പാമ്പിനെ ഉപയോഗിച്ചു പ‌ങ്കാളിയെ ഇല്ലാതാക്കിയ ഉത്രയുടെ കൊലപാതകവും ഹോം മേഡ് ബോംബുപയോഗിച്ചു ഒരു ജനക്കൂട്ടത്തെത്തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതും നമ്മുടെ കൺമുന്നിലാണുണ്ടായത്. ഇരു സംഭവങ്ങളിലും പ്രതികൾക്കൊപ്പം ഒരു സഹായി കൂടിയുണ്ട് യുട്യൂബ്. പ്രതികളുടെ യുട്യൂബ് ഹിസ്റ്ററിയും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും ഈ

പാമ്പിനെ ഉപയോഗിച്ചു പ‌ങ്കാളിയെ ഇല്ലാതാക്കിയ ഉത്രയുടെ കൊലപാതകവും ഹോം മേഡ് ബോംബുപയോഗിച്ചു ഒരു ജനക്കൂട്ടത്തെത്തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതും നമ്മുടെ കൺമുന്നിലാണുണ്ടായത്. ഇരു സംഭവങ്ങളിലും പ്രതികൾക്കൊപ്പം ഒരു സഹായി കൂടിയുണ്ട് യുട്യൂബ്. പ്രതികളുടെ യുട്യൂബ് ഹിസ്റ്ററിയും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പിനെ ഉപയോഗിച്ചു പ‌ങ്കാളിയെ ഇല്ലാതാക്കിയ ഉത്രയുടെ കൊലപാതകവും ഹോം മേഡ് ബോംബുപയോഗിച്ചു ഒരു ജനക്കൂട്ടത്തെത്തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതും നമ്മുടെ കൺമുന്നിലാണുണ്ടായത്. ഇരു സംഭവങ്ങളിലും പ്രതികൾക്കൊപ്പം ഒരു സഹായി കൂടിയുണ്ട് യുട്യൂബ്. പ്രതികളുടെ യുട്യൂബ് ഹിസ്റ്ററിയും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പിനെ ഉപയോഗിച്ച് പ‌ങ്കാളി നടത്തിയ ഉത്രയുടെ കൊലപാതകവും ഹോം മേഡ് ബോംബുപയോഗിച്ച് ഒരു ജനക്കൂട്ടത്തെത്തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതും അടുത്തിടെ നമ്മുടെ കൺമുന്നിലാണുണ്ടായത്. ഇരു സംഭവങ്ങളിലും പ്രതികൾക്കൊപ്പം ഒരു ‘സഹായി’ കൂടിയുണ്ട്– യുട്യൂബ്. രണ്ടു കേസുകളിലും പ്രതികളുടെ യുട്യൂബ് ഹിസ്റ്ററിയും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും ഈ പദ്ധതികൾക്കായി അവർ നടത്തിയ  ഗവേഷണങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. 

വ്യാജ വാർത്തകളും തീവ്രവാദ ചിന്തകളും പ്രചരിപ്പിക്കാനും ആളെക്കൂട്ടാനും സമൂഹമാധ്യമങ്ങളും വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നത് നമ്മുടെ കൺമുന്നിലെ കാഴ്ചകളാണ്. എന്നാൽ അതിനുമപ്പുറത്തേക്കു ടെക്നോളജി വളർന്നു കഴിഞ്ഞു.  മിനിറ്റുകൾക്കുള്ളിൽ മാരക ആയുധങ്ങൾ നിർമിക്കാനുള്ള വിവരങ്ങൾ നമ്മുടെ വിരൽത്തുമ്പിലുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ദുരുപയോഗം ചെയ്യുന്നവരെയോ അതിനെക്കുറിച്ചു തിരയുന്നവരെയോ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളൊന്നും പൂർണമായ തോതിൽ പ്രവർത്തിക്കുന്നില്ലെന്നതാണ് കളമശേരി സ്ഫോടനം പോലെയുള്ള സംഭവങ്ങൾ തെളിയിക്കുന്നത്.

