ഒരു ഗ്രാം ഭാരം കുറവ്, മാറ്റമില്ലാത്ത 'മാറ്റങ്ങൾ', ടൈപ് സി യുഎസ്ബി; ആപ്പിളിനെ ട്രോളി സമൂഹമാധ്യമങ്ങൾ
ആപ്പിള്‍ പ്രേമികള്‍ കാത്തിരുന്ന ഈ വര്‍ഷത്തെ ഐഫോണ്‍ ഇവന്റ് 'വണ്ടര്‍ലസ്റ്റ്' ചൊവ്വാഴ്ച്ച നടന്നു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രൊ, ഐഫോണ്‍ പ്രൊ മാക്സ് എന്നിങ്ങനെ നാലു ഐഫോണുകളും പുതിയ ആപ്പിള്‍ വാച്ച് സീരീസും എയര്‍പോഡ്സ് പ്രോയുമാണ് ആപ്പിള്‍ പ്രധാനമായും പുറത്തിറക്കിയത്. പുതിയ ആപ്പിള്‍

ആപ്പിള്‍ പ്രേമികള്‍ കാത്തിരുന്ന ഈ വര്‍ഷത്തെ ഐഫോണ്‍ ഇവന്റ് 'വണ്ടര്‍ലസ്റ്റ്' ചൊവ്വാഴ്ച്ച നടന്നു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രൊ, ഐഫോണ്‍ പ്രൊ മാക്സ് എന്നിങ്ങനെ നാലു ഐഫോണുകളും പുതിയ ആപ്പിള്‍ വാച്ച് സീരീസും എയര്‍പോഡ്സ് പ്രോയുമാണ് ആപ്പിള്‍ പ്രധാനമായും പുറത്തിറക്കിയത്. പുതിയ ആപ്പിള്‍ ഐഫോണുകള്‍ സെപ്തംബര്‍ 22 മുതല്‍ വിപണിയിലെത്തും. ആപ്പിള്‍ ഇവന്റിനായുള്ള കാത്തിരിപ്പ് അവസാനിച്ചതോടെ ആപ്പിള്‍ ഇവന്റിനെ ചൊല്ലിയുള്ള മീമുകളാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്.
വണ്ടര്ലസ്റ്റിനു പിന്നാലെ ഇതേക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായിരുന്നു. ഐഫോണുകളുടെ വില, ഒടുവില്‍ ടൈപ് സി യുഎസ്ബി അവതരിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനം, സാങ്കേതികവിദ്യയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്നുവെന്ന വിമര്‍ശനം എന്നിവയൊക്കെയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ഇവയൊക്കെ തന്നെയാണ് ട്രോളുകളായും മറ്റും പ്രചരിക്കുന്നതും.
പത്തുവര്‍ഷം പഴക്കമുള്ള സാങ്കേതികവിദ്യയെ പുതിയതായി അവതരിപ്പിച്ച് നൃത്തം ചെയ്ത് ആഘോഷിക്കുന്ന ടിം കുക്കിന്റെ വിഡിയോ വരെ എക്സില്‍(പഴയ ട്വിറ്റര്‍) വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഐഫോണ്‍ എക്സ് മുതലിങ്ങോട്ട് കാര്യമായ മാറ്റങ്ങളില്ലാതെ എത്തുന്നവയാണ് ഐഫോണുകളെന്ന രീതിയിലുള്ള ചിത്രങ്ങളും വ്യാപകമാണ്. ഐഫോണ്‍ 14നെ അപേക്ഷിച്ച് ഐഫോണ്‍ 15ന് ഒരു ഗ്രാം ഭാരം കുറവാണെന്ന കാര്യവും തമാശയായി മാറുന്നുണ്ട്.