പോക്കറ്റിലൊതുങ്ങും, മെച്ചപ്പെട്ട പ്രകടനവും: നോക്കിയ ജി42 5ജി റിവ്യൂ
'15k'യിൽ താഴെ ഒരു ഫോൺ. പലരും സേർച്ച് ചെയ്യുന്നതും കടയിൽ ചെന്നും ചോദിക്കുന്നതുമായിരിക്കും. സാംസങും ഒപ്പോയും വിവോയും മോട്ടോയുടെയുമൊക്കെയായി നിരവധി ഓപ്ഷനുകളുണ്ട്. നോക്കിയ ആയാലോ?. മുഖം ചുളിക്കാൻ വരട്ടെ. നോക്കിയ ഇന്ത്യയിൽ അടുത്തിടെ ഇറക്കി പൊളിഞ്ഞുപോയ ആ മോഡലുകളെല്ലാം മറക്കാം. അത്യാവശ്യം നല്ല

'15k'യിൽ താഴെ ഒരു ഫോൺ. പലരും സേർച്ച് ചെയ്യുന്നതും കടയിൽ ചെന്നും ചോദിക്കുന്നതുമായിരിക്കും. സാംസങും ഒപ്പോയും വിവോയും മോട്ടോയുടെയുമൊക്കെയായി നിരവധി ഓപ്ഷനുകളുണ്ട്. നോക്കിയ ആയാലോ?. മുഖം ചുളിക്കാൻ വരട്ടെ. നോക്കിയ ഇന്ത്യയിൽ അടുത്തിടെ ഇറക്കി പൊളിഞ്ഞുപോയ ആ മോഡലുകളെല്ലാം മറക്കാം.
അത്യാവശ്യം നല്ല സ്പെസിഫിക്കേഷനുകളും മികച്ച ബിൽഡ് ക്വാളിറ്റിയും പോക്കറ്റിലിണങ്ങുന്ന വിലയുമൊക്കെയായി ഒരു ഫോൺ നോക്കിയ അടുത്തിടെ പുറത്തിറക്കി. അതും ബ്ലോട്വെയർ ഇല്ലാത്തത്(പ്രി ഇൻസ്റ്റാൾഡ് ആപ്പുകൾ). നോക്കിയ ജി42 5ജി.
സ്മാർട് പർപ്പിൾ നിറത്തിലുള്ള ഒരു ഫോണായിരുന്നു ഉപയോഗത്തിനായി ലഭിച്ചത്. വിപ്ലവമെന്നൊന്നും വിലയിരുത്താനാവില്ലെങ്കിലും
ഈ വിലനിലവാരത്തിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഡിസൈനാണ് ഫോണിനുണ്ടായിരുന്നത്. നല്ല ഗ്രിപ്പുള്ള പ്ലാസ്റ്റിക് ബിൽഡിലാണ് ഫോൺ എത്തുന്നത്. എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 90 ഹെർട്സ് പുതുക്കൽ നിരക്കുമെക്കെ അൽപ്പം കൂടി നോക്കിയ അപ്ഡേറ്റാവേണ്ടതുണ്ടെന്നതു ഓർമിപ്പിക്കുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 480 പ്രൊസസറാണ് മികച്ചതെന്നു പറയാനാവില്ലെങ്കിലും മാന്യമായ പ്രകടനം നൽകുന്നു. ദൈനംദിന ജോലികൾക്കു ഏറ്റവും അനുയോജ്യമായി ഉപയോഗിക്കാനാകും.
G42 ഒരു 3.5mm ഹെഡ്‌ഫോൺ ജാക്കും അടിയിൽ ഒരൊറ്റ സ്റ്റീരിയോ സ്പീക്കറും USB-C വഴി ചാർജും വാഗ്ദാനം ചെയ്യുന്നു.ഫിംഗർപ്രിന്റ് സ്കാനർ കൃത്യമായും അതിവേഗവും പ്രവർത്തിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോൺ വരുന്നത്. 20 വാട്ട് ചാർജിങിനെ പിന്തുണയ്ക്കുന്നു. ഒരുദിവസം മുഴുവൻ ചാര്‍ജ് നിൽക്കുന്നുണ്ട്.
ഡിസ്പ്ലേയുടെ തെളിച്ചവും കടുത്ത വെയിലിലല്ലെങ്കിൽ താരതമ്യേന മികച്ചതായി തോന്നി. പിൻവശത്തെ പ്രധാന ക്യാമറയ്ക്ക് 50 എംപിയും ഫ്ലാഷും ഉണ്ട്, 2 എംപി മാക്രോ ക്യാമറയും 2 എംപി ഡെപ്ത് സെൻസറും ഉണ്ട്. ഫ്രണ്ട് ഫേസിംഗ് ക്യാമറ 8 എംപിയും ഫിക്സഡ് ഫോക്കസും ആണ്. ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള ഒരു സ്റ്റാൻഡേർഡ് ക്യാമറ ആപ്പാണ് നോക്കിയയിൽ വരുന്നത്.
എച്ച്ഡിആർ ഫോട്ടോകൾ പ്രൊസസ് ചെയ്യാനുള്ള ചെറിയ ഇടവേളയുടെ വിഷമം നമുക്ക ഫോട്ടോ കാണുമ്പോൾ മാറും. പ്രകാശം മങ്ങിയ അവസരങ്ങളിലൊഴിതെ ഡീറ്റെയ്ലുകളെല്ലാം എടുത്തുകാണിക്കുന്ന ചിത്രങ്ങളാണ് ലഭിക്കുക. അതേസമയം ഫോക്കസ് ശരിയാകാൻ ഒരു അൽപ്പസമയം എടുത്തശേഷം കുറഞ്ഞ വെളിച്ചത്തിൽ, നൈറ്റ് മോഡിന് ചിത്രങ്ങൾ മികച്ചതാക്കാൻ കഴിയും.
സെൽഫ് റിപ്പയര്‍ കിറ്റുപയോഗിച്ചു ഈ ഫോണിലെ ബാറ്ററിയുൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കാനാകുന്ന ക്വിക് ഫിക്സ് സംവിധാനമുണ്ടെന്നും നോക്കിയ പറയുന്നു.