ഐഫോൺ ശ്രേണിയിലെ ഐഫോൺ 15, 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ ഏറ്റവും പുതിയ മോ‍ഡലുകൾ വണ്ടർ ലസ്റ്റ് ഇവന്റിൽ ആപ്പിൾ വിപണിയിലിറക്കി. കമ്പനിയുടെ ഏറ്റവും പുതിയ മാക് കംപ്യൂട്ടറുകള്‍ക്കില്ലാത്ത ഒരു ശേഷി പുതിയ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കുണ്ട്. എ17 ബയോണിക് പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന

ഐഫോൺ ശ്രേണിയിലെ ഐഫോൺ 15, 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ ഏറ്റവും പുതിയ മോ‍ഡലുകൾ വണ്ടർ ലസ്റ്റ് ഇവന്റിൽ ആപ്പിൾ വിപണിയിലിറക്കി. കമ്പനിയുടെ ഏറ്റവും പുതിയ മാക് കംപ്യൂട്ടറുകള്‍ക്കില്ലാത്ത ഒരു ശേഷി പുതിയ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കുണ്ട്. എ17 ബയോണിക് പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഫോൺ ശ്രേണിയിലെ ഐഫോൺ 15, 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ ഏറ്റവും പുതിയ മോ‍ഡലുകൾ വണ്ടർ ലസ്റ്റ് ഇവന്റിൽ ആപ്പിൾ വിപണിയിലിറക്കി. കമ്പനിയുടെ ഏറ്റവും പുതിയ മാക് കംപ്യൂട്ടറുകള്‍ക്കില്ലാത്ത ഒരു ശേഷി പുതിയ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കുണ്ട്. എ17 ബയോണിക് പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഫോൺ ശ്രേണിയിലെ ഐഫോൺ 15, 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ ഏറ്റവും പുതിയ മോ‍ഡലുകൾ വണ്ടർ ലസ്റ്റ് ഇവന്റിൽ ആപ്പിൾ വിപണിയിലിറക്കി. കമ്പനിയുടെ ഏറ്റവും പുതിയ മാക് കംപ്യൂട്ടറുകള്‍ക്കില്ലാത്ത ഒരു ശേഷി പുതിയ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കുണ്ട്. എ17 ബയോണിക് പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കെല്ലാം ട്രിപ്ള്‍-എ (എഎഎ) ഗെയിമുകള്‍ കളിക്കാനുള്ള ശേഷിയുണ്ട്.

ഇത് സാധ്യമാകുന്നത് 'ഹാര്‍ഡ്‌വെയര്‍-ആക്‌സലറേറ്റഡ് റേ ട്രെയ്‌സിങ് സാങ്കേതികവിദ്യ ഉള്ളതിനാലാണ്. ഇത് ഏറ്റവും പുതിയ മാക്കുകളില്‍ പോലും ഇല്ലെന്നു പറയുന്നു. ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ചുള്ള റേ ട്രെയ്‌സിങിന്, സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുളള റേ ട്രെയ്‌സിങിനെക്കാള്‍ നാലു മടങ്ങു വേഗതയുണ്ടെന്ന് ആപ്പിള്‍ പറയുന്നു. 

ADVERTISEMENT

അവകാശവാദത്തിനപ്പുറത്ത് ഐഫോണുകളില്‍ ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. ഗ്രാഫിക്‌സ് കരുത്തും ധാരാളമായി വേണം. ടിഎസ്എംസിയുടെ 3എന്‍എം പ്രൊസസ് നോഡ്ഉ പയോഗിച്ചിരിക്കുന്നതിനാല്‍ ഐഫോണ്‍ പ്രോ മോഡലുകളിലുള്ള പ്രോ-ക്ലാസ് ജിപിയുവിന് മുന്‍ തലമുറയ്ക്കുള്ളതിനേക്കാള്‍ 20 ശതമാനം അധിക മികവുണ്ടെന്നും കമ്പനി പറയുന്നു. അതിനാല്‍ തന്നെ, ഈ വര്‍ഷം വരുന്ന ഡെത് സ്ട്രാന്‍ഡിങ്, റെസിഡന്റ് ഇവിള്‍ വിലെജ്, യുബിസോഫ്റ്റ് താമസിയാതെ ഇറക്കാന്‍ പോകുന്ന അസാസിന്‍സ് ക്രീഡ് മിറാഷ് തുടങ്ങിയവയൊക്കെ ഐഫോണില്‍ കളിക്കാമത്രെ. 

എന്താണ് ട്രിപ്ള്‍-എ ഗെയിമുകള്‍?

