ടെക്‌നോ, ഇടെല്‍, ലാവാ കമ്പനികളുടെ ചില 5ജി മോഡലുകള്‍ക്ക് 300 രൂപ അധിക ഡിസ്‌കൗണ്ട് നല്‍കി വില്‍ക്കുകയാണ് ഇന്ത്യയിലെ മുന്‍ നിര ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ആമസോണ്‍. കൂറ്റന്‍ ഡിസ്‌കൗണ്ടിനു പുറമെ കൂപ്പണ്‍ വഴിയും അധിക ഡിസ്‌കൗണ്ട് നല്‍കിയിരിക്കുകയാണ്. ഇറ്റെല്‍ പി55 5ജി, ടെക്‌നോ പോവ 5 പ്രോ 5ജി, ലാവാ അഗ്നി

ടെക്‌നോ, ഇടെല്‍, ലാവാ കമ്പനികളുടെ ചില 5ജി മോഡലുകള്‍ക്ക് 300 രൂപ അധിക ഡിസ്‌കൗണ്ട് നല്‍കി വില്‍ക്കുകയാണ് ഇന്ത്യയിലെ മുന്‍ നിര ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ആമസോണ്‍. കൂറ്റന്‍ ഡിസ്‌കൗണ്ടിനു പുറമെ കൂപ്പണ്‍ വഴിയും അധിക ഡിസ്‌കൗണ്ട് നല്‍കിയിരിക്കുകയാണ്. ഇറ്റെല്‍ പി55 5ജി, ടെക്‌നോ പോവ 5 പ്രോ 5ജി, ലാവാ അഗ്നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌നോ, ഇടെല്‍, ലാവാ കമ്പനികളുടെ ചില 5ജി മോഡലുകള്‍ക്ക് 300 രൂപ അധിക ഡിസ്‌കൗണ്ട് നല്‍കി വില്‍ക്കുകയാണ് ഇന്ത്യയിലെ മുന്‍ നിര ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ആമസോണ്‍. കൂറ്റന്‍ ഡിസ്‌കൗണ്ടിനു പുറമെ കൂപ്പണ്‍ വഴിയും അധിക ഡിസ്‌കൗണ്ട് നല്‍കിയിരിക്കുകയാണ്. ഇറ്റെല്‍ പി55 5ജി, ടെക്‌നോ പോവ 5 പ്രോ 5ജി, ലാവാ അഗ്നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌നോ, ഇടെല്‍, ലാവാ കമ്പനികളുടെ ചില 5ജി മോഡലുകള്‍ക്ക് 300 രൂപ അധിക ഡിസ്‌കൗണ്ട് നല്‍കി വില്‍ക്കുകയാണ് ഇന്ത്യയിലെ മുന്‍ നിര ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ആമസോണ്‍. കൂറ്റന്‍ ഡിസ്‌കൗണ്ടിനു പുറമെ കൂപ്പണ്‍ വഴിയും അധിക ഡിസ്‌കൗണ്ട് നല്‍കിയിരിക്കുകയാണ്. ഇറ്റെല്‍ പി55 5ജി, ടെക്‌നോ പോവ 5 പ്രോ 5ജി, ലാവാ അഗ്നി 2 5ജി എന്നീ മോഡലുകള്‍ക്കാണ് കൂപ്പണ്‍ വഴി അധിക കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി എംആര്‍പിയെക്കാള്‍ വളരെ വില താഴ്ത്തിയാണ് ചില മോഡലുകള്‍ ഇപ്പോള്‍ വില്‍ക്കുന്നത്. വില 9,999 രൂപ മുതല്‍ 18,999 രൂപ വരെ. ഇവിടെ പറയുന്ന മോഡലുകള്‍ക്കൊപ്പം അധിക ഡിസ്‌കൗണ്ടിനായ 300 രൂപയുടെ കൂപ്പണ്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കേണ്ട കോഡ് DIWALI300 എന്നാണ്.

ADVERTISEMENT

ഇറ്റെല്‍ പി55 5ജി; 6+128ജിബി

13,499 രൂപ എംആര്‍പിയുള്ള ഈ മോഡല്‍ വില്‍ക്കുന്നത് 9,999 രൂപയ്ക്കാണ്. ഈ വിലക്കുറവിനു പുറമെയാണ് 300 രൂപയുടെ കൂപ്പണ്‍. അതുകൂടാതെ, ബാങ്ക് ഓഫറുകള്‍ അടക്കം 11 ഓഫറുകള്‍ വേറെയും ഉണ്ട് ഇവയും ലിഭിക്കുമെങ്കില്‍ വില വീണ്ടും കുറയ്ക്കാം. 6+128ജിബി ഫോണിനാണ് ഇത്.

