കാൽനൂറ്റാണ്ടു പിന്നിട്ട് ഗൂഗിൾ! എന്തിനും ഏതിനും ആശ്രയിക്കാവുന്ന സെർച് എൻജിന്റെ ചരിത്രനിമിഷങ്ങൾ
ഗൂഗിൾ ചെയ്തു നോക്ക്.... ഇന്നത്തെ ലോകത്തിന്റെ ആപ്തവാക്യം ഇതാണ്. എന്തും സെക്കൻഡുകൾക്കുള്ളിൽ തിരഞ്ഞു നമുക്ക് നൽകുന്ന ഗൂഗിൾ സെർച് എൻജിൻ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഗൂഗിളിന്റെ 25ാം വാർഷികമാണ് ഇപ്പോൾ തികഞ്ഞിരിക്കുന്നത്. ഈയവസരത്തിൽ ഗൂഗിളിന്റെ തുടക്കവും വളർച്ചയും

ഗൂഗിൾ ചെയ്തു നോക്ക്....
ഇന്നത്തെ ലോകത്തിന്റെ ആപ്തവാക്യം ഇതാണ്. എന്തും സെക്കൻഡുകൾക്കുള്ളിൽ തിരഞ്ഞു നമുക്ക് നൽകുന്ന ഗൂഗിൾ സെർച് എൻജിൻ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഗൂഗിളിന്റെ 25ാം വാർഷികമാണ് ഇപ്പോൾ തികഞ്ഞിരിക്കുന്നത്. ഈയവസരത്തിൽ ഗൂഗിളിന്റെ തുടക്കവും വളർച്ചയും നോക്കാം.
- 1995-സ്റ്റാൻഫഡ് സർവകലാശാലയിലെ രണ്ടു വിദ്യാർഥികൾ കൂട്ടുകാരാവുന്നു. ലാറി പേജും സെർജി ബ്രിന്നും.പിൽക്കാലത്ത് ഒരുപാടു സ്വപ്നങ്ങളെ കൈക്കുടയിലാക്കിയ ഒരു കിടിലൻ ടെക് കൂട്ടുകെട്ടായിരുന്നു അത്.
- 1996–ആദ്യത്തെ ഗൂഗിൾരൂപം സ്റ്റാൻഫഡ് വെബ്ബിൽ. google.stanfod.edu
- 1997–google.com ഡൊമെയ്നായി റജിസ്റ്റർ ചെയ്യുന്നു.
- 1999–ആദ്യ ഓഫിസ് യുഎസ്സിലെ പാലോ അൽറ്റോയിൽ.ലാറിയും സെർജിയും സ്റ്റാൻഫഡിലെ പഠനം അവസാനിപ്പിക്കുന്നു.
- 2000–ഒന്നരക്കോടിയിലധികം പേർ ഗൂഗിളിന്റെ സെർച് സേവനങ്ങൾ ഉപയോഗിച്ചെന്നു കണക്ക്.കൂടുതൽ ഭാഷകളിൽ സേവനങ്ങളുമായി ഗൂഗിൾ.
- 2001– എറിക് ഷ്മിറ്റ് ചെയർമാൻ, ലാറി പേജും സെർജി ബ്രിന്നും പ്രസിഡന്റുമാർ.പുതിയ ഇതിഹാസം രചിക്കാൻ ഗൂഗിളിന്റെ ഡ്രീംടീം റെഡി.ഇതേ വർഷം തന്നെ സെർച്ചിങ്ങിൽ പുതിയ മാനങ്ങള്‍ എഴുതിച്ചേർത്ത് ഗൂഗിൾ ഇമേജ് സെർച്ച് പുറത്തിറങ്ങുന്നു.
- 2003– ഗൂഗിൾ ആഡ്സെൻസ് സേവനം തുടങ്ങുന്നു.
