'വാട്സാപ് ചാറ്റ് സൂക്ഷിക്കാൻ പണം നൽകണം'! ഒഴിവാക്കാനായി 3 'സിംപിൾ ടിപ്സ്'
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ 2023 വരെ വാട്‌സാപ് ചാറ്റുകള്‍ എത്ര വേണമെങ്കിലും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്-അപ് ചെയ്യാമായിരുന്നു ഗൂഗിളും വാട്സാപും കഴിഞ്ഞ വർഷം എടുത്ത ഒരു തീരുമാനം പ്രാബല്യത്തില്‍ വരികയാണ്. ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്അപ് ഡേറ്റ മാത്രമേ ഫ്രീയായി
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ 2023 വരെ വാട്‌സാപ് ചാറ്റുകള്‍ എത്ര വേണമെങ്കിലും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്-അപ് ചെയ്യാമായിരുന്നു ഗൂഗിളും വാട്സാപും കഴിഞ്ഞ വർഷം എടുത്ത ഒരു തീരുമാനം പ്രാബല്യത്തില്‍ വരികയാണ്. ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്അപ് ഡേറ്റ മാത്രമേ ഫ്രീയായി
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ 2023 വരെ വാട്‌സാപ് ചാറ്റുകള്‍ എത്ര വേണമെങ്കിലും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്-അപ് ചെയ്യാമായിരുന്നു ഗൂഗിളും വാട്സാപും കഴിഞ്ഞ വർഷം എടുത്ത ഒരു തീരുമാനം പ്രാബല്യത്തില്‍ വരികയാണ്. ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്അപ് ഡേറ്റ മാത്രമേ ഫ്രീയായി
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ 2023 വരെ വാട്‌സാപ് ചാറ്റുകള്‍ എത്ര വേണമെങ്കിലും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്-അപ് ചെയ്യാമായിരുന്നു ഗൂഗിളും വാട്സാപ്പും കഴിഞ്ഞ വർഷം എടുത്ത ഒരു തീരുമാനം പ്രാബല്യത്തില്‍ വരികയാണ്. ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്അപ് ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ. ഇത് ബാധകമാകുന്നത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ്. അതേസമയം ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കുന്ന 5 ജിബിയാണ് ഫ്രീ സ്റ്റോറേജ് പരിധി. എല്ലാവര്‍ക്കും വാട്‌സാപ് ചാറ്റ് ബാക്ക്അപ് പരമാവധി 15ജിബിയായി 2024 ജൂണിനു മുമ്പായി പരിമിതപ്പെടുത്തും.
15 ജിബിയിൽ കൂടുതൽ ബാക്അപ് ഡാറ്റയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വാട്‌സാപ് ഉപയോഗിക്കുന്നവര്‍ക്കു മുന്നില്‍ ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാന്‍ രണ്ടു വഴികളാണ് ഉള്ളത്. അനാവശ്യമായ ചാറ്റുകളും വിഡിയോകളഉം ഡിലീറ്റ് ചെയ്ത് എപ്പോഴും 15 ജിബി പരിധിക്കുള്ളില്‍ നിർത്തുക. അല്ലെങ്കിൽ ഗൂഗിള്‍ വണ്‍ സേവനത്തിന് സബ്‌സ്‌ക്രൈബ് ചെയ്യുക.
ഫോട്ടോകളും വിഡിയോയും ഡോക്യുമെന്റുകളുമെല്ലാം സേവ് ചെയ്തു സൂക്ഷിക്കാനായി മൂന്ന് പ്ലാനുകളാണ് ഗൂഗിള്‍ നല്‍കുന്നത്. ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നിങ്ങനെ. ഇങ്ങനെ പണം നൽകി ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് പരിധിക്കുള്ളിൽ ബാക്ആപ് നിർത്താനായി പരീക്ഷിക്കാവുന്ന 3 ഐഡിയകൾ ഇതാ.