ADVERTISEMENT

ഉദാഹരണമായി, യുട്യൂബിന്റെ കമ്യൂണിറ്റി ഗൈഡ്‌ലൈൻസിൽ അവർ പറയുന്നു: ‘തോക്കുകൾ വിൽക്കാൻ ഉദ്ദേശിച്ചുള്ള ഉള്ളടക്കം, തോക്കുകൾ, വെടിമരുന്ന്, ചില ആക്സസറികൾ എന്നിവ എങ്ങനെ നിർമിക്കാമെന്ന് കാഴ്ചക്കാരെ ഉപദേശിക്കുക, അല്ലെങ്കിൽ ആ ആക്സസറികൾ എങ്ങനെ ഇൻസ്റ്റാൾ ചെയ്യണമെന്ന് കാഴ്ചക്കാരോടു നിർദേശിക്കുക എന്നിവ യുട്യൂബിൽ അനുവദനീയമല്ല. തോക്കുകളോ അനുബന്ധ ഉപകരണങ്ങളോ വിൽക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി യുട്യൂബ് ഉപയോഗിക്കരുത്.’

ആരെങ്കിലും തോക്ക് കൈവശം വയ്ക്കുന്നതോ കൈകാര്യം ചെയ്യുന്നതോ കൊണ്ടുപോകുന്നതോ കാണിക്കുന്ന  ലൈവ് സ്ട്രീമുകളും യുട്യൂബ് അനുവദിക്കുന്നില്ല. പക്ഷേ ഒരു സേർച്ചിൽ, എങ്ങനെ വെടിവയ്ക്കാമെന്നും തോക്ക് വേർപെടുത്താമെന്നും ആയുധങ്ങൾ നിർമിക്കാമെന്നും അടക്കമുള്ള ആയിരക്കണക്കിനു ഫലങ്ങളാണ് നമ്മുടെ കൺമുന്നിൽ വരുന്നത്. ഇതെങ്ങനെ?

തോക്കും ബോംബും ആർക്കും ഉണ്ടാക്കാനാകുമോ?

തമിഴ്നാട്ടിലെ സേലത്ത് പുളിയാംപെട്ട എന്ന സ്ഥലത്ത് പതിവു വാഹനപരിശോധന നടത്തുകയായിരുന്ന ഒമലൂർ പൊലീസിനു മുന്നിലെത്തിയ രണ്ടു യുവാക്കളുടെ പരുങ്ങൽ കണ്ടാണ് പൊലീസുകാർ അവരെ ശ്രദ്ധിച്ചത്. ലാത്തി മാത്രം കയ്യിലുണ്ടായിരുന്ന പൊലീസുകാർ, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോൾ ഞെട്ടി. പലതരം തോക്കുകൾ, കത്തികൾ, മാരക പ്രഹര  ശേഷിയുള്ള പിസ്റ്റലുകൾ തുടങ്ങിയവയായിരുന്നു ബാഗിൽ. ആയുധ നിരോധന നിയമപ്രകാരം അറസ്റ്റിലായ യുവാക്കൾ മൊഴി നൽകിയത്, യുട്യൂബ് നോക്കിയാണ് ആയുധങ്ങൾ നിർമിച്ചതെന്നാണ്. ആയുധങ്ങൾ ഇങ്ങനെ ആർക്കും ഉണ്ടാക്കാം. പക്ഷേ അതെങ്ങനെയെന്നു തിരയുന്നതു പോലും നിങ്ങളെ പ്രതിയാക്കാവുന്ന കുറ്റകൃത്യമാണെന്ന് ഓർക്കുക.

ADVERTISEMENT

എഐ അൽഗോരിതങ്ങളെ പറ്റിക്കുന്നവർ

സൈബർ ലോകത്തു ലഭ്യമായ എല്ലാ വിവരങ്ങളും ക്രോഡീകരിച്ചു ലഭിക്കാൻ ചാറ്റ്ജിപിടിയും ബാർഡും പോലെയുള്ള നിരവധി സേവനങ്ങൾ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഫിഷിങ്ങിനും കംപ്യൂട്ടർ വൈറസുകൾ സൃഷ്ടിക്കാനും ഇത്തരം എഐ ആപ്പുകൾ ഉപയോഗിക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ തെളിയിച്ചിട്ടുണ്ടെന്നു സൺ റിപ്പോർട്ടു ചെയ്യുന്നു.