പ്രധാനപ്പെട്ട ഗെയിം ഡിവലപ്പര്‍മാര്‍ വന്‍ ബജറ്റില്‍ ഒരുക്കുന്ന ഗെയിമുകളെയാണ് എഎഎ വിഭാഗത്തില്‍ പെടുത്തുന്നത്. ഇതിന് നൂറു കണക്കിന് ഗെയിം ഡിവലപ്പര്‍മാരുടെ സേവനം വേണം. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 5 പോലെയൊരു ഗെയിം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിവന്ന ബജറ്റ് 140 ദശലക്ഷം ഡോളറാണത്രെ. ഡൈനാമിക് സിനിമാറ്റിക് ക്യാമറാ വര്‍ക് തുടങ്ങിയവ ഇവയ്ക്കു വേണ്ടിവരും. അതേസമയം, ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് ഇത്തരം കരുത്തേറിയ ഗെയിമുകള്‍ കളിക്കാന്‍ സാധിച്ചാല്‍ പോലും അതിന്റെ ബാറ്ററി എത്ര നേരത്തേക്കു ലഭിക്കുമെന്ന ചോദ്യവും വിശകലനവിദഗ്ധര്‍ ഉയര്‍ത്തുന്നു. 

സ്‌പേഷ്യല്‍ വിഡിയോസ് പിടിക്കാന്‍ 3ഡി ക്യാമറ

ADVERTISEMENT

ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റിന്റെ പ്രധാന മാജിക്കുകളിലൊന്ന് സ്‌പേഷ്യല്‍ വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള ശേഷിയാണ്. അവതരണ വേളയില്‍ വേണ്ട ശ്രദ്ധ പിടിച്ചുപറ്റാതെ പോയ ഈ ഫീച്ചര്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന ഒന്നാണ് എന്നതാണ് വാസ്തവം ഇപ്പോഴും മിക്കവരും കണ്ടെന്റ് കാണാന്‍ ഉപയോഗിക്കുന്ന സ്‌ക്രീനുകള്‍ക്ക് ദ്വിമാനത പ്രദര്‍ശിപ്പിക്കാനേ സാധിക്കൂ. ഇതിന് ഒരു  മാറ്റം വരുത്തുക എന്നത് ടെക് വിദഗ്ദരുടെ സ്വപ്‌നങ്ങളിലൊന്നാണ്. അത്തരം നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയേക്കാവുന്ന ഒന്നാണ് സ്‌പേഷ്യല്‍ വിഡിയോ. ആപ്പിള്‍ വിഷന്‍ പ്രോയിലെ സ്‌പേഷ്യല്‍ വിഡിയോ എവിടുന്നു ലഭിക്കും എന്നൊരു ചോദ്യമുണ്ടായിരുന്നു. 

ഹെഡ്‌സെറ്റ് ഇറക്കിയ സമയത്തു തന്നെ ഇനി ഇറങ്ങാന്‍ പോകുന്ന ഐഫോണുകള്‍ക്ക് ഇത്തരം കണ്ടെന്റ് സൃഷ്ടിക്കാനുള്ള കഴിവുണ്ടായേക്കാമെന്ന് സംസാരമുണ്ടായിരുന്നു. അതു ശരിയായിരിക്കുകയാണപ്പോള്‍. ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് എന്നീ ശ്രേണിയിലുള്ളഫോണുകള്‍ക്ക് സ്‌പേഷ്യല്‍ വിഡിയോ പകര്‍ത്താനുള്ള 3ഡി ക്യാമറയായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഉണ്ട്. പ്രോ മോഡലുകളുടെ പ്രധാന ക്യമാറയും അള്‍ട്രാ-വൈഡ് ലെന്‍സും ഉപയോഗിച്ചാണ് ത്രിമാനതയുളള കണ്ടെന്റ് പകര്‍ത്തുക. സ്‌പേഷ്യല്‍ വിഡിയോയ്ക്ക് അതു പകര്‍ത്തിയ ആ നിമിഷത്തേക്കു തിരിച്ചെത്തിക്കാനുളള ശേഷിയുണ്ടെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. 

Image Credit: Apple

തുടക്കം മാത്രം

ത്രിമാനതയുള്ള ഉള്ളടക്കം സൃഷ്ടിക്കാനുള്ള വിവിധ സാധ്യതകള്‍ ആരായുകയാണ് ആപ്പിളിപ്പോള്‍. തത്കാലം ഏറ്റവും എളുപ്പത്തില്‍ ഇത്തരം ഉള്ളടക്കം സൃഷ്ടിച്ചെടുക്കാനുള്ള കരുത്താണ് പുതിയ ഐഫോണ്‍ പ്രോ സീരിസിലെ ഫോണുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെത്രിമാനതയുള്ള ചിത്രങ്ങളും വിഡിയോയും എന്ന ആശയം മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ടെക്‌നോളജി പ്രേമികള്‍ക്കു മുന്നിലെത്തിയേക്കും. 

