണ്‍ വാങ്ങുന്ന ശീലമുള്ളവര്‍ പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യും എന്ന് ആപ്പിളിന് ഉറപ്പാണ്. അതേസമയം, അല്ലാത്ത ഉപയോക്താക്കള്‍ക്ക് അര്‍ത്ഥവത്തായ അധിക മാറ്റങ്ങള്‍ പുതിയ സീരിസില്‍ കണ്ടെത്താന്‍ സാധിക്കുമോ എന്ന് കണ്ടറിയണം. നിശ്ചയമായും ഐഫോണ്‍ പ്രേമികള്‍ ഇന്നേവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ തന്നെയാണ് ആപ്പിള്‍ പുതിയ സീരിസില്‍ നല്‍കുന്നത്. 

English Summary: Apple mobiles price in India