ഗൂഗിള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് സേര്‍ച് എഞ്ചിനുകളില്‍ ആളുകള്‍ പൊതുവെ വേണ്ട കാര്യങ്ങള്‍ ടൈപ് ചെയ്താണ് സേര്‍ച്ച് ചെയ്യുന്നത്. എന്നാല്‍, മൊബൈല്‍ സേര്‍ച്ചില്‍ പുതിയൊരു സാധ്യത ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു-സെര്‍ക്ള്‍ ടു സേര്‍ച്. ഇത് നിലവില്‍ പിക്‌സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്‌സി എസ്24 സീരിസിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഗിള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് സേര്‍ച് എഞ്ചിനുകളില്‍ ആളുകള്‍ പൊതുവെ വേണ്ട കാര്യങ്ങള്‍ ടൈപ് ചെയ്താണ് സേര്‍ച്ച് ചെയ്യുന്നത്. എന്നാല്‍, മൊബൈല്‍ സേര്‍ച്ചില്‍ പുതിയൊരു സാധ്യത ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു-സർക്കിൾ ടു സേര്‍ച്. ഇത് നിലവില്‍ പിക്‌സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്‌സി എസ്24 സീരിസിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. പക്ഷെ, അധികം താമസിയാതെ മറ്റു പ്രീമിയം ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാക്കും എന്ന് ഗൂഗിള്‍ അറിയിച്ചിരിക്കുകയുമാണ്.

വട്ടം തന്നെ ഇടണമെന്നില്ല

Google Circle to Searc: Image: Google Blog

ഫോണില്‍ ഒരു ചിത്രം കാണുന്നു എന്നിരിക്കട്ടെ. ഉദാഹരണത്തിന്, ഒരാള്‍ അണിഞ്ഞിരിക്കുന്ന ഒരു ഷൂവിന്റെ ചിത്രം. അതിനു ചുറ്റും കൈവിരല്‍ ഉപയോഗിച്ച് ഒരു വട്ടം വരച്ചാല്‍ സമാനമായ മോഡലുകളെല്ലാം കാണിച്ചു തരും. ഇതാണ് സർക്കിൾ ടു സേര്‍ച് എന്ന് അറിയപ്പെടുന്നത്. അതേസമയം, പേര് ഇങ്ങനെയാണെങ്കിലും ചുറ്റും 'വട്ടം' തന്നെ വരയ്ക്കണമെന്നില്ല. ചിത്രത്തില്‍ കാണുന്ന വസ്തു മുഴുവന്‍ കൈവിരല്‍ ഉപയോഗിച്ച് സ്പര്‍ശിച്ച് ഹൈലൈറ്റ് ചെയ്യുകയോ അതിനു മുകളില്‍ 'കുത്തിവരയ്ക്കുകയോ' ചെയ്തും തിരഞ്ഞെടുക്കാം. വിഡിയോകളിലും സമൂഹ മാധ്യമ പോസ്റ്റുകളിലും ഇത്തരം സേര്‍ച്ച് നടത്താം.

ADVERTISEMENT

എന്തുകൊണ്ട് സർക്കിൾ ടു സേര്‍ച്?

ഒരു ആപ്പിനു പുറത്തെത്തി മറ്റൊരു ആപ്പിൽ സെര്‍ച്ച് ചെയ്യേണ്ട സാഹചര്യമാണ് സർക്കിൾ ടു സേര്‍ച് ഇല്ലാതാക്കുന്നത്. സ്‌ക്രീന്‍ ഷോട്ട് എടുത്ത് സേര്‍ച്ച് നടത്തുന്ന രീതിയും ഒഴിവാക്കാം. പഴയ രീതിയില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വേണ്ടി വരുന്ന ഏതാനും നടപടിക്രമങ്ങള്‍ കുറയ്ക്കുന്നു എന്നതാണ് പുതിയ രീതിയുടെ മികവ്. പുതിയ സേര്‍ച്ച് രീതിക്ക് പിന്‍ബലം നല്‍കുന്നത് ഗൂഗിള്‍ ആപ്പ് ആണ്.

