എംആര്പിയേക്കാൾ 20000 രൂപ അധികം വിലയ്ക്കും ഐഫോൺ വിൽപ്പനയ്ക്ക്!,യാഥാർഥ്യം
ഇന്ത്യയിലെ ഐഫോൺ ആരാധകർ ധാരാളം ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു ആപ്പിളിന്റെ ഇന്ത്യയിലെ രണ്ട് സ്റ്റോറുകളായബികെസി, ആപ്പിൾ സാകേത് എന്നിവിടങ്ങളിൽ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യുന്ന സമയത്തെ ജനത്തിരക്ക്. നിലവിൽ ബുക്ക് ചെയ്തവർ ഒക്ടോബർ അവസാനം വരെയാണ് 15 പ്രോ, 15 പ്രോ മാക്സ് എന്നിവ ഓർഡർ ചെയ്യേണ്ടവർ

ഇന്ത്യയിലെ ഐഫോൺ ആരാധകർ ധാരാളം ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു ആപ്പിളിന്റെ ഇന്ത്യയിലെ രണ്ട് സ്റ്റോറുകളായബികെസി, ആപ്പിൾ സാകേത് എന്നിവിടങ്ങളിൽ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യുന്ന സമയത്തെ ജനത്തിരക്ക്. നിലവിൽ ബുക്ക് ചെയ്തവർ ഒക്ടോബർ അവസാനം വരെയാണ് 15 പ്രോ, 15 പ്രോ മാക്സ് എന്നിവ ഓർഡർ ചെയ്യേണ്ടവർ കാത്തിരിക്കേണ്ട കാലയളവ്.
iPhone 15 Pro 128GB സ്റ്റോറേജ് വേരിയന്റിന് 1,34,900 രൂപയിലും 256GB വേരിയന്റിന് 1,44,900 രൂപയിലും 512GB വേരിയന്റിന് 1,64,900 രൂപയിലും ആരംഭിക്കുന്നു. 1TB വേരിയന്റിന് 1,84,900 രൂപ. ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 ജിബി പതിപ്പിന് 1,59,900 രൂപയും 512 ജിബി പതിപ്പിന് 1,79,900 രൂപയും 1 ടിബി പതിപ്പിന് 1,99,900 രൂപയുമാണ് വില.
എന്നാൽ ചില റീട്ടെയ്ൽ സ്റ്റോറുകളിൽ ലൈനപ്പിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 15 പ്രോ മാക്‌സിലെ പ്രത്യേക നിറങ്ങൾക്കു ആവശ്യക്കാർ കൂടിയതിനാൽ എംആർപിയേക്കാൾ കൂടുതൽ വിലയ്ക്കു വിൽപന നടന്നതായി എന്നാൽ നിരവധി ഓൺലൈൻ വെബ്സൈറ്റുകളിൽ റിപ്പോർട്ടുകൾ വന്നു. താനെയിലെയും ജയ്പൂരിലെയും സ്റ്റോറുകളിൽ നാച്ചുറൽ ടൈറ്റാനിയം മോഡലുകൾക്കു 6000 രൂപ മുതൽ 20000 രൂപവരെ വില വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്.
ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന ലൈനപ്പ്, ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവയ്‌ക്കൊപ്പം സെപ്റ്റംബർ 12 ന് ആപ്പിളിന്റെ "വണ്ടർലസ്റ്റ്" പരിപാടിയിലായിരുന്നു അവതരിപ്പിച്ചത്. വിൽപ്പന ആരംഭിച്ച ദിനങ്ങളിൽ വിവിധ താരങ്ങൾ ആദ്യ വിൽപനയിൽത്തന്നെ ഫോണുകൾ വാങ്ങി എക്സ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലുള്‍പ്പടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.