കാതൽ പോലുള്ള നൂറോളം സിനിമകള്‍ കേവലം ഒരു സെക്കൻഡിൽ ഡൗൺലോ​ഡ് ചെയ്യാൻ കഴിഞ്ഞാലോ!. ഏറ്റവും വേഗത്തിൽ ഇന്റർനെറ്റ് കിട്ടുന്ന രാജ്യം ഏതായിരിക്കും?. സെക്കൻഡിൽ 1.2 ടെറാബിറ്റ് ഡാറ്റ കൈമാറാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ചിരിക്കുന്നത് ചൈനയാണത്രെ. സൗത്ത് ചൈന മോണിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാതൽ പോലുള്ള നൂറോളം സിനിമകള്‍ കേവലം ഒരു സെക്കൻഡിൽ ഡൗൺലോ​ഡ് ചെയ്യാൻ കഴിഞ്ഞാലോ!.

ഏറ്റവും വേഗത്തിൽ ഇന്റർനെറ്റ് കിട്ടുന്ന രാജ്യം ഏതായിരിക്കും?. സെക്കൻഡിൽ 1.2 ടെറാബിറ്റ് ഡാറ്റ കൈമാറാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ചിരിക്കുന്നത് ചൈനയാണത്രെ.  

ADVERTISEMENT

സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഈ അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.  യുണൈറ്റഡ് സ്റ്റേറ്റ്സ് അടുത്തിടെ അവതരിപ്പിച്ച അഞ്ചാം തലമുറ ഇന്റർനെറ്റ്2 നെറ്റ്‌വർക്ക് പോലും സെക്കൻഡിൽ 400 ജിഗാബൈറ്റ്സ് എന്ന പരമാവധി വേഗതയിലാണ് പ്രവർത്തിക്കുന്നത്. 

സിംഗുവ യൂണിവേഴ്സിറ്റി, ചൈന മൊബൈൽ, ഹുവായ് ടെക്നോളജീസ്, സെർനെറ്റ് കോർപ്പറേഷൻ എന്നിവരാണ് ഈ അതിവേഗ ഇന്റർനെറ്റിനു പിന്നിൽ. .ബീജിങ്, വുഹാൻ, ഗ്വാങ്‌ഷൗ എന്നിവിടങ്ങളിൽ 3,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന വിപുലമായ ഫൈബർ കേബിൾ ശൃംഖലയിലൂടെയാണ് ഡാറ്റ വിതരണം നടക്കുന്നത്.

ADVERTISEMENT

പ്രവചനം തകർത്തത് ഇങ്ങനെ

സെക്കൻഡിൽ 1 ടെറാബിറ്റ് അൾട്രാ-ഹൈ-സ്പീഡ് നെറ്റ്‌വർക്കുകൾ 2025 വരെ ഉയർന്നുവരില്ല എന്ന വിദഗ്ധ പ്രവചനങ്ങളെ തകർത്താണ് ചൈനയുടെ നേട്ടമെന്നു സൗത്ത് മോണിങ് പോസ്റ്റ് അവകാശവാദമുന്നയിക്കുന്നു. ചൈനയുടെ ഫ്യൂച്ചർ ഇന്റർനെറ്റ് ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചറിന്റെ (എഫ്‌ഐടിഐ) ഭാഗമാണത്രെ ബീജിംഗ്-വുഹാൻ-ഗ്വാങ്‌ഷൗ കണക്ഷൻ.‌

Representative Image: shutterstock/ metamorworks
ADVERTISEMENT

2013ൽ ആണു സർക്കാർ പിന്തുണയോടെയും വിവിധ സർവകലാശാലകളുടെ സഹകരണത്തോടെ ചൈനയുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കായി എഫ്ഐടിഐ പദ്ധതി ആരംഭിച്ചത്.  കൂടുതൽ ഡാറ്റ കൈകാര്യം ചെയ്യാൻ കഴിവുള്ള റൂട്ടറുകളും ഡാറ്റാ ട്രാൻസ്മിഷന്റെ പരിധികളുടെ വർധനയ്ക്കിയി ഒപ്റ്റിക്കൽ റൂട്ടുകളുടെ സംയോജനവും പോലുള്ള കാര്യങ്ങളാണ് ചെയ്തത്.

5 വർഷം മുൻപ് 100 എംബിപിഎസ് വേഗം

ചൈന ഇന്റർനെറ്റ് കോൺഫറൻസ് 2018 സമാപനത്തിൽ ചൈനയുടെ ഇന്റർനെറ്റ് വേഗതയെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നിരുന്നു.  ചൈനയിലെ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളിൽ പത്തിൽ ഏഴ് പേർക്കും സെക്കൻഡിൽ 50 മെഗാബൈററ് വേഗമുണ്ടെന്നായിരുന്നു റിപ്പോർട്ട്.

ഏറ്റവും വേഗമേറിയ ഡാറ്റ കൈമാറ്റം ഇതല്ല?

ജപ്പാനിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ  എക്കാലത്തെയും വേഗതയേറിയ ഡാറ്റ കൈമാറ്റം നടത്തിയിരുന്നു. ഒരു ഇൻട്രാനെറ്റ് സംവിധാനത്തിൽ  സെക്കൻഡിൽ 319 ടെറാബിറ്റ് വേഗതയിൽ അവർ വിജയകരമായി ഡാറ്റ കൈമാറ്റം ചെയ്തു