പെട്രോൾ ബോംബ് നിർമിക്കാനുള്ള വിവരങ്ങൾ അഞ്ച് ചെറിയ നിർദേശങ്ങൾ നൽകി എങ്ങനെ ഇത്തരം എഐ ആപ്പുകളിൽനിന്നു കണ്ടെത്താമെന്ന് കുറ്റകൃത്യ വിരുദ്ധ കമ്പനിയായ വീ ഫൈറ്റ് ഫ്രോഡിന്റെ സൈബർ മേധാവി സോളമൻ ഗിൽബെർട്ട് മാധ്യമ പ്രവർത്തകർക്കു കാണിച്ചുകൊടുത്തു. 

എക്‌സ്‌പ്ലൊസീവ് ആക്ടും 2008 ലെ എക്‌സ്‌പ്ലൊസീവ് റൂൾസിന്റെ മാർഗനിർദ്ദേശങ്ങളും സ്ഫോടക വസ്തുക്കളുടെ വിൽപനയെ നിയന്ത്രിക്കുന്നു, പക്ഷേ ഇത്തരം ലൈസൻസുകളുടെ ദുരുപയോഗത്തിലൂടെ, ആർക്കും വാങ്ങാവുന്ന തരത്തിൽ ക്രിമിനൽ സംഘങ്ങളുടെ കയ്യിലേക്കും ഇത്തരം സ്ഫോടക വസ്തുക്കൾ എത്തിച്ചേരുന്നുണ്ട്. 

ADVERTISEMENT

നിരോധനം ഉണ്ട് പക്ഷേ..

യുട്യൂബ് പോലെയുള്ള മാധ്യമങ്ങളിലെ കമ്യൂണിറ്റി അൽഗോരിതങ്ങളെ ഇത്തരം വിഡിയോ അപ്‌ലോഡ് ചെയ്യുന്നവർ കബളിപ്പിക്കുന്നതു പല മാർഗങ്ങളിലൂടെയാണ്. കുക്കിങ് വിഡിയോ പോലെയുള്ള ദൃശ്യങ്ങൾ കാണിച്ചശേഷം നിരോധിത വസ്തുക്കളുടെ വിൽപനയുടെ വിവരങ്ങൾ വോയിസ് ഓവറായി പറയുന്നതു അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ozrimoz/Shutterstock

മറ്റൊന്ന്, നിരുപദ്രവമെന്നു തോന്നുന്ന രീതിയിൽ വിവിധ ഭാഗങ്ങൾ നിർമിക്കുന്നതും പ്രത്യേകം അപ്​ലോഡ് ചെയ്യുന്നതുമാണ്. ഉദാഹരണമായി, എങ്ങനെ ത്രിഡി പ്രിന്റഡ് കളിത്തോക്കു നിർമിക്കാമെന്നു വിശദമായി പറയുകയും അതിനൊപ്പം ‘ആരും ചെയ്യരുതേ’ എന്ന മുഖവുരയോടെ അതിനെ എങ്ങനെ ഒരു അപകടകരമായ ആയുധമാക്കാമെന്നു വിശദീകരിക്കുകയും ചെയ്യും.

അപകടക്കളികളുടെ പ്രഥമ പാഠം.

‘‘ഇത് ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയുടെ ഹെൽമെറ്റാണ്.’’ – ഒരു യുട്യൂബ് വിഡിയോയിൽ, ഐപാഡിലെ ഒരു ചിത്രം ക്യാമറയിൽ കാണിച്ചുകൊണ്ട് ഒരാൾ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്. ദൃശ്യത്തില്‍ കാണിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സേനാംഗങ്ങളുടെ പ്രശസ്തമായ നീല ഹെൽമെറ്റും. അയാൾ തുടരുന്നു–  ‘‘ഇതു നിർമിച്ചിരിക്കുന്നത് 3എ പ്ലസ് പ്രതിരോധ ശേഷിയുള്ള ഘടകങ്ങളാൽ ആണ്. 44 മാഗ്നം ഷോട്ഗണിനെയൊക്കെ ഇതു പ്രതിരോധിക്കും പക്ഷേ ഈ വെടിയുണ്ട ഇതിനെ തുളച്ചു കടക്കും.’’  