∙ഓട്ടോ മീഡിയ ഡൗൺലോഡ് പ്രവർത്തനരഹിതമാക്കുക
നമ്മുടെ ഗ്യാലറിയും ഫോണും ഒക്കെ നിറയ്ക്കുന്ന ഓട്ടോ മീഡിയ ഡൗൺലോഡ് പ്രവർത്തനരഹിതമാക്കുന്നത് അനാവശ്യ ഡാറ്റ ബാക്അപ് കുറയ്ക്കാൻ സഹായിക്കും. ഗുഡ്മോണിങ്, ഗുഡ്നൈറ്റ് ആശംസകൾ വരുന്ന ഗ്രൂപ്പുകളുള്ളവർ നിർബന്ധമായും പിന്തുടരേണ്ട ഒരു ടിപ്പാണിത്. ആശംസകൾക്കൊപ്പമുള്ള ചിത്രങ്ങൾ ചെറുതായിരിക്കാമെങ്കിലും, പതിയെപ്പതിയെ ഒരുപാട് സ്റ്റോറേജ് കൈവശപ്പെടുത്തും.
∙ചാറ്റ് ബാക്അപിൽ വിഡിയോകൾ ഉൾപ്പെടുത്തരുത്
വാട്സാപ് ചാറ്റുകൾ ബാക്അപ് ചെയ്യുമ്പോൾ വിഡിയോകള്‍ ഉൾപ്പെടുന്നത് പെട്ടെന്ന് പരിധി കവിയാൻ ഇടയാക്കും. വാട്സാപ് ബാക്അപ് മെനുവിലെ “വിഡിയോകൾ ഉൾപ്പെടുത്തുക” ഓപ്‌ഷൻ പ്രവർത്തനരഹിതമാക്കുന്നത് ബാക്അപ് ഡാറ്റയുടെ വലുപ്പം ഗണ്യമായി കുറയ്ക്കും. അടുത്തിടെ അവതരിപ്പിച്ച എച്ച്‍ഡി മീഡിയ ഓപ്‌ഷനും കൂടി വന്നതോടെ ഇത് വളരെ പ്രധാനമാണ്, ഗുണനിലവാരം കുറയ്ക്കാതെ തന്നെ ഉയർന്ന റസല്യൂഷനിലുള്ള ഫോട്ടോകളും വിഡിയോകളും വാട്സാപിൽ അയയ്ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
∙ഡിസപ്പിയറിങ്ങ് സന്ദേശങ്ങൾ
വാട്സാപ്പിൽ ചില ഗ്രൂപ്പുകളിലുൾപ്പടെ ഡിസപ്പിയറിങ്ങ് സന്ദേശങ്ങൾ എന്ന സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്, ഒരു നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങളും മീഡിയകളും സ്വയമേവ ഡിലീറ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പാക്കുന്നു. ഇത് ബാക്അപ് വലുപ്പവുംകുറയ്ക്കും. എല്ലാ കോൺടാക്റ്റുകൾക്കും അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താക്കളെ വാട്സാപ് അനുവദിക്കുന്നു.
പണം കൊടുക്കാന്‍ തയാറാണെങ്കിലോ?
ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും ഐഓഎസിലും മാസവരി നല്‍കി ക്ലൗഡ് ബാക്അപ് നടത്താനാകും. വാട്‌സാപ് ചാറ്റില്‍ ധാരാളം പ്രധാനപ്പെട്ട വിവരങ്ങള്‍ ഉണ്ട് എന്നുള്ളവര്‍ ഈ ഓപ്ഷന്‍ പരിഗണിക്കുന്നതും നന്നായിരിക്കും. ഗൂഗിള്‍ വണ്‍ 100ജിബി സ്‌പെയ്‌സ് സബ്‌സ്‌ക്രിപ്ഷന് ഇപ്പോള്‍ വാങ്ങുന്നത് പ്രതിമാസം 130 രൂപയാണ്.
ഫ്രീയായുള്ള 15 ജിബി ഉള്‍പ്പടെയാണിത്. ഐക്ലൗഡ് പ്ലസ് പ്ലാന്‍ എടുക്കുന്നവര്‍ക്ക് പ്രതിമാസം 50ജിബി ക്ലൗഡ് സ്റ്റോറേജ് ആണ് ആപ്പിള്‍ നല്‍കുന്നത്. ഇതിന് പ്രതിമാസം 75 രൂപ. കുറച്ചുകൂടെ സംഭരണശേഷി വേണമെന്നുള്ളവര്‍ക്ക് 200ജിബി പ്ലാന്‍ എടുക്കാം. പ്രതിമാസം 219 രൂപ. ഇത് വീട്ടിലുള്ള മറ്റുള്ളവരുമായും പങ്കുവയ്ക്കാനും സാധിക്കും.