ADVERTISEMENT

ഐഫോണില്‍ പകര്‍ത്തുന്ന സ്‌പേഷ്യല്‍ വിഡിയോ അതില്‍ തന്നെയും വിഷന്‍ പ്രോയിലും കാണാമെന്ന് ആപ്പിള്‍ പറയുന്നു. അതേസമയം, ഇവ ത്രിമാനതയോടെയാണോഐഫോണില്‍ കാണാനാകുക എന്ന കാര്യത്തില്‍ ആപ്പിള്‍ വ്യക്തത വരുത്തിയിട്ടുമില്ല. എന്നാല്‍, ഐഫോണ്‍ 15 പ്രോ മോഡലുകളും, ആപ്പിള്‍ വിഷന്‍ പ്രോയും സ്വന്തമാക്കുന്നവര്‍ക്ക് കണ്ടെന്റ് പുതിയ രീതിയല്‍ ത്രിമാനതയോടെ വീക്ഷിക്കാന്‍ സാധിച്ചേക്കും. 

ടൈറ്റാനിയം ഉപയോഗിച്ചുള്ള നിര്‍മ്മാണം

ഈ വര്‍ഷത്തെ ഐഫോണ്‍ പ്രോ മോഡലുകളിലെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഫ്രെയ്മില്‍ നിന്ന് ഗ്രേഡ് 5 ടാറ്റാനിയത്തിലേക്കുളള മാറ്റമാണ്. ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതോടെ ഫ്രെയിമിന് 45 ശതമാനം ഭാരക്കുറവ് (ഇത്ഫ്രെയിമിന്റെ മാത്രം കാര്യമാണ്. അന്തര്‍ഭാഗത്തിന്റെയോ ഫോണിന്റെ മൊത്തം കാര്യമോ അല്ല) ഉണ്ടാകുമെന്നാണ്. അതേസമയം, ടൈറ്റാനിയത്തിന് സ്റ്റീലിനേക്കാള്‍ രണ്ടിരട്ടി കരുത്തും കിട്ടും. വ്യോമയാന മേഖല, പ്രതിരോധ മേഖല തുടങ്ങിയ ഇടങ്ങളില്‍ ടൈറ്റാനിയം പ്രിയപ്പെട്ടതാകുന്നതിന്റെകാരണങ്ങളിലൊന്ന് ഇതാണ്. 

ചില ഐഫോണ്‍ ഫാന്‍സ് നിരാശര്‍

ഐഫോണ്‍ 15 സീരിസിന്റെ അവതരണ മഹാമഹത്തിന്റെ അലയൊലികള്‍ മാധ്യമങ്ങളില്‍ അടങ്ങിത്തുടങ്ങുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട മികവുകളൊന്നും വാര്‍ത്തയാക്കാനുള്ള വകയല്ലെന്നാണ് ചില ഐഫോണ്‍ പ്രേമികള്‍ പറയുന്നഐഫോണ്‍ 15ന്റെ കാര്യമെടുക്കുക. അവ പുതിയ നിറങ്ങളില്‍ ലഭ്യമാക്കുന്നു. പിന്‍ക്യാമറയ്ക്ക് അല്‍പ്പം മാറ്റം. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങള്‍ക്കല്ല തങ്ങള്‍ കാത്തിരുന്നതെന്നാണ്ഇവര്‍ പറയുന്നത്. വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിച്ചുവന്ന യുഎസ്ബി-സി പോര്‍ട്ട് ഐഫോണ്‍ 15 സീരിസില്‍ കൊണ്ടുവന്നതും നൂതനത്വത്തിന്റെ കൂട്ടത്തില്‍ പെടുത്താന്‍ സാധിക്കുമോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. 

ആപ്പിളിനെ കളിയാക്കി സാംസങും

യൂറോപ്യന്‍ യൂണിയന്റെ ബലംപിടുത്തത്തിനു വഴങ്ങി ഐഫോണ്‍ 15 സീരിസില്‍ യുഎസ്ബി-സി കണക്ടിവിറ്റി കൊണ്ടുവന്നതിനെ സാംസങും കളിയാക്കുന്നു.

English Summary: iPhone 15 Pro Adding Resident Evil 4 Remake, Assassin's Creed Mirage, and More in 2024