ടെക് ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിൽ ആൾട്ട്മാന്റെ പിരിച്ചുവിടൽ . ചാറ്റ് ജിപിറ്റിയുടെ പിന്നിലുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഡയറക്ടർ ബോർഡ് പുറത്താക്കിയതും, ഏതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിൽ ആൾട്ട്മാന്റെ പിരിച്ചുവിടൽ . ചാറ്റ് ജിപിറ്റിയുടെ പിന്നിലുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഡയറക്ടർ ബോർഡ് പുറത്താക്കിയതും, ഏതാനും ദിവസങ്ങൾക്കുശേഷം സാം സ്ഥാനത്തേക്കു തിരികെ എത്തിയതും. ഡയറക്ടർ ബോർഡാകെ അഴിച്ചു പണിതതും അമ്പരപ്പോടെ നാം കണ്ടിരുന്നു അന്തര്‍ നാടകങ്ങളായിരുന്നു.  

നാടകീയമായ പുറത്താക്കലിനെക്കുറിച്ചും  അതേ ദിവസം തന്നെയുണ്ടായ  ഐഫോണിന്റെ അപ്രതീക്ഷിത തകർച്ചയും ഓപ്പൺഎഐ എക്സിക്യൂട്ടീവായ സാം ആൾട്ട്മാൻ  നടനായ ട്രെവർ നോഹുമായുള്ള ഒരു പോഡ്‌കാസ്റ്റിനിടെ പങ്കുവച്ചത് ഇങ്ങനെ.  നവംബർ 17-നാണ് പിരിച്ചുവിടലറിയിച്ച അപ്രതീക്ഷിത  ഫോൺ കോൾ ലഭിച്ചത്.  ആ സമയം ഫോർമുല വണ്‍ ഗ്രാൻ പ്രിക്സുമായി ബന്ധപ്പെട്ടു ലാസ്​വെഗാസിലെ ഒരു ഹോട്ടൽ മുറിയിലായിരുന്നുവെന്നു ആൾട്ട്മാൻ വെളിപ്പെടുത്തി. 

സാം ആൾട്ട്മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം Image. Twitter/@sama
ADVERTISEMENT

സ്വപ്നം പോലെ തോന്നിയെന്നും   ആകെ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും പുറത്താക്കലിന്റെ വിവരം അറിഞ്ഞ വൈകാരിക റോളർകോസ്റ്ററിനെക്കുറിച്ചു സാം പറയുന്നു. 

ആശയക്കുഴപ്പം മാത്രമായിരുന്നു ആ ഘട്ടത്തിൽ പ്രബലമായ വികാരം.  ഒരു  മൂടൽമഞ്ഞിൽ അകപ്പെട്ടു കിടക്കുന്നത് പോലെയായിരുന്നു അതെന്നും ആൾട്ട്മാൻ നോഹുമായി പങ്കുവെച്ചു. ഫോണിൽ തുരുതുരെ നോൺസ്റ്റോപ്പ് നോട്ടിഫിക്കേഷനുകൾ വരാൻ തുടങ്ങിയതോടെ ഉപയോഗശൂന്യമായി മാറി. കുറച്ച് സമയത്തേക്ക് പ്രവർത്തനം നിലയ്ക്കുകയും ചെയ്തു, ഐമെസേജ് അയച്ച സന്ദേശങ്ങൾ വൈകി ഡെലിവർ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

സാം ആൾട്ട്മാൻ (Photo by Drew Angerer/Getty Images)
ADVERTISEMENT

തന്റെ പിരിച്ചുവിടലിന്റെ വൈകാരിക ആഘാതം തന്റെ പിതാവ് മരിച്ചപ്പോൾ അനുഭവിച്ച അഗാധമായ നഷ്ടബോധവുമായി സാമ്യമുണ്ടെന്ന് ആൾട്ട്മാൻ സൂചിപ്പിച്ചു.

പ്രാരംഭ ഞെട്ടലും ആശയക്കുഴപ്പവും ഉണ്ടായിരുന്നിട്ടും, മൈക്രോസോഫ്റ്റിൽ നിന്നുള്ള സന്ദേശങ്ങൾ ഉൾപ്പെടെ വിവിധ കോൺടാക്റ്റുകളിൽ നിന്ന് തനിക്ക് എങ്ങനെ പിന്തുണ ലഭിച്ചുവെന്ന് ആൾട്ട്മാൻ വിവരിച്ചു. അഭ്യുദയകാംക്ഷികളിൽ നിന്നുള്ള സന്ദേശങ്ങൾ ഒഴുകിയെത്തി,ആൾട്ട്മാൻ   എവിടെ പോയാലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു.

ADVERTISEMENT

എന്തായാലും ഈ പിരിച്ചു വിടലും അതിനെത്തുടർന്നുള്ള സംഭവങ്ങളുടെ ഒരു ശ്രദ്ധേയമായ ക്​ളൈമാക്സിൽ വെറും അഞ്ച് ദിവസത്തിന് ശേഷം,  ബോർഡും തമ്മിലുള്ള ഒരു കരാറിനെത്തുടർന്ന് ആൾട്ട്മാനെ തിരിച്ചെടുത്തു. സാം ആൾട്മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലായിരുന്നു കമ്പനിയുടെ മനംമാറ്റം.

ഓപൺ എഐയുടെ തുടക്കം മുതൽ ഇലോൺ മസ്കിനൊപ്പം കമ്പനിയുടെ ധനസമാഹരണത്തെ പിന്തുണച്ച സാം ആൾട്മാന്റെ ഇടപെടൽ മൈക്രോസോഫ്റ്റിൽ നിന്നുൾപ്പെടെയുള്ള നിക്ഷേപങ്ങൾ നേടുന്നതിൽ നിർണായകമായിരുന്നു. ഓപൺഎഐയെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ചാറ്റ്ജിപിറ്റി അവതരിപ്പിച്ചതും സാം ആൾട്മാന്റെ നേതൃത്വത്തിലാണ്.

സാം ആൾട്ട്മാൻ (Photo by Jason Redmond / AFP)