ഇനിമുതൽ 5 ലക്ഷം വരെ യുപിഐ ട്രാന്‍സ്ഫർ ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു ദിവസം യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്. ഓരോ പേയ്‌മെന്റ് ആപ്പിന്റെയും ദൈനംദിന ഇടപാടുകളുടെ പരിധി പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒറു ലക്ഷത്തില്‍ കൂടുതല്‍ കൈമാറാൻ

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു ദിവസം യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്. ഓരോ പേയ്‌മെന്റ് ആപ്പിന്റെയും ദൈനംദിന ഇടപാടുകളുടെ പരിധി പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ കൈമാറാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ 5 ലക്ഷം രൂപവരെ കൈമാറാം. ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പണമിടപാടുകൾക്ക് മാത്രമാണ് പുതിയ പരിധി ബാധകം.
റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് മാറ്റം പ്രഖ്യാപിച്ചത് . വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഉയർന്ന തുകയുടെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ക്രെഡിറ്റ് കാർഡ് പേമെന്റുകൾ, ലോൺ റീപേമെന്റുകൾ, ഇൻഷുറൻസ് എന്നീ ചില വിഭാഗങ്ങൾക്കും ഇടപാട് പരിധി ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകുന്നുണ്ട്.
2021 ഡിസംബറിൽ റീട്ടെയിൽ ഡയറക്ട് സ്കീമിനും ഐപിഒ സബ്‌സ്‌ക്രിപ്‌ഷനുകൾക്കുമുള്ള യുപിഐ പേയ്‌മെന്റുകളുടെ ഇടപാട് പരിധി 5 ലക്ഷമായി ഉയർത്തിയിരുന്നു.
സുരക്ഷയും സുരക്ഷിതത്വവും:
∙ഫോണും യുപിഐ പിൻ നമ്പറും എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക.
∙ UPI പിൻ ഒരിക്കലും ആരുമായും പങ്കിടരുത്.
∙ UPI അക്കൗണ്ടുകൾക്ക് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
∙ഫിഷിങ് തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കുക, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
∙സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ബാങ്കിലോ പേയ്‌മെന്റ് ആപ്പിലോ ഉടൻ റിപ്പോർട്ട് ചെയ്യുക.