ADVERTISEMENT

നിലവില്‍ സെര്‍ക്ള്‍ ടു സേര്‍ച് ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഉള്ളത്. ഇത് ഒരു ഉല്‍പന്നം കണ്ടെത്താനുള്ള രീതി മാത്രമല്ല. മള്‍ട്ടി സേര്‍ച്ചിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒരു വസ്തുവിനെ വിശകലനം ചെയ്യാനും ഇത് ഉപയോഗിക്കാം. ഗൂഗിള്‍ സേര്‍ച്ചിലുള്ള ഒരു ഫീച്ചറായ മള്‍ട്ടി സേര്‍ച്ച് ടെക്സ്റ്റും ചിത്രങ്ങളും തിരിച്ചറിയാനും വിശകലനം ചെയ്യാനും ഉപയോഗിക്കാം. എഐ സേര്‍ച് റിസള്‍ട്ടുകള്‍ അടക്കം നല്‍കാന്‍ കെല്‍പ്പുള്ളതാണ് സർക്കിൾ ടു സേര്‍ച്.

സർക്കിൾ ടു സേര്‍ച് എങ്ങനെ പ്രയോജനപ്പെടുത്താം?

Circle to search function in samsung
ADVERTISEMENT

ഒന്നിലേറെ രീതികളില്‍ ഇത് ഉപയോഗിക്കാം. നാവിഗേഷന്‍ ബട്ടണുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഹോം സ്‌ക്രീനില്‍ അമര്‍ത്തിപ്പിടിക്കുക (ലോങ് പ്രസ്). അപ്പോള്‍ ഗൂഗിള്‍ സേര്‍ച് മെനു വരും. അതിനുശേഷം സ്‌ക്രീനിലുള്ള ചിത്രത്തിനു ചുറ്റും വട്ടം വരയ്ക്കുക, അല്ലെങ്കില്‍ അത് സ്പര്‍ശത്താല്‍ ഹൈലറ്റ് ചെയ്യുക.

ഇനി ജസ്ചര്‍ നാവിഗേഷന്‍ ഉപയോഗിക്കുന്നവരാണെങ്കില്‍, ജസ്ചര്‍ ബാറില്‍ അമര്‍ത്തിപ്പിടിക്കുക. അതിനു ശേഷം ചിത്രത്തിനു ചുറ്റും വട്ടമിടുകയും മറ്റും ചെയ്യുക. ഇനി ഗ്യാലക്‌സി എസ്24 അള്‍ട്രാ പോലെ സ്‌റ്റൈലസ് ഉള്ള ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍, എസ്‌പെന്‍ ഉപയോഗിച്ച് വസ്തുവിനു ചുറ്റും വട്ടമിടുകയോ ഹൈലൈറ്റ് ചെയ്യുകയോ ആകാം. മറ്റു മോഡലുകളിലെന്നതു പോലെ വിരല്‍ത്തുമ്പ് ഉപയോഗിച്ചാലും സ്റ്റൈലസ് ഉപയോഗിക്കുന്നതു പോലെ സേര്‍ച് ചെയ്യാം.

ഇനി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഒന്നും ഇല്ലെങ്കിലോ?

Circcle to Search Function in s24

വട്ടം വരച്ച് സെര്‍ച്ച് നടത്താന്‍ സാധിക്കില്ലെങ്കിലും ഏറ്റവും പുതിയ ഫോണുകള്‍ ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള അന്വേഷണം ഇന്റര്‍നെറ്റില്‍ നടത്താം. ഫോണിന്റെ ഹോം ബട്ടണില്‍ ലോങ്-പ്രസ് നടത്തുകയോ സ്‌ക്രീനിന്റെ താഴെ ഇടത്തെയോ വലത്തെയോ മൂലയില്‍നിന്ന് മുകളിലേക്ക് സ്വൈപ് ചെയ്യുകയോ ആവാം. തുടര്‍ന്ന് സെര്‍ച്ച് ചെയ്യേണ്ട ചിത്രമോ ടെക്‌സ്‌റ്റോ ഹൈലൈറ്റ് ചെയ്യുക. സർക്കിൾ ടു സേര്‍ച്ചിന് സമാനമായ ഫലം  പ്രതീക്ഷിക്കാം.  

English Summary:

Circle (or highlight or scribble) to Search