മറ്റൊരുദാഹരണം വീട്ടിലെ ചെറിയ റിപ്പയറിങ് ഹാക്കുകൾ നിർദേശിക്കുന്ന മറ്റൊരു യുട്യൂബറാണ്. ഹൗ ടു റിപ്പയർ എ ഗാർഡൻ ഹോസ്? തുടങ്ങിയ വിഡിയോകൾ ചെയ്തിരുന്ന വ്യക്തി പക്ഷേ ചില വിഡിയോകളിൽ ബോസ്റ്റൺ ഡൈനാമിക്‌സിന്റെ പൊലീസ് റോബട് “നായ്”കൾക്ക് നേരെ എങ്ങനെ വെടിയുതിർക്കണമെന്നും സൈനികരെ ആക്രമിക്കാൻ ഒരു വാട്ടർ ബലൂണിൽ എണ്ണയും മണലും എങ്ങനെ നിറയ്ക്കാമെന്നും കാണിക്കുന്നു പക്ഷേ ഇതൊക്കെ വിശദീകരിക്കുന്നതു നിരുപദ്രവകരമായ ഗാർഡൻ ട്രിക്കുകളെന്ന വ്യാജേനയാണ്. ആവശ്യമുള്ളവർ സാഹചര്യവും രൂപവും മാറ്റി ഉപയോഗിക്കുമെന്ന വ്യക്തമായ ധാരണയും ഇത്തരക്കാർക്കുണ്ട്.

ഐഇഡികൾ എന്ന അപകടം

‘അവൻ’ ഏതു രൂപത്തിലും വരാം. അതുതന്നൊയാണ് അപകടവും. നിയന്ത്രിക്കാനും കണ്ടെത്താനും വളരെ ബുദ്ധിമുട്ടുള്ള ഐഇഡി സ്ഫോടനങ്ങളെക്കുറിച്ചു ബോധവൽക്കരണവും തിരിച്ചറിവുമാണ് ആവശ്യം. ഇത്തരം സ്ഫോടക വസ്തുക്കൾ ഒരു ടൈമറോ ടെലികൺട്രോൾ സിസ്റ്റമോ മൊബൈൽഫോണോ ഉപയോഗിച്ചായിരിക്കും പ്രവർത്തിപ്പിക്കുന്നത്. ഇറാഖ് യുദ്ധകാലത്താണ് ഐഇഡി എന്ന വാക്ക് പ്രചാരത്തിലായത്. ഐഇഡികളിൽ ഒരു ഇനീഷ്യേറ്റർ, സ്വിച്ച്, മെയിൻ എന്നിവ ഉൾപ്പെടുന്ന വിവിധ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

വളം, വെടിമരുന്ന് തുടങ്ങി പൊതുവായി ലഭ്യമായ പല വസ്തുക്കളും സ്ഫോടനത്തിന് ഉപയോഗിക്കാം. ഒരു ഐഇഡി മൂലമുണ്ടാകുന്ന നാശത്തിന്റെ അളവ് അതിന്റെ വലുപ്പം, നിർമാണം, നിക്ഷേപിച്ച സ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഈ ഉപകരണങ്ങളുടെ ഘടകങ്ങൾ അവയുടെ നിർമാതാവ് ഉദ്ദേശിക്കാത്ത രീതിയിലാണ് ഉപയോഗിക്കുന്നത്. സ്ഫോടകവസ്തു കുറ്റവാളിയുടെ ശാസ്ത്രജ്ഞാനവും

ഭാവനയും കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ, സാധാരണ മിലിട്ടറി ഗ്രേഡ് വസ്തുക്കളുടെ നിർവീര്യമാക്കൽ ഘട്ടം ഘട്ടമായി പിന്തുടരാൻ കഴിയില്ല. കാരണം ഒരു വ്യക്തി അടുത്തിടെ മാത്രം വികസിപ്പിച്ച ഉപകരണത്തിൽ എന്താണ് ചെയ്തിട്ടുള്ളതെന്നു നിരീക്ഷിക്കുകകയും കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.

Representative image. Photo Credit : Liudmila Chernetska/iStock

ഇത്തരം അപകടങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗം, ജാഗ്രത പുലർത്തുകയെന്നതാണ്. സംശയാസ്പദമായ വസ്തുവോ ഉപകരണമോ ചുറ്റുവട്ടത്ത് എവിടെയെങ്കിലും കണ്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണം.