ഐഫോൺ ചോർത്തൽ ആരോപണം! കമ്പനി മറുപടി പറയണമെന്നാവശ്യം, പ്രതിനിധികളെത്തും
ഐ ഫോണുകള്‍, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഫോണുകൾ ഹാക്ക് ചെയ്യുന്നുവെന്ന് സന്ദേശം ലഭിച്ചുവെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര
ഐ ഫോണുകള്‍, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഫോണുകൾ ഹാക്ക് ചെയ്യുന്നുവെന്ന് സന്ദേശം ലഭിച്ചുവെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര
ഐ ഫോണുകള്‍, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഫോണുകൾ ഹാക്ക് ചെയ്യുന്നുവെന്ന് സന്ദേശം ലഭിച്ചുവെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര
ഐ ഫോണുകള്‍, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഫോണുകൾ ഹാക്ക് ചെയ്യുന്നുവെന്ന് സന്ദേശം ലഭിച്ചുവെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ആപ്പിളിന് കാരണംകാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടി നല്‍കാനായിഅമേരിക്കയില്‍ നിന്ന് കമ്പനിയുടെ സൈബര്‍ സുരക്ഷാ വിദഗ്ധരടങ്ങുന്ന ടീം, സേര്‍ട്ട് ഉദ്യോഗസ്ഥരെ കാണാനെത്തുമെന്ന് റിപ്പോർട്ട
ആപ്പിള്‍ പ്രതികരിക്കണമെന്ന് മന്ത്രി
ഗവണ്‍മെന്റ് ഐഫോണിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ച പലരും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സ്.കോമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കാരണംകാണിക്കല്‍ നോട്ടിസിന് ആപ്പിളിന്റെ ആഗോള സൈബര്‍ സുരക്ഷാ വിഭാഗം തന്നെ മറുപടി നല്‍കണമെന്നാണ് ഐടി വകുപ്പു സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. അവര്‍ ഇവിടെ വന്നു തന്നെ മറുപടി പറയണമെന്നാണ് മന്ത്രി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്.
സേര്‍ട്ട് ഉദ്യോഗസ്ഥര്‍ഇന്ത്യയിലെ ആപ്പിളിന്റെ പ്രതിനിധികളെ കണ്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിവാദത്തിനു മറുപടി നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ആപ്പിളിന്റെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തി മറുപടി നല്‍കണം എന്ന നിലപാടു ഗവണ്‍മെന്റ് സ്വീകരിച്ചത്.
എന്നു വരും?
ആപ്പിളിന്റെ പ്രതിനിധികള്‍ എന്ന് വരണം എന്നതിന് തിയതി വല്ലതും നിശ്ചയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അക്കര്യം തനിക്ക് ഉറപ്പില്ലെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം, ആപ്പിളിന്റെ സുരക്ഷാടീം ഈ മാസം തന്നെ ഇന്ത്യയിലെത്തുന്നെങ്കില്‍ അത് അവരുടെ വീസ സമയത്തിന് നല്‍കാന്‍ സാധിച്ചെങ്കില്‍ മാത്രമായിരിക്കുമെന്ന് ഐടി മന്ത്രാലയം പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, നേതാക്കന്മാരായ ശശി തരൂര്‍, പവന്‍ ഖേര, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ക്കും, സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി തുടങ്ങിയവര്‍ക്കുമാണ് തങ്ങളുടെ ഫോണുകളില്‍ മുന്നറിയിപ്പു ലഭിച്ചത്.
ഇന്ത്യയില്‍ ലാപ്‌ടോപ് നിര്‍മ്മിക്കാനൊരുങ്ങി തോംസണ്‍
ഇന്ത്യയുടെ പ്രൊഡക്ഷന്‍-ലിങ്ക്ട് ഇന്‍സെന്റിവ് (പിഎല്‍ഐ) സ്‌കീമിന്റെ ഗുണങ്ങള്‍ നേടാന്‍ ഫ്രഞ്ച് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് തോംസണ്‍. ഐടി ഹാര്‍ഡ്‌വെയര്‍ നിര്‍മ്മിക്കുന്ന കമ്പനകള്‍ക്കാണ്പിഎല്‍ഐ ബാധകമാകുക. തോംസണു വേണ്ടി നോയിഡാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹ്‌സാറാ (Sahasra) ഗ്രൂപ്പാണ് ഗവണ്‍മെന്റിന്റെ അംഗീകാരം നേടിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ, ഇന്ത്യയില്‍ നിന്ന് തോംസണു വേണ്ടി ലാപ്‌ടോപ്പുകളും, ടാബ്‌ലറ്റുകളും സഹ്‌സാറാഇന്ത്യയില്‍ നിര്‍മ്മിച്ചെടുക്കും. മെയ്ഡ് ഇന്‍ ഇന്ത്യാ മുദ്രണം ചെയ്തവായായരിക്കും ഇവ.
19,990 രൂപയില്‍ താഴെ ലാപ്‌ടോപ്പുകള്‍
വിന്‍ഡോസ് 11 കേന്ദ്രമായി വില കുറഞ്ഞ ലാപ്‌ടോപ്പുകളായിരിക്കും തോംസണ്‍ തുടക്കത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക. ഇവയുടെ വില 19,990 രൂപയില്‍ താഴെയായിരിക്കുമെന്നും പറയുന്നു. ഇവ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ക്രോമാ, വിജയ് സെയില്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും, ഓഫ്‌ലൈന്‍ കടകളും വഴിയായിരിക്കും വിറ്റഴിക്കുക. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (GeM) പോര്‍ട്ടല്‍ വഴിയും വില്‍ക്കും.
ഇവ ജനുവരി 2024ല്‍ തന്നെ വില്‍പ്പനയ്‌ക്കെത്തിക്കാനാണ് കമ്പനിശ്രമിക്കുന്നത്. ലാപ്‌ടോപ്പുകള്‍ പ്രധാനമായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചെടുക്കുന്നവയാണ്. പിഎല്‍ഐ സ്‌കീമിന്റെ ഗുണങ്ങള്‍ ലഭിക്കണമെങ്കല്‍ കുറഞ്ഞത് 100,000 ലാപ്‌ടോപ്പുകളാണ് ഉണ്ടാക്കേണ്ടത്. ആദ്യ വര്‍ഷം അത്രയുംഎണ്ണം നിര്‍മ്മിച്ചെടുക്കാനാണ് തങ്ങളുട ലക്ഷ്യമെന്ന് സഹ്‌സാറ ഗ്രൂപ്പ് മേധാവി വരുണ്‍ മന്‍വാനി പറഞ്ഞു.
12 മണിക്കൂര്‍ ബാറ്ററി ലൈഫ്
ഇന്റല്‍ പ്രൊസസറിലും വിന്‍ഡോസ് 11ലും പ്രവര്‍ത്തിക്കുന്ന, 12 മണിക്കൂര്‍ ബാറ്ററി ലൈഫുള്ള ലാപ്‌ടോപ് ഏകദേശം 19000 രൂപയ്‌ക്കോ അതില്‍ താഴെയോ വില്‍ക്കുന്ന ഏക കമ്പനിയായിരിക്കും തങ്ങളുടേത്എന്ന് തോംസണ്‍ ഇന്ത്യയുടെ മാനേജര്‍ അവിനാശ് സിങ് അവകാശപ്പെട്ടു. അതുകൂടാതെ, ഏറ്റവും കനം കുറഞ്ഞ ലാപ്‌ടോപ്, കേവലം 900 ഗ്രാം ഭാരത്തില്‍ നിര്‍മ്മിച്ചതിന് തങ്ങള്‍ക്ക് ബെര്‍ലിനില്‍ നടന്ന ഐഎഫ്എ അവര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും അവിനാശ് പറഞ്ഞു.
വാറന്‍ ബഫറ്റിന്റെ കമ്പനി പേടിഎമ്മില്‍ നിന്ന് പുറത്തേക്ക്
പണക്കൈമാറ്റ സംവിധാനമായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97ലെ തങ്ങളുട നിക്ഷേപം ശതകോടീശ്വരന്‍ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ഷെയര്‍ ഹാത്‌വേ വിറ്റു. കൈവശമുണ്ടായിരുന്ന 2.46 ശതമാനംഓഹരികളാണ് വിറ്റത്. ഇതില്‍ നിന്ന് 1,371 കോടി രൂപയാണ് ബഫറ്റിന്റെ കമ്പനിക്ക് ലഭിച്ചിരിക്കുന്നതത്രെ