ഹാര്‍ഡ്‌വെയര്‍

മീഡിയാടെക് ഡിമെന്‍സിറ്റി 6080 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 6.6-ഇഞ്ച് വലിപ്പമുള്ള എച്ഡിപ്ലസ് ഐപിഎസ് പാനലാണ് സ്‌ക്രീന്‍. ഇതിന് 90 ഹെട്‌സ് റിഫ്രെഷ് റെയ്റ്റ്ഉണ്ട്. 190 ഗ്രാം ഭാരവുമുണ്ട്. മികച്ച നെറ്റ്‌വര്‍ക്ക് കവറേജിനായി 10 5ജി ബാന്‍ഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിവേഗം സ്വിച്ച് ഓണ്‍ ചെയ്യാമെന്നും കമ്പനി പറയുന്നു.    

ADVERTISEMENT

50എംപി എഐ ക്യാമറ

ഇറ്റെല്‍ പി55 5ജി ഫോണിന് 50എംപി ഡ്യൂവല്‍ എഐ ക്യാമറയാണ് ഉള്ളത്. 8എംപി സെല്‍ഫി ക്യാമറയുമുണ്ട്. 

5000എംഎഎച് ബാറ്ററി, 18w ടൈപ് സി ഫാസ്റ്റ് ചാര്‍ജിങ്, സൈഡിലായി ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍, ഇരട്ട സിം തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍. രണ്ടു വര്‍ഷം വാറന്റിയുംഉണ്ട്.

ഐവാനാ അസിസ്റ്റന്റ്

ADVERTISEMENT

അധികം ഫോണുകളില്‍ കാണാത്ത തരത്തിലുള്ള ഫീച്ചറും ഉണ്ട്. ലോകത്തെ ഏറ്റവും മികച്ച എഐ സേര്‍ച്ച് എഞ്ചിനായ ചാറ്റ് ജിപിറ്റി ഉള്‍പ്പെടുത്തിയാണ് ഇറ്റെല്‍ പി55 5ജിഫോണിന്റെ ഐവാനാ ചാറ്റ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു. ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുന്നു.

ടെക്‌നോ പോവ 5 പ്രോ 5ജി 8+128ജിബി

14,999 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്ന മോഡലാണ് ടെക്‌നോ പോവ 5 പ്രോ 5ജി 8+128ജിബി മോഡല്‍. ഈ മോഡലിന് ഇത് എഴുതുന്ന സമയത്ത് 1500 രൂപയുടെ കൂപ്പണ്‍ ലഭിക്കുന്നുണ്ട്. അതു കൂടാതെ, വില കുറയ്ക്കാനായി ബാങ്ക് ഓഫറുകള്‍ അടക്കം 11 ഓഫറുകള്‍ വേറെയുമുണ്ട്.

ഹാര്‍ഡ്‌വെയര്‍

മീഡിയാടെക് ഡിമെന്‍സിറ്റി 6080 5ജി പ്രൊസസറാണ് ടെക്‌നോ പോവ 5 പ്രോ 5ജി ഫോണിന്റെ കരുത്ത്. 6.78-ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ഡി പ്ലസ് ഡോട്ട്-ഇന്‍ ഡിസ്‌പ്ലെയാണ്ഇതിന്റെ സവിശേഷതകളിലൊന്ന്. 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. മെമ്മറി ഫ്യൂഷന്‍ ഉപയോഗിച്ചാല്‍ റാം 16ജിബി വരെ വര്‍ദ്ധിപ്പിക്കാം. എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 10 5ജി ബാന്‍ഡ് സപ്പോര്‍ട്ട്.

ക്യാമറ

ടെക്‌നോ പോവ 5 പ്രോ 5ജി ഫോണിന് 50എംപി ഹൈ-റെസ് ഡ്യൂവല്‍ പിന്‍ക്യാമറകളാണ് ഉള്ളത്. സെല്‍ഫി ക്യാമറയ്ക്ക് 16എംപി റെസലൂഷനുമുണ്ട്.

അതിവേഗ ചാര്‍ജിങ്

5000 എംഎഎച് ബാറ്ററിയാണ് ഫോണിന്. ഇതിന് 68w അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. 10w റിവേഴ്‌സ് ചാര്‍ജിങും ഫോണിന്റെ മറ്റൊരു ഫീച്ചറാണ്. വെറും 15 മിനിറ്റിനുള്ളല്‍ 50 ശതമാനം ചാര്‍ജ് പ്രവേശിപ്പിക്കാന്‍ 68ം അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങിന് സാധിക്കുമെന്ന് കമ്പനി പറയുന്നു. ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുന്നു. ഭാരം 214 ഗ്രാം ആണ്.

ലാവാ അഗ്നി 2 5ജി 8+256ജിബി

25,999 രൂപ എംആര്‍പിയുള്ള ലാവാ അഗ്നി 2 5ജി മോഡലിന്റെ 8+256ജിബി വേരിയന്റ് ഇപ്പോള്‍ വില്‍ക്കുന്നത് 18,999 രൂപയ്ക്കാണ്. ഇന്ത്യന്‍ കമ്പനികള്‍ ഇറക്കിയിരിക്കുന്നതിലേക്കുംവച്ച് വിലയേറിയ മോഡലുകളിലൊന്നാണ് ലാവാ അഗ്നി 2 5ജി. ഡിമെന്‍സിറ്റി 7050 പ്രൊസസര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി ഇറങ്ങിയിരിക്കുന്ന ഫോണ്‍ ഇതാണെന്ന് കമ്പനി. ഇതിന് 13 5ജി ബാന്‍ഡുകള്‍ ഉണ്ട്. ഫോണിന് ബാങ്ക് കാര്‍ഡുകള്‍ക്ക് അടക്കം 11 വേറെ ഓഫറുകളും ഉണ്ട്.

മറ്റു ഹാര്‍ഡ്‌വെയര്‍

6.78-ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ഡി പ്ലസ് കേര്‍വ്ഡ് അമോഡലെഡ് ഡിസ്‌പ്ലെയാണ് ഫോണിന്. വൈഡ്‌വൈന്‍ എല്‍1 ഡിആര്‍എം പ്രൊട്ടക്ഷനും ഉണ്ട്. ഡിസ്‌പ്ലെയില്‍ തന്നെയാണ്ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍.

ക്യാമറ

ലാവാ അഗ്നി 2 5ജി ഫോണിന് ക്വാഡ് പിന്‍ക്യാമറാ സിസ്റ്റമാണ് ഉള്ളത്. സൂപ്പര്‍ 50എംപി ക്വാഡ് ക്യാമറയെന്നാണ് കമ്പനിയുടെ വിവരണം. ഈ വിലയ്ക്ക് ഇന്ത്യയില്‍ ലഭ്യമായആദ്യ 1.0 മ്യൂഎം (µm) പിക്‌സല്‍ സൈസ് ഉള്ള സെന്‍സര്‍ അടങ്ങിയിരിക്കുന്ന ക്യാമറാ സിസ്റ്റം ഇതാണെന്നും കമ്പനി അവകാശപ്പടുന്നു. 6പി ലെന്‍സ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഒപ്ടിക്കല്‍ ദൂഷ്യങ്ങള്‍ കുറയ്ക്കാന്‍ സാധച്ചിരിക്കുന്നു എന്നും കമ്പനി പറയുന്നു. അതീവ കൃത്യതയുള്ള ഓട്ടോഫോക്കസ്ഉറപ്പാക്കാനായി ഉപയോഗിച്ചിരിക്കുന്നത് ക്യൂപിഡി ടെക്‌നോളജിയാണത്രെ. 4ഇന്‍1 പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയിരിക്കുന്നു. പ്രധാന ക്യാമറയ്ക്ക് ഒപ്പമുള്ളത്, 8എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ, 2എംപി ഡെപ്ത് സെന്‍സര് എന്നിവയാണ്. സെല്‍ഫിക്ക് 16എംപിമ്യൂഎം ക്യാമറയും ഉണ്ട്.

ക്ലീന്‍ ആന്‍ഡ്രോയിഡ്

ആന്‍ഡ്രോയിഡ് 13ന്റെ ക്ലീന്‍ വേര്‍ഷനാണ് ഫോണിലുളളത്. മറ്റു പല കമ്പനികളും ആന്‍ഡ്രോയിഡിന് പല മാറ്റങ്ങളും വരുത്തി സ്വന്തം യൂസര്‍ ഇന്റര്‍ഫെയസ് സൃഷ്ടിക്കുന്നു. അതില്‍ ബ്ലോട്ട്‌വെയറുകളും, പരസ്യങ്ങളും ഒളിപ്പിക്കുന്നു. ഇത്തരം ദൂഷ്യങ്ങള്‍ തങ്ങളുടെ അഗ്നി 2 5ജി ഫോണിന് ഉണ്ടാവില്ലെന്ന് ലാവ പറയുന്നു.  

*ഇത്തരം ഓഫറുകള്‍ സമയബന്ധിതമാണ്.