പ്രധാന ദിനങ്ങള്‍ ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറുകളിൽ പെൻസിൽ കൊണ്ടു രേഖപ്പെടുത്തിയിട്ടുള്ളവരാണ് നാമെല്ലാവരും. എന്നാൽ ഭിത്തിയിൽ മാത്രമല്ലാതെ, ആപ്പിന്റെ രൂപത്തിൽ കലണ്ടർ പോക്കറ്റിലുണ്ടാവുമ്പോൾ എന്തൊക്കെ അപ്​ഡേറ്റുകൾ പ്രതീക്ഷിക്കാം. പ്രധാനദിവസങ്ങളും നാളും തിഥിയും നക്ഷത്രഫലവും പെരുന്നാളും ഉദയാസ്തമയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാന ദിനങ്ങള്‍ ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറുകളിൽ പെൻസിൽ കൊണ്ടു രേഖപ്പെടുത്തിയിട്ടുള്ളവരാണ് നാമെല്ലാവരും. എന്നാൽ ഭിത്തിയിൽ മാത്രമല്ലാതെ, ആപ്പിന്റെ രൂപത്തിൽ കലണ്ടർ പോക്കറ്റിലുണ്ടാവുമ്പോൾ എന്തൊക്കെ അപ്​ഡേറ്റുകൾ പ്രതീക്ഷിക്കാം. പ്രധാനദിവസങ്ങളും നാളും തിഥിയും  നക്ഷത്രഫലവും പെരുന്നാളും ഉദയാസ്തമയ സമയങ്ങളുമൊക്കെ അറിയുന്നതിനപ്പുറം നിരവധി പുതുമകളാണ് പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്ന മനോരമ കലണ്ടർ ആപ്ലിക്കേഷനിലുള്ളത്. 

പരമ്പരാഗത കലണ്ടർ പോലെയുള്ള എല്ലാ വിവരങ്ങളും നൽകുന്നതിന് പുറമെ മൊബൈൽ ഓർഗനൈസർ ആയും ഉപയോഗിക്കാനാകും. റിമൈന്‍ഡർ  നോട്ടുകൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ആഴ്ച തിരിച്ചുള്ള ഷെഡ്യൂളുകൾ പരിശോധിക്കാൻ സാധിക്കുന്നതിനൊപ്പം ആ‍ഡ് ചെയ്ത വിവരങ്ങൾ സേർച്ച് ചെയ്തു കണ്ടെത്താനുമുള്ള സംവിധാനമുണ്ട്.

ADVERTISEMENT

കലണ്ടറിനുള്ളിലൊരു അലാം

ആചാരപരമായ കാര്യങ്ങൾക്കും മറ്റുമായി ഉദയാസ്തമയങ്ങൾ നോക്കുന്നവർക്കു കലണ്ടറിനുള്ളിൽ അലാം സെറ്റ് ചെയ്യാം. ഉദാഹരണമായി രാഹുകാലം, നമസ്കാരസമയങ്ങൾ, ഉദയാസ്തമയ സമയങ്ങൾ എന്നിവയ്ക്കും അലാമും റിമൈൻഡറും ക്രമീകരിക്കാം. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവയും രേഖപ്പെടുത്തി അലാം ക്രമീകരിക്കാം. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് നിങ്ങളെ ഓർമപ്പെടുത്തും. സാധാരണ മനോരമ കലണ്ടറിൽ ഉള്ളതുപോലെ കൊല്ലവർഷം, ഹിജ്റ വർഷം, ശകവർഷം, വിശേഷ ദിവസങ്ങൾ, പ്രധാന ദിവസങ്ങൾ, മുഹൂർത്തം, ഞാറ്റുവേല, ഗ്രഹനില തുടങ്ങിയ എല്ലാ വിവരങ്ങളും ഈ കലണ്ടർ ആപ്പിലും ഉണ്ട്.

ADVERTISEMENT

ഇത്തരം വിവരങ്ങൾ പരിശോധിക്കുന്നതിനൊപ്പം ആ ദിവസങ്ങൾനുസരിച്ചു ഇവന്റുകൾ ആഡ് ചെയ്യാനും സാധിക്കും എന്നതാണ് പ്രത്യേകത. നിരവധി സേർച്ച് ഓപ്ഷനുകൾ മനോരമ കലണ്ടർ ആപ്പിൽ ഉണ്ട്. റിമൈൻഡറുകളും നോട്ടുകളും മറ്റും വളരെ എളുപ്പത്തിൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കാം. പ്രധാന ദിവസങ്ങൾ കണ്ടു പിടിക്കാം. ഒരു നിശ്ചിത തീയതിയിലേക്കു പോകാം.

മികച്ച സേർച്ച് ഓപ്ഷൻ

ADVERTISEMENT

ഉദാഹരണത്തിനു ഓണം ഏതു തീയതികളിലാണ് എന്നറിയാൻ ആപ്പിനുള്ളിൽ ഓണം എന്നു സേർച്ച് ചെയ്താൽ ഒന്നാം ഓണം, തിരുവോണം എന്നിങ്ങനെ തീയതികൾ മുന്നിലെത്തും.  അതുമല്ലെങ്കിൽ ഒരു മലയാളം നാൾ നൽകി ആ മാസത്തിൽ ഏതു തീയതി ആണെന്നും എത്രാമത്തെ ആഴ്ചയാണെന്നുമുള്ള വിവരങ്ങൾ വേഗം കണ്ടെത്താം.

ഒരേ ആപ്പിനുള്ളിൽ തിരുവിതാംകൂർ, മലബാർ കലണ്ടറുകൾ എന്ന രണ്ട് എഡിഷനുകളിലേക്ക് മാറാനും ഉപയോക്താക്കൾക്ക് സാധിക്കും. അവധി ദിനങ്ങൾ, നക്ഷത്രഫലം, പ്രധാനപ്പെട്ട തീയതികൾ എന്നിവയിലേക്കു എളുപ്പത്തിൽ  പോകാനാവുന്ന രീതിയിലാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്. ഓഫ്​ലൈനായി പ്രവർത്തിക്കും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

കലണ്ടർ ലഭിക്കാൻ

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. പരസ്യങ്ങൾ ഒഴിവാക്കിയുള്ള കലണ്ടറിനായി ഒരു വർഷം 49 രൂപ മാത്രം (ഇന്ത്യക്കു പുറത്ത്  നിരക്കിൽ മാറ്റം ഉണ്ടാകും  ) നൽകിയാൽ മതിയാകും.

ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കുക : www.manoramaonline.com/calendar

Show comments