ഇപ്പോഴും 3ജിയിൽ ഡൗൺലോഡിങിനായി കാത്തിരിക്കുകയാണോ?, എങ്കിൽ ബിഎസ്എൻഎലിൽനിന്നും ഒരു സന്തോഷ വാർത്ത. സിം അപ്ഗ്രേഡ് ചെയ്താൽ സൌജന്യമായി ഇന്റർനെറ്റ് നൽകുമെന്നു അറിയിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പഴയ 3ജി അല്ലെങ്കിൽ 2ജി സിമ്മുമായി ബിഎസ്എൻഎൽ ഓഫീസിലെത്തി 4ജിയിലേക്കു ഉടൻ മാറാനും 4ജിബി ഡാറ്റ സൗജന്യമായി നേടാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോഴും 3ജിയിൽ ഡൗൺലോഡിങിനായി കാത്തിരിക്കുകയാണോ?, എങ്കിൽ ബിഎസ്എൻഎലിൽനിന്നും  ഒരു സന്തോഷ വാർത്ത. സിം അപ്ഗ്രേഡ് ചെയ്താൽ സൗജന്യമായി ഇന്റർനെറ്റ് നൽകുമെന്നു അറിയിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പഴയ 3ജി അല്ലെങ്കിൽ 2ജി സിമ്മുമായി ബിഎസ്എൻഎൽ ഓഫീസിലെത്തി 4ജിയിലേക്കു ഉടൻ മാറാനും 4ജിബി ഡാറ്റ സൗജന്യമായി നേടാനും സാധിക്കുമെന്നു  ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ ആന്ധ്രാപ്രദേശിലെ  യൂണിറ്റ് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ് ഈ പ്ലാൻ.

ആദ്യഘട്ടത്തിൽ കേരളത്തിലെ വരിക്കാർക്ക് ലഭ്യമാകുമോ എന്നത് സംശയമാണ്. കാരണം, ആന്ധ്രാപ്രദേശ് ബിഎസ്എൻഎൽ ആണ് അറിയിപ്പ് നൽകിയിട്ടുള്ളത്. 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഈ ഡാറ്റ അവരുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ ഹൈ-സ്പീഡ് നെറ്റ്‌വർക്കിൽ ആസ്വദിക്കാനാകും.

ADVERTISEMENT

4ജിസിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള കസ്റ്റമർ സർവീസ് സെന്റർ, ഫ്രാഞ്ചൈസി, റീട്ടെയിലർ എന്നിവിടങ്ങളിലെത്തിച്ചേരാം. മറ്റ് ദാതാക്കൾ 5Gസേവനങ്ങൾ പുറത്തിറക്കുമ്പോളാണ്ബിഎസ്എൻഎൽ അടുത്ത വർഷം ജൂണിനു ശേഷം 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയിട്ടുകൊണ്ട് 4G സേവനങ്ങളിൽ പിടിമുറുക്കുന്നത്.

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023-ൽ, ഡിസംബറിൽ 4G സേവനങ്ങൾ ആരംഭിക്കുമെന്നും 2024 ജൂണോടെ രാജ്യത്തുടനീളം ലഭ്യമാക്കുകയും ചെയ്യുമെന്നും ബിഎസ്എൻഎൽ ചെയർമാൻ  പ്രവീൺകുമാർ പുർവാർ പറഞ്ഞിരുന്നു. 5ജി വിഷയത്തിൽ, ബിഎസ്എൻഎൽ അതിന്റെ നെറ്റ്‌വർക്കുകൾ ജൂണിനുശേഷം 5ജി ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു.