ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എല്ലാവർക്കും ' എല്ലാം' കാണാനാകില്ല; മാറ്റങ്ങൾ ഉടൻ!
ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും ഉള്ളടക്കത്തിന്റെ പേരിൽ വലിയ ആക്ഷേപം നേരിടുകയാണ്. നിയന്ത്രണങ്ങളൊന്നും ഇല്ലാതെയുള്ള ഈ 'പോക്ക് 'നടക്കില്ലെന്നു പല ഭരണാധികാരികളും ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കോടതി വ്യവഹാരങ്ങളിലും പലപ്പോഴും ഈ ടെക് ഭീമന്‍മാർക്ക് തിരിച്ചടികളുണ്ടാകുന്നു. അതിനാൽത്തന്നെ ഉള്ളടക്കങ്ങളിൽ

ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും ഉള്ളടക്കത്തിന്റെ പേരിൽ വലിയ ആക്ഷേപം നേരിടുകയാണ്. നിയന്ത്രണങ്ങളൊന്നും ഇല്ലാതെയുള്ള ഈ 'പോക്ക് 'നടക്കില്ലെന്നു പല ഭരണാധികാരികളും ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കോടതി വ്യവഹാരങ്ങളിലും പലപ്പോഴും ഈ ടെക് ഭീമന്‍മാർക്ക് തിരിച്ചടികളുണ്ടാകുന്നു. അതിനാൽത്തന്നെ ഉള്ളടക്കങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് മെറ്റ.
കൗമാരക്കാർക്ക് സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കുക, ഉള്ളടക്കവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുക, കൂടുതൽ സുരക്ഷിതമായ സോഷ്യൽ മീഡിയ അനുഭവം പ്രദാനം ചെയ്യുക എന്നിവയാണ് ലക്ഷ്യം.
ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉള്ളടക്ക നിയന്ത്രണ ക്രമീകരണങ്ങളിലേക്ക് മെറ്റാ ഇനി കൗമാരക്കാരായ ഉപയോക്താക്കളെ സ്വയമേവ ഉൾപ്പെടുത്തും. ഇത്തരത്തിലുള്ള മാറ്റങ്ങൾ പരിശോധിക്കാം.
∙സ്വകാര്യത: 16 വയസ്സിന് താഴെയുള്ള (ചില പ്രദേശങ്ങളിൽ 18 വയസ്സിന് താഴെയുള്ളവർ) എല്ലാ പുതിയ ഉപയോക്താക്കൾക്കും അധിക സ്വകാര്യതാ ക്രമീകരണങ്ങൾ, നിയന്ത്രണ ഉള്ളടക്കങ്ങൾ എന്നിവ സ്വയമേവ ഉൾപ്പെടുത്തും. ടാഗ് ചെയ്യാനുംസന്ദേശമയക്കാനും ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മാത്രം കഴിയുന്ന രീതിയിലുള്ള മാറ്റങ്ങളും ഉണ്ടാകും.
∙അവലോകനം ഒറ്റ ടാപ്പിൽ:ഇൻസ്റ്റഗ്രാമിൽ ഒറ്റ ടാപ്പിലൂടെ അവരുടെ സ്വകാര്യതാ ക്രമീകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാന്‍ നിലവിലെ ഉപയോക്താക്കളായ കൗമാരക്കാരോട് ആവശ്യപ്പെടും.
∙നിയന്ത്രണം: കൗമാരക്കാർക്ക് ഹാനികരമോ സെൻസിറ്റീവായതോ ആയ ഉള്ളടക്കം കാണിക്കുന്നത് പരിമിതപ്പെടുത്തും. ഫീഡുകളിലും തെരയൽ ഫലങ്ങളിലും അക്രമവും സെൻസിറ്റീവ് ഉള്ളടക്കങ്ങളും ഉണ്ടാവുകയില്ല.
∙ഡിജിറ്റൽ സാക്ഷരതാ പരിപാടികൾ: ഓൺലൈൻ സുരക്ഷ, ഉത്തരവാദിത്തമുള്ള സാങ്കേതിക ഉപയോഗം എന്നിവയെക്കുറിച്ച് കൗമാരക്കാരെ പഠിപ്പിക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദഗ്ധരുമായും മെറ്റ പങ്കാളിത്തം പുലർത്തും.
∙ നിയന്ത്രണങ്ങൾ: രക്ഷിതാക്കൾക്ക് കൗമാരക്കാരുടെ ഓൺലൈൻ ആക്റ്റിവിറ്റി നിരീക്ഷിക്കാനും സമയ പരിധികൾ നിശ്ചയിക്കാനും സ്വകാര്യതാ ക്രമീകരണങ്ങൾ നിയന്ത്രിക്കാനും ഒരു പേരെന്റൽ കൺട്രോൾ ഫാമിലി സെന്റർ സജ്ജീകരിക്കും.