പിക്‌സല്‍ 8 പ്രോയുടെ ചില കിടിലൻ എഐ ഫീച്ചറുകള്‍
നിലവിൽ വാങ്ങാവുന്ന ഏറ്റവും മികച്ച എഐ കേന്ദ്രീകൃത ഫോണുകളില്‍ ഒന്നാണ് ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ . കമ്പനിയുടെ സ്വന്തം ടെന്‍സര്‍ ജി3 പ്രൊസസറാണ് അത്യാധുനിക എഐ, മെഷീന്‍ ലേണിങ് ശേഷിയുടെ പിന്നില്‍. പിക്‌സല്‍ 8 പ്രോയിലെ ചില എഐ ഫീച്ചറുകള്‍ ഇതാ: മാജിക് എഡിറ്റര്‍ ഫോണിലെ മാജിക് ഇറെയ്‌സറിന് കൂടുതൽ കരുത്ത്

നിലവിൽ വിപണിയിലുള്ള ഏറ്റവും മികച്ച എഐ കേന്ദ്രീകൃത ഫോണുകളില്‍ ഒന്നാണ് ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ . കമ്പനിയുടെ സ്വന്തം ടെന്‍സര്‍ ജി3 പ്രൊസസറാണ് അത്യാധുനിക എഐ, മെഷീന്‍ ലേണിങ് ശേഷിയുടെ പിന്നില്‍. പിക്‌സല്‍ 8 പ്രോയിലെ ചില എഐ ഫീച്ചറുകള്‍ ഇതാ:
മാജിക് എഡിറ്റര്‍
ഫോണിലെ മാജിക് ഇറെയ്‌സറിന് കൂടുതൽ കരുത്ത് ലഭിച്ചാലോ? അതാണ് മാജിക് എഡിറ്റര്‍ ഫീച്ചറിലുള്ളത്. ഫോട്ടോയിലുള്ള ഒരു വസ്തുവിനെ മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കാം. ആകാശത്തിന്റെയും കടലിന്റെയും ഒക്കെ നിറം മാറ്റാം, പല ഇഫക്ടുകളും നല്‍കി ഫോട്ടോയെ മാറ്റിമറിക്കാം. ഫോട്ടോഷോപ് പോലെയുള്ള സങ്കീര്‍ണമായ സോഫ്റ്റ്‌വെയറിനെ ആശ്രയിക്കാതെ ആര്‍ക്കും ഇതെല്ലാം ചെയ്യാമെന്നിടത്താണ് മാജിക്.
ബെസ്റ്റ് ടെയ്ക്
എടുത്ത ഫോട്ടോയില്‍ ഒരാളുടെ കണ്ണുകൾ അടഞ്ഞാണ് ഇരിക്കുന്നതെന്നിരിക്കട്ടെ. അല്ലെങ്കില്‍ ചിരിക്കുന്നില്ല. പല ഫോട്ടോകളിലും ആളുടെ മുഖം പതിഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ നല്ലതെന്നു തോന്നുന്ന ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുത്ത് മുഖം മാറ്റിവയ്ക്കാം.
വിഡിയോ ബൂസ്റ്റ്
പിക്‌സല്‍ 8 പ്രോ ഉപയോഗിച്ച് ഒരാള്‍ വിഡിയോ ഷൂട്ടു ചെയ്യുമ്പോള്‍ അത് ഒരു ടെംപററി ഫയല്‍ ആയി സ്റ്റോര്‍ ചെയ്യുന്നു. ഈ ഫയല്‍ ക്ലൗഡിലേക്ക് അയച്ചു കഴിഞ്ഞാല്‍, ഗൂഗിളിന്റെ എഐ ടൂളുകള്‍ അതിന് കളര്‍ കറക്ഷന്‍, കോണ്‍ട്രാസ്റ്റ്, ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയവ നടത്തിയശേഷം തിരികെ ഫോണില്‍ സേവ് ചെയ്യും.
മാജിക് ഓഡിയോ ഇറെയ്‌സര്‍
വിഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ അതില്‍ പതിയുന്ന അനാവശ്യ പശ്ചാത്തല സ്വരങ്ങള്‍ ഭംഗിയാകെ നശിപ്പിക്കുമെന്ന് ഏവര്‍ക്കുമറിയാം. ഇത്തരം സ്വരങ്ങള്‍ നീക്കംചെയ്യുന്നത് എളുപ്പമാക്കാനുള്ള ടൂളാണ് മാജിക് ഓഡിയോ ഇറെയ്‌സര്‍.