- 2004– സമൂഹമാധ്യമരംഗത്തെ പ്രഥമസംരംഭം. ഓർകുട് പുറത്തിറങ്ങുന്നു. ഇന്ത്യയിലും ബ്രസീലിലും വിജയിച്ചെങ്കിലും മറ്റുരാജ്യങ്ങളിൽ ഓർകുട് പരാജയം.
- 2005 –ഗൂഗിൾ മാപ്സ്, ഗൂഗിൾ എർത്ത്., അനലിറ്റിക്സ്.പുതുപുത്തൻ സേവനങ്ങൾ.സാധാരണ ജനങ്ങളുടെ ഗതാഗതത്തിൽ നിർണായകസൗകര്യങ്ങൾ കൊണ്ടുവന്ന നീക്കമായിരുന്നു ഇത്
- 2006–യൂട്യൂബിനെ ഗൂഗിൾ ഏറ്റെടുക്കുന്നു. അന്നു വരെയുണ്ടായിരുന്ന വിഡിയോ സ്ട്രീമിങ് സൈറ്റുകളെ ബഹുദൂരം പിന്നിലാക്കി സ്വീകാര്യതയിൽ യൂട്യൂബ് മുന്നോട്ടുകുതിക്കുന്നു.
- 2007– ഗൂഗിളിന്റെ നിർണായകമായ വർഷം. മെയിൽ സേവനങ്ങളോടെ തങ്ങളുടെ പുതിയ ഉൽപന്നമായ ജിമെയിൽ ജനങ്ങളിലേക്ക്.അന്നുവരെയുണ്ടായിരുന്ന മെയിൽ സേവനദാതാക്കളെയെല്ലാം നിഷ്പ്രഭമാക്കിയ ജിമെയിൽ അപ്രമാദിത്വമായിരുന്നു പിൽക്കാലത്ത് ലോകം കണ്ടത്.ഇതേവർഷം തന്നെ ആൻഡ്രോയ്ഡ് ഗൂഗിൾ പുറത്തിറക്കുന്നു. സ്മാർട് ഫോൺ വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ച നീക്കം പിൽക്കാലത്തെ സാങ്കേതിക വിപ്ലവത്തിന്റെ ആണിക്കല്ലാകുന്നു.
- 2008–ഗൂഗിൾ ക്രോം ജനങ്ങളിലേക്ക്. വിജയകരമായ മറ്റൊരു ഉത്പന്നം
- 2010-ഡ്രൈവർലെസ് കാർ സാങ്കേതികവിദ്യ പരീക്ഷിക്കുന്നു.
- 2012– ഗൂഗിൾ പ്ലേ , ഗൂഗിൾ ഡ്രൈവ്
- 2015- പിച്ചൈ സുന്ദർരാമൻ, അഥവാ സുന്ദർ പിച്ചൈ ഗൂഗിൾ സിഇഒ ആയി ചുമതലയേൽക്കുന്നു. ലോകം സശ്രദ്ധം വീക്ഷിക്കുന്ന കമ്പനിയുടെ ഏറ്റവും ഉയർന്ന നേതൃത്വത്തിലേക്ക് ഒരു ഇന്ത്യക്കാരൻ.
- 2016- അലോയിലൂടെ ആർടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തു ശക്തമായ കാൽവയ്പ്. ഗൂഗിളിന്റെ ഫോണായ പിക്സൽ വിപണിയിൽ.
- 2017–എച്ച്ടിസി കമ്പനിയെ ഭാഗികമായി ഗൂഗിൾ വാങ്ങുന്നു.
- 2018– 100 ബില്യൻ യുഎസ് ഡോളർ വരുമാനമെന്ന നാഴികക്കല്ല് നേടി ഗൂഗിൾ.
- 2020– കോവിഡ് പ്രതിസന്ധി പ്രമാണിച്ച് സമഗ്രമായ പരിഷ്കാരങ്ങൾ.
- 2021– വിവാദങ്ങളുടെ വർഷം
- 2022– സുരക്ഷിതത്വം, സ്വകാര്യത എന്നിവയിൽ സമഗ്രമായ പരിഷ്കാരങ്ങൾ.
English Summary: 25 years of google